Sunday, July 22, 2018

ഗോവധ നിരോധനമെന്ന അജണ്ട?



2017 നവംബര്‍ 18, 25 ലക്കങ്ങളില്‍ നേര്‍പഥം വാരികയില്‍ എഴുതിയ ലേഖനങ്ങളുടെ സമാഹരണം
http://nerpatham.com/vol-no-01/govadanirodhanamenna-pradheekam.html

ഗോവധ നിരോധനവും അക്രമോത്സുക ഗോ സംരക്ഷണവും ഇന്ത്യന്‍ സമ്പദ് ഘടനയെയും ക്ഷീര കര്‍ഷകരെയും എത്രമാത്രം പ്രതികൂലമായി ബാധിക്കുന്നു എന്ന് കണക്കുകളുടെ അടിസ്ഥാനത്തില്‍ ഒരന്വേഷണം.


1958-62
കാലഘട്ടത്തില്‍ ചൈനയില്‍ മാവോ സെതുങ്ങിന്റെ ഭരണത്തിന്‍ കീഴില്‍ ഉണ്ടായ ദാരിദ്ര്യത്തിലും കൊടും പട്ടിണിയിലും 3 കോടി 60 ലക്ഷം ആളുകള്‍ മരിക്കുകയും 4 കോടിയിലധികം കുട്ടികള്‍ ജനിക്കാതിരിക്കുകയും ചെയ്തു. ആ കൊടുംപട്ടിണി 7 കോടി 60 ലക്ഷം മനുഷ്യരുടെ ജീവനെടുത്തു എന്നര്‍ഥം. ആ ദാരിദ്ര്യത്തിന്റെയും കൊടും പട്ടിണിമരണങ്ങളുടെയും പ്രധാന കാരണങ്ങളിലൊന്ന് കമ്യൂണിസ്റ്റ് ചൈനയുടെ സ്ഥാപകനും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാനും ഭരണാധികാരിയുമായിരുന്ന മാവോ സെതുങ്ങിന്റെ 'ശാസ്ത്രാ'ഭിരുചിയും പുരോഗമന വീക്ഷണങ്ങളും നയങ്ങളും പ്രവര്‍ത്തനങ്ങളും ആയിരുന്നു.


ഇന്ത്യയില്‍ ഇന്ന് നടപ്പിലാക്കികൊണ്ടിരിക്കുന്ന പ്രത്യേക കാമ്പയ്ന്‍ ആണല്ലോ 'സ്വഛ് ഭാരത്.' നഗരങ്ങളും ഗ്രാമങ്ങളും മാലിന്യമുക്തമാക്കുക, എല്ലാ കുടുംബങ്ങള്‍ക്കും-പ്രത്യേകിച്ച് കക്കൂസ് സൗകര്യമില്ലാത്ത ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ പിന്നാക്ക സംസ്ഥാനങ്ങളില്‍- വാട്ടര്‍ ക്ലോസറ്റ് ഉള്ള ടോയ്‌ലറ്റുകള്‍ ലഭ്യമാക്കുക തുടങ്ങി നിരവധി പദ്ധതികള്‍ 'സ്വഛ് ഭാരത്' കാമ്പയ്‌നിന്റെ ഭാഗമാണ്. അതുപോലെ ചൈനയില്‍ സാംക്രമിക രോഗങ്ങള്‍ തടയുന്നതിന്റെ ഭാഗമായും കൃഷി നശിപ്പിക്കുന്ന കീടനിയന്ത്രണത്തിന്റെ ഭാഗമായും ചതുര്‍കീടനിയന്ത്രണ യജ്ഞം നടപ്പിലാക്കിയിരുന്നു. എലി, ഈച്ച, കൊതുക്, കുരുവി, എന്നിവയായിരുന്നു ആ നാല് ശത്രുകീടങ്ങള്‍. കുരുവികള്‍ വിളകള്‍ തിന്നു നശിപ്പിക്കുന്ന കാരണത്താലാണ് വേട്ടയാടപ്പെട്ടത്. മറ്റുള്ളവ സാംക്രമിക രോഗങ്ങള്‍ പരത്തുന്നതു കൊണ്ടും. കുരുവികളെ കൊന്നു സര്‍ക്കാര്‍ ഏജന്‍സിയെ ഏല്‍പിക്കുന്നവര്‍ക്ക് വേതനം മാത്രമല്ല എണ്ണം കൂടുന്നതിനനുസരിച്ച് സമ്മാനങ്ങളും വേതന വര്‍ധനവും നല്‍കിയാണ് സര്‍ക്കാര്‍ ഈ മഹത്തായ 'ശാസ്ത്രീയ' കുരുവി നിര്‍മാര്‍ജന യജ്ഞം വിജയിപ്പിച്ചത്.
വയലുകളില്‍ നിന്ന് കുരുവികള്‍ അപ്രത്യക്ഷമായി. കതിരുകള്‍ തിന്നുതീര്‍ക്കുന്ന കുരുവികള്‍ ഇല്ലാതായതോടെ സ്വാഭാവികമായും വിളവ് വര്‍ധിക്കും, വര്‍ധിക്കണം. എന്നാല്‍ സംഭവിച്ചത് തിരിച്ചായിരുന്നു. ധാന്യോദ്പാദനം ഗണ്യമായി കുറഞ്ഞു. ഭക്ഷ്യദൗര്‍ലഭ്യം ആയിരുന്നു ഫലം. ദാരിദ്ര്യവും കൊടുംപട്ടിണിയും കാരണം കോടിക്കണക്കിനു മനുഷ്യരുടെയും കന്നുകാലികളുടെയും വളര്‍ത്തു പക്ഷികള്‍ ഉള്‍പെടെ പക്ഷി വര്‍ഗങ്ങളുടെയും കൂട്ടമരണം ആയിരുന്നു ഫലം. കൃഷിയെ ആശ്രയിച്ച് നിലനിന്നിരുന്ന ആവാസവ്യവസ്ഥയും ജൈവസന്തുലനവും പാടെ തകര്‍ന്നു. എന്തായിരുന്നു ഇതിന് കാരണം? കുരുവികള്‍ കതിരുകള്‍ തിന്നുതീര്‍ക്കുന്നതിലേറെ കൃഷി നശിപ്പിക്കുന്ന കീടങ്ങളെയായിരുന്നു ഭക്ഷിച്ചിരുന്നത്. കുരുവികള്‍ നശിച്ചതോടെ കീടങ്ങള്‍ ക്രമാതീതമായി പെരുകുകയും വിളകള്‍ നശിപ്പിക്കുകയും ചെയ്തു. അങ്ങനെ കൃഷിയെ ആശ്രയിച്ചു നിലനിന്നിരുന്ന മനുഷ്യരുള്‍പെടെയുള്ള സകല ജീവികളുടെയും ആവാസവ്യവസ്ഥയും ഭക്ഷ്യശൃംഖലയും സന്തുലനവും തകര്‍ന്നു. അതിലൂടെ 7.6 കോടി മനുഷ്യര്‍ ഭൂമിയില്‍ നിന്ന് തുടച്ചുമാറ്റപ്പെട്ടു. മനുഷ്യരല്ലാത്ത എത്രകോടി ജന്തുക്കള്‍ ചത്തൊടുങ്ങിയിട്ടുണ്ടാകും എന്നതിന് കണക്കില്ല.      

ഇക്കാര്യം ഇവിടെ ഓര്‍ക്കാന്‍ കാരണം, ഈ അടുത്ത കാലത്ത് ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്ഗഡിലെ റായ്പൂരില്‍ നിന്നും വന്ന വാര്‍ത്തയും അതുപോലെ തന്നെ Global Hunger Index റിപ്പോര്‍ട്ടുമാണ്. (click 1) (click 2) (click 3) (click 4) (click 5) ഭക്ഷ്യലഭ്യതയുടെ കാര്യത്തില്‍ ഇന്ത്യ അമ്പത്തഞ്ചാം  സ്ഥാനത്ത് നിന്ന് നൂറാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് ശ്രീലങ്കയുടെയും നേപ്പാളിന്റെയും പുറകിലായ വാര്‍ത്തയാണ് ഒന്ന്. ഛത്തീസ്ഗഡിലെ റായ്പൂരില്‍ ബി.ജെ.പി നേതാവ് ഹരീഷ് ശര്‍മയുടെ മൂന്ന് പശുഫാമുകളിലായി മുന്നൂറിലധികം 'ഗോമാതാക്കള്‍' പട്ടിണി കിടന്ന് 'വീരമൃത്യു' വരിച്ച വാര്‍ത്തയാണ് മറ്റൊന്ന്! ഗോക്കള്‍ മരണപ്പെടുക എന്നത് തന്നെ ഇന്ത്യയെ സംബന്ധിച്ച് വലിയ വാര്‍ത്തയാണ്. എന്നാല്‍ ഈ വാര്‍ത്ത അതിലേറെ ഗൗരവതരമാണ്. ഇങ്ങനെ ദുരന്തമൃത്യു വരിച്ച ഗോക്കളോട് (അവയുടെ മൃതദേഹങ്ങളോട്) ഒട്ടും 'ആദരവ്' കാണിക്കാതെ അവയുടെ 'പുണ്യശവം' കശാപ്പുകാര്‍ക്കും എല്ലുകള്‍ വളം നിര്‍മിക്കുന്നവര്‍ക്കും തോലുകള്‍ ലെതര്‍ ഫാക്ടറികള്‍ക്കും വിറ്റ് കാശുണ്ടാക്കുകയാണത്രെ ചെയ്തത്.

ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്ഗഡില്‍ ഗോ സംരക്ഷണത്തിന് സര്‍ക്കാരില്‍നിന്ന് ലക്ഷങ്ങള്‍ ഗ്രാന്റ് നേടിയ ബി.ജെ.പി നേതാവിന്റെ ഫാമുകളിലെ തന്നെ നൂറുകണക്കിന് പശുക്കള്‍ പട്ടിണികിടന്ന് മരിക്കേണ്ട സാഹചര്യമുണ്ടായി എന്ന വസ്തുത നല്‍കുന്ന മുന്നറിയിപ്പ് വളരെ വലുതാണ്. ഗോസംരക്ഷകര്‍ എന്ന് അവകാശപ്പെട്ട്, മനുഷ്യരെ അടിച്ചും ചുട്ടും കൊല്ലുന്ന നിരവധി ആര്‍.എസ്.എസ്  ബി.ജെ.പി പ്രവര്‍ത്തകരുള്ള ഇന്ത്യയില്‍, ആടിന്റെ മാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ച വയോധികനെ (അതിര്‍ത്തി കാക്കുന്ന ജവാന്റെ പിതാവാണദ്ദേഹം) പശുവിറച്ചിയാണെന്ന് ആരോപിച്ച് തല്ലിക്കൊന്ന ഇന്ത്യയില്‍, അയാളുടെ കൊലപാതകം അന്വേഷിക്കുന്നതിനു പകരം ഫ്രിഡ്ജില്‍ സൂക്ഷിച്ചത് പശുവിറച്ചി തന്നെയെന്നു സ്ഥാപിക്കുവാന്‍ അന്വേഷണ മേധാവികള്‍ തല പുകച്ച ഇന്ത്യയില്‍, ആ മനുഷ്യനെ കൊന്ന കൊലപാതകികള്‍ക്ക് അംഗീകാരവും ആനുകൂല്യങ്ങളും ജോലിയും നല്‍കി ആദരിക്കുന്ന ഇന്ത്യയില്‍, പാവപ്പെട്ടവന്റെ മൃതദേഹം കൊണ്ടുപോകുവാന്‍ ആംബുലന്‍സ് ലഭ്യമല്ലാത്ത അവസ്ഥയുള്ള ഇന്ത്യയില്‍, ഗോ സംരക്ഷണത്തിനും പരിപാലനത്തിനും ആംബുലന്‍സുകള്‍ തയ്യാറുള്ള ഇന്ത്യയില്‍, മനുഷ്യ ശവം ആശുപത്രിവരാന്തയില്‍ തള്ളി പശുവിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന ഇന്ത്യയില്‍... ഗോ സംരക്ഷകരില്‍ ഒരാളുടെ ഉടമസ്ഥതയില്‍ ഉള്ള ഫാമുകളില്‍ പോലും നൂറുകണക്കിന് 'ഗോ മാതാക്കള്‍' പട്ടിണി കിടന്ന് അന്ത്യശ്വാസം വലിച്ചുവെന്ന വസ്തുതയും, ശവങ്ങള്‍ വെട്ടിനുറുക്കി കച്ചവടം ചെയ്തു എന്ന സത്യവും നല്‍കുന്ന അപായ മണി കണ്ടില്ലെന്ന്, കേട്ടില്ലെന്ന് നടിച്ചാല്‍ ഇന്ത്യക്ക് മാവോ സെതുങ്ങിന്റെ ചൈനയിലെ മേല്‍ സൂചിപ്പിച്ച അവസ്ഥ നേരിടേണ്ടിവരും.     


മാട്ടിറച്ചി ഇന്ത്യയിലെ മാംസ വ്യാപാരികളുടെയും കശാപ്പുകാരുടെയും ഭീമന്‍ കയറ്റുമതിക്കാരുടെയും വരുമാനമാര്‍ഗം മാത്രമല്ല; ഇന്ത്യയിലെ നല്ലൊരു വിഭാഗം ജനങ്ങളുടെ ഭക്ഷണം കൂടിയാണത്. ബീഫ് നിരോധനം സര്‍ക്കാര്‍ നോട്ട് നിരോധിച്ചതുപോലുള്ള വലിയ ബുദ്ധിശൂന്യതയാണ്.

ഇന്ത്യയില്‍ കറന്‍സി നിരോധനം നടപ്പിലാക്കിയതും GST നികുതി സംവിധാനം മാറിയതും ബുദ്ധിശൂന്യമായ നടപടികള്‍ ആയിരുന്നുവെന്നത് ശേഷമുള്ള രാജ്യത്തെ അവസ്ഥകള്‍ വ്യക്തമാക്കുന്നു. അതിനു ശേഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 7.5 ശതമാനത്തില്‍ നിന്ന് 5.7 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ഇന്ത്യയിലെ വ്യാപാര വ്യവസായ ശൃംഖല ഗുരുതരമായ മാന്ദ്യം അനുഭവിക്കുകയാണ്. കറന്‍സി നിരോധനവും GST നടപ്പാക്കലും രാജ്യത്തെ എത്രത്തോളം പിന്നോട്ടടിപ്പിച്ചു എന്ന് ഈയിടെ പുറത്തുവന്ന ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട് (IFPRI) പുറത്തുവിട്ട ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് നമ്മെ ബോധ്യപ്പെടുത്തുന്നു. മൂന്നു വര്‍ഷം മുമ്പ് അമ്പതാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ, നൂറാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശും ശ്രീലങ്കയും നേപ്പാളും ഇന്ത്യയെക്കാള്‍ മുന്നിലാണ്. ഇത് ഇന്ത്യയുടെ തളര്‍ച്ചയുടെ വ്യാപ്തി വ്യക്തമാക്കുന്നു.

കറന്‍സി നിരോധനത്തിന് കാരണം പറഞ്ഞിരുന്നത് രാജ്യത്തെ കള്ളപ്പണം പിടിച്ചെടുത്ത് സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടുക എന്നതായിരുന്നു. സംഭവിച്ചതെന്താണ്? ഇന്ത്യയിലെ കള്ളപ്പണക്കാരുടെ കള്ളപ്പണമെല്ലാം അവരുടെ സ്വന്തം ഖജനാവുകളില്‍ ഡെഡ്മണിയായി സുഖസുഷുപ്തിയില്‍ ആയിരുന്നു. നോട്ട് നിരോധനത്തോടെ ആ കള്ളപ്പണമെല്ലാം വെള്ളപ്പണമായി. നിരോധിച്ച നോട്ടിന്റെ 99 ശതമാനവും ബാങ്കുകളിലെത്തി. കള്ളപ്പണക്കാരുടെ സേഫ്‌റൂമുകളില്‍ കെട്ടിക്കിടന്നിരുന്ന കള്ളപ്പണമെല്ലാം ബാങ്കുകളില്‍ പലിശ കിട്ടുന്ന വെള്ളപ്പണമായി മാറി. ഇതിലൂടെ സംഭവിച്ചത് കള്ളപ്പണം സൂക്ഷിച്ചിരുന്ന കള്ളപ്പണക്കാര്‍ വെള്ളപ്പണക്കാരായി മാറി എന്നതാണ്; രാജ്യത്തെ ജനങ്ങളുടെ, വ്യവസായങ്ങളുടെ, വ്യാപാരങ്ങളുടെ, കൃഷിയുടെ തൊഴില്‍ മേഖലയുടെ നട്ടെല്ല് തകരുകയും ചെയ്തു. നോട്ടുനിരോധനമെന്ന കൂനുള്ള ജനങ്ങളുടെ നട്ടെല്ലില്‍ ജി.എസ്.ടി എന്ന കുരു കൂടിവന്നപ്പോള്‍ അവരുടെ നടുവൊടിഞ്ഞു എന്നതാണ് വാസ്തവം.

നോട്ട് നിരോധനം കള്ളപ്പണവേട്ടക്കായിരുന്നോ അതോ കള്ളപ്പണം വെള്ളപ്പണമാക്കാന്‍ കള്ളപ്പണ മുതലാളിമാര്‍ക്ക് വേണ്ടി മാത്രം ആയിരുന്നോ എന്ന കാര്യം ചിന്തനീയമാണ്. ഈയടുത്ത് ഒരു ചെറുകിട പരസ്യ കമ്പനി ഉടമയെ കണ്ടു. പ്രതിമാസം മൂന്ന് ലക്ഷം രൂപയുടെ ബിസിനസ് ഉണ്ടായിരുന്ന അദ്ദേഹത്തിന് ഇപ്പോള്‍ മുപ്പതിനായിരം രൂപയുടെ ബിസിനസ് മാത്രമെ നടക്കുന്നുള്ളൂ. ഹൈവേയില്‍ ഇളനീര്‍ കച്ചവടം നടത്തുന്ന സുഹൃത്ത് പറഞ്ഞത് 100 ഇളനീരുകള്‍ വിറ്റിരുന്ന സ്ഥാനത്ത് പത്തില്‍ താഴെ ഇളനീരുകള്‍ പോലും വില്‍ക്കാന്‍ സാധിക്കുന്നില്ല എന്നാണ്. അദ്ദേഹം ആ തൊഴില്‍ മേഖല വിട്ട് കൂലിപ്പണിയെ ആശ്രയിക്കാന്‍ തുടങ്ങി. കൂലിപ്പണിയുടെ കാര്യം പറഞ്ഞാല്‍; കേരളത്തിലെ തൊഴില്‍ മേഖലയില്‍ ഏറ്റവും കൂടുതലുള്ളത് അന്യസംസ്ഥാന തൊഴിലാളികളാണ്. 650, 700 രൂപ കൂലി വാങ്ങിയിരുന്നവര്‍ വീടുകളിലെത്തി പണി ഉണ്ടോ എന്ന് അന്വേഷിക്കുന്ന അവസ്ഥയിലെത്തി. 400, 500 രൂപക്ക് പണിയെടുക്കാന്‍ തയ്യാറാണിന്നവര്‍! ഇത്തരം അന്യസംസ്ഥാന തൊഴിലാളികളില്‍ നല്ലൊരു വിഭാഗം സ്വന്തം നാടുകളിലേക്ക് തിരിച്ച് പോകുകയും ചെയ്തിരിക്കുന്നു. കേരളത്തിലെ അറിയപ്പെടുന്ന ആട്ട, മൈദ കമ്പനി പ്രതിനിധിയുമായി സംസാരിക്കാന്‍ സാഹചര്യം കിട്ടി. 35 ടണ്‍ ഗോതമ്പ് ഉപയോഗിച്ചിരുന്ന ഫാക്ടറിയില്‍ 24 ടണ്‍ പ്രൊഡക്ഷന്‍ മാത്രമെ നടക്കുന്നുള്ളു എന്നാണ് അയാളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇതാക്കെ GST പ്രഖ്യാപിക്കുന്നതിന് മുമ്പേയുള്ള മാന്ദ്യമാണ്. GST പ്രാബല്യത്തില്‍ വന്ന ശേഷം എന്തായിരിക്കും അവസ്ഥ?

നമുക്ക് ഗോ സംരക്ഷണ കലാപകലുഷിത ഭൂമിയിലേക്ക് തന്നെ തിരിച്ചു പോകാം. 2012ലെ കണക്കു പ്രകാരം ഇന്ത്യയില്‍ 3.643 മില്യണ്‍ മെട്രിക് ടണ്‍ ബീഫ് ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതില്‍ 1.963 മില്യണ്‍ മെട്രിക് ടണ്‍ മാംസവും ആഭ്യന്തരമായി ഉപയോഗിക്കുകയാണ്. 1.680 മില്യണ്‍ പശുവിറച്ചി കയറ്റുമതിയും ചെയ്യുന്നു. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന പശുവിറച്ചിയുടെ 54 ശതമാനവും ഇന്ത്യക്കാര്‍ ഭക്ഷിക്കുന്നു. ലോകത്ത് ബീഫുദ്പാദനത്തിന്റെ കാര്യത്തില്‍ അഞ്ചാം സ്ഥാനവും കയറ്റുമതിയുടെ കാര്യത്തില്‍ ഏഴാം സ്ഥാനവും ആണ് ഇന്ത്യക്ക്. 2016ലെ കണക്ക് പ്രകാരം ലോക ബീഫ് കയറ്റുമതിയുടെ 20 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. അങ്ങനെയെങ്കില്‍ ഇന്ത്യയുടെ ബീഫ് വ്യവസായം എത്ര വിപുലമാണ്. ഈ മേഖലയില്‍ എത്രയാളുകള്‍ ജോലി ചെയ്യുന്നുണ്ടാകും!

2015-16
കാലയളവിലെ ഇന്ത്യയിലെ പാലുല്‍പാദനം 155.5 മില്യണ്‍ ടണ്‍ ആണ്. ആളോഹരി പാല്‍ പാലുല്‍പന്ന ലഭ്യത (per capita) 337 ഗ്രാമുമാണ്. ഇത് ലോക ശരാശരിയില്‍ ഉന്നത സ്ഥാനത്ത് നില്‍ക്കുന്നു. ഇതിനുമുകളില്‍ ഫിന്‍ലാന്റും (361.19 ഗ്രാം) സ്വീഡനും (355.86 ഗ്രാം) മാത്രമാണുള്ളത്. ഇന്ത്യന്‍ ക്ഷീരകൃഷിയും വ്യാപാരവ്യവസായ മേഖലയും അത്ര നിസ്സാരമല്ല എന്നര്‍ഥം.

ഇന്ത്യന്‍ ലെതര്‍ മാര്‍ക്കറ്റ് വിശകലനം ചെയ്യാം. ലോകത്താകമാനമുള്ള ലതര്‍ വ്യവസായത്തിന്റെ 12.93 ശതമാനവും ഇന്ത്യയുടെതാണ്. 2016 ഏപ്രില്‍ മുതല്‍ 2017 ജനുവരി വരെയുള്ള 9 മാസത്തെ ഇന്ത്യയില്‍നിന്നുള്ള ലെതര്‍, ലെതറുല്‍പന്ന കയറ്റുമതി 4.72 ബില്യണ്‍ അമേരിക്കയില്‍ ഡോളറിന്റെതാണ്! ലെതര്‍ പാദരക്ഷകളുടെയും വസ്ത്രങ്ങളുടെയും ആകെ ഉല്‍പാദനത്തിന്റെ ഒമ്പത് ശതമാനവും ഇന്ത്യയുടെതാണ്. 2011ലെ കണക്കുപ്രകാരം ഇന്ത്യ ഉല്‍പാദിപ്പിക്കുന്ന തുകലുല്‍പന്നങ്ങളുടെ 77 ശതമാനവും ഇന്ത്യയുടെ ആഭ്യന്തര ഉപയോഗത്തിനു വേണ്ടിവരുന്നു. എന്നിട്ടുപോലും ഇന്ത്യ 302.102 കോടി രൂപയുടെ കയറ്റുമതി നടത്തിയെന്നത് ഈ ഇന്‍ഡസ്ട്രിയുടെ വ്യാപ്തി വ്യക്തമാക്കുന്നു. ലെതര്‍ വ്യവസായ മേഖലയും ഇന്ത്യയില്‍ വളരെ വലിയ തൊഴില്‍ മേഖലയും സാമ്പത്തിക ശക്തിയുമാണ്. ഈ ഇന്‍ഡസ്ട്രിയിലും ലക്ഷക്കണക്കിനാളുകള്‍ അന്നം കണ്ടെത്തുന്നുണ്ട്.

കാലിച്ചാണകം ഇന്ത്യന്‍ കാര്‍ഷിക മേഖലക്കും ഇന്ത്യന്‍ ഗ്രാമങ്ങളിലെ പാചകത്തിനും ഒഴിച്ചുകൂടാന്‍ പറ്റാത്ത വസ്തുവാണ്. ചാണകം അടിസ്ഥാനവളമായി ചേര്‍ത്താണ് ഇന്ത്യന്‍ കാര്‍ഷിക മേഖലയിലെ പ്രധാന കൃഷികളെല്ലാം ചെയ്യുന്നത്. പ്രത്യേകിച്ച് ഭക്ഷ്യധാന്യക്കൃഷി. അതുപോലെ ഇന്ത്യയിലെ ഗ്രാമീണമേഖലയിലെ വീടുകളില്‍ പാചകത്തിന് വിറകായി ഉപയോഗിക്കുന്നത് ചാണക കേക്കാണ്. ഒരു ചാണകകേക്കില്‍ നിന്ന് 2100 കിലോ ജൂള്‍ താപം ലഭിക്കും. ഇന്നും LPG എന്ന് കേള്‍ക്കാത്ത ആളുകള്‍ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ. ചാണക ഇന്ധനം പ്രകൃതി സൗഹൃദ ഇന്ധനമാണ്. ചാണക ഇന്ധനത്തില്‍ പാചകം ചെയ്യാന്‍ മരങ്ങളും മറ്റും നശിപ്പിക്കേണ്ടതില്ല. അതുപോലെ പുക ശല്യവുമില്ല. തികച്ചും പ്രകൃതിദത്തം. മാംസ മാര്‍ക്കറ്റിലെ വേസ്റ്റ് ആണ് എല്ല്. ഈ എല്ല് പൊടിച്ചാണ് എല്ല് പൊടിയെന്ന ജൈവവളമുണ്ടാക്കുന്നത്. എല്ലുപൊടിയും കാര്‍ഷിക മേഖലയിലെ ഏറ്റവും നല്ല ജൈവവളമാണ്.

ഇത്രയും ബൃഹത്തായ കാലി, ക്ഷീര, കാര്‍ഷിക സമ്പത്തുള്ള ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ഭയത്തോടെയും വേവലാതിയോടെയും അല്ലാതെ വിചാരിക്കാന്‍ വയ്യ. ഛത്തീസ്ഗഡിലെ റായ്പൂരില്‍ നൂറുകണക്കിന് പശുക്കളെ പട്ടിണിക്കിട്ട് കൊല്ലാന്‍ -ഗോ സംരക്ഷണത്തിന് ലക്ഷങ്ങള്‍ സര്‍ക്കാരില്‍നിന്ന് ഗ്രാന്റ് വാങ്ങിയ ഗോ സംരക്ഷകനും ഭക്തനുമായ ബി.ജെ.പി നേതാവ് ഹരീഷ് വര്‍മയെ പോലും-നിര്‍ബന്ധിതമാക്കാന്‍ മാത്രം 'ഗോമാതാവ്' കര്‍ഷകര്‍ക്ക് ബാധ്യതയായി മാറിക്കൊണ്ടിരിക്കുകയാണ് വര്‍ത്തമാനകാല ഇന്ത്യയില്‍. ഒരു ശരാശരി പശുവിന് നാല്‍പതിനായിരമോ അമ്പതിനായിരമോ രൂപ വിലവരും. രണ്ടു വയസ്സിനു ശേഷമാണ് അതിന്റെ കടിഞ്ഞൂല്‍ പ്രസവം നടക്കുക. 6 പ്രസവങ്ങളാണ് കര്‍ഷകന് ആദായകരവും പശുവിന് ആരോഗ്യകരവുമായ പ്രസവങ്ങള്‍. ആറില്‍ കൂടുതല്‍ പ്രസവിക്കാനും പശുവിനു സാധിക്കും. കര്‍ഷകനെ സംബന്ധിച്ച് നഷ്ടമാണത്. ആരോഗ്യമുള്ള പശുവില്‍ നിന്ന് ദിനേനെ ശരാശരി 15-20 ലിറ്റര്‍ പാല്‍ ലഭിക്കും. 10 മാസമാണ് (300 ദിവസം) ആരോഗ്യകരവും ആദായകരവുമായ കറവ. പ്രസവം കഴിഞ്ഞ് 45 ദിവസത്തിനുശേഷം അതിനെ ഇണ ചേര്‍ക്കുകയോ കുത്തിവെക്കുകയോ ചെയ്യും. ഗര്‍ഭകാലം മനുഷ്യരെ പോലെ നാല്‍പത് ആഴ്ചയാണ്. ഒരു വര്‍ഷത്തില്‍ ഒരു പ്രസവം. ക്ഷീരോല്‍പാദനത്തിനു വേണ്ടി വളര്‍ത്തുന്ന പശു 8-9 വര്‍ഷത്തിനുള്ളില്‍ ക്ഷീരോല്‍പാദന മേഖലയില്‍ നിന്ന് പുറംതള്ളപ്പെടുന്നു. ഇന്നത്തെ മാര്‍ക്കറ്റ് വിലയനുസരിച്ച് കൊഴുപ്പിന് ആനുപാതികമായി ഒരു ലിറ്റര്‍ പാലിന് 40 രൂപ വരെ വില കിട്ടുന്നു. കൊഴുപ്പിന് ആനുപാതികമായി വില കുറഞ്ഞു കൊണ്ടിരിക്കും. 15 ലിറ്റര്‍ പാല്‍ ചുരത്തുന്ന പശുവില്‍ നിന്ന് 600 രൂപയുടെ പാല്‍ ലഭിക്കും. പശുവിനെ പരിപാലിക്കാന്‍ 250 രൂപ ചെലവ് വരും. 6 പ്രസവങ്ങളില്‍ നിന്ന് പാല്‍ മുഖേന ആകെ 1080000 രൂപ ലഭിക്കും. 8 വര്‍ഷത്തെ പരിപാലന ചെലവ് 750000 രൂപയും. 6 പ്രസവങ്ങളില്‍ നിന്ന് 6 കിടാങ്ങളെ ലഭിക്കും. ആണ്‍പെണ്‍ അനുപാതം 1:1 എന്നു കണക്കാക്കിയാല്‍ (അത് തന്നെയാണ് ആണ്‍പെണ്‍ അനുപാതം) 3 പശുക്കിടാങ്ങളെയും 3 കാളക്കുഞ്ഞുങ്ങളെയും ലഭിക്കും. ഈ പശുക്കുട്ടികളെ വീണ്ടും ക്ഷീരോല്‍പാദന പ്രക്രിയക്ക് വിധേയമാക്കിയാല്‍ ഇതേ ചക്രം തിരിഞ്ഞു കൊണ്ടിരിക്കും.

പശുവിന്റെയും കാളയുടെയും ശരാശരി ജീവിത ദൈര്‍ഘ്യം (life span) 20/25 വര്‍ഷമാണ്. ക്ഷീരോല്‍പാദന പ്രക്രിയയില്‍ നിന്ന് സ്വാഭാവികമായി പുറന്തള്ളപ്പെടുന്ന പശു 8-9 വര്‍ഷങ്ങള്‍ക്ക് ശേഷവും പ്രസവത്തില്‍ ലഭിക്കുന്ന കാളകള്‍ 1-2 വര്‍ഷങ്ങള്‍ക്കിടയിലും മാംസ മാര്‍ക്കറ്റില്‍ വില്‍ക്കപ്പെടുന്നു. പശുവിന് 10,000/15,000 രൂപയും കാളക്ക് 25,000/35,000 രൂപയും വില ലഭിക്കും. നേരത്തെ നാം മനസ്സിലാക്കിയ, പാലില്‍ നിന്നുള്ള വരുമാനം 330,000 രൂപക്കു പുറമേ ഒരു ലക്ഷം രൂപ കൂടി അധികമായി ലഭിക്കുന്നു. അതായത് ക്ഷീരോല്‍പാദനത്തിന് പശുവിനെ വളര്‍ത്തുന്ന കര്‍ഷകന് എട്ട് ഒമ്പത് വര്‍ഷം കൊണ്ട് നാല് ലക്ഷം രൂപ വരുമാനം ലഭിക്കും. ഈ കണക്കുകള്‍ കേരളീയ സാഹചര്യത്തില്‍ ശാസ്ത്രീയ പശുവളര്‍ത്തലും ക്ഷീരോല്‍പാദനവും നടത്തുകയും ചെയ്യുന്ന ക്ഷീര കര്‍ഷകരുടെ വരുമാനം വ്യക്തമാക്കുന്നു. എന്നാല്‍ പരമ്പരാഗതമോ അശാസ്ത്രീയമായോ ആയ ക്ഷീരകൃഷിയില്‍ ഏര്‍പെടുന്ന കര്‍ഷകര്‍ക്ക് ഇതിലും കുറവായിരിക്കും വരുമാനം. കേരളത്തിനു പുറത്തുള്ള ക്ഷീര കര്‍ഷകരുടെ വരവുചെലവുകളെ കുറിച്ചുള്ള ശരിയായ കണക്കുകള്‍ അന്വേഷണത്തില്‍ ലഭ്യമല്ല. അവരുടെ വരുമാനം ഒരുപക്ഷേ, ഇതിലും ഒരല്‍പം കൂടിയോ കുറഞ്ഞോ ആയിരിക്കും. വന്‍കിട ഫാമുകള്‍ പോലും ലാഭകരമല്ല എന്നതാണല്ലോ ഛത്തീസ്ഗഡില്‍ നിന്നും നാം കേട്ട വാര്‍ത്ത വ്യക്തമാക്കുന്നത്.

പശുവിനെ ദൈവവും ആരാധനാ മൂര്‍ത്തിയും അച്ഛനും അമ്മയും ഒക്കെ ആക്കുന്നതാണല്ലോ വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യം. ഗോവധം നിയമപരമായി നിരോധിച്ചുകൊണ്ടിരിക്കുകയാണല്ലോ ഇന്ത്യയില്‍. ഇന്നിന്റെ ഇന്ത്യന്‍ സാഹചര്യത്തില്‍ ക്ഷീരകൃഷിയുടെയും കാലിവളര്‍ത്തലിന്റെയും പിന്നാമ്പുറം കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. പശുവിന്റെയും കാളയുടെയും ജീവിത ദൈര്‍ഘ്യം (life span) 20/25 വര്‍ഷമാണെന്ന് നാം മനസ്സിലാക്കി. 8/9 വര്‍ഷത്തിനുശേഷം ക്ഷീരോല്‍പാദന പ്രക്രിയയില്‍ നിന്ന് പുറംതള്ളപ്പെടുന്ന പശു, തീറ്റ നിറുത്തുകയില്ല. അതുപോലെ പ്രത്യേക ജോലിയൊന്നുമില്ലാത്ത കാളകള്‍ക്കും ആവശ്യാനുസരണം തീറ്റ വേണം. പാല്‍ ഉല്‍പാദിപ്പിക്കുന്ന പശുക്കള്‍ക്ക് നല്‍കുന്ന പ്രത്യേക പരിഗണനയും സമീകൃത പോഷകാഹാരങ്ങളും ഒഴിവാക്കിയാല്‍ പോലും, പുല്ലും വൈക്കോലും തീറ്റാനും പരിപാലിക്കാനും താമസസൗകര്യം ഏര്‍പ്പെടുത്താനും ഏറ്റവും ചുരുങ്ങിയത് ദിനേന 100 രൂപ വേണ്ടിവരും. ഒരു പശുവും അവളുടെ നാല് ആണ്‍മക്കളും മാത്രമടങ്ങിയ നാലംഗ കുടുംബത്തെ പോറ്റാന്‍ പ്രതി വര്‍ഷം ഒന്നര രണ്ട് ലക്ഷം രൂപ വേണം. അവളുടെ പെണ്‍മക്കളും പേരക്കിടാങ്ങളും തുടര്‍ന്ന് വരുന്ന സന്തതി പരമ്പരകളും ഇതു പോലെ സംരക്ഷിക്കപ്പെടേണ്ടവര്‍ തന്നെയാണ്...

അംഗസംഖ്യ ക്രമപ്രവൃദ്ധമായി വര്‍ധിക്കുന്നതിന് ആനുപാതികമായി അവയെ തീറ്റിപ്പോറ്റാനും സംരക്ഷിക്കാനുമുള്ള ചെലവുകളും ഉയര്‍ന്നുവരും. ഇതൊരിക്കലും ഒരു കര്‍ഷകനെ സംബന്ധിച്ച് സഹിക്കാവുന്ന കഷ്ടതയും നിറവേറ്റാന്‍ പറ്റുന്ന ഉത്തരവാദിത്തവും വഹിക്കാവുന്ന ഭാരവുമല്ല. ആത്മഹത്യാ മുനമ്പില്‍ നില്‍ക്കുന്ന കര്‍ഷകന്‍ ഇത്രയും ഭീമമായ സംഖ്യ ചെലവഴിച്ച് യാതൊരു ഉപകാരവുമില്ലാത്ത പശുവിനെ പോറ്റണോ, അതോ പട്ടിണിക്കോലങ്ങളായ തന്റെ അരുമമക്കള്‍ക്കും കുടുംബത്തിനും ജീവന്‍ നിലനിര്‍ത്താനുള്ള അന്നം തേടി അലയണോ? അവന്‍ ഒരിക്കലും ഈ നഷ്ടക്കച്ചവടത്തിന് മുതിരുകയില്ല. അവന്‍ തന്റെ കാലിവളര്‍ത്തലും ക്ഷീരോല്‍പാദനവും എന്നെന്നേക്കുമായി നിര്‍ത്തും. വന്‍കിട ഫാമുകള്‍ ആയാലും സ്ഥിതി വ്യത്യസ്തമായിരിക്കില്ല. അതിന്റെ ജീവിക്കുന്ന ഉദാഹരണവും തുടക്കവും ആണ് റായ്പൂരിലെ ബി.ജെ.പി നേതാവ് ഹരീഷ് ശര്‍മയുടെ ഫാമുകളിലെ 'ഗോമാതാക്കളുടെ' അതിദാരുണമായ പട്ടിണി മരണങ്ങൾ    
http://nerpatham.com/vol-no-01/gorakshayute-indhyan-paramparyam.html

കേരളത്തിന്റെ സ്വന്തം പശു ഇനമായ, ഇന്ന് ഗിന്നസ് ബുക്കില്‍ കയറിയ വെച്ചൂര്‍ പശുവും കാസര്‍ഗോഡ് പശുവും ലോകപ്രശസ്തമാണ്. ലോകത്തിലെ ഏറ്റവും ചെറിയ പശുവാണ് വെച്ചൂര്‍ പശു. ആ കൊച്ചു സുന്ദരികള്‍ കേരളത്തിന്റെ അഭിമാനം കൂടിയാണ്. അവളുടെ ജീവന്‍ നിലനിന്നതിന് പിന്നില്‍ കേരള കാര്‍ഷിക സര്‍വകലാശാലയിലെ മിടുക്കിയായ ഒരു വിദ്യാര്‍ഥിനിയുടെയും സഹപാഠികളുടെയും ചുരുക്കം ചില അധ്യാപകരുടെയും നിശ്ചയധാര്‍ഢ്യത്തിന്റെയും ത്യാഗത്തിന്റെയും ചരിത്രമുണ്ട്. വെച്ചൂര്‍ പശു സംരക്ഷണ ചരിത്രം തുടങ്ങുന്നത് 1989ലാണ്. കോട്ടയത്തെ ഒരു കര്‍ഷക കുടുംബത്തില്‍, പശുക്കളുടെയും ആടുകളുടെയും താറാവുകളുടെയും കോഴികളുടെയും ഇടയില്‍ ജനിച്ചുവളര്‍ന്ന ശോശാമ്മയെന്ന വിദ്യാര്‍ഥിനി കാര്‍ഷിക പഠനത്തിന് മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ പഠനത്തിന് എത്തിയ ശേഷമാണ് വെച്ചൂര്‍ പശു അന്യംനിന്നു പോകുന്ന കാര്യം ശ്രദ്ധിച്ചത്. അവര്‍ക്ക് വെച്ചൂര്‍ പശുവിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടതുകൊണ്ടാണ് ഇന്ന് വെച്ചൂര്‍ പശു കേരളത്തിന്റെ അഭിമാനമായി നിലനില്‍ക്കുന്നത്. കേരളത്തിലെ പരമ്പരാഗത വളര്‍ത്തു പക്ഷി, മൃഗ സംരക്ഷണത്തിലും വ്യാപനത്തിനും വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് അവരിന്ന്. തന്റെ പഠന കാലത്ത്, വെച്ചൂര്‍ പശു സംരക്ഷണ പദ്ധതിക്ക് ഒരു കമ്പ്യൂട്ടര്‍ വാങ്ങാന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഫണ്ട് ലഭിക്കാത്തതുകാരണം ഡാറ്റാ സ്‌റ്റോറേജ് ക്യാബിനറ്റ് എന്ന പേരിലാണ് കമ്പ്യൂട്ടര്‍ വാങ്ങിയത്. വെച്ചൂര്‍ പശുവിനെ സംരക്ഷിക്കാന്‍ അവര്‍ എത്രത്തോളം ത്യാഗം സഹിച്ചിട്ടുണ്ട് എന്നും കഷ്ടപ്പെട്ടിട്ടുണ്ട് എന്നും ഈ സംഭവം മാത്രം നമ്മെ ബോധ്യപ്പെടുത്തും. 
എന്തുകൊണ്ടായിരുന്നു വെച്ചൂര്‍ പശു സംരക്ഷണത്തിന് ഇവര്‍ ഇത്രയും ത്യാഗം സഹിക്കേണ്ടി വന്നത്? അതിനു കാരണം കേരള സര്‍ക്കാരിന്റെ പ്രത്യേക നയവും ആ നയം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ നിയമവും ആയിരുന്നു. കേരള നിയമസഭ പാസാക്കിയ '1961ലെ കേരള ലൈവ്‌സ്‌റ്റോക്ക് ഇംപ്രൂവ്‌മെന്റ് ആക്റ്റ്' ആയിരുന്നു ഈ കരിനിയമം. കേരളത്തിലെ തനത് പശു/കാളകളെ തമ്മില്‍ ഇണ ചേര്‍ത്തായിരുന്നു പരമ്പരാഗത കൃഷിക്കാര്‍ പ്രജനനം നടത്തിയത്. എന്നാല്‍ സര്‍ക്കാര്‍ ഇതിനെതിരായിരുന്നു. അവര്‍ തീരുമാനിച്ചിരുന്നത് കേരളത്തിലെ നാടന്‍ പശുക്കളെ വിദേശ ജനുസ്സുകളായ കാളകളുമായി മാത്രം ഇണചേര്‍ത്ത് സങ്കരയിനം പശുക്കള്‍ മാത്രം നിലനിര്‍ത്തിയാല്‍ മതി എന്നായിരുന്നു. ഈ ലക്ഷ്യം പ്രചാരണങ്ങള്‍ കൊണ്ടും പ്രലോഭനങ്ങള്‍ കൊണ്ടും ഭീഷണി കൊണ്ടും വിജയിക്കാതിരുന്നത് കൊണ്ടായിരുന്നു 1961ലെ ഈ കരിനിയമം നടപ്പിലാക്കിയത്. കേരളത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ കാളകളെയും ശണ്ഡീകരിക്കണമെന്നും വിദേശികളായ കാളക്കൂറ്റന്മാരെ വളര്‍ത്താന്‍ പോലും പ്രത്യേകം ലൈസന്‍സ് വേണമെന്നും ഇന്‍സ്‌പെക്ടര്‍മാര്‍ നിരന്തര പരിശോധനകള്‍ നടത്തി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി ആ റിപ്പോര്‍ട്ടുകള്‍ക്കനുസരിച്ച് തുടര്‍നടപടികളും ശിക്ഷകളും സ്വീകരിക്കണമെന്നും സമയാസമയങ്ങളില്‍ കര്‍ഷകര്‍ ലൈസന്‍സ് പുതുക്കണമെന്നും നിയമം അനുശാസിക്കുന്നു. നിയമ നിര്‍ദേശങ്ങള്‍ പാലിക്കാത്ത കര്‍ഷകര്‍ക്ക് 25 രൂപ മുതല്‍ 1000 രൂപ വരെ പിഴയും ജയില്‍ ശിക്ഷയും ലഭിക്കാന്‍ വ്യവസ്ഥയുണ്ട് നിയമത്തില്‍. ആ കാലത്ത് 25 രൂപ എന്നത് ഒരു ചെറിയ സംഖ്യയല്ല; അന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 12 രൂപയേ വിലയുള്ളൂ. 1000 രൂപക്ക് പത്തര പവന്‍ സ്വര്‍ണം ലഭിക്കുമായിരുന്നു. ഏകദേശം ഇന്നത്തെ രണ്ടര ലക്ഷം രൂപക്ക് തുല്യം!
ശോശാമ്മ ഐപ്പ് എന്ന ദീര്‍ഘ വീക്ഷണമുള്ള വിദ്യാര്‍ഥിനിയുടെയും സഹപ്രവര്‍ത്തകരുടെയും ത്യാഗമില്ലായിരുന്നുവെങ്കില്‍ കേരളത്തിന്റെ വ്യത്യസ്ത പശു വര്‍ഗങ്ങള്‍ക്ക് സംഭവിച്ചത് പോലെ കേരളത്തിന്റെ സ്വന്തമെന്ന് ഊറ്റം കൊള്ളുന്ന വെച്ചൂര്‍ പശുവും വംശനാശത്തിന് ഇരയാകുമായിരുന്നു. 
നേരത്തെ നാം മനസ്സിലാക്കിയ പോലെ, ക്ഷീരോല്‍പാദനം നിലച്ച പശുക്കളെയും പ്രസവിക്കപ്പെടുന്ന കാളകളെയും സമയാസമയങ്ങളില്‍ മാംസ ആവശ്യത്തിന് ഉപയോഗിക്കുവാന്‍ അനുവാദം നിഷേധിക്കപ്പെട്ടാല്‍ ബി.ജെ.പി നേതാവിന്റെ ഫാമുകളിലെ പശുക്കള്‍ക്ക് സംഭവിച്ച പട്ടിണിമരണം ബീഫ് നിരോധനം ഏര്‍പെടുത്തുന്ന സ്ഥലങ്ങളിലെ മുഴുവന്‍ പശുക്കളെയും പിടികൂടും. വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ആ സ്ഥലങ്ങളില്‍ പശു പോയിട്ട് പശുവിന്റെ പൂട പോലും ബാക്കി കാണില്ല. ഗോ സംരക്ഷണം എന്ന പേരില്‍ നടത്തപ്പെടുന്ന വൈകാരികാവേശം അവയുടെ ഉന്‍മൂലനത്തിലേക്ക് നയിക്കും. എത്ര ഭീകരമായിരിക്കും പശുക്കളുടെയും ക്ഷീരകര്‍ഷകരുടെയും ഭാവി! 
ഈ കുറിപ്പിന്റെ ആദ്യത്തില്‍ കമ്യൂണിസ്റ്റ് ചൈനയില്‍ അതിന്റെ സ്ഥാപകന്‍ മാവോ സെതുങ്ങിന്റെ കാലത്ത് ചതുര്‍ക്കീട നിയന്ത്രണ യജ്ഞത്തിന്റെ പരിണിതഫലമായി കോടിക്കണക്കിനാളുകള്‍ പട്ടിണികിടന്ന് മരിച്ചതും; ഇന്ത്യയിലെ ക്ഷീര ഉല്‍പാദനവും മാംസ, തുകല്‍ വ്യവസായവും ഉപയോഗവും കാലി വളത്തിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട കാര്യങ്ങളും സൂചിപ്പിച്ചു. 2016ലെ ഡടഉഅ റിവ്യു പ്രകാരം ഇന്ത്യ 36.43,000 ടണ്‍ ബീഫുല്‍പാദിപ്പിക്കുന്നുണ്ട്. ഇതില്‍ 20,00,000 ടണ്ണും ഇന്ത്യക്കാര്‍ ഭക്ഷിക്കുകയാണ്. 16,00,000 ടണ്‍ മാട്ടിറച്ചി മാത്രമേ ഇന്ത്യയില്‍ നിന്ന് കയറ്റി അയക്കുന്നുള്ളൂ. ലോക ബീഫ് കയറ്റുമതിയുടെ 25 ശതമാനവും ഇന്ത്യയില്‍ ഭക്ഷിക്കുകയാണ്. ബീഫ് ഇന്ത്യക്കാരുടെ ഒരു പ്രധാന ഭക്ഷ്യ വിഭവമാണ്.
ബീഫ് നിരോധനത്തോടെ ഇത്രയധികം ഭക്ഷ്യവിഭവം ഇന്ത്യന്‍ ഭക്ഷ്യശൃംഖലയില്‍ നിന്ന് പുറത്താകും.അത്രയും ഭക്ഷ്യലഭ്യത ഇല്ലാതാകും എന്നര്‍ഥം. കൂടാതെ ഇന്ത്യയില്‍ യഥേഷ്ടം ലഭ്യമായ പാലും അനുബന്ധ ഉല്‍പന്നങ്ങളും തീരെ ലഭ്യമല്ലാതാകും. പാലില്ലാത്ത ജീവിതം ശരാശരി ഇന്ത്യക്കാരന് വിചാരിക്കാന്‍ പോലും കഴിയില്ല. ഇന്ത്യയുടെ തനതായ ചികിത്സാ ശാസ്ത്രമാണ് ആയുര്‍വേദം. സഹസ്രാബ്ദങ്ങളായി ആയുര്‍വേദ ചികിത്സ ഇന്ത്യയില്‍ നിലനില്‍ക്കുന്നു. ആയുര്‍വേദ മരുന്നുകളിലെ, ചികിത്സയിലെ ഒരു പ്രധാന ഘടകമാണ് വെണ്ണയും നെയ്യും പാലും. ഇന്ത്യയുടെ സ്വന്തം ചികിത്സാ ശാസ്ത്രമായ ആയുര്‍വേദം ഇന്ന് ലോക ശ്രദ്ധ നേടുന്ന ഒരു സാഹചര്യം കൂടിയാണ്. പശുവിറച്ചി നിരോധനത്തിലൂടെ ആയുര്‍വേദത്തിന് 'രോഗം ബാധിക്കുന്ന' അവസ്ഥയിലേക്ക് വെണ്ണയുടെയും നെയ്യിന്റെയും പാലിന്റെയും ലഭ്യതയില്ലായ്മ എത്തിക്കും; ഇന്ത്യന്‍ ആയുര്‍വേദം പ്രതിസന്ധിയിലാകും.  
ഏറെ വലിയ പ്രശ്‌നം ക്ഷീരകര്‍ഷകരുടെത് തന്നെയാണ്. ക്ഷീര കൃഷി ലാഭകരമല്ലാതായി മാറി, അതു വലിയ ബാധ്യതയായി പരിണമിക്കുമ്പോള്‍ അവരുടെ ജീവിതമാര്‍ഗം നിലയ്ക്കും. അവര്‍ ദാരിദ്ര്യത്തിലേക്കും കൊടും പട്ടിണിയിലേക്കും എടുത്തെറിയപ്പെടും. ഇത്തരം ഒരു അവസ്ഥ സംജാതമായാല്‍ പശുക്കള്‍ മാത്രമല്ല ക്ഷീര കര്‍ഷകരും പട്ടിണി മരണത്തിലൂടെ ഇല്ലാതാകും. പശുക്കളും ക്ഷീരകര്‍ഷകര്‍ മാത്രമല്ല ക്ഷീര വ്യാപാര വ്യവസായ മേഖലകൡ ജോലി ചെയ്യുന്ന കോടിക്കണക്കിന് ആളുകളുടെ അന്നവും മുട്ടും. അവരും ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും പട്ടിണി മരണങ്ങളിലേക്കും കൂപ്പുകുത്തും. 
ചാണകം ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ അടിസ്ഥാന വളമാണ് എന്ന് നാം നേരത്തെ സൂചിപ്പിച്ചു. ഒരു കുട്ട ചാണകത്തിന് ഇന്ന് 30 രൂപയാണ് വില. ഇതിലേറെ വില കുറഞ്ഞ വളം വേറെ ലഭ്യമാണോ എന്നറിയില്ല. ചാണകം ഉപയോഗിച്ച് നല്ലൊരു ശതമാനം കൃഷിക്കും ജൈവവള പ്രയോഗം നടത്തുന്നുണ്ട്. ചാണകം ലഭ്യമല്ലാതാകുന്നതോടെ ചാണകം ഉപയോഗിച്ചുള്ള കൃഷിയെയും അത് സാരമായി ബാധിക്കും; കൃഷി നശിക്കും. കൃഷിനാശം ഭക്ഷേ്യാല്‍പാദനം കുറയ്ക്കും. ഭക്ഷേ്യാല്‍പാദനം കുറയുന്നതോടെ സ്വാഭാവികമായും കൃഷിയിലൂടെ ലഭിക്കുന്ന വരുമാനവും കുറിയും. ദാരിദ്ര്യത്തിലേക്കും കൊടും പട്ടിണിയിലേക്കും പട്ടിണി മരണങ്ങളിലേക്കും കര്‍ഷകര്‍ എടുത്തെറിയപ്പെടും. അവരെ രക്ഷിക്കുവാന്‍ വികാര ജീവികളായ ഗോ സംരക്ഷകര്‍ക്കോ അവരെ കയറൂരി വിടുന്ന ബുദ്ധിശൂന്യരായ ഭരണാധികാരികള്‍ക്കോ നിയമ പീഠങ്ങള്‍ക്കോ കഴിയില്ല.  
തുകല്‍ വ്യവസായത്തിന്റെ കണക്കുകള്‍ പരിശോധിച്ചത് മറക്കാതിരിക്കുക. ഒമ്പത് മാസം കൊണ്ട് 4.72 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ കയറ്റുമതി നടത്തിയ ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ ആവശ്യമായി വരുന്നത് 14.7 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ഉത്പന്നങ്ങളാണ്. ഗോവധ നിരോധനത്തില്‍ ഇന്ത്യയുടെ ഒരു പ്രധാന കയറ്റുമതി വ്യവസായം തകര്‍ന്നുപോകും. അതിലൂടെയുള്ള വിദേശനാണ്യ ലഭ്യത നിലച്ചുപോകും. ഇന്ത്യയുടെ ആഭ്യന്തര ആവശ്യങ്ങള്‍ക്കുവേണ്ടി ലെതര്‍ ഉല്‍പന്നങ്ങള്‍ക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരും. അതിലൂടെ ഒരുപാട് വിദേശനാണ്യം നഷ്ടപ്പെടുകയും ചെയ്യും. ഇത്രയും ബൃഹത്തായ ഇന്ത്യന്‍ തുകല്‍ വ്യവസായ മേഖലയില്‍ എത്ര പേര്‍ തൊഴില്‍ ചെയ്യുന്നുണ്ടാകും! എത്ര കുടുംബങ്ങള്‍ ഇവരെ ആശ്രയിച്ച് ജീവിക്കുന്നുണ്ടാകൂം! ഈ ഈ പ്രതിസന്ധി തൊഴിലാളികളെയും അവരെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളെയും മാത്രമല്ല ആ ഭാഗങ്ങളിലുള്ള എല്ലാവരെയും ബാധിക്കും. ഭക്ഷ്യശൃംഖല പോലെത്തന്നെ സാമ്പത്തികമേഖലയും പരസ്പര പൂരകങ്ങള്‍ ആണ്. അങ്ങോട്ടുമിങ്ങോട്ടും കൊണ്ടും കൊടുത്തുമുള്ള സന്തുലനം. വ്യാപാര വ്യവസായ കാര്‍ഷിക തൊഴില്‍ മേഖലകളുടെ സമന്വയം. ഭക്ഷ്യശൃംഖലയില്‍ സംഭവിക്കുന്നതു പോലെ സാമ്പത്തിക തൊഴില്‍ മേഖലകളിലും വന്‍ ദുരന്തമായിരിക്കും സംഭവിക്കുക. അത് ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും ആയിരിക്കും ഇന്ത്യയെ കൊണ്ടെത്തിക്കുക. അതില്‍നിന്ന് കരകയറുവാന്‍ വൈകാരികതയോ വര്‍ഗീയതയോ കപടരാജ്യസ്‌നേഹമോ പരിഹാര മാര്‍ഗം ആയിരിക്കില്ല. ഇന്ത്യയെന്ന രാജ്യത്തിന്റെ പുരോഗതിയെ, രാജ്യത്തെ പൗരന്‍മാരുടെ ജീവനെ, ആവാസ വ്യവസ്ഥിതിെയയും ജന്തുജാലങ്ങളെയുമെല്ലാം ആയിരിക്കും അത് ബാധിക്കുക. ഇക്കാര്യമറിയാത്തവാരാണോ ഇന്ത്യയുടെ ഭരണവര്‍ഗം? ആയിരിക്കാന്‍ സാധ്യതയില്ല. പിന്നെ, ഇതൊക്കെ ആര്‍ക്ക് എന്തിന് വേണ്ടി?

Saturday, July 21, 2018

''മുഹമ്മദിന്‍റെ പിതാവ് സംശയത്തിന്‍റെ നിഴലിലോ?"

''മുഹമ്മദിന്‍റെ പിതാവ് സംശയത്തിന്‍റെ നിഴലിലോ?"
ചോദ്യം എന്റെയല്ല കേട്ടോ... പിതൃശൂന്യരായ ഒരുകൂട്ടം യുക്തിവാദികളുടെ ചോദ്യമാണ്.. ഇന്നലെയാണ് നബീല്‍ ഹസന്‍ എന്നൊരാള്‍ എഫ്ടിയില്‍ ഇട്ട പോസ്റ്റിന്റെ ലിങ്ക് എനിക്കൊരാള്‍ അയച്ചു തരുന്നത്.. മുഹമ്മദ്‌ നബിയുടെ പിതാവ് അബ്ദുള്ള അല്ല, അദ്ദേഹം ഒരു ജാരസന്തതി ആണെന്നാണ്‌ സ്വന്തമായി മുഖമോ തന്തയോ ഇല്ലാത്ത ഒരുകൂട്ടം യുക്തിവാദികള്‍ പറയുന്നത്.. അതിനായി ചരിത്രം രേഖപ്പെടുത്താത്ത കാലത്ത് നടന്ന സംഭവങ്ങള്‍ ഓര്‍മ്മയില്‍ നിന്ന എടുത്തുദ്ധരിച്ച ചിലരുടെ പിഴവുകളുള്ള ചരിത്രപ്രസ്താവനകള്‍ കൂട്ടിവച്ചു ദുര്‍വ്യാഖ്യാനം ചെയ്തു തെളിവുകള്‍ എന്നോണം അവതരിപ്പിച്ചിരിക്കുന്നു..
എന്നിട്ട് ഇത്രയും ദിവസമായിട്ടു ഇതിനു ഇസ്ലാമിസ്റ്റുകള്‍ മറുപടി തന്നില്ലെന്നും മറുപടിയായി തെറി മാത്രമേ പറയാനുള്ളൂ എന്നുമുള്ള പരിഹാസവും.. പോസ്റ്റ്‌ കണ്ടപ്പോള്‍ എനിക്കും തെറി വിളിക്കാന്‍ ആണ് തോന്നിയത്.. അത് ഉത്തരം ഇല്ലാഞ്ഞിട്ടല്ല, അത് മനസ്സിലാവണമെങ്കില്‍ മനുഷ്യന്‍ എന്നാല്‍ തലച്ചോറും ഹൃദയവും കരളും വന്‍കുടലും ചെറുകുടലും അനേകം കോശങ്ങളും തീട്ടവും ചേര്‍ന്ന ഒരു വസ്തു മാത്രമല്ല, അവന്റെയുള്ളില്‍ മനസ്സ്, സ്നേഹം, വികാരം തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടെന്നു കൂടി മനസ്സിലാക്കണം.. സ്വന്തം പിതാവിനെ ജാരസന്തതി എന്നാരെങ്കിലും ആരോപിച്ചാല്‍ അവന്റെ കരണം നോക്കി പൊട്ടിച്ച ശേഷമേ ആരും DNA ടെസ്റ്റ്‌ റിസള്‍ട്ട് കൊണ്ട് വന്നു തെളിയിക്കാന്‍ നിക്കൂ.. അപ്പോള്‍ പിതാവിനെക്കാള്‍ സ്നേഹിക്കുന്ന നബിയുടെ കാര്യമോ? അതിനാല്‍ തന്നെയാണ് നിങ്ങളുടെ കുപ്രചരണങ്ങളെ തെളിവ് സഹിതം പൊളിക്കും മുമ്പ് ഇത്തരം ഒരു ഭാഷ ഉപയോഗിച്ചതും..
പോസ്റ്റ്‌ കണ്ടു ആരും ഇതൊക്കെ നബീലും നാസറും കുത്തിയിരുന്ന് ചരിത്രഗ്രന്ഥങ്ങള്‍ നോക്കി പഠിച്ചു റിസര്‍ച് ചെയ്തു കണ്ടുപിടിച്ചതാണ് എന്നൊന്നും തെറ്റിധരിക്കല്ലേട്ടോ.. സയണിസ്റ്റുകള്‍ ആയിരത്തോന്നാവര്‍ത്തിച്ച്, ചവച്ചരച്ച് തുപ്പിയ ഈ ചണ്ടി വീണ്ടും ഒരറപ്പുമില്ലാതെ വായിലിട്ട് ചവക്കുകയാണ് നബീല്‍ ഹസ്സന്‍. അറബി സൈറ്റുകളില്‍ സുലഭമാണ് ഈ എടുക്കാ ചരക്ക്. അവിടെത്തന്നെ അവ ദയനീയമായി പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്.. ഫ്രീ അംഗങ്ങള്‍ അവരുടെ ഗ്രൂപ്പിന്റെ ഠാ വട്ടത്തില്‍ മാത്രം കറങ്ങുന്നവരാണ് എന്നുറപ്പുള്ളതു കൊണ്ടാണ് വലിയ കണ്ടുപിടുത്തം എന്ന നിലയില്‍ ഈ എടുക്കാ ചരക്കിനെ കുറിച്ച് അവര്‍ ഊറ്റം കൊള്ളുന്നത്..
ഇനി നബീലിന്റെ ആരോപണം നോക്കാം.. ചുരുക്കി പറഞ്ഞാല്‍ ഇങ്ങനെ:-
(((അബ്ദുല്‍ മുത്തലിബും മകന്‍ അബ്ദുള്ളയും ഒരേ ദിവസം യഥാക്രമം ഹാലയെയും ആമിനയെയും വിവാഹം കഴിക്കുന്നു.. വിവാഹം കഴിഞ്ഞു ഏതാനും മാസങ്ങള്‍ക്ക് ശേഷം അബ്ദുള്ള മരണപ്പെടുന്നു.. ഹാലയും ആമിനയും ഓരോ ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നു.. ഹാല പ്രസവിച്ചത് കുട്ടി ഹംസ ബിന്‍ അബ്ദുല്‍ മുത്തലിബ്.. ആമിന പ്രസവിച്ചത് മുഹമ്മദ്‌ ബിന്‍ അബ്ദുല്ലാ.. പക്ഷെ ഹംസ മുഹമ്മദ്‌ നബിയെക്കാള്‍ നാല് വയസ്സ് എങ്കിലും മൂത്തത് ആണെന്ന് ഇസ്ലാമികഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്.. അങ്ങനെ വന്നാല്‍ അബ്ദുള്ള മരിച്ചു നാല് വര്ഷം എങ്കിലും കഴിഞ്ഞാണ് മുഹമ്മദ്‌ ജനിച്ചത്‌.. സൊ മുഹമ്മദ്‌ നബി അബ്ദുള്ളയുടെ മകനല്ല..)))
ഇതിനൊക്കെ നബീല്‍ റഫറന്‍സും കൂടെ വയ്ക്കുന്നുണ്ട്‌.. അതിലേക്കൊക്കെ വരുന്നതിനു മുമ്പ്, ഈ ആരോപണങ്ങള്‍ തെളിവ് സഹിതം പൊളിക്കുന്നതിന് മുമ്പ് മറ്റു ചില കാര്യങ്ങള്‍ പറയാം.. യുക്തി എന്ന് പേരിന്റെ കൂടെ വാല്‍ ആയി ചേര്‍ക്കുന്നവര്‍ക്ക് പേരിനെങ്കിലും ഒരു യുക്തി ഉണ്ടായിരുന്നെങ്കില്‍, നബിയുടെ ചരിത്രത്തെ കുറിച്ച് എന്തെങ്കിലും ബോധം ഉണ്ടായിരുന്നെങ്കില്‍, ചരിത്രത്തിലൂടെ ഒരു മിനിമം കോമന്‍ സെന്‍സ് വച്ച് നോക്കിയിരുന്നെങ്കില്‍ ഇമ്മാതിരി വിഷം വമിക്കുന്ന പോസ്റ്റുകളുമായി വരില്ലായിരുന്നു..
മുഹമ്മദ്‌ നബി മക്കയില്‍ നാല്‍പ്പതു വര്‍ഷം എല്ലാവരുടെയും പ്രിയങ്കരനായി എല്ലാവര്‍ക്കും സുസമ്മതനായി ജീവിച്ചു. ശേഷം പതിമൂന്നു കൊല്ലം പലരുടെയും ശത്രുവായി ജീവിച്ചു.. പക്ഷെ സൌഹൃദത്തിന്റെയോ ശത്രുതയുടെയോ ഈ കാലഘട്ടങ്ങളില്‍ ഒരിടത്തും, ഒരിക്കലും ശത്രുക്കളോ മിത്രങ്ങളോ ആരും തന്നെ മുഹമ്മദ്‌ അബ്ദുള്ളയുടെ മകന്‍ അല്ല എന്ന് പറഞ്ഞതായി ചരിത്രം മുഴുവന്‍ പരിശോദിച്ചാല്‍ എവിടെയും കാണാന്‍ സാധ്യമല്ല. ഒരു വാറോലയെങ്കിലും കാണിക്കാന്‍ ഉണ്ടെങ്കില്‍ കൊണ്ടുവരാം.. ഒരാള്‍ പോലും അദ്ദേഹം അബ്ദുള്ളയുടെ മകന്‍ ആണെന്നതില്‍ സംശയത്തിന്റെ നേരിയ ലാഞ്ചന പോലും കാണിച്ചതായി എവിടെയും കാണിക്കുക സാധ്യമല്ല.. ഭാവനയില്‍ പോലും ലഭ്യമായ എല്ലാ വ്യാജാരോപണങ്ങളും നബിയുടെ നേരെ ഖുറൈശികള്‍ പ്രയോഗിച്ചിരുന്നു. ഭ്രാന്തന്‍, സിഹ്റ് ബാധിച്ചവന്‍, കവി, രാക്കഥകള്‍ പറയുന്നവന്‍.... എന്തിനു പ്രവാചക പത്നി ആയിഷയെ കുറിച്ച് നീചമായ കഥകളും അവര്‍ പ്രചരിപ്പിച്ചു. നബിയെ ഭൌതികമായും ധാര്‍മികമായും ഇല്ലായ്മ ചെയ്യാന്‍ തങ്ങളുടെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രയോഗിച്ച ഖുറൈശികള്‍ പോലും അദ്ദേഹത്തിന്റെ പിതൃത്വത്തില്‍ തരിമ്പും സംശയം പ്രകടിപ്പിച്ചില്ല. വല്ല സാധ്യതയുമുണ്ടായിരുന്നെങ്കില്‍ അവരത് ചെയ്യുമായിരുന്നു.. പക്ഷെ അങ്ങനെയൊന്നും ഒരിക്കലും ഉണ്ടായില്ല.. കാരണം അവര്‍ക്കെല്ലാം മുഹമ്മദ്‌ എന്ന വ്യക്തിയെ ചെറുപ്പം മുതലേ അറിയാം.. മുഹമ്മദിന്റെ ജനനം മുതല്‍ അവര്‍ അദ്ദേഹത്തിന്റെ വളര്‍ച്ചക്ക് സാക്ഷികള്‍ ആണ്.. ഇവര്‍ ആരോപിക്കുന്ന പോലെ അബ്ദുള്ള മരിച്ചു നാല് വര്‍ഷം കഴിഞ്ഞാണ് മുഹമ്മദ്‌ നബി ജനിച്ചതെങ്കില്‍ (ഒമ്പതാം മാസത്തില്‍ ആണ് പ്രസവം എന്നത് ശാസ്ത്രം കഴിഞ്ഞ നൂറ്റാണ്ടില്‍ ലാബില്‍ വച്ച് തെളിയിച്ച കാര്യമൊന്നുമല്ല) എന്ത് കൊണ്ട് ആരും അത് ഒരിക്കല്‍ പോലും പറഞ്ഞില്ല..?
അറബികളുടെ സ്വഭാവം എന്താണ് എന്നൊന്ന് ചരിത്രം പഠിക്കുക.. പിതാവ് ഇല്ലാതെ ജനിച്ച ആളെ അവര്‍ ഒരു വിലയും വയ്ക്കില്ല.. എന്നാല്‍ മുഹമ്മദ്‌ നാല്‍പ്പതു വയസ്സ് വരെ എല്ലാവര്‍ക്കും സുസമ്മതനായിരുന്നു.. ഹജറുല്‍ അസ്വദ് പ്രശ്നത്തില്‍ മധ്യസ്ഥനായി അവര്‍ ഐക്യകണ്ടേന മുഹമ്മദിനെ അംഗീകരിച്ചതൊക്കെ പ്രശസ്തമായ സംഭവങ്ങള്‍.. ഹുദൈബിയാ സന്ധിയില്‍ മുഹമ്മദിന്റെ പ്രവാചകത്വം വരെ കടലാസില്‍ നിന്നും മായ്ച്ചു കളയാന്‍ ആവശ്യപ്പെട്ട നബിയുടെ ശത്രുക്കള്‍ പകരം ആവശ്യപ്പെടുന്നത് മുഹമ്മദ്‌ ബിന്‍ അബ്ദുള്ള എന്ന് വയ്ക്കാനാണ്.. നബിയുടെ ജനനം, വളര്‍ച്ച, വിപ്ലവം എല്ലാറ്റിനും ദൃക്സാക്ഷികള്‍ ആയവര്‍ക്ക്, അതിന്റെ അടുത്ത തലമുറയിലോ, അതിനടുത്ത തലമുറയിലോ ജനിച്ചവര്‍ക്ക്, ആര്‍ക്കും ഒരിക്കലും സംശയം ഇല്ലാതിരുന്ന കാര്യം നൂറ്റാണ്ടുകള്‍ കഴിഞ്ഞു ഒരുകൂട്ടര്‍ ആരോപിക്കുന്നതില്‍ എന്ത് യുക്തിയുണ്ട്? നാല് വര്‍ഷം കഴിഞ്ഞാണ് പ്രസവം എങ്കില്‍ ഇത്രയും വ്യക്തമായ ഒരു കാര്യം എന്തുകൊണ്ട് ആരും അദ്ദേഹത്തിന് നേരെ ആരോപിച്ചില്ല..? പിതാവിന്റെ മരണശേഷം നബിയെ വളര്‍ത്തുന്നത് അബ്ദുള്ളയുടെ പിതാവ് അബ്ദുല്‍ മുത്തലിബ് ആണ്. . നബിയുടെ ജന്മത്തിന്റെ കാര്യത്തില്‍ ആമിനയെ ഏതെങ്കിലും നിലക്ക് അവര്‍ സംശയിച്ചിയിരുന്നെങ്കില്‍ പിതാമഹന്‍ അബ്ദുല്‍ മുത്തലിബൊ പിതൃവ്യന്‍ അബൂതാലിബോ നബിയുടെ സംരക്ഷണം ഒരിക്കലും ഏറ്റെടുക്കുമായിരുന്നില്ല. നബിയോട് കടുത്ത ശത്രുതയുണ്ടായിരുന്ന പിതൃവ്യന്‍ അബൂലഹബോ ഭാര്യയോ (അവരെ ഖുര്‍ആന്‍ ശപിച്ചിട്ടു പോലുമുണ്ട്) പോലും നബിയുടെ ജന്മത്തില്‍ സംശയമുള്ളവനായിരുന്നില്ല. നബിയുടെ ജനനത്തെ കുറിച്ച് സന്തോഷവാര്‍ത്ത അറിയിച്ച അടിമയെ അബൂലഹബ് മോചിപ്പിച്ചതായി കാണാം. അവര്‍ക്കാര്‍ക്കും അബ്ദുള്ളയുടെ മരണത്തിനു നാല് വര്‍ഷത്തിനു ശേഷം (?) ജനിച്ച മുഹമ്മദ്‌ തങ്ങളുടെ കുടുംബം അല്ല എന്ന് മനസിലായില്ലേ? കൊടും ശത്രുക്കള്‍ക്ക് പോലും അത് മനസ്സിലായില്ലേ? നബിയെ ദ്രോഹിച്ച, മര്‍ദ്ദിച്ച, ആട്ടിയോടിച്ച, കല്ലെടുത്ത് എറിഞ്ഞ, ഭ്രാന്തന്‍ എന്നും മാരണക്കാരന്‍ എന്നും കുടുംബബന്ധങ്ങള്‍ തകര്‍ക്കുന്നവന്‍ എന്നും വിളിച്ചു നിന്ദിച്ച കൂട്ടത്തില്‍ ഒരിക്കല്‍ പോലും ഈ ഒരു കാര്യം അവരുടെ മനസ്സില്‍ വന്നില്ലെങ്കില്‍ മുഹമ്മദ് അബ്ദുള്ളയുടെ മകന്‍ തന്നെ എന്നതില്‍ അവര്‍ക്കാര്‍ക്കും തരിമ്പും സംശയം ഇല്ലെന്നത് പകല്‍വെളിച്ചത്തെക്കാള്‍ വ്യക്തം ആണെന്ന യുക്തി യുക്തിവാദികള്‍ക്ക് ഇല്ലാതെ പോയത് അവരുടെ ജനനം പോലെയാകും എല്ലാവരുടെയും ജനനം എന്ന മിഥ്യാബോധത്തില്‍ പെട്ടുപോയത് കൊണ്ട് മാത്രമാവും..
--------------------
ഇനി നബീലിന്റെ ആരോപണങ്ങള്‍ നോക്കാം..
"ഇസ്ലാമികപ്രമാണങ്ങള്‍ പരിശോദിച്ചാല്‍" എന്ന വലിയ നുണയില്‍ നിന്നാണ് അവന്‍ തുടങ്ങുന്നത് തന്നെ.. ഖുറാനും നബിവചനവും ആണ് ഇസ്ലാമിന്റെ പ്രമാണം എന്ന ബോധം പോലുമില്ലാത്തവനൊക്കെയാണ് ഇസ്ലാമിനെ വിമര്‍ശിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.. നബി ജനിച്ച കാലത്ത് ആര്‍ക്കും അറിയില്ല ഇത് നബി ആകുമെന്ന്.. അതുകൊണ്ട് തന്നെ ആരും നാല്‍പ്പതു വയസ്സ് വരെയുള്ള മുഹമ്മദിന്റെ ലൈഫ് എഴുതി വച്ചിരുന്നുമില്ല.. വഹിയിന് മുന്‍പുള്ള ഒരു ചരിത്രവും ഇസ്ലാമില്‍ പ്രാമാണിക രേഖയല്ല. അറബികള്‍ക്ക് ചരിത്രം രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നില്ല. വാമൊഴിയായാണ്‌ അവര്‍ വിവരങ്ങള്‍ കൈമാറിയിരുന്നത്. തലമുറകള്‍ വാമൊഴിയായി കൈമാറിവരുന്ന വിവരങ്ങളില്‍ മാനുഷികമായ തെറ്റുകള്‍ പറ്റുക സ്വാഭാവികം. ഇവിടെ നബീല്‍ ചെയ്യുന്നത് തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ ഒരു തെറ്റ് (അബ്ദുല്‍ അബൂതാലിബും അബ്ദുല്ലയും ഒരേ ദിവസമാണ് വിവാഹം ചെയ്തത് എന്ന തെറ്റ്) അസഗ്നിഗ്ദമായ സത്യമായി അംഗീകരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ വസ്തുതകളെ വളച്ചൊടിക്കുകയും ചെയ്യുകയാണ്.
നബീലിന്റെ ആരോപണം നമ്പര്‍ 1:-
-അബ്ദ് അല്‍ മുത്തലിബും മകന്‍ അബ്ദുള്ളയും ഒരേ ദിവസം രണ്ട് സ്ത്രീകളെ വിവാഹം കഴിക്കുന്നു..
ഇതിനു തെളിവായി അവന്‍ കൊടുത്ത റഫറന്‍സ് ഇബ്ന്‍ സഅദിന്‍റെ ‘കിത്താബ് അല്‍ തബാഖത്ത് അല്‍ കബീര്‍, ഇബ്നു ഹിഷാമിന്റെ സീറ, അല്‍ ഹലബിയുടെ ‘അല്‍ സിറാത്ത് അല്‍ ഹലബിയ എന്നിവയാണ്.. ഇബ്ന്‍ ഹിഷാമിന്‍റെ സീറ ഒരാധികാരിക സീറയായിട്ട് ആരും അംഗീകരിക്കുന്നില്ല പ്രധാന സോഴ്സുകള്‍ ജൂതന്മാര്‍ ആയത് കൊണ്ട് അതൊരു ക്ഷുദ്ര കൃതിയാണെന്നാണ് പണ്ഡിതന്മാര്‍ വിലയിരുത്തുന്നത് എന്നത് പോട്ടെ.. അങ്ങനെ ഒരു സംഭവം തന്നെ ഇബ്ന്‍ ഹിഷാം പറയുന്നില്ല. സീറ ഇവിടെ കാണാം http://goo.gl/jJXDHU .. സൊ ഒരു കളവു പൊളിഞ്ഞു..!
പക്ഷെ, ഇബ്ന്‍ സഅദിന്‍റെ തബഖാത്ത് അല്‍ കുബ്റായില്‍ ഇങ്ങനെ കാണാം:
قال حدثنا محمد بن عمر بن واقد الأسلمي قال حدثني عبد الله بن جعفر الزهري عن عمته أم بكر بنت المسور بن مخرمة عن أبيها قال وحدثني عمر بن محمد بن عمر بن علي بن أبي طالب عن يحيى بن شبل عن أبي جعفر محمد بن علي بن الحسين قالا كانت آمنة بنت وهب
(1/94)
ابن عبد مناف بن زهرة بن كلاب في حجر عمها وهيب بن عبد مناف بن زهرة فمشى اليه عبد المطلب بن هاشم بن عبد مناف بن قصي بابنه عبد الله بن عبد المطلب أبي رسول الله صلى الله عليه و سلم فخطب عليه آمنة بنت وهب فزوجها عبد الله بن عبد المطلب وخطب اليه عبد المطلب بن هاشم في مجلسه ذلك ابنته هالة بنت وهيب على نفسه فزوجه إياها فكان تزوج عبد المطلب بن هاشم وتزوج عبد الله بن عبد المطلب في مجلس واحد فولدت هالة بنت وهيب لعبد المطلب حمزة بن عبد المطلب فكان حمزة عم رسول الله صلى الله عليه و سلم في النسب وأخاه من الرضاعة قال أخبرنا هشام بن محمد بن السائب الكلبي عن أبيه وعن أبي الفياض الخثعمي قالا لما تزوج عبد الله بن عبد المطلب آمنة بنت وهب أقام عندها ثلاثا وكانت تلك السنة عندهم إذا دخل الرجل على امرأته في أهلها
( ذكر المرأة التي عرضت نفسها على عبد الله بن عبد المطلب )
പക്ഷെ ഈ ഗ്രന്ഥം എന്ന് മുതലാണ്‌ ഇസ്ലാമികപ്രമാണമോ മുസ്ലിംകളുടെ ആധികാരികഗ്രന്ഥമോ ആയതു എന്നൊന്ന് പറഞ്ഞുതന്നാല്‍ കൊള്ളാം..
ഇബ്ന് സഅദിന്‍റെ തബഖാത്തുല്‍ കൂബ്റായിലും അല്‍ ഹലബിയുടെ സീറത്ത് അല്‍ ഹലബിയ്യ‘ (അല്‍ സിറാത്ത് അല്‍ ഹലബിയ’ അല്ല നബീലേ, സീറത്ത് അല്‍ ഹലബിയ്യ ആണ്, സിറാത്ത് എന്നാല്‍ മാര്‍ഗ്ഗം, പാലം എന്നും സീറ എന്നു പറഞ്ഞാല്‍ ബയോഗ്രഫിയുമാണ്) യിലും ഈ സംഭവം റിപ്പോര്‍ട്ട്‌ ചെയ്യുന്ന ആളാണ് മുഹമ്മദ് ബിന്‍ ഉമര്‍ ബിന്‍ വാഖിദ് അല്‍ അസ്ലമി. ഇയാളുടെ ഈ ഹദീസും മറ്റ് റിപ്പോര്‍ട്ടുകളും സ്വീകാര്യമാണോ എന്ന്‍ പരിശോധിക്കാം.
قال البخارى: متروك الحديث
ബുഖാരി പറഞ്ഞു: ഈ ഹദീസ് സ്വീകാര്യമല്ല!!
قال الامام احمد: هو كذاب, يركب الاسانيد
ഇമാം അഹമദ് പറഞ്ഞു: അയാള്‍ നുണയനാണ്, സനദുകള്‍ കുത്തിത്തിരുകുന്ന മനുഷ്യനാണ്.
قال ابن معين: ضعيف ,ليس بشىء
ഇബ്ന്‍ മുഈന്‍ പറഞ്ഞു: ദുര്‍ബലം!!, അതിലൊരു വസ്തുതയുമില്ല
قال مسلم: متروك الحديث
ഇമാം മുസ്ലിം പറഞ്ഞു: ഹദീസ് അസ്വീകാര്യമാണ്.
قال اسحق بن راهويه: يضع الحديث
ഇസ്ഹാഖ് ബിന്‍ റാഹവീ ഈ ഹദീസ് നുണയാണെന്ന് പറഞ്ഞു ഡ്രോപ്പ് ചെയ്തു.
قال الحاكم النيسابورى: ذاهب الحديث
ദാഹിബ് എന്ന്‍ പറഞ്ഞാല്‍ മത്രൂക്ക്, സാഖിത്ത് എന്നൊക്കെയുള്ള അര്‍ത്ഥമാണ്, അതായത് ഹദീസ് തള്ളി!
قال الذهبي: مجمع علي تركه
അല്‍ദഹബി പറഞ്ഞു: അയാളെ തള്ളുക എന്നത് പണ്ഡിതന്മാര്‍ ഒരുമിച്ച് തീരുമാനമെടുത്തതാണ്.
قال النسائى: يكذب علي رسول الله
നിസാഈ പറഞ്ഞു: അയാള്‍ നബിയെക്കുറിച്ച് നുണ പറയുന്ന ആളാണ്.
അങ്ങനെ മൊത്തം പണ്ഡിതന്മാരും തള്ളിക്കളഞ്ഞ ഒരു സംഭവം.. അതാണ്‌ അബ്ദുല്‍ മുതലിബും അബ്ദുള്ളയും ഒരു ദിവസം വിവാഹിതരായി എന്നത്..
ഇനി അങ്ങനെയൊരു സംഭവം നടന്നു എന്ന് തന്നെ വയ്ക്കുക.. അതേ.. മുഴുവന്‍ പണ്ഡിതന്മാരും ചരിത്രകാരന്മാരും തള്ളിക്കളഞ്ഞ ഒരു സംഭവം.. അങ്ങനെ നടന്നു എന്ന് വെറുതെ സങ്കല്‍പ്പിച്ചാല്‍ പോലും ഇവരുടെ വാദം പിടിച്ചുനില്‍ക്കില്ല..
അബ്ദുള്‍ മുതലിബൂം ഹാലയും തമ്മിലും അബ്ദുള്ളയും ആമിനയും തമ്മിലുള്ള വിവാഹം നടക്കുമ്പോള്‍ ആമിന "ഫീ ഹജറി അ'മ്മിഹാ" എന്ന് പറയുന്നത് പ്രത്യേകം ശ്രദ്ധിയ്ക്കുക. അതായത് ആമിനക്ക് പ്രായ പൂര്‍ത്തി ആയിട്ടുണ്ടായിരുന്നില്ല. അന്നത്തെ അറബ് രാജ്യങ്ങളിലും ഒരു നൂറു വര്‍ഷം മുന്‍പത്തെ യൂറോപ്പിലും ഇന്നത്തെ ഇന്ത്യയിലും പാകിസ്താനിലും എല്ലാം ഈ പരിപാടി നിലവിലുണ്ട്. പ്രായ പൂര്‍ത്തി ആവുന്നതിന് മുന്പ് തന്നെ "താത്വികമായി" കല്യാണം പറഞ്ഞ് വെക്കും എന്നാല്‍ മറ്റ് ബന്ധങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുകയില്ല.. പ്രായപൂര്‍ത്തി ആയ ശേഷം മാത്രമേ വിവാഹജീവിതം ആരംഭിക്കൂ.. എന്ന് വച്ചാല്‍ നിങ്ങള്‍ തന്ന കള്ളറിപ്പോര്‍ട്ട്‌ മുഖവിലക്കെടുത്താല്‍ പോലും അന്ന് ആമിനയുമായി അബ്ദുള്ള വിവാഹജീവിതം ആരംഭിച്ചു എന്നതിന് അത് ഒരിക്കലും തെളിവേ ആവുകയില്ല..
മാത്രവുമല്ല, ഇനി വരാന്‍ പോകുന്നതാണ് ട്വിസ്റ്റ്‌.. അബ്ദുള്ളയുടെ വിവാഹത്തിന് മുമ്പേ ഹംസ ജീവിച്ചിരുപ്പുണ്ടായിരുന്നു..!
മഹാനായ പണ്ഡിതനും ചരിത്രകാരനുമായ ഇബ്ന്‍ കഥീര്‍ അദ്ദേഹത്തിന്‍റെ അല്‍ ബിദായ വന്നിഹായയില്‍ പറയുന്നത്.
قال ابن إسحاق ثم انصرف عبد المطلب آخذا بيد ابنه عبد الله فمر به - فيما يزعمون - على امرأة من بني أسد بن عبد العزى بن قصي وهي أم قنال أخت ورقة بن نوفل بن أسد بن عبد العزى بن قصي وهي عند الكعبة ، فنظرت إلى وجهه فقالت : أين تذهب يا عبد الله ؟ قال : مع أبي قالت : لك مثل الإبل التي نحرت عنك ، وقع على الآن قال : أنا مع أبي ولا أستطيع خلافه ولا فراقه ، فخرج به عبد المطلب حتى أتى وهب بن عبد مناف بن زهرة بن كلاب بن مرة بن كعب بن لؤي بن غالب بن فهر وهو يومئذ سيد بني زهرة سنا وشرفا ، فزوجه ابنته آمنة بنت وهب ، (((( وهي يومئذ سيدة نساء قومها ))) ، فزعموا أنه دخل عليها حين أملكها مكانه فوقع عليها ، فحملت منه برسول الله صلى الله عليه وسلم ثم خرج من عندها ، فأتى المرأة التي عرضت عليه ما عرضت فقال لها : ما لك لا تعرضين علي اليوم ما كنت عرضت بالأمس ؟ قالت له : فارقك النور الذي كان معك بالأمس ، فليس لي بك اليوم حاجة
തര്‍ജ്ജമ:-
"അങ്ങനെ ഒരു ദിവസം അബ്ദുല്‍ മുത്തലിബ് മകനായ അബ്ദുള്ളയുടെ കയ്യും പിടിച്ച് കഅബയുടെ അടുത്ത് എത്തുമ്പോള്‍ വറഖ ബിന്‍ നൌഫലിന്റെ (പിന്നീട് ചരിത്രത്തില്‍ ആവര്‍ത്തിച്ചു വരുന്ന, നബിയുടെ പ്രവാചകത്വം സാക്ഷ്യപ്പെടുത്തുന്ന അതേ ക്രിസ്ത്യന്‍ പണ്ഡിതന്‍ തന്നെ) സഹോദരി അബ്ദുള്ളയോട് ചോദിക്കുന്നു
"എവിടേക്കാ അബ്ദുള്ള പോവുന്നത്?"
"ഞാന്‍ എന്റെ ഉപ്പാന്‍റെ കൂടെ പോവുകയാണ്"
"ചെലവ് ചെയ്യണം കേട്ടോ, അന്ന് നിന്റെ പേരില്‍ അറുത്ത ഒട്ടകങ്ങളുടെ അത്ര തന്നെ വേണ്ടി വരും, എന്റെ ഓരോ യോഗങ്ങള്‍!!"
"ഉപ്പ പറയുന്നത് പോലെ, അതിനോട് വിയോജിക്കാന്‍ എനിക്കു കഴിയില്ല"
ബാക്കി ഭാഗം ചുരുക്കി പറയാം: ആ പോക്കിലാണ് ഗാലിബിന്‍റെ മകന്‍ ലുഅയ്യിന്‍റെ മകന്‍ കഅബിന്‍റെ മകന്‍ മുര്‍റയുടെ മകന്‍, കിലാബിന്റെ മകന്‍, സഹ്റയുടെ മകന്‍ അബ്ദുള്‍ മനാഫിന്റെ മകന്‍ വഹ്ബിന്‍റെ മകളായ ആമിനയുമായി അബ്ദുള്ളയുടെ വിവാഹം നടക്കുന്നത്. ആമിന അപ്പോഴേക്കും വളര്‍ന്ന് ഒന്നാന്തരം ഒരു സ്ത്രീരത്നമായിരുന്നു. സയ്യിദന്നിസ്സാഅ ഖൌമഹാ, ആ സമുദായത്തിലെ ബഹുമാനിക്കപ്പെടുന്ന ഒരു സ്ത്രീയായി മാറിയിരുന്നു എന്ന്‍. അതായത് ആരുടേയും ഹജറില്‍ ആയിരുന്നില്ല.
ഉമ്മ് ഖിതാല്‍ ചെലവ് ചെയ്യാന്‍ ആവശ്യപ്പെടുന്നത് എന്തിനാണെന്ന് മനസ്സിലായല്ലോ? ഈ ഹദീസില്‍ അബുല്‍ മുത്തലിബും ഹാലയും തമ്മിലുള്ള വിവാഹം പരാമര്‍ശിക്കുന്നേയില്ല എന്ന്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക. പക്ഷേ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. എന്നാണ് മക്ക ഓര്‍മ്മിക്കുന്ന ആ വലിയ പാര്‍ട്ടി???
അതാണ് നദര്‍ (വഴിപാട്) അബ്ദുല്‍ മുത്തലിബ് എന്ന പേരില്‍ അറിയപ്പെടുന്ന സംഭവം.
അതായത് അബ്ദുല്‍ മുത്തലിബിന് ഹാരിത് എന്ന ഒറ്റമകന്‍ മാത്രം ഉണ്ടായിരുന്ന കാലത്ത്, ജാഹിലിയ്യാ (അജ്ഞത) കാലത്ത്, അബ്ദുല്‍ മുത്തലിബ് കഅബയുടെ അടുത്ത് ചെന്ന്‍, ദൈവങ്ങളുടെ പ്രതിഷ്ഠകളെ സാക്ഷി നിര്‍ത്തി, സംസം കിണറിന്റെ അടുത്ത് നിന്നൊരു വമ്പന്‍ വഴിപാട് നേര്‍ന്നു.
"എന്റെ മരണത്തിന് മുന്പ് എനിക്ക് പത്തു ആണ്മക്കള്‍ ഉണ്ടായാല്‍ അവരില്‍ ഒരാളെ ഞാന്‍ ബലി കൊടുക്കുന്നതാണ്"
കാലമേറെ കടന്നു പോയി. അബ്ദുല്‍ മുത്തലിബിന് പത്ത് ആണ്മക്കള്‍ ഉണ്ടായി. ഹാരിത്, സുബൈര്‍, ഹജല്‍, ദിറാര്‍, അല്‍മഖൂം, അബൂ ലഹബ്, അബൂതാലിബ് (ഒരു മകന് സ്വന്തം വിളിപ്പേര് ത്തന്നെയാണ് ഇട്ടത്), അബ്ദുള്ള. അബ്ബാസ്, ഹംസ, മൊത്തം പത്ത് പേര്‍!!
ആളുകള്‍ ഈ വഴിപാടിനെക്കുറിച്ച് അബ്ദുല്‍ മുത്തലിബിനെ ഓര്‍മ്മിപ്പിക്കാന്‍ തുടങ്ങി. അങ്ങനെ ഒരു ദിവസം മുഖ്യ പ്രതിഷ്ഠയായ ഹുബലിന്‍റെ അടുത്ത് പോയി “അനുവാദം” വാങ്ങി ഈസാഫ്, നാഇല തുടങ്ങിയ നരബലി നല്‍കപ്പെടുന്ന ദേവതകളുടെ മുന്‍പിലുള്ള ബലികല്ലില്‍ പോയി ഏത് മകനെ ബലി കൊടുക്കണം എന്നറിയാന്‍ നറുക്കിട്ടെടുത്തു (ഉരകല്ല് കൊണ്ടുള്ള ഒരു തരം നറുക്കെടുപ്പാണ്) നോക്കുമ്പോള്‍ ഏറ്റവും പ്രിയപ്പെട്ട മകനായ അബ്ദുള്ളയുടെ പേരിലാണ് വീണത്. അബ്ദുള്ളയെ (നബിയുടെ പിതാവ്) ബലി കൊടുക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. അങ്ങനെ പ്രശസ്തനായ ഒരു മന്ത്രവാദിയുടെ അടുത്ത് പോയപ്പോള്‍ അയാള്‍ പരിഹാര കര്‍മ്മം നിര്‍ദ്ദേശിച്ചതിനനുസരിച്ച് നൂറ് ഒട്ടകങ്ങളെ ബലി നല്കി മക്ക ഒരിയ്ക്കലും മറക്കാത്ത ഒരു വമ്പന്‍ സദ്യ കൊടുക്കേണ്ടി വന്നു..
ഈ സംഭവമാണ് അബ്ദുള്ള വിവാഹം കഴിക്കാന്‍ പോകും മുമ്പ് വറഖയുടെ സഹോദരി അബ്ദുല്ലയെ ഓര്‍മ്മിപ്പിക്കുന്നത്.. പ്രസ്തുത സംഭവം നടക്കുമ്പോള്‍ ഹംസ ജീവിചിരിപ്പുമുണ്ട്.. അതായത് പിന്നീട് അസദുള്ള എന്ന പേരില്‍ അറിയപ്പെട്ട ധീരനും കരുത്തനുമായ ഹംസ അബ്ദുള്ളയുടെ വിവാഹത്തിന് മുന്‍പേ ജീവിച്ചിരിപ്പുണ്ട്. മിനിമം ഒരു രണ്ടോ മൂന്നോ വയസ്സെങ്കിലും ആയിട്ടുണ്ടാവുമെന്ന് ഊഹിക്കാം.
ഇതേ സംഭവം ഇബ്ന്‍ സയ്യിദിന്നാസ് എന്ന ഗ്രന്ഥത്തില്‍ ഉയൂനൂല്‍ അസരി ഫീ അല്‍മആസീ വസ്സീര്‍ എന്ന അദ്ധ്യായത്തിലുണ്ട്, ഇബ്നു ഖയ്യിമും തന്റെ ചരിത്ര ഗ്രന്ഥത്തില്‍ ബാബ് മൌലിദ് നബിയ്യിനാ മുഹമ്മദ് വ ആദം എന്ന അദ്ധ്യായത്തില്‍ ഈ സംഭവം രേഖപ്പെടുത്തുന്നു:
എന്ന് വച്ചാല്‍ അബ്ദുള്ള തന്റെ വിവാഹജീവിതം ആരംഭിക്കും മുമ്പ് ഹംസ ഉണ്ടായിരുന്നു.. ഇല്ലെന്നു തെളിയിക്കാന്‍ നിങ്ങള്‍ തന്ന ചരിത്രതെളിവുകള്‍ ഒന്നും പര്യാപ്തമല്ല.. എവിടുന്നോ കിട്ടിയ അറ്റവും മൂലയും കൂട്ടിവച്ചു ബാക്കി നിങ്ങളുടെ (എന്ന് വച്ചാല്‍ നിങ്ങള്‍ കോപ്പി പേസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച കോപ്റ്റിക് പാതിരിയായ സക്കരിയ്യ ബുത്രൂസ് എന്ന ക്രിസ്ത്യന്‍ പാതിരിയുടെ ദുര്‍വ്യാഖ്യാനം എടുത്തു ആയിരം തവണ ചര്‍ദ്ദിച്ചു വച്ച സയണിസ്റ്റ് ഗ്രൂപ്പുകള്‍) ഭാവനയും ചേര്‍ത്ത് മുഹമ്മദിന്റെ പിതാവല്ല അബ്ദുള്ള എന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നതിലൂടെ എന്താണ് നിങ്ങള്‍ ലക്‌ഷ്യം വയ്ക്കുന്നത് എന്ന് കൂടെ പറഞ്ഞു തന്നാല്‍ കൊള്ളാം.. പാരമ്പര്യത്തിന്റെ പ്രാധാന്യത്തെ പറ്റി പറയുന്ന ശാസ്ത്രകണ്ടുപിടിത്തങ്ങള്‍ ഒന്നും ഉള്ളതായി അറിവില്ല..
ഹേ പിതൃശൂന്യരെ.. ആശയത്തെ ആശയം കൊണ്ട് നേരിടണം.. അതിനുള്ള സ്റ്റഫ് കയ്യിലില്ലെങ്കില്‍ മിണ്ടാതെ ഇരിക്കണം.. അല്ലാതെ ആശയത്തെ നേരിടാന്‍ കഴിയാതെ വരുമ്പോള്‍ ആശയത്തിന്റെ നേതാവിനെ നിന്ദിക്കുകയല്ല വേണ്ടത്..
-----------------
"ഞാന്‍ പ്രവാചകനാണ് കളവല്ലിത്, ഞാന്‍ അബ്ദുല്‍ മുത്വലിബിന്റെ പൌത്രനാണ്.''
"നബിയേ അങ്ങ് അല്‍അമീനാണ്. അങ്ങ് അബ്ദുല്‍ മുത്തലിബിന്‍റെ മകന്‍ അബ്ദുള്ളയുടെ മകനാണ്." സല്ലള്ളാഹു അലൈഹിവസല്ലം
Image may contain: text

Thursday, June 21, 2018

Monday, April 16, 2018

ആസിഫമോളെ പിച്ചിച്ചീന്തിയത് EMS-ന്റെ പ്രേതമോ?


സങ്കി ഫാസിസം വർത്തമാന ഭാരതത്തിൽ മുമ്പെന്നെത്തേക്കാളും അതിന്റെ പൈശാചിക രൗദ്രതയുടെ പൂര്‍ണതയില്‍ താണ്ഡവനൃത്തം ആടുകയാണ്. എട്ടുവയസ്സുകാരി ആസിഫ മോളാണതിന്റെ അവസാന ഇര. അഖ്ലാഖുമാരും സാവിത്രി ദേവിമാരും ജുനൈദുമാരും ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിൽ പക്ഷേ ആസിഫ തുല്യതയില്ലാത്ത മറ്റൊരു ദുരന്തമാണ്. ഈ വർഷം തന്നെ ഫെബ്രുവരിയിൽ ത്രിപുര അസംബ്ലി ഇലക്ഷൻ കഴിഞ്ഞു. അവിടുത്തെ വാർത്തകൾ നാം കേട്ടതും അറിഞ്ഞതും ആണ്. ചുവപ്പുകൊടി നര ബാധിച്ചു കാവിക്കൊടി ആയതിന്റെ ബാക്കിപത്രം. തെരഞ്ഞെടുപ്പ് ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ പക്ഷേ, മുൻ ഭരണകക്ഷി സിപിഎം നേതാക്കളും പ്രവർത്തകരും ജീവൻ രക്ഷിക്കാൻ മലകളിലും കാടുകളിലും അഭയം തേടുകയായിരുന്നു…. ഇത്രയും ബീഭത്സമായ അവസ്ഥയാണ് ഉത്തരേന്ത്യയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. അപവാദം കേരളം മാത്രം.

എട്ടുംപൊട്ടും  തിരിയാത്ത എട്ടു വയസ്സുകാരി ആസിഫമോളുടെ പൂമേനി വര്‍ഗ്ഗീയത തലയിൽ കയറിയ, ഹിന്ദുവെന്ന കപട കുപ്പായമിട്ട ഫാഷിസം അതിന്റെ പൈശാചിക ക്രൂരത മുഴുവൻ പ്രയോഗിച്ച് ഇഞ്ചിഞ്ചായി കൊന്നൊടുക്കിയപ്പോൾ രാജ്യം മാത്രമല്ല ലോകം ഒന്നടക്കം ഞെട്ടിവിറച്ചു. ഈ വിഷയം  സംസാരിക്കുമ്പോൾ  UN പ്രതിനിധി പൊട്ടിക്കരഞ്ഞത് നാം കണ്ടു. ഇതാദ്യമായല്ല ലോകത്തിനുമുമ്പിൽ നാം അപമാനിതരാകുന്നത്. 2012 ഡിസംബറിൽ ഡൽഹിയിൽ ബസിൽ വച്ച് പെൺകുട്ടി അതിക്രൂരമായി പിച്ചിച്ചീന്തി  കൊല്ലപ്പെട്ട  സംഭവവും  ഇതേ  അവസ്ഥ തന്നെയാണ്  നമുക്ക് സമ്മാനിച്ചത്. 80 മുതൽ 100 ശതമാനം വരെ സ്ത്രീകൾ ലൈംഗിക കയ്യേറ്റങ്ങൾക്ക് വിധേയമാകുന്ന സ്വീഡനും ഡെന്മാർക്കും, 33% സ്ത്രീകൾ വരെ പീഡന വിധേയരാകുന്ന കാനഡയും 20% സ്ത്രീകളും കയ്യേറ്റങ്ങൾക്ക് വിധേയമാകുന്ന UK-യും. പക്ഷേ, ഇതുപോലെ അവഹേളിക്കപ്പെടുന്നില്ല. ഇന്ത്യയിൽ ബലാത്സംഗ ശതമാനം 0.000103 മാത്രമാണ്. അതായത്  ഒരുലക്ഷത്തിൽ ഒന്ന്. താന്‍ ജീവിച്ച അത്രയും ദിവസങ്ങളുടെ എണ്ണത്തിന് സമാനമായി, (35,000 പുതിയ ഇരകള്‍) ലഞ്ചിനും ഡിന്നറിനും ചിലപ്പോള്‍ ബ്രേക്ക്ഫാസ്റ്റിനും  പുതിയ സ്ത്രീകളുടെ കൂടെ കിടപ്പറ പങ്കിട്ട ഫിഡല്‍ കാസ്ട്രോക്ക് വരെ ഇത്രയും അപമാനം സഹിക്കെണ്ടിവന്നിട്ടില്ല. (പണ്ട് നമ്മുടെ മുന്‍ മുഖ്യമന്ത്രി അമേരിക്കയില്‍ ബലാല്‍സംഗം ചായകുടിക്കുന്ന പോലെ എന്ന് പറഞ്ഞത് പോലെ ലളിത വത്ക്കരിക്കുകയല്ല)
എന്തുകൊണ്ടാണ് ഇന്ത്യയിലെ ബലാത്സംഗങ്ങൾ ഇത്രയും ചർച്ചചെയ്യപ്പെടുന്നത്. ഒരുപക്ഷേ ലോകത്ത് ഇത്രയും ക്രൂരവും പൈശാചികവുമായ ബലാത്സംഗങ്ങൾ മറ്റൊരിടത്തും ഇല്ലായിരിക്കും. അതുപോലെ മുതുമുത്തശ്ശികളോടും ചോരപൈതങ്ങളോടും തൻറെ കാളക്കൂറ്റൻ സ്വഭാവം എടുക്കുന്ന മറ്റൊരു വിഭാഗവും ഭൂമിയിൽ നിലവിൽ ഉണ്ടാവില്ല. നാം നേരത്തെ  ഭീകരമായ കണക്കുകൾ കണ്ട രാജ്യങ്ങൾ ഒരുപക്ഷേ, ലൈംഗിക താൽപര്യങ്ങൾക്കപ്പുറം തൻറെ വിശ്വാസ സംഹിതയുടെ (പരിണാമ, നിരീശ്വര വിശ്വാസങ്ങള്‍) ആവിഷ്കാരമായി തൻറെ ജനിതക പദാർത്ഥത്തിന്റെ കൂടുതൽ കോപ്പികൾ  സൃഷ്ടിക്കാൻ വേണ്ടി ആയിരിക്കാം ബലാത്സംഗങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. ആസിഫ മോളുടെ കാര്യത്തിൽ ഇവിടെ നടന്നത് ഇതിലെല്ലാമുപരി തങ്ങളുടെ ഭൗതിക രാഷ്ട്രീയ വർണ്ണ വർഗ്ഗ താൽപര്യങ്ങളാണ് എന്നതാണ് ലജ്ജാകരം.

തലക്കെട്ടിലേക്ക് തിരിച്ചുപോകാം. 1984-ൽ ഇന്ത്യയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യൻ ഫാഷിസത്തിന്റെ അപ്പോസ്തലന്മാരായ ബിജെപി-ക്ക് കേവലം 2 പ്രതിനിധികൾ മാത്രമേ പാർലമെൻറിൽ ഉണ്ടായിരുന്നുള്ളൂ. അഞ്ചുവർഷം കഴിഞ്ഞ് 1984 നടന്ന തെരഞ്ഞെടുപ്പിൽ അത് 85 ആയിമാറി. എങ്ങനെയാണ് അഞ്ചുവർഷംകൊണ്ട് ഇത്രയും വലിയ മാറ്റങ്ങളുണ്ടായത്. ‘നാഷണൽ ഫ്രണ്ട്’ എന്നപേരിൽ ഒന്നും നഷ്ടപ്പെടാനില്ലാത്ത കിട്ടുന്നതെല്ലാം ലാഭമായി കരുതുന്ന ബിജെപി മുൻകൈയെടുത്ത് സ്ഥാപിച്ച സാമ്പാർ മുന്നണിക്ക്, അന്ധമായ കോൺഗ്രസ് വിരോധവും രാജീവ് വിരോധവും മാത്രം കൈമുതലായുണ്ടായിരുന്ന സിപിഎം പാർട്ടിയും അതിന്റെ നേതാക്കളും (പ്രത്യേകിച്ച് ഇഎംഎസ്) അടിമപ്പെട്ട് വിധേയ ദാസ്യ വേല ചെയ്യാൻ ഒട്ടും അറപ്പും വെറുപ്പും ഉണ്ടായിരുന്നില്ല. മാത്രമല്ല സിപിഐ, ഫോർവേഡ് ബ്ലോക്ക് തുടങ്ങിയ യഥാർത്ഥ മതേതര പാർട്ടികളെ വരെ ബിജെപിക്ക് അടിമപ്പെടുത്തി കൊടുത്തു. തിരഞ്ഞെടുപ്പിൽ വി പി സിംഗിന്റെ  നേതൃത്വത്തിൽ കേന്ദ്രത്തിൽ സർക്കാർ രൂപീകരിച്ചു. ആ തിരഞ്ഞെടുപ്പിൽ സഖാവ് ഇഎംഎസ് നമ്പൂതിരിപ്പാടിന് ന്യൂഡൽഹി  മണ്ഡലത്തിലായിരുന്നു  വോട്ട്. അവിടെ കോൺഗ്രസിന്റെ വി. മോഹിനി ഗിരിയും രഥയാത്ര നടത്തി ബാബരി മസ്ജിദ് തകർക്കാൻ മണ്ണ് കുഴച്ചെടുത്ത എൽ.കെ. അദ്വാനിയും തമ്മിലായിരുന്നു മത്സരം. നമ്മുടെ മതേതരത്വത്തിന്റെ തകർക്കാൻ പാടില്ലാത്ത വിഗ്രഹമായി പ്രതിഷ്ഠിച്ച് പൂജിക്കുന്ന ഇഎംഎസ് നമ്പൂതിരിപ്പാട്  ആർക്കാണ് അവിടെ വോട്ട് ചെയ്തത് എന്നത് വ്യക്തമാണ്. ബിജെപി നയിക്കുന്ന വി പി സിംഗിന്റെ  പാവ സർക്കാരിനെ പിന്തുണക്കുകയായിരുന്നു ഈ വിഗ്രഹം ഇഎംഎസും അനുയായികളും ചെയ്തിരുന്നത്.                                       
അതോട് കൂടിയാണ് ഭാരത മണ്ണ് കാവി വൽക്കരിച്ചു തുടങ്ങിയത്. ഇന്നത്തെ മോഡി സർക്കാറിന്റെ വേരുകളും ചെന്നെത്തുന്നത് ഇഎംഎസ് എന്ന വിഗ്രഹത്തിന്റെ താൽക്കാലികലാഭ അവസരവാദരാഷ്ട്രീയത്തിലേക്കാണ്. കാശ്മീരിൽ ചില്ലറ അസ്വാരസ്യങ്ങളും പ്രശ്നങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു. അതിന്റെ ചരിത്രം വിഭജനത്തോളം എത്തും. എന്നാൽ വിപി സിംഗ് സർക്കാറിനെ നയിച്ചിരുന്ന ബിജെപി അവരുടെ ആജ്ഞാനുവർത്തിയായ, ആദർശപുരുഷനായ ജഗ്മോഹനെ ഗവർണർ ആയി കാശ്മീരിലേക്ക് അയച്ചതോടെയാണ് കാശ്മീർ കത്താൻ തുടങ്ങിയത്. ആ കത്തലിന്റെ ഭാഗം തന്നെയാണ് ഇന്നും അവിടെ തുടരുന്ന എല്ലാ പ്രശ്നങ്ങളും. ആ പ്രശ്നം തന്നെയാണ് ആസിഫയെന്ന കുഞ്ഞുമോള്‍ ഇത്രയും പൈശാചികമായി പിച്ചിച്ചീന്തപ്പെടാന്‍ കാരണവും. അതിന് കാരണം ഇഎംഎസ് നമ്പൂതിരിപ്പാട് എന്ന മതേതര വിഗ്രഹത്തിന്റെ നെറികെട്ട അവസരവാദ രാഷ്ട്രീയവും.

അദ്ദേഹത്തിൻറെ രാഷ്ട്രീയ നയം തന്നെയണല്ലോ ഇന്നത്തെ  സിപിഎം നേതാവ്  പ്രകാശ് കാരാട്ടിലൂടെയും നാം കാണുന്നത്. രാജ്യ പുരോഗതിയെ, വളർച്ചയെ പിറകോട്ട് വലിക്കുന്ന, രാജ്യത്തെ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും നയിക്കുന്ന, രാജ്യത്തെ രാജ്യനിര്‍മ്മാണത്തിനു ഉപയോഗപ്പെടുത്തേണ്ട പൗരന്മാരെ മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിച്ചു തങ്ങളുടെ രാഷ്ട്രീയലാഭം കൊയ്തുകൊണ്ടിരിക്കുന്ന, സാധാരണക്കാരെ പിഴിഞ്ഞ് കോര്‍പറേറ്റുകള്‍ക്ക് കട്ടുമുടിക്കാന്‍ രാജ്യത്തിന്‍റെ പൊതുസമ്പത്ത് താലത്തില്‍ വച്ച് സമര്‍പ്പിക്കുന്ന  ബിജെപിയെന്ന രാജ്യത്തിൻറെ പൊതുരാഷ്ട്രീയ  ശത്രുവിനെതിരെ ഒന്നിക്കേണ്ടതിന്ന് പകരം; പഥനങ്ങളിൽ നിന്നും വീഴ്ചകളിൽ നിന്നും പാഠം പഠിക്കാത്ത, ബിജെപിയെ ഫാസിസ്റ്റുകളായി പോലും മനസ്സിലാക്കാൻ കഴിയാത്ത, അവരെ ന്യായീകരിക്കുന്ന, സീതാറാം യെച്ചൂരിയെന്ന മതേതരമനുഷ്യനെ രാജ്യസഭയിലേക്ക്  അയക്കാൻ പോലും തയ്യാറാകാത്ത പ്രകാശിന്‍റെ  രാഷ്ട്രീയ ധാർഷ്ട്യത്തിന് രാജ്യം വലിയ വില നൽകേണ്ടിവരും. ഒരിക്കലും തിരിച്ചെടുക്കാൻ പറ്റാത്ത നഷ്ടങ്ങൾ ആയിരിക്കും ഭാരതമെന്ന നമ്മുടെ നാടിന്  വന്നുചേരാൻ പോകുന്നത് ആ പതനത്തില്‍ നിന്ന് കരകയറുക സാധ്യമായിരിക്കില്ല. മതേതര ഭാരതമേ സൂക്ഷിക്കുക….                  അലി ചെമ്മാട്

Saturday, April 7, 2018

മതരഹിത ജീവിതങ്ങള്‍

ഈ അടുത്ത ദിവസം യുക്തിവാദികള്‍, സ്വതന്ത്രചിന്തകര്‍, കമ്യൂണിസ്റ്റുകള്‍ തുടങ്ങി അള്‍ട്ര മോഡേണ്‍ മതേതരര്‍ തുടങ്ങി മതേതര തീവ്രവാദികളും മതേതര ഫാസിസ്റ്റുകളും യുക്തിവാദ കര്‍സേവകര്‍ വരെ കേരളത്തില്‍  ഏറെ ആഘോഷിച്ച കാര്യമാണ് സ്കൂള്‍ അഡ്മിഷനില്‍ 1.24 ലക്ഷം കുട്ടികളെ മതവും ജാതിയും ചേര്‍ക്കാതെ സ്കൂളില്‍ ചേര്‍ത്തി എന്ന വിദ്യാഭ്യാസ മന്ത്രി ടി. കെ. രവീന്ദ്ര നാഥിന്റെ നിയമസഭാ പ്രഖ്യാപനം. നിയമസഭാ പ്രഖ്യാപനം ആയത് കൊണ്ട് അതിനു ഒരത്പ്പമേറെ ഔദ്യോകിതയും കൃത്യതയും മൂര്‍ത്തതയും ഉണ്ടാകാമല്ലോ.
നമ്മുടെ മിസ്റ്റര്‍ മിനിസ്റ്റര്‍ പറഞ്ഞത്  "State education minister Prof C Ravindranath on Wednesday informed the legislative assembly that the healthy trend is on rise in the state. “This year at the time of admission a record number of 1.24 lakh students have left religion and caste columns blank while seeking admission. This shows secular credentials of our society,” the minister said while replying to a question.This is out of 3.16 lakh students who took admission in class 1.
“In the latest academic year at least 123, 630 students between class and 1 and 10 stated they had no religion or caste. Every year their numbers are growing,” the minister said, adding that these figures have been collected from over 9000 schools in the state. Last year total number of students taking admission was 3.04 lakh." (3.16 ലക്ഷം കുട്ടികളില്‍ 1.24 ലക്ഷം കുട്ടികളും മതം ചെര്‍ക്കത്തവര്‍! അതായത് 39.240506ശതമാനം!)
ഇങ്ങനെ പോയാല്‍ മതര്‍ഹിത കേരളത്തിലേക്ക് എത്താന്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം മതിയാകും. ഇത് കൊണ്ടാണ് എല്ലാ മതരഹിത കര്‍സേവകരും ഒരുമിച്ച് ഓരിയിട്ട് ശബ്ദമലിനീകരണം നടത്തിയത്. എന്നാല്‍ പുതിയ കണക്കുകള്‍ വ്യത്യസ്തമാണ്. ഒരു ഉന്നത ഉദ്വോഗസ്ഥന്‍ പറഞ്ഞത് 2984 കുട്ടികള്‍ മതം ചേര്‍ക്കാതെ ചേര്‍ന്നു എന്നാണ്. എന്നാല്‍ മറ്റൊരു സാര്‍ പറയുന്നതാ 1234 കുട്ടികള്‍ മതരഹിതര്‍ എന്നാണ്? നമുക്കിതിനെ പരിശോദിക്കാം.... 3.16 ലക്ഷത്തില്‍ നിന്ന് 1234 മാറ്റി നിര്‍ത്തി സൂക്ഷിച്ചു നോക്കിയാല്‍ അവര്‍ 0.00390506329 ശതമാനം മാത്രമാണെന്ന് മനസ്സിലാക്കാം അതായത് കേരള ജനസംഖ്യയില്‍ മതരഹിതര്‍ കേവലം 0.0039 ശതമാനം മാത്രം. അതായത് 257.5 ഒരാള്‍ മാത്രമാണ് ഇവര്‍. ഇവരിലെ 25 ശതമാനത്തെ അമുക്ക്ഈ യുക്തിവാദി കര്‍സേവകരായി കണക്കാക്കാം...
ഇവരാണ്  ശബ്ദമലിനീകരണം നടത്തുന്നവര്‍...
കേരള ജനസംഖ്യയെ 35 കോടിയായി കണക്കാക്കിയാല്‍ യുക്തിവാദികള്‍, സ്വതന്ത്രചിന്തകര്‍, കമ്യൂണിസ്റ്റുകള്‍ തുടങ്ങി അള്‍ട്ര മോഡേണ്‍ മതേതരര്‍ തുടങ്ങി മതേതര തീവ്രവാദികളും മതേതര ഫാസിസ്റ്റുകളും യുക്തിവാദ കര്‍സേവകര്‍ എല്ലാം കൂടി കേരളത്തില്‍ കേവലം 1365000 മാത്രമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

 എന്നാല്‍ മന്ത്രിയുടെ കള്ളപ്രഖ്യാപനവും അതിനോടനുബന്ധമായി ആ മാന്യമേനി പറഞ്ഞതും, ശേഷം മതരഹിത, യുക്തിവാദകര്‍സേവകരുടെ ആവേശവും ആ വാര്‍ത്തക്കും തുടര്‍ ട്രോളുകള്‍ക്കും കിട്ടിയ ലൈക്കും ഷെയറും കണക്കിലെടുത്താന്‍ മതരഹിത, യുക്തിവാദ, കമ്യൂണിസ്റ്റ് കര്‍സേവകര്‍ അത്ര ചെറിയസംഖ്യയല്ല എന്ന്‍ ഉറപ്പിക്കാം. പിന്നെ എന്ത് കൊണ്ട് ഈ സംഖ്യ ഇത്രയും കുറഞ്ഞത്? കപടമതമുണ്ടെങ്കില്‍ മാത്രമേ മതമേനിയില്‍ കടിച്ചുതൂങ്ങി അട്ടകള്‍ക്ക് ചോരയൂറ്റിക്കുടിക്കാന്‍ സാധിക്കൂ. അത് കൊണ്ട് അവരും മതം ചേര്‍ത്തു. അത്രമാത്രം. 

ഇവിടെ സംഭവിച്ച തമാശ അതല്ല. കാള പെറ്റെന്ന്‍ കേട്ടു കയറെടുത്തു പാഞ്ഞ പാവങ്ങളെ അങ്ങനെ പായിക്കാന്‍ തന്നെയായിരുന്നോ നമ്മുടെ മന്ത്രി തിരുമേനി നിയസഭയില്‍ ഔദ്വോഗികമായി കല്ലു വച്ച നുണ കാച്ചിയത്. അതോ നമ്മുടെ സര്‍ക്കാര്‍ കണക്കുകള്‍ കൊട്ടക്കനക്കണോ? ആണെന്ന് തോന്നുന്നു. ആദ്യം 1.24 ലക്ഷം, പിന്നെ  2984. അത് കഴിഞ്ഞു 1234  മാത്രം!!! ഒന്നുംവ്യക്തമല്ല....

ഈ കഥയിലെ ഏറ്റവും വലിയ കോമാളികള്‍ മതരഹിത, യുക്തിവാദ, കമ്യൂണിസ്റ്റ് കര്‍സേവകര്‍ തന്നെയാണ്. ഓരോരുത്തരും സ്വകാര്യമായി സ്വയം മതം മേമ്പൊടി ചേര്‍ത്ത്  മക്കളെ സ്കൂളില്‍ ചേര്‍ത്ത്, മറ്റവന്‍ മതരഹിതന്‍ കോളം പൂരിപ്പിച്ചു എന്ന്‍ വിശ്വസിക്കുകയായിരുന്നു. എന്നാല്‍ എല്ലാരും സ്വകാര്യമായി മതമേമ്പൊടി ചേര്‍ത്ത് മാത്രമേ കാര്യങ്ങള്‍ നിര്‍വഹിച്ചിട്ടുള്ളൂ. എല്ലാവരും മറ്റവന്‍ മതം ചേര്‍ക്കാത്ത വിഡ്ഢിയാണെന്ന് വിചാരിച്ചു സ്വയം വിഡ്ഢിയാവുകയായിരുന്നു. അതോ പരസ്പ്പരം വിട്ടികളാക്കുകയോ?