Saturday, July 1, 2017

ആസ്ഥാനദാര്‍ശനികന്‍റെ അല്‍പ്പത്വം

ഏകദേശം 20 വര്‍ഷം മുമ്പ് നടന്ന കാര്യമാണ്. സുഹൃത്ത് അബുദാബിയില്‍ നിന്ന് ഇറാനിലെ കിഷ് ഐലന്‍റില്‍ വിസ മാറ്റാന്‍ പോയി. അവിടെ ടാക്സിയില്‍ യാത്രചെയ്ത് ചാര്‍ജ് 10 ദിര്‍ഹം കൊടുത്തു. ടാക്സി ഡ്രൈവറില്‍ നിന്ന്‍ ഒരു കെട്ട് ഇറാനീ കറന്‍സി 'toman' ബാക്കി കിട്ടി.. ശേഷം ചായയും കേക്കും കഴിച്ചു.. അതിന് ഈ നോട്ട്കെട്ട് തികയുമായിരുന്നില്ല. ഇതിലേക്ക് തിരിച്ച് വരാം......

കേരള യുക്തിവാദികളുടെയും ഫ്രീതിങ്കന്‍മാരുടെയും ആസ്ഥാന ദാര്‍ശനികന്‍ ശ്രീ. രവിചന്ദ്രന്‍. സി ഫൈസ്ബുക്കില്‍ ഇട്ട "ആട് മേയ്ക്കാന്‍ അപേക്ഷ ക്ഷണിക്കുന്നു" എന്ന പോസ്റ്റ്‌ കണ്ടു.  ആ പോസ്റ്റ് വിലയിരുത്താനുള്ള ശ്രമമാണിത്.

വിഷയം തുര്‍ക്കിയില്‍ സ്കൂള്‍ സിലബസില്‍ നിന്ന് പരിണാമം ഒഴിവാക്കി എന്നതാണ്. പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ പഠിക്കാം.....അദ്ദേഹം ഓരോന്നും  നമ്പറിട്ട് പറഞ്ഞിട്ടുള്ളത്.... പക്ഷെ അവസാനഭാഗം കേവലം 'Kurt Wise'ന്‍റെ  കഥ പറയുന്നതിലേക്ക് പരിമിതപ്പെട്ട പരിണാമം പരിതാപകരമാണ്. അദ്ദേഹം പറഞ്ഞതില്‍  പ്രസക്തമായത് പരിഗണിക്കാം....

"1. തുര്‍ക്കിയിലെ കുട്ടികള്‍ക്ക് ഇനിമുതല്‍ സ്‌കൂളില്‍ വെച്ച് പരിണാമസിദ്ധാന്തത്തെ കുറിച്ച് അറിയാനാവില്ല. അടുത്തവര്‍ഷം മുതല്‍ ഒമ്പതാം ക്ലാസ്സില്‍ ചാള്‍ഡാര്‍വിനെ കുറിച്ചുള്ള പാഠം ഒഴിവാക്കുകയാണെന്ന് പ്രഖ്യാപിച്ചത് തുര്‍ക്കിയിലെ ദേശീയ സ്‌ക്കൂള്‍ പാഠ്യപദ്ധതി ബോര്‍ഡ് തലവനായ അല്പസ്ലാന്‍ ഡുര്‍മസാണ്. മതമൗലികവാദിയായി അറിയപ്പെടുന്ന തുര്‍ക്കി പ്രസിഡന്റ് റെസിപ് തയിപ് എര്‍ദോഗന്‍ (Recep Tayyip Erdogan) ഈ മാറ്റത്തിന് അനുമതി നല്‍കി കഴിഞ്ഞുവെന്ന് പറയപ്പെടുന്നു." 

പരിണാമത്തെ കുറിച്ച് രവിചന്ദ്രന്‍ സാര്‍ പറഞ്ഞതാകട്ടെ പ്രഥമപരിഗണന.. പരിണാമ സിദ്ധാന്തം 9ആം ക്ലാസ് സിലബസില്‍ നിന്ന് നീക്കിയെന്ന കേട്ട്കേള്‍വിയുടെ അടിസ്ഥാനത്തിലാണ് സാര്‍ തന്‍റെ പോസ്റ്റ്‌ തയ്യാറാക്കിയിട്ടുള്ളത്. ഇനി സ്കൂള്‍ സിലബസില്‍ നിന്ന് പരിണാമവും ഡാര്‍വിനും പുറന്തള്ളപ്പെട്ടുവെങ്കില്‍ അത് ആ കുട്ടികളുടെ ഭാവിക്ക് വളരെ നല്ലതാണ്. ശാസ്ത്രമെന്ന വ്യാജലേബലൊട്ടിച്ചു മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന പ്രത്യയശാസ്ത്രമാണ് പരിണാമവിശ്വാസം. കേവലപ്രത്യയശാസ്ത്ര വിജയമാണ് പരിണാമത്തിന്‍റെ അതിജീവന രഹസ്യം!


"പരിണാമസിദ്ധാന്തം അവഗണിക്കുന്ന ഒരാള്‍ ആധുനിക ജീവശാസ്ത്രവും വൈദ്യവുമൊക്കെ എങ്ങനെ പഠിക്കും എന്ന ചോദ്യം ബാക്കിയാകുന്നു. വെറസും ബാക്റ്റീരയയും ഉണ്ടെന്ന് അംഗീകരിക്കാത്തവര്‍ ആന്റിബയോട്ടിക് ചികിത്സ തേടുന്നതിന് സമാനമായ പ്രതിസന്ധി അവിടെ ഉരുത്തിരിയുകയാണ്...." രവിസാര്‍ ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നത് എന്നറിയില്ല. വൈദ്യശാസ്ത്രവും ആന്റിബയോട്ടിക്കുകളും പരിണാമവും തമ്മില്‍ മുതലയും മുതലക്കുളവും തമ്മിലുള്ള ബന്ധമുണ്ട്. (കോഴിക്കോട് നഗരമധ്യത്തിലെ ചെറിയ ഗ്രൌണ്ടാണ് മുതലക്കുളം. അവിടെ മുതലയുമില്ല കുളവുമില്ല) ഇനി ബാക്ടീരിയയും വൈറസും പരിണാമത്തെ ബാധിച്ചിച്ച് തുടങ്ങിയിരിക്കുന്ന ഇക്കാലത്ത് ഇത് വരെ കണ്ടെത്തിയ ഒരു ആന്റി ബയോട്ടിക്കും, ആന്റിവയറസ് സോഫ്റ്റ്‌വെയറുകളും പരിണാമത്തെ ബാധിച്ച വയറസുകളില്‍ നിന്നും ബാക്ടീരിയകളില്‍ നിന്നും അതിനെ രക്ഷിക്കാന്‍ പ്രപ്തമല്ല. ആദ്യ ബാക്ടീരിയയായ സൈനോബാക്ടീരിയ മുതല്‍ മനുഷ്യനിലെ നിറസാന്നിദ്ധ്യമായ ഇ-കോളി വരെ പരിണാമ കോശങ്ങളെ കാര്‍ന്നുതിന്ന്‍ കൊണ്ടിരിക്കുന്നതാണ് വര്‍ത്തമാന വാര്‍ത്തകള്‍. 

രവി സാര്‍ തന്‍റെ  പരിഭാഷാ ഗ്രന്ഥത്തില്‍ ഈ-കോളി ബാക്ടീരിയാ പരീക്ഷണത്തെ കുറിച്ച് നിറച്ച പേജുകള്‍ ആധുനിക വ്യഖ്യാനഫാക്ടറികളില്‍ പരിണാമം ന്യായീകരിക്കാന്‍ ചുട്ടെടുത്ത് കൊണ്ടിരിക്കുന്ന അപ്പങ്ങള്‍ പുളിപ്പിച്ച് നശിപ്പിക്കുന്നത് പോലും അദ്ദേഹം തിരിച്ചറിയുന്നില്ല എന്നതാണ് രവിസാറിന്‍റെ വിവരവും മഹത്വവും.പരിണാമവിശ്വസിത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ പോലും അറിയാത്ത രവിസാറിനെ പോലെയുള്ള പരിണാമ ശാസ്ത്രജ്ഞാരാണല്ലോ ലോകത്താകമാനമുള്ള പരിണാമ ശാസ്ത്രജ്ഞര്‍!!!! അദ്ദേഹത്തിന്‍റെ (മാത്രമല്ല ലോക നിരീശ്വര, പരിണാമ വിശ്വാസികളുടെ) ആദര്‍ശ പുരുഷനും ഗുരുവുമായ റിച്ചാര്‍ഡ്‌ ഡോകിന്‍സും രവിസാറെ പോലെയുള്ള മഹാ ശാസ്ത്രജ്ഞന്‍ തന്നെ. അദ്ദേഹം എന്ത് ശാസ്ത്ര സംഭാവനയാണ് നല്‍കിയിട്ടുള്ളത് എന്നറിയാന്‍  താല്‍പര്യമുണ്ട്. കാരണം ആ മാനസിക വിഭ്രാന്തനെ പഠിക്കാന്‍ നമ്മുടെ വിദ്യാര്‍ഥികള്‍ വിധിക്കപ്പെട്ട ഇക്കാലത്ത് ഏറെ പ്രസക്തമാണക്കാര്യം. 

ഡോകിന്‍സിനെപ്പോലെയുള്ള മനോ വിഭ്രാന്തന്‍മാര്‍ ചുട്ടെടുക്കുന്ന വ്യഖ്യാനഫാക്ടറി അപ്പങ്ങള്‍ പഠിപ്പിക്കേണ്ടതില്ല എന്ന് ഏതെങ്കിലും ശാസ്ത്രബോധമുള്ള, തന്റെ നാട്ടിലെ ഭാവിപൌരന്മാരില്‍ പ്രതീക്ഷയുള്ള ദീര്‍ഘവീക്ഷണമുള്ള ഭരണകര്‍ത്താക്കള്‍ തീരുമാനിച്ചുവെങ്കില്‍ അവരെ അഭിനന്ദിക്കുകയാണ് ശാസ്ത്ര ബോധവും താത്പര്യവുമുള്ളവര്‍ ചെയ്യേണ്ടത്. ശാസ്ത്ര ബോധത്തിനും താത്പര്യത്തിനും പകരം പ്രത്യയശാസ്ത്ര തിമിരം ബാധിച്ച രവിചന്ദ്രന്‍ സാറെ പോലെയുള്ള അല്‍പ്പന്‍മാര്‍ ഉറഞ്ഞു തുള്ളുന്നത് കാര്യമാക്കേണ്ടതില്ല.

രവിചന്ദ്രന്‍ സാറിന്‍റെ ആവേശമാണ് സ്കാനറനേവിയന്‍ രാജ്യങ്ങള്‍. സകല പുരോഗതിയുടെയും ഈറ്റില്ലമായി യുക്തിവാദികളും പരിണാമ, നിരീശ്വര വിശ്വാസികളും പൊക്കി നടക്കുന്ന സ്ഥലങ്ങള്‍ തന്നെയാണ് സ്കാനറനേവിയന്‍ രാജ്യങ്ങളും ഓസ്ട്രേലിയയും. ഇതില്‍ ആസ്ട്രേലിയ, ഡെന്മാര്‍ക്ക്‌, നെതര്‍ലാന്‍റ്, നോര്‍വേ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെ ഭരണകര്‍ത്താക്കളില്‍ പലരും പരിണാമത്തെ പാടെ അംഗീകരിക്കുന്നവരല്ല. പലപ്പോഴും പബ്ലിക് സ്കൂളുകളില്‍ പോലും ബിബ്ലിക്കല്‍ പാഠഭാഗങ്ങള്‍ പഠിപ്പിക്കപ്പെടുന്നു എന്നാണ് മനസ്സിലാകുന്നത്. അതായത് രവിചന്ദ്രന്‍ സാര്‍ ഒരു വിരല്‍ തുര്‍ക്കിക്കെതിരെ നീട്ടി, പക്ഷെ ബാക്കി ഒമ്പത് വിരലുകളും അദ്ദേഹത്തിനു നേരെ ചൂണ്ടുന്ന വിരോധാഭാസം!!!

"(2) തുര്‍ക്കിയുടെ മതേതര-ജനാധിപത്യ സ്വഭാവം (ബാക്കിയെന്തെങ്കിലും ഉണ്ടെങ്കില്‍) നശിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധനാണ് താനെന്ന് ഒളിഞ്ഞും തെളിഞ്ഞും പ്രഖ്യാപിക്കുന്ന എര്‍ദോഗന്റെ നേതൃത്വത്തില്‍ തുര്‍ക്കി നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് ഓടുകയാണ്. ആധുനിക തുര്‍ക്കിയുടെ ശില്‍പ്പിയായ മുസ്തഫ കെമാല്‍ അത്തതുര്‍ക്കിന്റെ മതേതര-ദേശീയ മൂലവ്യവസ്ഥയെ അട്ടിമറിക്കുന്നത് ഇദ്ദേഹത്തിന് 'സുന്നത്താ'ണ്."  മതേതരത്വവും ജനാധിപത്യവും എന്താണെന്നു തിരിച്ചറിയാന്‍ കഴിവില്ലത്തയാളാണോ തിരുവനന്തപുരം യൂനിവേര്‍സിറ്റി കോളേജ് അദ്യാപകനായ സാര്‍? അതറിയല്ല എങ്കില്‍ അവിടുത്തെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളോട് ചോദിച്ച് പഠിക്കണം സാര്‍. അവര്‍ക്ക് അക്കാര്യം അറിയും.

95.6% മുസ്ലിംകള്‍ ഉള്ള, അടുത്ത മതമായ കൃസ്ത്യാനികള്‍ കേവലം 0.9% മാത്രമുള്ള തുര്‍ക്കി കൃത്യമായി മതേതരമാണ്. ഭരണകൂടത്തിനോ ഭരണഘടനക്കോ പ്രത്യേക മതത്തോട് താല്‍പര്യവും എതിര്‍പ്പുമില്ല. മതമുള്ളവനും ഇല്ലാത്തവനും അവനവന്‍റെ വിശ്വാസാചാരങ്ങള്‍ അനുസരിച്ച് ജീവിച്ച് പോകാനുള്ള അവകാശം ഇപ്പോള്‍ വന്ന്‍ കൊണ്ടിരിക്കുന്നു. നാം മനസ്സിലാക്കേണ്ടത് ഭക്ഷണം കിട്ടാത്ത ലക്ഷങ്ങള്‍ ജീവിക്കുന്ന ഇന്ത്യയില്‍  ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ സ്വാതന്ത്ര്യമില്ല. അതില്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ ഇടപെടുകയും, പാര്‍ട്ടിക്കാര്‍ കൊല്ലുകയും ചെയ്യുന്നു.... അത് പോലെ ഇഷ്ടമുള്ള  വസ്ത്രം ധരിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാതിരുന്ന (സ്ത്രീകള്‍ക്ക് പൊതുസ്ഥലങ്ങളിലും വിദ്യഭ്യാസ, സര്‍ക്കാര്‍ ഇടങ്ങളിലും ഇറക്കം കുറഞ്ഞ മിനിസ്കര്‍ട്ട് ധരിക്കാനെ  അനുവാദമുണ്ടായിരുന്നുള്ളൂ) തുര്‍ക്കിയില്‍, ഇത്രയെങ്കിലും സ്വാതന്ത്ര്യം നല്‍കിയത് വളരെ ശ്രദ്ധാപൂര്‍വ്വമായിരുന്നു. അല്ലാത്ത പക്ഷം പാക്ഷാത്യവല്‍ക്കരണ ചേരിയിലുള്ള പ്രതിപക്ഷം വസ്ത്രം ധരിക്കാനുള്ള പെണ്ണിന്‍റെ അവകാശത്തിന് മേല്‍ കൂച്ചുവിലങ്ങിട്ടു നിര്‍ത്തുന്നത് തുടരും. ഇനിയും ഒരുപാട് അദ്ദേഹത്തില്‍ നിന്ന് ആ നാട്ടുകാര്‍ പ്രതീക്ഷിക്കുന്നുണ്ട്. അത് കൊണ്ടാണ് റെസിപ് തയിപ് എര്‍ദോഗന്‍ (Recep Tayyip Erdogan) അവര്‍ക്ക് പ്രിയംകരനാവുന്നത്.

2001-ല്‍ നിലവില്‍ വന്ന AKP Justice and Development Party-യും  അതിന്റെ സ്ഥാപകനേതാവായ ഉര്‍ദ്ഗാനും എല്ലാ തെരഞ്ഞെടുപ്പുകളിലുംനല്ല ഭൂരിപക്ഷത്തില്‍ വിജയിച്ചു വരുന്നുണ്ട്. ഇത് ജനാധിപത്യമാല്ലാതെ മറ്റെന്താണെന്ന് രവി സാര്‍ പറഞ്ഞു പഠിപ്പിക്കുമായിരിക്കും. ഒരു വര്‍ഷം മുമ്പ് (2016 ജൂലൈ 15) തുര്‍ക്കി സൈന്യം നടത്തിയ സൈനിക അട്ടിമറി മറക്കാന്‍ സമയമായില്ല. ഇതിന് മുമ്പ് തുര്‍ക്കിയില്‍ നാല് തവണ -1960, 1971, 1980, 1997 വര്‍ഷങ്ങളില്‍- സൈനിക അട്ടിമറികള്‍ നടന്നിട്ടുണ്ട്. അവയിലെല്ലാം സൈന്യം അവരുടെ ലക്‌ഷ്യം നേടുകയും ചെയ്തിട്ടുണ്ട്. 1960-ല്‍ അട്ടിമറിയില്‍ സര്‍ക്കാര്‍ അധികാര ഭ്രഷ്ടമാക്കപ്പെടുകയും പ്രധാനമന്ത്രി തൂക്കിലേറ്റപ്പെടുകയും ചെയ്തു. 1971-ല്‍ നടന്ന അട്ടിമറിയില്‍ മാസങ്ങളോളം അക്രമങ്ങള്‍തുടര്‍ന്ന്‍. പാര്‍ലമന്റിന്റെ നിയന്ത്രണം പട്ടാളം കരസ്ഥമാക്കുകയും ചെയ്തു.  1980-ല്‍ പട്ടാളം ഭരണം പിടിച്ചെടുക്കുകയും ആയിരങ്ങളെ ജയിലിലടക്കുകയും നിരവധി പേരെ കൊന്നൊടുക്കുകയും ചെയ്തു. 1997-ല്‍ സൈനിക നടപടികള്‍ ഉണ്ടായില്ല എങ്കിലും സൈന്യം നിര്‍ണ്ണയിച്ച നിബന്ധനകള്‍ പാലിക്കാന്‍ ജനകീയ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.
കഴിഞ്ഞ വര്‍ഷം നടന്ന രക്തരൂഷിതസൈനിക നീക്കം ഇസ്തംബൂളിനെയും അങ്കാറയേയും യുദ്ധക്കളമാക്കി മാറ്റി. രാത്രി 7.30-ന് നഗരങ്ങളിലെ പ്രധാന റോഡുകളും പാലങ്ങളും അടച്ച് ടാങ്കുകളും സൈനിക വാഹനങ്ങളും  ഈ നഗരങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു.യുദ്ധവിമാനങ്ങളുംസൈനിക
ഹെലികൊപ്ടറുകളുംപാര്‍ലമന്റ് കെട്ടിടത്തിലുല്‍പ്പെടെ ബോംബ്‌ വര്‍ഷിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു. ടെലിവിഷന്‍ സ്റ്റേഷന്‍ നിയന്ത്രണവും പട്ടാളം ഏറ്റെടുത്തു.വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി നാട്ടില്‍ പരന്നു. ജനാധിപത്യ വിശ്വാസികളായ, ഉര്‍ദുഗാന്റെ ഭരണ നേട്ടത്തില്‍ സംതൃപ്തരായ ജനം അടുക്കളയില്‍ ഉപയോഗിക്കുന്ന കറിക്കത്തിയും ഉലക്കയും മഴുവും വെട്ടുക്കത്തിയും വടിയുമായി ടാങ്കുകളെയും യന്ത്രത്തോക്കുകളെയും നേരിട്ട്. ലോകല്‍ പോലീസ് ജനമുന്നേറ്റത്തെ സഹായിച്ചു.  രാത്രി  12.45-ഓടെ പട്ടാളം ആയുധം അടിയറവ് വച്ച് പോലീസിന് മുന്നില്‍ കീഴടങ്ങി.  ആഗസ്റ്റ്‌ 7-ന് ഇസ്തംപൂളില്‍ അട്ടിമറി വിരുദ്ധ റാലി നടന്നു. അതില്‍ പ്രതിപക്ഷനേതാക്കള്‍ ഉള്‍പ്പെടെ പത്ത് ലക്ഷത്തില്‍ പരം ആളുകള്‍ പങ്കെടുത്തു. ഇതാണ് ഉര്‍ദുഗാന്റെ ജനപിന്തുണ. അത് വെറുതെ കിട്ടുന്നതല്ല. ഭരണത്തില്‍ സംതൃപ്തരായ ഭരണീയരുടെ മനസ്സറിഞ്ഞ ഇടപെടലാണ്.

ഇതിവിടെ എടുത്ത് പറഞ്ഞത് തുര്‍ക്കിയിലെയും ഉര്‍ദുഗാന്റെയും എല്ലാ നടപടികളും ന്യായീകരിക്കാനും സൈനിക അട്ടിമറി ശ്രമത്തിന്‍റെ നേട്ട, കോട്ടങ്ങള്‍ പരിശോദിക്കാനുമല്ല. മറിച്ച് ഉര്‍ദുഗാന്‍ ജനാധിപത്യ വിരുദ്ധനാണെന്ന രവി സാറിന്‍റെ ചരിത്രനിഷേധവും വര്‍ത്തമാനനിഷേധവും എത്രത്തോളം ബാലിശവും വിവരക്കേടുമാണെന്നു വ്യക്തമാക്കാനാണ്.

തുര്‍ക്കിയുടെ കറന്‍സി ലീറയാണ്.  അത് ഗിന്നസ് ബുക്ക് റെക്കോര്‍ഡ്‌ കിട്ടിയ കറന്‍സി കൂടിയാണ്. എന്തിനെന്നോ? ഭൂലോകത്തെ ഏറ്റവും മൂല്യം കുറഞ്ഞ കറന്‍സിയെന്ന സ്ഥാനം കൊണ്ട്. 2001-ല്‍  ഒരു അമേരിക്കന്‍ ഡോളറുമായുള്ള അതിന്‍റെ വിനിമയ നിരക്ക് 1,650,000.00! ഇന്നതിന്റെ നിരക്ക് (1/07/2017) 1 USD =3.52TRY  ആണ്. (ആദ്യ ഭാഗത്തെ ഇറാന്‍ അനുഭവം ഓര്‍ക്കുക) അതായത് ഉര്‍ദുഗാന്‍ തന്‍റെ പാര്‍ട്ടി രൂപീകരിക്കുന്ന കാലത്തെ നിലവാരമാണ് മുകളില്‍ കണ്ടത്. ശേഷം നടന്ന തെരെഞ്ഞടെപ്പുകളില്‍ അദ്ദേഹം വിജയിക്കുകയും 2003-2014 കാലത്ത് പ്രധാനമന്ത്രി സ്ഥാനം വഹിക്കുകയും ശേഷം പ്രസിഡന്റ് ആവുകയും ചെയ്തു. ഇക്കാലഘട്ടത്തിലെ കൃത്യമായ ഇടപെടലുകളും ആസൂത്രണവും നടപടിക്രമങ്ങളുമാണ് തുര്‍ക്കിയുടെ സാമ്പത്തിക നില ഭദ്രമാക്കിയത്. ഇങ്ങനെയുള്ള ഭരണാധികാരിയെ, നേതാവിനെ അദ്ദേഹത്തിന്‍റെ ഭരണത്തെ സര്‍ക്കാറിനെ ആ നാട്ടുകാര്‍ സ്വന്തം ജീവന്‍ പണയം വച്ച് സംരക്ഷിച്ചു.അതാണ്‌ ആ നാട്ടിലെ ഭരണാധികാരിയും ഭരണീയരും തമ്മിലുള്ള ബന്ധം.

അത്തരമൊരു ജനാധിപത്യമതേതര ഭരണാധികാരി  അവരുടെ ശാസ്ത്രീയ വളര്‍ച്ചക്കും വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടി; ഒരു കാപട്യം നിറഞ്ഞ, ശാസ്ത്രകുപ്പായമിട്ടവതരിപ്പിക്കുന്ന പ്രത്യയശാസ്ത്രം -പരിണാമം- കൊച്ചു കുട്ടികളുടെ മസ്ഥിഷ്ക്കത്തില്‍ കുത്തിവെക്കുന്നതിനെ തടയാന്‍ ശ്രമിച്ചത് സ്വാഭാവികമാണ്. അതിനെതിരെ കേരളത്തിലെ ചില പ്രത്യശാസ്ത്ര വക്താക്കള്‍ കരഞ്ഞത് കൊണ്ടോ, തെറി വിളിച്ചത് കൊണ്ടോ ആ നാട്ടുകാര്‍ക്കോ, വിദ്യാര്‍ത്ഥികള്‍ക്കോ, ശാസ്ത്ര വളര്‍ച്ചക്കോ ഒരു പ്രശ്നവും ഉണ്ടാകില്ല. 

ഇനി സാറിന്റെ പോസ്റ്റില്‍ പറഞ്ഞ മറൊരു കാര്യം കൂടി പരിഗണിക്കാം,
"(4) പതിനഞ്ച് വയസ്സ് വരെ മണ്ണ് കുഴച്ച കഥയല്ലാതെ മറ്റൊന്നും മനുഷ്യവര്‍ഗ്ഗത്തിന്റെ ഉല്പത്തിയെ കുറിച്ച് അറിയാത്ത കുട്ടികള്‍ അതിന് ശേഷം പരിണാമസിദ്ധാന്തം പഠിക്കാന്‍ ശ്രമിച്ചാല്‍ എന്തായിരിക്കും അവസ്ഥ? എന്തായിരിക്കും അവരുടെ ലോകവീക്ഷണം?"

രണ്ട് കാര്യങ്ങളാണ് ഇവിടെ പ്രസക്തമായിട്ടുള്ളത്‌. ഒന്ന്പരിണാമം ചെറുപ്പത്തിലെ പഠിപ്പിച്ച് മസ്ഥിഷ്കപ്രക്ഷാളനം നടത്തി കുട്ടികളെ പരിണാമ പതിപ്പുകളാക്കാന്‍ സാധ്യമല്ലല്ലോ എന്ന നിരാശ. ആ നിരാശയായിരിക്കാം ഇദ്ദേഹത്തെ ഇത്രയും ക്ഷുഭിതനാക്കിയത്.  രവിസാര്‍ കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ മതം പഠിപ്പിക്കുന്നതിനെതിരെ ശക്തമായി പേനയുന്തിയ വ്യക്തിയാണ്. അദ്ദേഹത്തിന്‍റെ 'നാസ്തികനായ ദൈവ'ത്തിന്‍റെ 362, 363 പേജുകള്‍ ഇക്കാര്യത്തില്‍ വച്ചലമാകുന്നുണ്ട്. "കുട്ടികളെ എങ്ങനെ വളര്‍ത്തണമെന്ന് ഞങ്ങള്‍ തീരുമാനിച്ച് കൊള്ളാം. അതിലാരും ഇടപെടേണ്ടതില്ല. അവരെ എങ്ങനെ വളര്‍ത്തണം, ഏതു രീതിയിലുള്ള വിദ്യാഭ്യാസം നല്‍കണം എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശവും അധികാരവും ഞങ്ങള്‍ക്കുമാത്രമാണ്. ഞങ്ങളുടെ മതം തന്നെ ഞങ്ങളുടെ മക്കളുടെയും. ഞങ്ങളുടെ ദൈവം, അവരുടെ ദൈവം. എന്തെന്നാല്‍ അവരുടെ മുഴുവന്‍ കാര്യങ്ങളും നോക്കി നടത്തുന്നത് ഞങ്ങളാണ്. അവര്‍ക്കെന്താണ്‌ വേണ്ടതെന്ന്‍ ഞങ്ങള്‍ക്കറിയാം... ഈയൊരു വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് മിക്ക മാതാപിതാക്കളും വച്ചുപുലര്‍ത്തുന്നത്.  തങ്ങളുടെ മനോകല്‍പനകളും വിഹ്വലതകളും അന്ധവിശ്വാസങ്ങളും അതേപടി സ്വന്തം കുട്ടികളിലും അടിച്ചേല്‍പിച്ച് തങ്ങളുടെ 'പതിപ്പുകളാക്കി' അവരെ മാറ്റാനുള്ള നാണംകെട്ട വ്യഗ്രതയാണിത്. കുട്ടികളുടെ വ്യക്തിത്വത്തിനും അധികാരാവകാശങ്ങള്‍ക്കും പുല്ലുവിലപോലും കൊടുക്കാന്‍ തയ്യാറാവാത്ത മാതാപിതാക്കള്‍ തങ്ങളുടെ അധികാരങ്ങളെ പറ്റി അങ്ങേയറ്റം ജാഗ്രതയുള്ളവരാണ്. മതത്തിന് തഴച്ചുവളരാന്‍ ഏറ്റവും സഹായകരമായ നിലപാടാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മതത്തിന്റെ എന്തെങ്കിലും ആന്തരിക ഗുണത്തേക്കാളുപരി കുട്ടികളെ ചെറുപ്രായത്തിലേ അടിപ്പെടുത്തുന്നതാണ് മത വിജയം ഉറപ്പുവരുത്തുന്നത്. വകതിരിവുണ്ടാകുന്നതിന് വളരെ മുമ്പ് മത ചുഴിയില്‍ മുങ്ങിത്താഴുന്ന കുട്ടിക്ക് തുടര്‍ന്ന് മതവെള്ളത്തില്‍ നീന്തിത്തുടിക്കുന്ന ഒരു ജലജീവിയാകാനേ കഴിയൂ..... ശരിയേത് തെറ്റേത് എന്ന കാര്യത്തില്‍ മാതാപിതാക്കളും മുതിര്‍ന്നവരും കുട്ടികളുടെമേല്‍ പ്രാരംഭത്തില്‍തന്നെ അടിച്ചേല്‍പിക്കുന്ന സദാചാരബോധവും മതവിദ്യാഭ്യാസവും കുട്ടികളുടെ സ്വതന്ത്രചിന്തയെ പാടെ തകര്‍ക്കുന്നു. ശരിയേത് തെറ്റേത് എന്ന കാര്യത്തില്‍ മുതിര്‍ന്നവരുടെ തിട്ടൂരങ്ങള്‍ കണ്ണുമടച്ച് അനുസരിക്കാന്‍ നിര്‍ബന്ധിതരാകുന്ന കുട്ടികള്‍ക്ക് മറിച്ചൊരു തീരുമാനം അസാധ്യമാണ്. വിരുദ്ധ ആശയഗതികളോട് അസഹിഷ്ണുത ജനിക്കുന്നു. കുട്ടികളുടെ ലോകം 'ചെറുതാകുന്നതില്‍' അറിഞ്ഞോ അറിയാതെയോ മാതാപിതാക്കളും മുതിര്‍ന്നവരും വലിയ പങ്ക് വഹിക്കുന്നുണ്ട്. സത്യത്തില്‍ കുട്ടിയുടെ ബോധമണ്ഡലത്തെ മലിനീകരിക്കാന്‍ മാതാപിതാക്കള്‍ക്ക് യാതൊരവകാശവുമില്ല. അവന്റെ അറിവിന്റെ ചക്രവാളം പരിമിതപ്പെടുത്താനും ചിന്താശേഷിക്ക് കൂച്ചുവിലങ്ങിടാനുമുള്ള അധികാരവും അവര്‍ക്കില്ല"

മതവിശ്വാസി സ്വന്തം സന്താനത്തെ അവന്‍റെ വിശ്വാസാദര്‍ശപ്രകാരം വളര്‍ത്തുന്നത് കഠിനപാതകവും അവകാശനിഷേധവും വളര്‍ച്ച മുരടിപ്പിക്കലും അടിച്ചേല്‍പ്പിക്കലും! എന്നാല്‍ യുക്തിവാദികളും, നിരീശ്വര, പരിണാമ വിശ്വാസികളും അവരുടെ അശാസ്ത്രീയ അന്ധവിശ്വാസ പ്രത്യയശാസ്ത്രം സര്‍ക്കാര്‍ ചിലവില്‍ പഠിപ്പിക്കല്‍ അനിവാര്യവും! മാതാപിതാക്കള്‍ മക്കളെ പഠിപ്പിക്കുന്നത് അവരുടെ എല്ലാ കാര്യങ്ങളും അവര്‍ നോക്കിനടത്തുന്നത് കൊണ്ടാണെന്ന് രവി മാഷ് തന്നെ പറയുന്നു. പരിണാമ വിശ്വാസം ചെറിയ കുട്ടികളുടെ മസ്ഥിഷ്ക്കത്തില്‍ കുത്തിവച്ച് അവരുടെ ചിന്താസ്വാതന്ത്ര്യം സര്‍ക്കാര്‍ ചിലവില്‍ ഹനിക്കുന്നത് എന്തവകാശത്തിന്റെ പേരിലാണ്? കേരള വിദ്യാഭ്യാസ മേഖലയില്‍ പരിണാമം ഇത്രയും സ്വാദീനം നേടാന്‍ കാരണം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്ന മാക്സിസ്റ്റ്‌ സംഘടനയുടെ ബോധപൂര്‍വ്വ പ്രവര്‍ത്തന ഫലമാണ്. അവര്‍ അവരുടെ പ്രത്യയശാസ്ത്ര പ്രചരണം സര്‍ക്കാര്‍ ചിലവില്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇങ്ങനെയൊക്കെത്തന്നെയാണ്  ലോകത്ത് പരിണാമവിശ്വാസത്തിന്‍റെ കാര്യത്തില്‍ നടന്ന്‍കൊണ്ടിരിക്കുന്നത്.

പരിണാമ പ്രത്യയശാസ്ത്രം പഠിക്കാന്‍ ഒരല്‍പം പക്വത വേണമെന്ന് തുര്‍ക്കി തീരുമാനിച്ചതില്‍ എന്തിനിത്ര വേവലാതി. കുട്ടികള്‍ ബുദ്ധിയുറച്ച ശേഷം അത് പഠിക്കട്ടെ, ശരിതെറ്റുകള്‍ വിലയിരുത്തുകയും തെളിവുകള്‍ മാറ്റുരക്കുകയും ചെയ്യട്ടെ, ശാസ്ത്രമാണെങ്കില്‍ അവര്‍ സ്വീകരിക്കും. അതല്ല വ്യഖ്യാന ഫാക്റ്ററിയില്‍ ചുട്ടെടുത്ത അപ്പമെന്നു ബോധ്യപ്പെട്ടാല്‍ അത് ചവറ്റുകുട്ടയില്‍ വലിച്ചെറിയട്ടെ. മുമ്പ് കേരളത്തില്‍ സ്കൂളുകളില്‍ രാഷ്ട്രീയപ്രവര്‍ത്തങ്ങള്‍ സജീവമായിരുന്നു. ഇപ്പോള്‍ +2 വരെ രാഷ്ട്രീയം ഇല്ല. നമ്മുടെ കോടതിയുടെ ശക്തമായ ഇടപെടല്‍ മൂലമാണ് ആ പ്രശ്നം അവസാനിച്ചത്. കൊച്ചുകുട്ടികള്‍ രാഷ്ട്രീയതമ്പ്രാക്കള്‍ക്ക് വേണ്ടി കൊള്ളാനും, കൊടുക്കാനും, കൊല്ലാനും, ചാവാനും നടക്കുകയായിരുന്നു. ഇന്നതില്ല. രാഷ്ട്രീയ പ്രത്യയശാസ്ത്രം സ്കൂളുകളില്‍ നിന്ന് പുറത്ത് പോയ പോലെ  പരിണാമ പ്രത്യയശാസ്ത്രവും സ്കൂള്‍ പടിച്ചവിട്ടാതിരിക്കട്ടെ. കോളേജില്‍, പക്വതയെത്തിയ ശേഷം പ്രത്യയശാസ്ത്രം പഠിക്കട്ടെ. രവി സാര്‍ ഇത്രയും ധാര്‍മിക രോഷം കൊള്ളുന്നത് സ്വന്തം കുട്ടികളുടെ കാര്യത്തിലോ സ്വന്തം നാട്ടിലേയോ രാജ്യത്തേയോ കുട്ടികളുടെയോ കാര്യത്തിലോ അല്ല. അങ്ങ് തുര്‍ക്കിയിലെ കുട്ടികളുടെ കാര്യത്തിലാണ്. ഇത് തന്നെ പരിണാമം ശാസ്ത്രമല്ല പ്രത്യയശാസ്ത്രം മാത്രമാണെന്ന് അരക്കിട്ടുരപ്പിക്കുന്നു.

രണ്ടു. മനുഷ്യ വര്‍ഗ്ഗത്തിന്‍റെ ഉല്‍പ്പത്തിയെക്കുറിച്ച് മണ്ണ്‌കുഴച്ച കഥ തെറ്റാണെന്നും, മനുഷ്യോല്‍പ്പത്തിയെ കുറിച്ച് ശാസ്ത്രം കൃത്യമായി വിശദീകരചിട്ടുണ്ട് എന്നുമുള്ള ദുസ്സൂചന. മനുഷ്യന്‍ കളിമണ്ണിന്റെ സത്തയില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടു എന്ന ഖുര്‍ആന്‍ വചനങ്ങള്‍ ശാസ്ത്രവിരുദ്ധമാണെന്ന് ഒരു ശാസ്ത്ര ശാഖയും ഇന്ന് വരെ തെളിയിച്ചിട്ടില്ല. ഉണ്ടെങ്കില്‍ അത് അദ്ദേഹം പറയുമായിരുന്നു. ഇനിയും വേണമെങ്കില്‍ അതവതരിപ്പിക്കാം... മറ്റൊന്ന് പരിണാമവാദം മനുഷ്യോല്‍പ്പത്തി ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ടെന്ന് തോന്നിപ്പിക്കുന്നു. എല്ലാ കാര്യത്തിലുമെന്നപോലെ  മനുഷ്യോല്‍പ്പത്തിയെ കുറിച്ചും പരിണാമം ഇരുട്ടില്‍ തപ്പുകയും പല കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയുമല്ലാതെ മറ്റെന്താണ് ചെയ്തിട്ടുള്ളത്. എന്തെങ്കിലും ശാസ്ത്രീയാടിത്തറയില്‍ മനുഷ്യോല്‍പത്തി എങ്ങനെയെന്ന് ഏതെങ്കിലും ശാസ്ത്രഞ്ജന്‍ വ്യക്തമാക്കിയിട്ടുണ്ടോ? വേണ്ട, ഏതെങ്കിലും പരിണാമവാദി പറഞ്ഞിട്ടുണ്ടോ? ഇല്ല. ഓരോ ഫോസിലുകള്‍ കണ്ടെത്തുമ്പോഴും പുതിയ പുതിയ വ്യാഖ്യാന ഫാക്ടറികള്‍ തുറക്കുകയും വ്യാഖ്യാന അപ്പങ്ങള്‍ ചുറ്റെടുക്കുകയും ചെയ്യുന്നു. അല്ലാതെ മറ്റൊരു മാര്‍ഗ്ഗവും അവര്‍ക്ക് മുന്നിലില്ല. എന്ത് ശാസ്ത്രീയ കണ്ടു പിടുത്തം ഉണ്ടായാലും അത് പരിണാമത്തിന്റെ അടിവേരറുക്കുന്നതായാലും പുതിയ വ്യാഖ്യാനക്കസര്‍ത്തുകള്‍ നടത്തി സ്വന്തമാക്കാനുള്ള ഇവരുടെ കഴിവ് അപാരം തന്നെ......

Saturday, February 4, 2017

കേരളീയ യുക്തിവാദംവും സ്ത്രീകളും

സ്നേഹസംവാദം മാസിക 2013 സപ്തംബർ ലക്കം കവർസ്റ്റോറി

 
പെണ്‍പക്ഷ വാദികളും സ്ത്രീ അവകാശങ്ങൾക്കും ലിംഗസമത്വത്തിനും വേണ്ടി പോരാടുന്നവരും സ്വന്തം സമൂഹത്തിൽ സ്ത്രീകൾക്ക് ഉന്നത സ്ഥാനവും സ്ത്രീപുരുഷ സമത്വവും നൽകുന്നവരും നടപ്പാക്കുന്നവരുമാണ് തങ്ങൾ എന്നാണ് യുക്തിവാദികൾ അവകാശപ്പെടാറുള്ളത്. വസ്തുതയെന്തെന്നു പരിശോധിക്കേണ്ടിയിക്കുന്നു. യുക്തിവാദി സമൂഹത്തിൽ പെണ്ണിന്റെ സ്ഥാനവും നിലയും വിലയും എന്താണെന്ന ഒരു ചിന്തയാണ്, മലയാളി യുക്തിവാദികളുടെ രചനകളെ മുൻനിർത്തി, ഈ കുറുപ്പിലൂടെ ഉദ്ദേശിക്കുന്നത്. യുക്തിരേഖ മാസിക 2012 മെയ് ലക്കത്തിൽ പ്രസിദ്ധീകരിച്ച പി. എസ്. ഹരിഹരക്കുറുപ്പിന്റെ  'സ്ത്രീ വിമോചനവും ചില യാഥാർതഥ്യങ്ങളും' എന്ന ലേഖനം ഒരൽപം മനസ്സിരുത്തി വായിക്കേണ്ടതാണ്. അദ്ദേഹം ഈ ലേഖനമെഴുതാനുണ്ടായ സാഹചര്യം ലേഖനത്തിന്റെ തുടക്കത്തിൽ തന്നെ വ്യക്തമാക്കുന്നു: "കേരള യുക്തിവാദി സംഘം ഇരുപത്തിഏഴാം  സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വനിതാ സമ്മേളനം ഗംഭീരമായി എന്ന് സമ്മേളനത്തിൽ പങ്കെടുത്ത ആർക്കും ബോധ്യപ്പെടും. 'മതങ്ങളും സ്ത്രീ സ്വാതന്ത്ര്യവും' എന്ന വിഷയമവതരിപ്പിച്ച ഡോ; പർവീണും.........മിനി കെ ഫിലിപ്പും തങ്ങളെ എൽപിച്ച വിഷയങ്ങൾ ഭംഗിയായി കൈകാര്യം ചെയ്തു എന്നതിൽ അഭിനന്ദനം അർഹിക്കുന്നു.
എന്നാൽ സ്ത്രീ വിമോചന പ്രശ്നത്തിൽ ചില യാഥാർതഥ്യങ്ങളും  പരിഗണിക്കേണ്ടതുണ്ട് എന്ന് സൂചിപ്പിക്കാനാണ് ഈ കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്." (യുക്തിരേഖ മാസിക 2012 മെയ് പേജ് 22). മുഖവുര തന്നെ കാര്യങ്ങൾ വ്യക്തമാക്കുന്നു. വനിതാ സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ച സ്ത്രീകളുടെ ആശയങ്ങൾ ഹരിഹരക്കുറുപ്പിലെ പുരുഷന് ദഹിച്ചില്ല എന്നതിൽ നിന്നും ഉണ്ടായ പ്രതികരണമാണ് ഈ ലേഖനം. പരിപാടിയിൽ പ്രസംഗിച്ചവർ നല്കിയ സന്ദേശമെന്താണെന്ന് മനസ്സിലാക്കാൻ മാർഗമില്ലെങ്കിലും ഹരിഹരക്കുറുപ്പിനെ പോലെയുള്ള യുക്തിവാദികൾക്ക് അതംഗീകരിക്കാൻ കഴിയുന്നില്ല എന്നത് വ്യക്തം. അദ്ദേഹം എഴുതുന്നു "പ്രകൃതിയിൽ സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാണ്. സ്ത്രീ-പുരുഷ സംയോഗത്തിലൂടെയാണ് ജീവജാലങ്ങളുടെ നിലനിൽപ് പ്രകൃതി ഉദ്ദേശിക്കുന്നത്. ഒരു  ശിശുവിനെ ഗർഭം ധരിക്കുന്നതിനും പ്രസവിക്കുന്നതിനും ആ ശിശുവിന്റെ പരിപാലനത്തിനും സംരക്ഷണത്തിനും ആവശ്യമായതെല്ലാം പ്രകൃതി, സ്ത്രീ ശരീരത്തിലൂടെ വിദഗ്ധമായി കൈകാര്യം ചെയ്തിരിക്കുന്നു." (യുക്തിരേഖ മാസിക 2012 മെയ് പേജ് 22).

നിർജീവപ്രകൃതി ഓരോ കാര്യങ്ങൾ 'ഉദ്ദേശിക്കുന്നത്' ഒരു പതിവ് യുക്തിവാദി തമാശയാണ്. അതിനെ നാം വെറുതെ വിടുക. സ്ത്രീപുരുഷന്മാരുടെ ജൈവിക ധർമങ്ങൾ എന്തൊക്കെയാണെന്ന ചർച്ചയും  നമുക്ക് തല്ക്കാലം മറക്കുക. (ധർമചർച്ചകൾ യുക്തിവാദികളെ ബാധിക്കുന്നതല്ലല്ലോ!) യുക്തിരേഖ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ വീക്ഷണപ്രകാരം യുക്തിവാദത്തിന്റെ സ്വന്തം ദാർശനികഭൂമികയിൽ പെണ്ണ്‍ ആരായിവരും എന്നതാണ് ഏറ്റവും പ്രസക്തമായ വിഷയം. യുക്തിവാദി പുരുഷൻമാർ പെണ്ണിനെ വിലയിരുത്തുന്നതെങ്ങനെയാണെന്ന് മനസ്സിലാക്കാൻ അതാണല്ലോ, ഏറ്റവും ആവശ്യമായിട്ടുള്ളത്. യുക്തിവാദ വീക്ഷണപ്രകാരം മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളും അന്ധമായ പരിണാമപ്രക്രിയയിലൂടെ രൂപംകൊണ്ട രാസസംയുക്തങ്ങൾ മാത്രമാണ് മനുഷ്യൻ. മനുഷ്യന് ആത്മാവില്ല എന്ന് യുക്തിവാദികൾ ശഠിക്കുന്നു. പദാർഥേതരമായ എന്തെങ്കിലും അസ്തിത്വസവിശേഷതകളോ ജീവിതലക്ഷ്യമോ ഇല്ലാത്ത ഒരു ജൈവയന്ത്രം മാത്രമാണ് യുക്തിവാദികൾക്ക് മനുഷ്യൻ. മനുഷ്യശരീരത്തിലെ സാധ്യതകൾ, അവരുടെ കാഴ്ചപ്പാടിൽ ഒരു യന്ത്രത്തിന്റെ സാദ്ധ്യതകൾ മാത്രമാണ്. അപ്പോൾ ആരാണ് യുക്തിരേഖ ലേഖകന്റെ വീക്ഷണത്തിലെ പെണ്ണ്? അവൾ ഭോഗയന്ത്രവും പ്രസവയന്ത്രവും ശിശുപരിപാലനയന്ത്രവും മാത്രമാണ്. കുഞ്ഞുങ്ങളെ ആവശ്യമുള്ള പുരുഷൻ സ്ഥാപിക്കേണ്ട ഒരു യന്ത്രം മാത്രമാണ് പെണ്ണ് എന്ന് തന്നെ!

'പെണ്‍യന്ത്ര'ത്തിന്റെ 'പരിമിതികൾ' എന്തൊക്കെയാണെന്നും 'യന്ത്രപരിപാലകനായ' പുരുഷൻ 'ശ്രദ്ധിക്കേണ്ട' കാര്യങ്ങൾ എന്തൊക്കെയാണെന്നും ലേഖകൻ തുടർന്ന് വിവരിക്കുന്നുണ്ട്. "മനുഷ്യർ മാത്രമല്ല എല്ലാ ജീവവിഭാഗങ്ങളിലും ശത്രുക്കളെ നേരിടുന്ന സാഹചര്യത്തിൽ സ്ത്രീശരീരം നിസ്സഹായമാണ്. ആ സാഹചര്യങ്ങളിലെല്ലാം അവളുടെ സംരക്ഷണചുമതല പുരുഷ വിഭാഗത്തിൽ പ്രകൃതി നിക്ഷിപ്തമാക്കിയിരിക്കുന്നു എന്നാണ് അനുമാനിക്കേണ്ടത്. (പേജ് 22). ('ഭർതൃ രക്ഷതി യൗവ്വനെ' എന്ന മനുവാക്യം ഓർമ വരുന്നുണ്ടെങ്കിൽ വായനക്കാർ  ക്ഷമിക്കുക. മനു എന്തായിരുന്നാലും കൌമാരത്തിൽ പിതാവിനോടും വാർധക്യത്തിൽ പുത്രനോടും മകളെ/അമ്മയെ സംരക്ഷിക്കാൻ പറയുന്നുണ്ട്. ഈ രണ്ടു സന്ദർഭങ്ങളിലും, തനിക്ക് സന്താനങ്ങളെ നൽകാത്തത്കൊണ്ട്, യുക്തിവാദി പുരുഷന് സ്ത്രീസംരക്ഷണം വൃഥാവേലയാണെന്ന് തോന്നനാണ് സാധ്യത. മനു എത്ര ഭേദമായിരുന്നു!) 'യന്ത്ര'ത്തിന്റെ സംരക്ഷണം യന്ത്രത്തിന്റെ ഉടമസ്ഥ്നായ പുരുഷനാണെന്നാണ് യുക്തിവാദി പറയുന്നത്. പക്ഷെ അതിന് ജീവിവര്ഗ്ഗങ്ങളെ ഒന്നാകെ കൂട്ടുപിടിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. തേനീച്ചകളെയും ഉറുമ്പുകളെയും പ്രാഥമിക വിവരമെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇത്തരമൊരബദ്ധം അദ്ദേഹം പറയുമായിരുന്നില്ല. അത്തരം ജീവികളുടെ കോളനികളിൽ പുരുഷൻ  കേവലം ലൈംഗിക തൊഴിലാളിയായി തിന്നും കുടിച്ചും രമിച്ചും ജീവിക്കുമ്പോൾ പെണ്‍വർഗ്ഗം തങ്ങളുടെ കോളനിയുടെ സംരക്ഷണവും അന്നം തേടലുമടക്കം എല്ലാ ജോലിയും ചെയ്യുന്നു. ഇതൊക്കെ എഴുതി പ്രസിദ്ധീകരിക്കുന്നത് ശാസ്ത്രം, യുക്തി, സ്വതന്ത്രചിന്ത എന്നിങ്ങനെ വാചകോൽസവം നടത്തുന്ന യുക്തിവാദികളാണെന്നത് ഏറെ സഹതാപമർഹിക്കുന്നു. 

ലേഖകൻ തുടരുന്നു; "എല്ലാ വിഭാഗങ്ങളിലും ശരീരഘടന തന്നെ സ്ത്രീക്കും പുരുഷനും വ്യത്യസ്തമാണ്. ആകൃതിയിൽ മാത്രമല്ല വ്യത്യാസം. ശരീരത്തിലെ കോശഘടനയിലും രക്തത്തിലെ വിവിധ ഘടകങ്ങളുടെ അളവിലും വ്യത്യസ്തത കാണിക്കുന്നു. സാധാരണഗതിയിൽ രക്തത്തിൽ ഉണ്ടാകേണ്ട അളവിലും സ്ത്രീയിലും പുരുഷനിലും പ്രത്യേകം പ്രത്യേകമാണ്. സ്ത്രീശരീരം പുതിയ ഒരു ശിശുവിനെ സൃഷ്ടിക്കേണ്ട സാഹചര്യം കണക്കിലെടുത്താണ് ഈ വ്യത്യാസം പ്രകൃതി ഒരുക്കിയിരിക്കുന്നത്. എന്നല്ലേ അനുമാനിക്കേണ്ടത്?" (പേജ്‌22) ലേഖകൻ പറയുന്നത് പോലെ പെണ്ണിന്റെ സഹജപ്രകൃതിയും ജൈവികധർമവുമാണ് പ്രസവം എങ്കിൽ അവളെ പ്രസിവിക്കാൻ അനുവദിക്കുകയും സഹായിക്കുകയും ഭർത്താവായ പുരുഷന്റെ ഉത്തരവാദിത്തമാണെന്ന് സ്വാഭാവികമായും വരും. എന്നാൽ ആ ഉത്തരവാദിത്തം നിർവ്വഹിക്കാൻ യുക്തിവാദി ഭർത്താക്കന്മാരെ കിട്ടില്ലെന്ന് മാത്രം! കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിലനിന്ന യുക്തിവാദി മാസിക യുക്തിവിചാരത്തിന്റെ ഈ വിഷയത്തിലെ കാഴചപ്പാട് നോക്കൂ; "വിവാഹം ഫലപ്രദമാകണമെങ്കിൽ താൻ പ്രസവിച്ചേ മതിയാകൂ എന്ന തീരുമാനത്തോടെയെത്തുന്ന ഭാര്യക്ക്‌, കുഞ്ഞ് ഒരു അധികപ്പറ്റാണെന്ന യുക്തിവാദിയായ ഭർത്താവിന്റെ തീരുമാനത്തോട് യോജിക്കാനും കഴിയില്ല." (യുക്തിവിചാരം മാസിക 2010 ഡിസമ്പർ പേജ് 16, 17). എന്താണിപ്പറഞ്ഞതിനർഥം? പ്രസവിക്കാനുള്ള തീവ്രമായ അഭിലാഷവുമായി തന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഭാര്യയെ സന്തോഷിപ്പിക്കാൻ യഥാർത്ഥ യുക്തിവാദിയാണെങ്കിൽ ഭർത്താവ് തയ്യാറാവില്ല എന്ന്. കാരണം, കുഞ്ഞ്  ഒരു അധികപ്പറ്റാണെന്ന് 'മനസ്സിലാക്കുന്നവരാണ്' യുക്തിവാദികളായ പുരുഷന്മാർ. ഇത് സ്വാഭാവികമാണ്. സ്വാർഥതയും സുഖജീവിതവുമാണ് യുക്തിവാദിയുടെ 'ആദർശങ്ങൾ.' കുഞ്ഞിനെ വളർത്തുന്നത് പോലുള്ള ത്യാഗവും ചെലവും ആവശ്യമുള്ള 'വിഡ്ഢിത്തങ്ങൾ'ക്ക്‌ യുക്തിവാദിയെ കിട്ടില്ല. അത്കൊണ്ട് പ്രിയപ്പെട്ട പെണ്ണെ, നിന്റെ പ്രകൃതിപരമായ ചോദനകളെ അടക്കിപ്പിടിച്ച് നീ ഭർത്താവിന്റെ യുക്തിവാദത്തോട് സഹകരിക്കണം! വേദനകള മറക്കാൻ യുക്തിവാദി ബുദ്ധിജീവികളുടെ 'സ്ത്രീ വിമോചന' സാഹിത്യങ്ങൾ നമുക്കൊരുമിച്ചിരുന്ന് വായിക്കാം!!

പെണ്ണിന്റെ ജീവശാസ്ത്രപരമായ സവിശേഷതകൾ രണ്ട് രീതിയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. ഗർഭധാരണം, പ്രസവം, മുലയൂട്ടൽ, ശിശുപരിപാലനം തുടങ്ങിയ സന്തോഷാവസരങ്ങളിൽ സ്ത്രീക്കുണ്ടാകുന്ന ജൈവികമായ പ്രയാസങ്ങളിൽ പുരുഷൻ അവൾക്ക് താങ്ങായി നിൽക്കണം എന്ന് പറയാൻ വേണ്ടിയാണ് മുസ്ലിം പന്ധിതന്മാർ അത്തരം വിശദാംശങ്ങളിലേക്ക് പ്രധാനമായും പോകാറുള്ളത്. പ്രസവവും അനുബന്ധ ശാരീരിക പ്രവർത്തനങ്ങളുമെല്ലാം 'നിലവാരമില്ലാത്ത' ഏർപ്പാടുകളാണ് എന്നും അവ നിർവഹിക്കാൻ പ്രകൃതിപരമായി ബാധ്യസ്ഥരായ സ്ത്രീശരീരങ്ങൾ പുരുഷനെ അപേക്ഷിച്ച് ഒരുപടി താഴെയാണെന്നും വാദിക്കുന്ന പുരുഷാധിപത്യ ബുദ്ധിജീവികളാണ് വേറൊരു രീതിയിൽ അവയെകുറിച്ച് സംസാരിക്കാറുള്ളത്. രണ്ടു വ്യത്യസ്ത ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് പെണ്‍ശരീരത്തിന്റെ സവിശേഷതകൾ ചർച്ചക്കെടുക്കപ്പെടാറുള്ളത് എന്ന് ചുരുക്കം. ഇതിൽ, ആണിനുമേൽ ഉത്തരവാദിത്തങ്ങൾ ചുമത്തുക തങ്ങളുടെ ലക്ഷ്യമല്ലെന്ന് യുക്തിവാദികൾ വ്യക്തമാക്കിയത് നാം കണ്ടു. പിന്നെ ലക്‌ഷ്യം ആണ്‍കോയ്മയെ സിദ്ധാന്തവൽക്കരിക്കലാവുക മാത്രമേ തരമുള്ളു. പ്രസവിക്കണമെന്നാണ് പെണ്ണിന്റെ ആഗ്രഹം. 'തന്റെ' പെണ്ണ് പ്രസവിക്കേണ്ടതില്ലെന്നാണ് യുക്തിവാദി പുരുഷന്റെ തീരുമാനം. പെണ്‍താൽപര്യങ്ങൾക്ക്‌ മുകളിൽ ആണ്‍ തീരുമാനങ്ങളുടെ കോടാലി വെക്കുന്നതിന്റെ പേരാകുന്നു യുക്തിവാദം! കുഞ്ഞ്  അതികപ്പറ്റാണ് എന്ന ആണിന്റെ താല്പര്യം യുക്തിവാദം ഏറ്റെടുക്കുന്നു. പെണ്ണിന്റെ ശബ്ദവും ആഗ്രഹവും വികാരവും അടിച്ചമർത്തപ്പെടുന്നു. അപ്പോൾ യുക്തിവാദത്തിന്റെ ലിംഗം ഏതെന്നു തീർച്ചപ്പെടും. ഇത് തിരിച്ചറിയാത്ത, തിരിച്ചറിയാൻ നിർവ്വാഹമില്ലാത്ത പാവം യുക്തിവാദി പെണ്ണുങ്ങൾ!

യുക്തിവാദി സാമൂഹ്യവ്യവസ്ഥിതിയിൽ ആണിന്റെയും പെണ്ണിന്റെയും കുട്ടികളുടെയും സ്ഥാനം വ്യക്തമാക്കുന്ന ചില ഉദ്ദരണികളിലൂടെ അൽപം മുന്നോട്ട് പോകാം. യുക്തിവാദി സമൂഹത്തിൽ എങ്ങനെ ജീവിക്കണം, അവന്റെ സാമൂഹ്യ പ്രതിബദ്ധത എന്താണ് തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കുന്ന ഒരു പുസ്തകമാണ് ഏറ്റുമാനൂർ ഗോപാലനെഴുതി 'യുക്തിവാദ പ്രചരണവേദി തൃശൂർ' പ്രസിദ്ധീകരിച്ച യുക്തിവാദിയുടെ സാമൂഹ്യവീക്ഷണം. കുഞ്ഞ് മാത്രമല്ല, വിവാഹവും 'അധികപ്പറ്റാണ്' എന്നാണ് ഗ്രന്ഥകാരന്റെ വീക്ഷണം. താരതമ്യേന 'സൗകര്യപ്രദമായ' വ്യഭിചാരത്തിൽ 'അഭയം' തേടുകയാണ് യുക്തിവാദി ചെയ്യേണ്ടതെന്നും അദ്ദേഹം ഉപദേശിക്കുന്നു. (വ്യഭിചാരം പുരുഷന് മാത്രമാണ് ഏതർതഥത്തിൽ നോക്കിയാലും 'സൌകര്യപ്രദം.' പെണ്ണിന് വിവാഹം മാത്രമാണ് ലൈംഗിക ജീവിതത്തിൽ തണൽ വിരിക്കുന്നത്. പക്ഷേ, ആണിന്റെ സൌകര്യമാണല്ലോ, യുക്തിവാദത്തിന്റെ മുൻഗണകൾ നിക്ഷയിക്കുന്നത്!) അദ്ദേഹം സംസാരിക്കട്ടെ "യുക്തിവാദികളെ സംബന്ധിച്ചിടത്തോളം, വ്യക്തിപരമായ നിസ്സഹായത ഉണ്ടാകുന്നത് സാമൂഹ്യ ജീവിതത്തിലെ ദൈനംദിന അനുഭവങ്ങളിൽ നിന്നാണ്. ജീവിത യാഥാർതഥ്യങ്ങളുമായി ഏറ്റുമുട്ടുമ്പോൾ പലരും പരിക്ഷീണിതരായിത്തീരുന്നു. വിവാഹമെന്ന പ്രശ്നത്തോടടുക്കുമ്പോൾ യുവാക്കളായ യുക്തിവാദികൾക്കനുഭവപ്പെടുന്ന നിസ്സഹായത ഇതിനുദാഹരണമാണ്." (പേജ് 8) -'യുവാക്കളായ' യുക്തിവാദികൾ എന്ന പ്രയോഗം  പ്രത്യേകം പരിഗണനീയമാണ്. യുവതികളായ, സ്ത്രീകളായ  യുക്തിവാദികൾ ഗ്രന്ഥകാരന്റെ വിഷയമല്ല. യുക്തിവാദികൾ പുരുഷന്റെ കാര്യമേ പരിഗണിക്കേണ്ടതുള്ളൂ!- തുടർന്നദ്ദേഹം ഇതിനുള്ള പരിഹാരവും നിർദ്ദേശിക്കുന്നുണ്ട്. "അത്തരമൊരു പ്രതിസന്ധിയിൽ എന്ത് ചെയ്യാൻ കഴിയും? അതിജീവനം തന്നെയാണ് പ്രധാനം. നാശത്തേക്കാൾ എന്ത് കൊണ്ടും നല്ലതതാണ്."(പേജ് 8) എങ്ങനെ അതിജീവിക്കും എന്ന് കൂടി വിശദീകരികുന്നുണ്ട് തുടർപേജുകളിൽ; "ചില വ്യക്തികൾ ചിലത് വർജിച്ചത്കൊണ്ടും പ്രശ്നങ്ങളിൽ നിന്നൊഴിഞ്ഞു മാറിയത് കൊണ്ടും സമൂഹം രക്ഷപ്പെടുകയില്ല. ഒഴിഞ്ഞുമാറൽ അഥവാ നിഷേധം (denial or evasion) ത്യാഗമായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. മൂല്യശോഷണം തടയാനും സദ്‌വൃത്തിയും സദാചാരവും വളർത്താനും അതാവശ്യമാണെന്ന് വാദിക്കുന്നവരുണ്ട്. ഈ വാദമുന്നയിക്കുന്നവർ യുക്തിവാദികളാണെങ്കിൽ പോലും മതപരമാണ്‌ അവരുടെ വീക്ഷണം."(പേജ് 13-14)

വിവാഹത്തോടുള്ള വിരോധം മൂലം 'ആവശ്യപൂർത്തീകരണ'ത്തോട് പുറം തിരിഞ്ഞു നിൽക്കേണ്ടതില്ല യുക്തിവാദി പുരുഷൻ  എന്നാണ് ഗ്രന്ഥകർത്താവ് പറഞ്ഞുകൊണ്ടുവരുന്നത്. മതവിശ്വാസികളെപ്പോലേ വ്യഭിചാരം 'പാടില്ല' എന്നൊന്നും യുക്തിവാദി 'തെറ്റുദ്ധരിക്കരുത്' എന്നാണ് ഉപദേശം. അഥവാ ഏതെങ്കിലും യുക്തിവാദി വ്യഭിചാരത്തിൽ നിന്നും മറ്റും മാറിനിക്കുന്നുവെങ്കിൽ അവനിൽ മതത്തിന്റെ സ്വാധീനം ബാക്കിനിൽക്കുന്നുവെന്നു ഗ്രന്ഥകാരൻ ഉറപ്പിച്ചു പറയുന്നു. അദ്ദേഹം തന്നെ കൂടുതൽ വ്യക്തമാക്കട്ടെ; "വിലക്കുകൾ ഏതു തരത്തിലുള്ളതയാലും മനുഷ്യനെ അപകർഷപ്പെടുത്തുകയോ നിർവീര്യമാക്കപ്പെടുകയോ (Demoralise) ചെയ്യും. മതങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ പലരും അനുസരിക്കാറില്ല. അതുപോലെ യുക്തിവാദികളും വിലക്കുകൾ ഏർപ്പെടുത്തുകയും ജനം അനുസരിക്കാതിരിക്കുന്ന ഒരു പരിസ്ഥിതി സൃഷ്ട്ടിക്കുകയും ചെയ്യേണ്ട ആവശ്യമില്ല വിലക്കുകൾ അടിച്ചേൽപ്പിക്കുന്ന അപകർഷത അവയുടെ ലംഘനത്തിലൂടെ മാത്രമേ ഇല്ലാതാകുകയുള്ളൂ." (പേജ് 15). തുടർന്ന് വിലക്കുകൽക്കെതിരെ വേവലാതിപ്പെടുന്നു. "വിലക്കുകൾ വേണമെന്ന് യുക്തിവാദികൾ നിർബന്ധം പിടിച്ചാൽ ഭാവിയിൽ അതിനെതിരെ യുക്തിവാദികൾ തന്നെ വിപ്ലവം നടത്തേണ്ടി വരും. അങ്ങനെ സംഭവിക്കുന്നുവെങ്കിൽ യുക്തിവാദവും യുക്തിവാദികളും മറ്റെന്തെങ്കിലുമായിത്തീരും." (പേജ് 16). തുടർന്നദ്ദേഹം ഇക്കാര്യം തന്നെ അടിവരയിടുന്നു. "വിലക്കുകൾ ഏർപ്പെടുത്താനുള്ള  പ്രവണത കാണിക്കുന്നത്, യുക്തിവാദികൾ മതസ്വാധീനത്തിൽനിന്ന് പൂർണമായും മുക്തരായിട്ടില്ലെന്ന് മാത്രമാണ്. യുക്തിവാദികൾക്ക് നിഷിദ്ധമായിട്ടൊന്നും തന്നെയില്ല." (പേജ് 18, 19)

വിലക്കുകൾക്കെതിരെ ഇത്രയും ശക്തമായി തൂലികയുന്തി, വ്യഭിചാരമുൾപ്പെടെയുള്ള ഏതുതരം പ്രവർത്തനങ്ങൾക്കും യുക്തിവാദിക്ക് വിലക്കുകളില്ല, സ്വാതന്ത്ര്യമുണ്ട് എന്ന് കണിശമായി വിശദീകരിക്കുന്നുണ്ട് ഗ്രന്ഥത്തിൽ; "സങ്കീർണമായ സാമൂഹ്യപ്രശ്നങ്ങളോട് ഫലപ്രദമായി പ്രതികരിക്കാൻ കഴിയാത്ത യുക്തിവാദികൾ, വിലകുറഞ്ഞ വിലക്കുകൾ ഏർപ്പെടുത്താൻ ശ്രമിക്കുന്നത് വിചിത്രമാണ്. മദ്യപിക്കരുത്, മോഷ്ടിക്കരുത്, വ്യഭിച്ചരിക്കരുത് തുടങ്ങിയ 'അരുതു'കൾ മതപരമായ വിലക്കുകളാണ്. മതപരമായ അത്തരം വിലക്കുകൾ മതാനുയായികളെ ഉദ്ദേശിച്ചുണ്ടാക്കിയിട്ടുള്ളവയാണ്. അരുതുകളുടെ അതിരുലംഘിക്കുന്നവർക്ക് സ്വർഗരാജ്യം നഷ്ടപ്പെടുമെന്ന്  മാത്രമല്ല, നല്ല ശിക്ഷയും ലഭിക്കും. മരണാനന്തര ജീവിതം സുഖകരമാക്കാൻ അത്തരം ചില 'വ്രതങ്ങൾ'  അനുഷ്ടിക്കണമെന്നാണ് മതങ്ങൾ പഠിപ്പിക്കുന്നത്. ഭൌതികജീവിതം മാത്രമേയുള്ളുവെന്ന് കരുതുന്ന യുക്തിവാദികളും അതൊക്കെ അനുസരിക്കണമെന്ന് പറഞ്ഞാൽ അങ്ങനെ ചെയ്യാൻ പലർക്കും കഴിഞ്ഞെന്നു വരില്ല." (പേജ് 14- 15) ചിത്രം വ്യക്തമായിക്കാണും എന്ന് കരുതട്ടെ. വ്യഭിചാരം, മോഷണം, കൊള്ള, ചൂഷണം തുടങ്ങിയ എന്ത് തട്ടിപ്പുകളും പ്രയോഗവൽക്കരിക്കുന്നതിന് യുക്തിവാദിക്ക് ബുദ്ധിമുട്ടുകളൊന്നുമില്ല. ഇതാണ് യുക്തിവാദിയുടെ സാമൂഹ്യവീക്ഷണം. സ്വന്തം കാര്യം നടക്കുക മാത്രമായിരിക്കും അയാളുടെ ലക്‌ഷ്യം. ഭാര്യയെയും മക്കളെയും പോറ്റുക എന്ന കുടുംബ സാമൂഹ്യ ബാധ്യതയിൽ നിന്നോഴിഞ്ഞു മാറി അയാൾ സുഖിയനായി മാറുന്നതിൽ എന്തുണ്ടൽഭുതം.അങ്ങനെ മാറുകയാണ് യുക്തിവാദത്തിന്റെ 'പൂർണത' എന്നാണ് ഗ്രന്ഥകാരൻ പച്ചമലയാളത്തിൽ ഇവിടെ സമർത്ഥിക്കുന്നത്.  വിവാഹത്തിനെതിരിലുള്ള വാദങ്ങൾ അദ്ദേഹം തുടരുന്നതിപ്രകാരമാണ്. "മതത്തിന്റെ പ്രകടനപരതയെ എതിർക്കുന്നത് കൊണ്ട് മതപരമായ ആചാരങ്ങളോട് നിഷേധാത്മകത കാണിക്കണമെന്ന് പൊതുവെ അംഗീകരിച്ചിരിക്കുന്നു.വിവാഹം ഉദാഹരണമായെടുക്കാവുന്നതാണ്. 'വിവാഹം' എതുവിധത്തിലുള്ളതായാലും മതപരമാണ്‌. മതപരമായ സാമൂഹ്യസദാചാരം വളർന്നുവന്നപ്പോഴാണ് സ്ത്രീ-പുരുഷ ബന്ധത്തിന് ഒരുപാധി എന്ന നിലയിൽ വിവാഹ സമ്പ്രദായം ആവിഷ്കരിക്കപ്പെട്ടത്. ആദികാല സമൂഹങ്ങളിൽ 'വിവാഹ'മില്ലയിരുന്നു" (പേജ് 30) മതത്തിന്റെ 'നുഖങ്ങളിൽ'  മാനവരാശിയെ സംരക്ഷിക്കാൻ മതപരമായ ചൂഷണോപാധിയായ വിവാഹമെന്ന ചൂഷണ സംവിധാനത്തെ യുക്തിവാദി (പുരുഷൻ) ഉപേക്ഷിച്ചേ മതിയാകൂ എന്ന സന്ദേശം ഉൾകൊള്ളുക പ്രയോഗവൽക്കരിക്കുക!


യുക്തിവാദി 'സാമൂഹ്യപ്രശ്നങ്ങളേ' എങ്ങനെ നേരിടണമെന്ന് 2010 ഡിസംബർ ലക്കം യുക്തിവിചാരം മാസികയും പഠിപ്പിക്കുന്നു. 'യുക്തിവാദി സാമൂഹ്യ പ്രശ്നങ്ങളുടെ നടുവിൽ' എന്നാണ് ഡോക്ടർ ലാസർ തേർമഠം എഴുതിയ ലേഖനത്തിന്റെ തലക്കെട്ട്. തൊഴിൽ മേഖലയിൽ യുക്തിവാദികൾ നേരിടുന്ന പ്രശ്നങ്ങളാണ് ആദ്യഭാഗത്ത് ചർച്ച ചെയ്യുന്നത്. അതിവിടെ പ്രസക്തമല്ല. എങ്കിലും ഒരു ചെറിയ ഉദ്ദരണി ഉപകാരപ്പെടും. "ആഹാരവും വിദ്യാഭ്യാസവും തരുന്നവർ മതവിശ്വാസികളായിപ്പോയാൽ അവരെ അനുസരിക്കാതിരിക്കുക പ്രയാസമാണ്. ജോലിയെടുക്കുന്ന സ്ഥാപനങ്ങളും മതവിശ്വാസത്തിലധിഷ്ടിതമായാൽ  അവരെയും പിണക്കുക പ്രയാസമുണ്ടാക്കുന്നതാണ്. അത് കൊണ്ട് പലരിലെയും യുക്തിവാദം സാമൂഹ്യപ്രതിബദ്ധതയിൽപെട്ട് മരവിച്ച മട്ടായിരിക്കുന്നു." (പേജ് 14) ഈ മരവിപ്പ് മാറ്റി സമൂഹത്തിൽ നെഞ്ചുറപ്പോടെ, കരളുറപ്പോടെ, നട്ടെല്ലിൽ നിവർന്നുനിൽക്കാൻ യുക്തിവാദികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തിൽ എഴുതിയ പാഠത്തിന്റെ അവസാന ഭാഗം സാമൂഹ്യജീവിതത്തിൽ വിവാഹം, കുടുംബം, സന്താനങ്ങൾ തുടങ്ങിയ 'പ്രശ്നങ്ങളെ' യുക്തിവാദി എങ്ങനെ നേരിടണമെന്ന് പഠിപ്പിക്കുന്നു. "ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിൽ യുക്തിവാദിക്ക് തന്റെ യുക്തിവാദം ജീവിതാവസാനം വരെ നിലനിർത്തിക്കൊണ്ടുപോകണമെന്ന താൽപര്യമുണ്ടെങ്കിൽ അവിവാഹിതനായി കഴിയുകയാണ് ഏറ്റവും ഉത്തമമായ മാർഗ്ഗം." (പേജ് 16) ഇവിടെയും യുക്തിവാദി എന്നാൽ ആണും പെണ്ണും ഉൾപ്പെടുമെന്ന് തെറ്റുധരിക്കരുത്. അടുത്ത വരി അത് സ്പഷ്ടമായി വ്യക്തമാക്കുന്നുണ്ട്. "സ്വന്തം ഭാര്യയോ കുട്ടികളോ ഉണ്ടെങ്കിൽ അവരോട് ഒരുപ്രത്യേക താൽപര്യം ഉണ്ടായിപ്പോകുന്നത് സഹജമാണ്." (പേജ് 16) സ്വന്തം ഇണയോടും മക്കളോടും സ്നേഹം തോന്നുക ഏതൊരു മനുഷ്യന്റെയും സഹജസ്വഭാവമാണ്. ആ സഹജവാസന മനുഷ്യരിൽ മാത്രമല്ല ഏതൊരു ജീവിയിലും സ്രഷ്ടാവ് നൽകിയ അനുഗ്രഹമാണ്. സ്രഷ്ടാവ് അവന്റെ സൃഷ്ടികളോട് കാണിക്കുന്ന കാരുണ്യത്തിന്റെ നൂറിലൊരംശം എല്ലാ ജീവജാലങ്ങളിലും സന്നിവേശിപ്പിച്ചതിന്റെ ഫലമാണത്. എന്നാൽ യുക്തിവാദി പ്രകൃതിക്കും സഹജചോദനകൾക്കും എതിരാണല്ലോ?. ഭാര്യയെയും മക്കളെയും സ്നേഹിക്കേണ്ടിവരും എന്ന 'പ്രശ്ന'മൊഴിവക്കാൻ ആ സാമൂഹ്യ സംവിധാനം തന്നെ ഉപേക്ഷിക്കുക, നിഷേധിക്കുക എന്നതാണ് യുക്തിവാദിമതം. പെണ്‍വിരോധത്തിന്റെ ആൾ(ആണ്‍)രൂപങ്ങളാണ് യുക്തിവാദികൾ എന്ന യാഥാർത്ഥ്യമാണ്‌ ഈ വരികൾക്കിടയിലെല്ലാം എഴുന്നേറ്റു നിൽക്കുന്നത്. അവരുടെ അവബോധത്തിൽ പുരുഷൻ മാത്രമാണ് കടന്നുവരുന്നത്. 'യുക്തിവാദി' സാമൂഹ്യ സംവിധാനത്തിൽ പെണ്ണിന്റെ സ്ഥാനം ശൂന്യമാണ്. എന്നത്രെ ഇതെല്ലാം വ്യക്തമാക്കുന്നത്. പെണ്ണിനെ അംഗീകരിച്ചാൽ അവളേ സ്നേഹിച്ചാൽ അവളെ വിവാഹം കഴിച്ചാൽ സന്താന സൗഭാഗ്യമുണ്ടായാൽ ആദർശം തകരുമെന്ന് വിശ്വസിക്കുന്ന, ഭയപ്പെടുന്ന സ്വാർത്ഥംഭരികളായ പുരുഷൻമാരുടെ കൂട്ടായ്മകളാണ് യുക്തിവാദി സംഘങ്ങൾ എന്ന പച്ചയാഥാർത്ഥ്യത്തെ നിഷേധിക്കാൻ ആർക്കാവും?.

വിവാഹം സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, വിട്ടുവീഴ്ച്ചകളുടെ സുവർണനൂലുകളാൽ ഇഴചേർത്ത സ്ത്രീപുരുഷപാരസ്പര്യമാണ്‌. വ്യഭിചാരമോ പുരുഷകേന്ദ്രീകൃത കാമപേക്കൂത്തും  യുക്തിവാദികൾക്ക് പെണ്ണിനെ അവളിലെ അമ്മയെ, പെങ്ങളെ, ഇണയെ, സഹോദരിയെ, മകളെ തിരിച്ചറിയാനോ ഉൾകൊള്ളാനോ സ്നേഹിക്കാനോ കഴിയില്ല. അവനു പെണ്ണ് തനിഭോഗയന്ത്രം മാത്രമാണ്. പെണ്ണുകെട്ടാതെ അവന്റെ കാമവെറി പൂർത്തീകരിക്കാനുള്ള നിർദ്ദേശങ്ങളും നടേപറഞ്ഞ ലേഖനത്തിൽ ഇനിയുമെമ്പാടും കാണാം. "സ്ത്രീക്കും പുരുഷനും കുടുംബമെന്ന കെട്ടുപാടില്ലാതെ സ്വതന്ത്രജീവിതം ആകാമെന്നുള്ള ഒരു നിയമം യുക്തിവാദികളുടെ ശാരീരികാവശ്യങ്ങൾക്ക് ഇന്നെത്രയും അത്യാവശ്യമായിരിക്കുന്നു." (പേജ് 17) 'ശാരീരികാവശ്യങ്ങൾക്ക്' എന്ന പദം പ്രത്യേകം പരിഗണനീയമാണ്.,  ഇവരുടെ കാമപൂർത്തികരണത്തിന് സാധ്യമായ രീതിയിൽ ഏതു പെണ്ണിനേയും എപ്പോഴും എവിടെ വച്ചും തന്റെ ഇഷ്ടാനുസരണം ഉപയോഗിച്ചെറിയാൻ നിയമസംരക്ഷണം വേണമെന്ന ആഗ്രഹം ഭേഷായിരിക്കുന്നു!.  അതിലൂടെയുണ്ടാകുന്ന പെണ്ണിന്റെ പ്രശ്നങ്ങളും പ്രയാസങ്ങളും ബാധ്യതകളും, സമൂഹ്യ, ആരോഗ്യ പ്രശ്നങ്ങളും ആരേറ്റെടുക്കും?. ഇങ്ങനെയൊരു നിയമം വന്നാലുള്ള ഭീകരാവസ്ഥ ഒന്നാലോചിച്ചു നോക്കൂ!. ഇത്തരം ഒരു നിയമവ്യവസ്ഥ നിലവിൽ വരില്ല എന്ന് പ്രതീക്ഷിക്കാം. എന്നാൽ യുക്തിവാദിക്ക് അതിനും പരിഹാരമുണ്ട്. അവൻ തന്റെ കാമം കരഞ്ഞു തീർക്കേണ്ടതില്ല. അതും ഡോക്ടർ പഠിപ്പിക്കുന്നു. "അല്ലെങ്കിൽ വൈദ്യശാസ്ത്രം അംഗീകരിക്കുന്ന രീതിയിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടു നിയമത്തിനു പിടികൊടുക്കാതെ(?) സ്വതന്ത്രനായി കഴിയുകയാണ് അഭികാമ്യം." (പേജ് 17)  പതിനെട്ട് വയസ്സ് തികഞ്ഞ സ്ത്രീയും പുരുഷനും ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിലേർപ്പെടുന്നതിനു ഇന്ത്യയിൽ നിയമതടസമില്ലെന്നതാണ് വസ്തുത, അപ്പോൾ പിന്നെ ഡോക്ടർ നിർദ്ദേശിച്ച നിയമത്തിനു പിടികൊടുക്കാതെ രക്ഷപ്പെടേണ്ട ലൈംഗികബന്ധമേതാണ്. ബലാത്സംഗവും സ്ത്രീ പീഡനങ്ങളും തുടങ്ങി എല്ലാ രതിവൈകൃതങ്ങളുമാണോ? ലേഖകൻ 'മൃഗഡോക്ടറാ'യത് കൊണ്ട് ഇങ്ങനെയും മനസ്സിലാക്കാം  മൃഗസമാനം പുരുഷകാമം സഫലമാക്കാനുള്ള 'ഭോഗയന്ത്രം' മാത്രമാണവന് പെണ്ണ്. അല്ലാതെ എന്താണ് ഡോക്ടർ നിർദ്ദേശിക്കുന്ന വൈദ്യശാസ്ത്രം അംഗീകരിക്കുന്ന ബലാത്സംഗവും സ്ത്രീപീഡനവും!. അങ്ങനെയും ഒന്നുണ്ടോ!?. കുത്തഴിഞ്ഞ ലൈംഗികത മാനവരാശിക്ക് സമ്മാനിച്ച ഭീകര രോഗങ്ങൾ മനസ്സിലാക്കാൻ പോലും ഡോക്ടർക്കായില്ല എന്നത് കൌതുകം തന്നെ. പെണ്ണിനെ  ബലാൽസംഗം ചെയ്തും പീഡിപ്പിച്ചും നിയമത്തിനു പിടികൊടുക്കാതെ 'യുക്തിവാദി പുരുഷൻ' രക്ഷപ്പെടണമെന്ന നിർദ്ദേശം നാം കണ്ടു.

ബലാൽസംഘമെന്ന പുരുഷക്രൂരത ശാസ്ത്രീയമായി സ്ഥാപിക്കുന്നുണ്ട് മറ്റൊരു യുക്തിവാദി മാസിക യുക്തിയുഗം. മാസികയിലെ അരുണ്‍ മംഗലത്ത് എഴുതിയ 'ബലാൽസംഗത്തിന്റെ ജൈവിക സിദ്ധാന്തം' എന്ന ലേഖനം. ലേഖനത്തിന്റെ ആമുഖഭാഗത്ത് ലേഖനത്തിന്റെ ലക്‌ഷ്യം വ്യക്തമാക്കുന്നു. "ബലാത്സംഗത്തിന്റെ നിലവിലുള്ള 'സാമൂഹിക സിദ്ധാന്തങ്ങളെ' പുനരവലോകനം ചെയ്യണമെങ്കിൽ അവയെപറ്റി ഒരടിസ്ഥാന ധാരണ ആവശ്യമാണ്‌" (പേജ് 49) മറ്റൊരു സ്ഥലത്ത് ലേഖകൻ എഴുതുന്നു  "ഈ ലേഖനത്തിന്റെ ഉദ്ദേശം, ബലാത്സംഗത്തിന്റെ കാരണങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുകയും അതിനു സാധ്യമായ പരിഹാരമാർഗ്ഗങ്ങൾ നിർദദ്ദേശിക്കുകയുമാണ്." (പേജ് 48) ഈ 'ശാസ്ത്രീയ' വിശകലനത്തിന്റെ മാനദണ്ധം  സംക്ഷിപ്തമായി പറയുന്നു "ബാലാൽസംഗത്തിന്റെ പരമമായ കാരണത്തിന് പരിണാമപരമായ കാരണങ്ങൾ ഉണ്ടാകുമോ?" (പേജ് 48) ഈ ഒരൊറ്റവരിയിൽ നിന്നുതന്നെ ലേഖകൻ അന്വഷിക്കുന്ന കാരണം പരിണാമ പരമാണെന്ന് വ്യക്തം. ലേഖകൻ തുടർന്ന് വിശദീകരിക്കുന്നു. "ഭൂമിശാസ്ത്രപരമായും മറ്റും പരസ്പരബന്ധമില്ലാത്ത മനുഷ്യസമൂഹങ്ങളിലും, മറ്റു ജീവിവർഗ്ഗങ്ങളിലും ഒരേ പെരുമാറ്റരീതി കാണപ്പെടുന്നുണ്ടെങ്കിൽ അതിനു പന്നിൽ ശക്തമായ ഒരു പരിണാമ പ്രതിഭാസം പ്രവർത്തിചിട്ടുണ്ട് എന്ന് അനുമാനികാതെ തരമില്ല. .....................ജീവലോകത്ത്  ഒരു പ്രതിഭാസവും പരിണാമത്തിന്റെ വെളിച്ചത്തിൽ പരിശോധിച്ചാലല്ലാതെ വ്യക്തമാവുകയില്ല." (പേജ് 49) പരിണാമസിദ്ധാന്തത്തിലുള്ള  ലേഖകന്റെ ആത്മവിശ്വാസം  വിളിച്ചോതുന്ന വാക്കുകളാണിത്. പരിണാമവിശ്വാസം ഏതൊരു യുക്തിവാദിയുടെയും അടിസ്ഥാനവിശ്വാസമാണ്.

ബലാത്സംഗത്തിന്റെ സാമൂഹ്യകാരണങ്ങൾ തിരയുന്ന സാമൂഹ്യശാസ്ത്രജ്ഞരുടെയും ആന്ത്രോപോളജിസ്റ്റുകളുടേയും കണ്ടെത്തെലുകളെ ഖണ്ഡിച്ചു ലേഖകൻ പറയുന്നു. "ബലാൽസംഗം ചെയുന്ന ഭൂരിഭാഗം പുരുഷന്മാർക്കും ഒരു ലൈംഗിക പങ്കാളിയുണ്ട്. അതിനാൽ ബാലാൽസംഗത്തിനു പിന്നിൽ ലൈംഗിക തൃഷ്ണയല്ല ഉള്ളത്
        പുരുഷൻ ഒരു ലൈംഗികപങ്കാളിയാൽ തൃപ്തനാകും എന്ന തെറ്റായ സങ്കൽപമാണ്‌ ഈ വാദത്തിനു നിദാനം. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ പങ്കാളികളിലേക്ക് തന്റെ ജനിതകപദാർത്ഥം എത്തിച്ചേരുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക വഴി അടുത്ത തലമുറയിലേക്ക് തന്റെ ജനിതകപദാർത്ഥത്തിന്റെ കോപ്പികൾ വിജയകരമായി എത്തിക്കുക എന്നതാണ് പുരുഷന്റെ പരിണാമ ലക്ഷ്യം. അതിനാൽ ഓരോ സ്ത്രീയും പുരുഷന് ഒരു പുതിയ സാധ്യതയാണ്."(പേജ് 50) ഇതിനു വിശദീകരണങ്ങൾ ആവശ്യമില്ല. ഇതൊരു സ്ത്രീയും യുക്തിവാദിക്ക് തന്റെ പരിണാമബാധ്യത നിറവേറ്റാനുള്ള സംവിധാനമാണെന്നർത്ഥം!.

ബലാത്സംഗത്തിന്റെ 'ലാഭനഷ്ടങ്ങൾ' കണക്കുകൂട്ടുകയും സൗകര്യപ്രദമായ കാലനിർണ്ണയം നടത്തുകയും ചെയ്യുന്നുണ്ട് ലേഖകൻ. "ബലാൽസംഗം സമാധാനകാലത്ത് ഒരു ഗൗരവകരമായ കുറ്റമായി കണക്കാക്കി ശിക്ഷിക്കപ്പെടും എന്നത് തീർച്ചയാണ്. എന്നാൽ യുദ്ധകാലത്ത് അങ്ങനെ നടക്കാനുള്ള സാധ്യത തുലോം വിരളവും. ലാഭനഷ്ടങ്ങൾ കണക്കുകൂട്ടി നോക്കിയാൽ കുറഞ്ഞ റിസ്കിൽ കൂടുതൽ ജനിതകകോപികൾ ഉണ്ടാക്കാനുള്ള സുവർണ്ണാവസരമാണ് യുദ്ധകാലം! അതിനാൽ 'പ്രയോജനകരമായൊരു അനുകൂലന'മായി മാറുന്ന, യുദ്ധകാല ബലാത്സംഗം" (പേജ് 51) ബലാൽസംഗ സമയത്ത് വേട്ടക്കാരൻ ഇരയോട് എങ്ങനെ പെരുമാറുന്നു എന്നുകൂടി വ്യക്തമാക്കുന്നു ലേഖനത്തിൽ;   "പരിണാമപരമായി നോക്കിയാൽ, ഇരക്ക് പരിധിയിൽ അധികം ക്ഷതമേൽപ്പിക്കുന്നത് തന്റെ ജനിതക പദാർത്ഥത്തിന്റെ അതിജീവനത്തിനെ ദോഷകരമായി ബാധിക്കും എന്നതിനാൽ പുരുഷൻ അതിന് മുതിരുകയില്ല." (പേജ് 51) പുരുഷ പ്രകൃതിയുടെ സ്വാഭാവികത എന്നനിലക്ക് ഇരക്ക് സാരമായ പരിക്കേൽപിക്കാതെ വേട്ടക്കാരൻ പുരുഷൻ നടത്തുന്ന പരിണാമജന്യ ജനിതക ബീജദാനമാകുന്നു ബലാൽസംഗം. ഇത്രയും 'മഹാനീയവും ഉദാത്തവുമായ' പരിപാവനവുമായ പ്രവർത്തിയെ ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന സമൂഹ്യസംവിധാനത്തെയാണ് യുക്തിവാദികൾ ചോദ്യം ചെയ്യേണ്ടതും എതിർത്തു തോൽപിക്കെണ്ടതും. അതവന്റെ പരിണാമ, ജന്മ ബാധ്യതയും. കാരണം പരിണാമം അങ്ങനെയാണവനെ സംവിധാനിച്ചിരിക്കുന്നത്.

ഇത്തരം തമ്മാടിത്തവും സാമൂഹ്യദ്രോഹവും ചെയ്യാൻ പരിണാമപരമായ ലക്ഷ്യത്തെപ്പോലെ കാര്യകാരണങ്ങളും വിസ്ഥരിക്കുന്നുണ്ട് ലേഖനത്തിൽ. "കോഴിയുടെകൂവലും മയിലിന്റെവാലും പുരുഷന്റെ ശരീരവലുപ്പവും എല്ലാം ലൈംഗിക നിർദ്ദാരണത്തിന്റെ ഫലമാണ്. ജിനോമിന്റെ നിലനിൽപ്പിന്‌ ആവശ്യം വേണ്ട കഴിവാണ് അതിന്റെ ധാരാളം കോപ്പികൾ അടുത്ത തലമുറയിലേക്ക് പകർന്ന് കൊടുക്കുക എന്നത്." (പേജ് 54) ജീൻ വ്യാപനത്തിന്റെ ആവശ്യകത വ്യക്തമാക്കിയ പുരുഷന്റെ ബലാൽസംഗാനുകൂലനമായ ശാരീകമാനിസിക പരിണാമസംവിധാനങ്ങൾ വിശദീകരിക്കുന്നു. "ബലാൽസംഗത്തിന് പരിണാമപരമായ വേരുകളുണ്ടെങ്കിൽ, പുരുഷനെ അതിനു സഹായിക്കുന്ന ശാരീരിക/മാനസിക അനുകൂലനങ്ങളെ കണ്ടെത്തേണ്ടതായിട്ടുണ്ട്.....ഉദാഹരണത്തിന് പുരുഷന്റെ ഉയർന്ന ശാരീരികശക്തിയും വലിപ്പവും ലൈംഗിക നിർദ്ദാരണത്തിന്റെ ഫലമാണ് എന്ന് നാം പറയുഞ്ഞു. ബലാൽസംഗം സാധ്യമാക്കാൻ മാത്രമായി ഉരുത്തിരിഞ്ഞ ഒരു ശാരീര/മാനസിക സവിശേഷതയാണ് നാം തേടുന്നത്......ആണ്‍ തേൾ ഈച്ചയുടെ ലൈംഗികാവയവത്തിന്റെ ഇരുവശത്തും കൂർത്ത മുള്ളുകളുണ്ട്. വഴങ്ങാത്ത പെണ്‍ തേൾഈച്ചയെ ആണ്‍ തേൾഈച്ച ഈ മുള്ളുകൾ ഉപയോഗിച്ച് ബന്ധനത്തിൽ നിർത്തുകയും notal organ ഉപയോഗിച്ച് ബലമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്യുന്നു. ഈ ഒരാവശ്യത്തിനല്ലാതെ ആണ്‍ തേൾഈച്ചക്ക് ഈ അവയവം കൊണ്ട് ഒരു ഉപയോഗവും ഇല്ലതാനും...........തേൾഈച്ചയുടെ മുള്ളുകളും മനുഷ്യന്റെ മാനസികമായ അനുകൂലനങ്ങളും-അവ കണ്ടെത്താൻ സാധിക്കുകയാണെങ്കിൽ സമാനമാണെന്ന് കരുതേണ്ടിവരും." (പേജ് 54, 55) പരിണാമം പുരുഷന് 'സമ്മാനിച്ച' ബലാൽസംഗം നടത്താനാവശ്യമായ, മാനസിക/ശാരീരിക ആയുധങ്ങൾ ലേഖകനായ യുക്തിവാദി പുരുഷൻ അക്കമിട്ട് വിവരിക്കുന്നു.

"1 ഇരകളുടെ നിസ്സഹായത കണക്കാക്കാനും ആ അവസരം ലൈംഗികമായി മുതലെടുക്കാനുമുള്ള മാനസിക അനുകൂലനം.
    shields and shields പഠനപ്രകാരം പ്രത്യുൽപാദന സാധ്യത അപകട സാധ്യതയെ കവച്ചു വെക്കുമ്പോഴാണ് ബലാൽസംഗം പരിണാമപരമായി ലാഭാകരമാകുന്നത്. അതിനാൽ അപകട സാധ്യതയെ കണക്കാക്കാനുള്ള ഒരു മാനസിക സംവിധാനം പുരുഷന് ആവശ്യമാണ്‌." (പേജ് 55)

"2 സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ എർപ്പെടാൻ അവസരം സിദ്ധിച്ചിട്ടില്ലാത്ത പുരുഷന്മാർക്ക് ബാലാൽസംഗത്തിലൂടെ അത് നേടിയെടുക്കാനുള്ള മാനസിക അനുകൂലനം." (പേജ് 55)

"3 ലൈംഗികാകർഷകത്വമുള്ള സ്ത്രീകളെ ബലാൽസംഗത്തിന് തിരഞ്ഞെടുക്കാനുള്ള മാനസിക അനുകൂലനം" (പേജ് 56)

"4 ഉഭയ സമ്മതത്തോട് കൂടിയുള്ള ലൈംഗിക ബന്ധത്തേക്കാൾ ഉയർന്ന അളവിൽ ബലാൽസംഗം വഴി ഉള്ള ബന്ധത്തിൽ ബീജങ്ങൾ സ്കലിക്കാനും അതുവഴി ഗർഭധാരണത്തിനുള്ള സാധ്യത പരമാവധിയാക്കാനുമുള്ള മാനസിക/മറ്റുനിലക്കുള്ള ജൈവിക അനുകൂലനം" (പേജ് 56)


ഇത്രയും ഉദ്ധരണികളിലൂടെ പരിണാമവാദപ്രകാരം ബലാൽസംഗം, മനുഷ്യവർഗ്ഗ നിലനിൽപ്പിനും പാരമ്പര്യം സംരക്ഷിക്കുന്നതിനും ജീൻ വ്യാപനത്തിനും ഭാര്യ-ഭർതൃ, ഉഭയസമ്മത, ലൈംഗിക ബന്ധത്തേക്കാൾ അത്യാവശ്യവും അനിവാര്യവും അഭികാമ്യവുമാണെന്നും ഇവർ പ്രചരിപ്പിക്കുന്നു.

ബലാൽസംഗം ഇല്ലാതാക്കാനുള്ള മാർഗനിർദ്ദേശവും പരിഹാരവും കൂടിയുണ്ട് ലേഖനത്തിൽ. അതിങ്ങനെ വായിക്കാം. "ഏത് സ്ത്രീപുരുഷന്മാർക്കും എപ്പോഴും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമായിരുന്നെങ്കിൽ ബലാൽസംഗം ഉണ്ടാകുമായിരുന്നില്ല." (പേജ് 57) . യുക്തിവാദി പുരുഷന് ജീവിതാവസാനം വരെ സ്വതന്ത്രനായി ജീവിക്കാൻ  മുമ്പ് ലാസർ ഡോക്ടറും ഇതേ നിർദ്ദേശം തന്നെയാണ്  നൽകിയത്.  അത് ഒന്ന് കൂടി ഓർക്കുക "സ്ത്രീക്കും പുരുഷനും കുടുംബമെന്ന കെട്ടുപാടില്ലാതെ സ്വതന്ത്രജീവിതം ആകാമെന്നുള്ള ഒരു നിയമം യുക്തിവാദികളുടെ ശാരീരികാവശ്യങ്ങൾക്ക് ഇന്നെത്രയും അത്യാവശ്യമായിരിക്കുന്നു." (യുക്തിവിചാരം ഡിസംബർ 2010 പേജ് 17) പോരെ പൂരം!? ഒരേ ആദർഷപുരുഷന്മാരുടെ ഒരേ മാർഗ്ഗനിർദ്ദേശങ്ങൾ! എത്രവ്യക്തമാണ് കാര്യങ്ങൾ, ഏത് പെണ്ണും ഇപ്പോഴും എവിടെവച്ചും തന്റെ ഇംഗിതങ്ങൾക്ക് വഴങ്ങുന്ന ഒരു 'സർവ്വതന്ത്രസ്വതന്ത്രഭാവി'യാണ് യുക്തിവാദി കൂറ്റന്മാർ സ്വപ്നം കാണുന്നത്. 'സമ്മോഹനമായ' ആ സാമൂഹ്യവ്യവസ്ഥിതി നിലവിൽ വരാത്തേടത്തോളം കാലം അവർ ബാലാൽസംഗങ്ങൾക്ക് മുതിരും. അതിനെതിരെ പ്രതിഷേധിക്കാൻ വരുന്നവരെ സ്ത്രീ സ്വാതന്ത്ര്യം, ലിംഗസമത്വം, പരിണാമം, വ്യക്തിസ്വാതന്ത്ര്യം, സ്വതന്ത്രചിന്ത  തുടങ്ങിയ ഓലപ്പാമ്പുകളുപയോഗിച്ച് വിരട്ടും. കേരളീയ സംസ്കൃതസമൂഹം പ്രത്യേകിച്ച് സ്ത്രീസമൂഹം, നാം കണ്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ സ്ത്രീവിരുദ്ധരും സാമൂഹ്യദ്രോഹികളുമാണിവർ എന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ആദ്യ ഭാഗത്ത് ഏറ്റുമാനൂർ ഗോപാലൻ 'മോഷണം' അനുവദനീയമാക്കിയത് നാം ഓർക്കുക. ഇവിടെ ലേഖകൻ മോഷണം മാത്രമല്ല കൊലപാതകം വരെ പരിണാമ 'ശാസ്ത്ര' പരമായി ന്യായീക്കുന്നു. "കൊലപാതകവും ചതിയും മോഷണവുമെല്ലാം നിലനിൽപ്പിനെ സഹായിക്കുന്ന പരിണാമ ന്യായീകരണങ്ങളുള്ള സ്വഭാവങ്ങളാണ്. അവയ്ക്ക് ശാസ്ത്രീയമായി വിശദീകരണം നൽകാനാവും." (യുക്തിയുഗം പേജ് 48) സാമൂഹ്യദ്രോഹികളെ വളർത്തുന്ന ഇത്തരം ലേഖനങ്ങൾ  പ്രസിദ്ധീകരിക്കുന്ന മാസികയുടെ പത്രാധിപർ "ദൈവം ഇല്ല, അത് കൊണ്ട് നിങ്ങളുടെ വേവലാതികൾ അവസാനിപ്പിച്ച് നിങ്ങളുടെ ജീവിതം പരമാവധി ആസ്വദിച്ചു കൊള്ളുക" എന്ന മുദ്രാവാക്യം നെഞ്ചെത്തൊട്ടിച്ചുനടക്കുന്ന വ്യക്തിയാണ്. ദൈവം ഇല്ല എന്ന് സ്വയം സമാധാനിച്ചിട്ടു വേണം ഇവർക്ക് പരിണാമത്തിന്റെ കുടക്കീഴിലിരുന്നു ഇത്തരം തെമ്മാടിത്തരങ്ങൾ ചെയ്തു ജീവിതം ആസ്വദിക്കാൻ!

2013 ഏപ്രിൽ ലക്കം മാസികയിലെ അരുണ്‍ മംഗലത്ത് എഴുതിയ 'ബലാൽസംഗത്തിന്റെ ജൈവിക സിദ്ധാന്തം' എന്ന ലേഖനമാണ്‌ വായിച്ചത്. ലേഖനത്തിന്റെ ആമുഖഭാഗത്ത് ലേഖനത്തിന്റെ ലക്‌ഷ്യം വ്യക്തമാക്കുന്നു. "ബലാത്സംഗത്തിന്റെ നിലവിലുള്ള 'സാമൂഹിക സിദ്ധാന്തങ്ങളെ' പുനരവലോകനം ചെയ്യണമെങ്കിൽ അവയെപറ്റി ഒരടിസ്ഥാന ധാരണ ആവശ്യമാണ്‌" (പേജ് 49) മറ്റൊരു സ്ഥലത്ത് ലേഖകൻ എഴുതുന്നു  "ഈ ലേഖനത്തിന്റെ ഉദ്ദേശം, ബലാത്സംഗത്തിന്റെ കാരണങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുകയും അതിനു സാധ്യമായ പരിഹാരമാർഗ്ഗങ്ങൾ നിർദദ്ദേശിക്കുകയുമാണ്." (പേജ് 48) ഈ 'ശാസ്ത്രീയ' വിശകലനത്തിന്റെ മാനദണ്ധം  സംക്ഷിപ്തമായി പറയുന്നു "ബാലാൽസംഗത്തിന്റെ പരമമായ കാരണത്തിന്പരിണാമപരമായ കാരണങ്ങൾ ഉണ്ടാകുമോ?" (പേജ് 48) ഈ ഒരൊറ്റവരിയിൽ നിന്നുതന്നെ ലേഖകൻ അന്വഷിക്കുന്ന കാരണം പരിണാമ പരമാണെന്ന് വ്യക്തം. ലേഖകൻ തുടർന്ന് വിശദീകരിക്കുന്നു. "ഭൂമിശാസ്ത്രപരമായും മറ്റും പരസ്പരബന്ധമില്ലാത്ത മനുഷ്യസമൂഹങ്ങളിലും, മറ്റു ജീവിവർഗ്ഗങ്ങളിലും ഒരേ പെരുമാറ്റരീതി കാണപ്പെടുന്നുണ്ടെങ്കിൽ അതിനു പന്നിൽ ശക്തമായ ഒരു പരിണാമ പ്രതിഭാസം പ്രവർത്തിചിട്ടുണ്ട് എന്ന് അനുമാനികാതെ തരമില്ല. .....................ജീവലോകത്ത്  ഒരു പ്രതിഭാസവും പരിണാമത്തിന്റെ വെളിച്ചത്തിൽ പരിശോധിച്ചാലല്ലാതെ വ്യക്തമാവുകയില്ല." (പേജ് 49) പരിണാമസിദ്ധാന്തത്തിലുള്ള  ലേഖകന്റെ ആത്മവിശ്വാസം  വിളിച്ചോതുന്ന വാക്കുകളാണിത്. പരിണാമവിശ്വാസം ഏതൊരു യുക്തിവാദിയുടെയും അടിസ്ഥാനവിശ്വാസമാണ്.

ബലാത്സംഗത്തിന്റെ സാമൂഹ്യകാരണങ്ങൾ തിരയുന്ന സാമൂഹ്യശാസ്ത്രജ്ഞരുടെയും ആന്ത്രോപോളജിസ്റ്റുകളുടേയും കണ്ടെത്തെലുകളെ ഖണ്ഡിച്ചു ലേഖകൻ പറയുന്നു. "ബലാൽസംഗം ചെയുന്ന ഭൂരിഭാഗം പുരുഷന്മാർക്കും ഒരു ലൈംഗിക പങ്കാളിയുണ്ട്. അതിനാൽ ബാലാൽസംഗത്തിനു പിന്നിൽ ലൈംഗിക തൃഷ്ണയല്ല ഉള്ളത്
        പുരുഷൻ ഒരു ലൈംഗികപങ്കാളിയാൽ തൃപ്തനാകും എന്ന തെറ്റായ സങ്കൽപമാണ്‌ ഈ വാദത്തിനു നിദാനം. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ പങ്കാളികളിലേക്ക് തന്റെ ജനിതകപദാർത്ഥം എത്തിച്ചേരുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക വഴി അടുത്ത തലമുറയിലേക്ക് തന്റെ ജനിതകപദാർത്ഥത്തിന്റെ കോപ്പികൾ വിജയകരമായി എത്തിക്കുക എന്നതാണ് പുരുഷന്റെ പരിണാമ ലക്ഷ്യം. അതിനാൽ ഓരോ സ്ത്രീയും പുരുഷന് ഒരു പുതിയ സാധ്യതയാണ്."(പേജ് 50) ഇതിനു വിശദീകരണങ്ങൾ ആവശ്യമില്ല. ഇതൊരു സ്ത്രീയും യുക്തിവാദിക്ക് തന്റെ പരിണാമബാധ്യത നിറവേറ്റാനുള്ള സംവിധാനമാണെന്നർത്ഥം!.

ബലാത്സംഗത്തിന്റെ 'ലാഭനഷ്ടങ്ങൾ' കണക്കുകൂട്ടുകയും സൗകര്യപ്രദമായ കാലനിർണ്ണയം നടത്തുകയും ചെയ്യുന്നുണ്ട് ലേഖകൻ. "ബലാൽസംഗം സമാധാനകാലത്ത് ഒരു ഗൗരവകരമായ കുറ്റമായി കണക്കാക്കി ശിക്ഷിക്കപ്പെടും എന്നത് തീർച്ചയാണ്. എന്നാൽ യുദ്ധകാലത്ത് അങ്ങനെ നടക്കാനുള്ള സാധ്യത തുലോം വിരളവും. ലാഭനഷ്ടങ്ങൾ കണക്കുകൂട്ടി നോക്കിയാൽ കുറഞ്ഞ റിസ്കിൽ കൂടുതൽ ജനിതകകോപികൾ ഉണ്ടാക്കാനുള്ള സുവർണ്ണാവസരമാണ് യുദ്ധകാലം! അതിനാൽ 'പ്രയോജനകരമായൊരു അനുകൂലന'മായി മാറുന്ന, യുദ്ധകാല ബലാത്സംഗം" (പേജ് 51) ബലാൽസംഗ സമയത്ത് വേട്ടക്കാരൻ ഇരയോട് എങ്ങനെ പെരുമാറുന്നു എന്നുകൂടി വ്യക്തമാക്കുന്നു ലേഖനത്തിൽ;   "പരിണാമപരമായി നോക്കിയാൽ, ഇരക്ക് പരിധിയിൽ അധികം ക്ഷതമേൽപ്പിക്കുന്നത് തന്റെ ജനിതക പദാർത്ഥത്തിന്റെ അതിജീവനത്തിനെ ദോഷകരമായി ബാധിക്കും എന്നതിനാൽ പുരുഷൻ അതിന് മുതിരുകയില്ല." (പേജ് 51) പുരുഷ പ്രകൃതിയുടെ സ്വാഭാവികത എന്നനിലക്ക് ഇരക്ക് സാരമായ പരിക്കേൽപിക്കാതെ വേട്ടക്കാരൻ പുരുഷൻ നടത്തുന്ന പരിണാമജന്യ ജനിതക ബീജദാനമാകുന്നു ബലാൽസംഗം. ഇത്രയും 'മഹാനീയവും ഉദാത്തവുമായ' പരിപാവനവുമായ പ്രവർത്തിയെ ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന സമൂഹ്യസംവിധാനത്തെയാണ് യുക്തിവാദികൾ ചോദ്യം ചെയ്യേണ്ടതും എതിർത്തു തോൽപിക്കെണ്ടതും. അതവന്റെ പരിണാമ, ജന്മ ബാധ്യതയും. കാരണം പരിണാമം അങ്ങനെയാണവനെ സംവിധാനിച്ചിരിക്കുന്നത്.

ഇത്തരം തമ്മാടിത്തവും സാമൂഹ്യദ്രോഹവും ചെയ്യാൻ പരിണാമപരമായ ലക്ഷ്യത്തെപ്പോലെ കാര്യകാരണങ്ങളും വിസ്ഥരിക്കുന്നുണ്ട് ലേഖനത്തിൽ."കോഴിയുടെകൂവലും മയിലിന്റെവാലും പുരുഷന്റെ ശരീരവലുപ്പവും എല്ലാം ലൈംഗിക നിർദ്ദാരണത്തിന്റെ ഫലമാണ്. ജിനോമിന്റെ നിലനിൽപ്പിന്‌ ആവശ്യം വേണ്ട കഴിവാണ് അതിന്റെ ധാരാളം കോപ്പികൾ അടുത്ത തലമുറയിലേക്ക് പകർന്ന് കൊടുക്കുക എന്നത്." (പേജ് 54) ജീൻ വ്യാപനത്തിന്റെ ആവശ്യകത വ്യക്തമാക്കിയ പുരുഷന്റെ ബലാൽസംഗാനുകൂലനമായ ശാരീകമാനിസിക പരിണാമസംവിധാനങ്ങൾ വിശദീകരിക്കുന്നു. "ബലാൽസംഗത്തിന് പരിണാമപരമായ വേരുകളുണ്ടെങ്കിൽ, പുരുഷനെ അതിനു സഹായിക്കുന്ന ശാരീരിക/മാനസിക അനുകൂലനങ്ങളെ കണ്ടെത്തേണ്ടതായിട്ടുണ്ട്.....ഉദാഹരണത്തിന് പുരുഷന്റെ ഉയർന്ന ശാരീരികശക്തിയും വലിപ്പവും ലൈംഗിക നിർദ്ദാരണത്തിന്റെ ഫലമാണ് എന്ന് നാം പറയുഞ്ഞു. ബലാൽസംഗം സാധ്യമാക്കാൻ മാത്രമായി ഉരുത്തിരിഞ്ഞ ഒരു ശാരീര/മാനസിക സവിശേഷതയാണ് നാം തേടുന്നത്......ആണ്‍ തേൾ ഈച്ചയുടെ ലൈംഗികാവയവത്തിന്റെ ഇരുവശത്തും കൂർത്ത മുള്ളുകളുണ്ട്. വഴങ്ങാത്ത പെണ്‍ തേൾഈച്ചയെ ആണ്‍ തേൾഈച്ച ഈ മുള്ളുകൾ ഉപയോഗിച്ച് ബന്ധനത്തിൽ നിർത്തുകയും notal organ ഉപയോഗിച്ച് ബലമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്യുന്നു. ഈ ഒരാവശ്യത്തിനല്ലാതെ ആണ്‍ തേൾഈച്ചക്ക് ഈ അവയവം കൊണ്ട് ഒരു ഉപയോഗവും ഇല്ലതാനും...........തേൾഈച്ചയുടെ മുള്ളുകളും മനുഷ്യന്റെ മാനസികമായ അനുകൂലനങ്ങളും-അവ കണ്ടെത്താൻ സാധിക്കുകയാണെങ്കിൽ സമാനമാണെന്ന് കരുതേണ്ടിവരും." (പേജ് 54, 55) പരിണാമം പുരുഷന് 'സമ്മാനിച്ച' ബലാൽസംഗം നടത്താനാവശ്യമായ, മാനസിക/ശാരീരിക ആയുധങ്ങൾ ലേഖകനായ യുക്തിവാദി പുരുഷൻ അക്കമിട്ട് വിവരിക്കുന്നു.

"1 ഇരകളുടെ നിസ്സഹായത കണക്കാക്കാനും ആ അവസരം ലൈംഗികമായി മുതലെടുക്കാനുമുള്ള മാനസിക അനുകൂലനം.
    shields and shields പഠനപ്രകാരം പ്രത്യുൽപാദന സാധ്യത അപകട സാധ്യതയെ കവച്ചു വെക്കുമ്പോഴാണ് ബലാൽസംഗം പരിണാമപരമായി ലാഭാകരമാകുന്നത്. അതിനാൽ അപകട സാധ്യതയെ കണക്കാക്കാനുള്ള ഒരു മാനസിക സംവിധാനം പുരുഷന് ആവശ്യമാണ്‌." (പേജ് 55)

"2 സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ എർപ്പെടാൻ അവസരം സിദ്ധിച്ചിട്ടില്ലാത്ത പുരുഷന്മാർക്ക് ബാലാൽസംഗത്തിലൂടെ അത് നേടിയെടുക്കാനുള്ള മാനസിക അനുകൂലനം." (പേജ് 55)

"3 ലൈംഗികാകർഷകത്വമുള്ള സ്ത്രീകളെ ബലാൽസംഗത്തിന് തിരഞ്ഞെടുക്കാനുള്ള മാനസിക അനുകൂലനം" (പേജ് 56)

"4 ഉഭയ സമ്മതത്തോട് കൂടിയുള്ള ലൈംഗിക ബന്ധത്തേക്കാൾ ഉയർന്ന അളവിൽ ബലാൽസംഗം വഴി ഉള്ള ബന്ധത്തിൽ ബീജങ്ങൾ സ്കലിക്കാനും അതുവഴി ഗർഭധാരണത്തിനുള്ള സാധ്യത പരമാവധിയാക്കാനുമുള്ള മാനസിക/മറ്റുനിലക്കുള്ള ജൈവിക അനുകൂലനം" (പേജ് 56)


ഇത്രയും ഉദ്ധരണികളിലൂടെ പരിണാമവാദപ്രകാരം ബലാൽസംഗം, മനുഷ്യവർഗ്ഗ നിലനിൽപ്പിനും പാരമ്പര്യം സംരക്ഷിക്കുന്നതിനും ജീൻ വ്യാപനത്തിനും ഭാര്യ-ഭർതൃ, ഉഭയസമ്മത, ലൈംഗിക ബന്ധത്തേക്കാൾ അത്യാവശ്യവും അനിവാര്യവും അഭികാമ്യവുമാണെന്നും ഇവർ പ്രചരിപ്പിക്കുന്നു.

ബലാൽസംഗം ഇല്ലാതാക്കാനുള്ള മാർഗനിർദ്ദേശവും പരിഹാരവും കൂടിയുണ്ട് ലേഖനത്തിൽ. അതിങ്ങനെ വായിക്കാം. "ഏത് സ്ത്രീപുരുഷന്മാർക്കും എപ്പോഴും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമായിരുന്നെങ്കിൽ ബലാൽസംഗം ഉണ്ടാകുമായിരുന്നില്ല." (പേജ് 57) . യുക്തിവാദി പുരുഷന് ജീവിതാവസാനം വരെ സ്വതന്ത്രനായി ജീവിക്കാൻ  മുമ്പ് ലാസർ ഡോക്ടറും ഇതേ നിർദ്ദേശം തന്നെയാണ്  നൽകിയത്.  അത് ഒന്ന് കൂടി ഓർക്കുക "സ്ത്രീക്കും പുരുഷനും കുടുംബമെന്ന കെട്ടുപാടില്ലാതെ സ്വതന്ത്രജീവിതം ആകാമെന്നുള്ള ഒരു നിയമം യുക്തിവാദികളുടെ ശാരീരികാവശ്യങ്ങൾക്ക് ഇന്നെത്രയും അത്യാവശ്യമായിരിക്കുന്നു." (യുക്തിവിചാരം ഡിസംബർ 2010 പേജ് 17) പോരെ പൂരം!? ഒരേ ആദർഷപുരുഷന്മാരുടെ ഒരേ മാർഗ്ഗനിർദ്ദേശങ്ങൾ! എത്രവ്യക്തമാണ് കാര്യങ്ങൾ, ഏത് പെണ്ണും ഇപ്പോഴും എവിടെവച്ചും തന്റെ ഇംഗിതങ്ങൾക്ക് വഴങ്ങുന്ന ഒരു 'സർവ്വതന്ത്രസ്വതന്ത്രഭാവി'യാണ് യുക്തിവാദി കൂറ്റന്മാർ സ്വപ്നം കാണുന്നത്. 'സമ്മോഹനമായ' ആ സാമൂഹ്യവ്യവസ്ഥിതി നിലവിൽ വരാത്തേടത്തോളം കാലം അവർ ബാലാൽസംഗങ്ങൾക്ക് മുതിരും. അതിനെതിരെ പ്രതിഷേധിക്കാൻ വരുന്നവരെ സ്ത്രീ സ്വാതന്ത്ര്യം, ലിംഗസമത്വം, പരിണാമം, വ്യക്തിസ്വാതന്ത്ര്യം, സ്വതന്ത്രചിന്ത  തുടങ്ങിയ ഓലപ്പാമ്പുകളുപയോഗിച്ച് വിരട്ടും. കേരളീയ സംസ്കൃതസമൂഹം പ്രത്യേകിച്ച് സ്ത്രീസമൂഹം, നാം കണ്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ സ്ത്രീവിരുദ്ധരും സാമൂഹ്യദ്രോഹികളുമാണിവർ എന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ആദ്യ ഭാഗത്ത് ഏറ്റുമാനൂർ ഗോപാലൻ 'മോഷണം' അനുവദനീയമാക്കിയത് നാം ഓർക്കുക. ഇവിടെ ലേഖകൻ മോഷണം മാത്രമല്ല കൊലപാതകം വരെ പരിണാമ 'ശാസ്ത്ര' പരമായി ന്യായീക്കുന്നു. "കൊലപാതകവും ചതിയും മോഷണവുമെല്ലാം നിലനിൽപ്പിനെ സഹായിക്കുന്ന പരിണാമ ന്യായീകരണങ്ങളുള്ള സ്വഭാവങ്ങളാണ്. അവയ്ക്ക് ശാസ്ത്രീയമായി വിശദീകരണം നൽകാനാവും." (യുക്തിയുഗം പേജ് 48) സാമൂഹ്യദ്രോഹികളെ വളർത്തുന്ന ഇത്തരം ലേഖനങ്ങൾ  പ്രസിദ്ധീകരിക്കുന്ന മാസികയുടെ പത്രാധിപർ "ദൈവം ഇല്ല, അത് കൊണ്ട് നിങ്ങളുടെ വേവലാതികൾ അവസാനിപ്പിച്ച് നിങ്ങളുടെ ജീവിതം പരമാവധി ആസ്വദിച്ചു കൊള്ളുക" എന്ന മുദ്രാവാക്യം നെഞ്ചെത്തൊട്ടിച്ചുനടക്കുന്ന വ്യക്തിയാണ്. ദൈവം ഇല്ല എന്ന് സ്വയം സമാധാനിച്ചിട്ടു വേണം ഇവർക്ക് പരിണാമത്തിന്റെ കുടക്കീഴിലിരുന്നു ഇത്തരം തെമ്മാടിത്തരങ്ങൾ ചെയ്തു ജീവിതം ആസ്വദിക്കാൻ!