2014 ഡിസംബര്‍ ഏഴാം തിയതി കോഴിക്കോട് നടന്ന ചുംബനോല്‍സവത്തിലെ താരം ശ്രീ
ശാഹുല്‍ ഹമീദും പങ്കാളി ശ്രീ ചന്തുവിന്റെ മകള്‍ ശ്രീമതി ശോഭനയുമായിരുന്നു.
ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളെല്ലാം ഇവരുടെ ചുംബനോല്‍സവാഘോഷം അവരേക്കാളേറെ
ആഘോഷിച്ചു. മാതൃഭുമിയിലെ ചുംബനോല്‍സവ ഫോട്ടോ ഗാലറിയിലെ ആദ്യ രണ്ടു
ഫോട്ടോകളും ശാഹുല്‍ ഹമീദും ശോഭനയുമാണ്. വ്യത്യസ്ഥ മാധ്യമങ്ങളിലെയും സ്ഥിതി
മറ്റൊന്നല്ല.
(http://www.mathrubhumi.com/zoomin/kiss-of-love-@-kozhikode/505576/index.html#.VJR4Lv_sACS)
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍
http://www.doolnews.com അഘോഷത്തിന്റെ ഭാഗമായി വാര്‍ത്ത റിപ്പോര്‍ട്ട്
ചെയ്യുക മാത്രമല്ല ശ്രീ ശാഹുല്‍ ഹമീദുമായി ഒരു അഭിമുഖം
പ്രസിദ്ധീകരിക്കുകയും ചെയ്തു.
എന്ത് കൊണ്ട് ശോഭന ശാഹുല്‍ ചുംബനം ഇത്രമാത്രം ആഘോഷിക്കപ്പെട്ടു. അതിനു പ്രത്യേക കാരണവും ലക്ഷ്യവുമുണ്ടായിരുന്നു. ശാഹുല്‍ ശോഭനയെ ചുംബനോല്‍സവത്തിനു എത്തിച്ചത് ശരാശരി മലബാര്‍ മുസ്ലിം സ്ത്രീയുടെ വേഷമായ, യുക്തിവാദികളും പുരോഗമന ജാഡക്കാരും അടിമത്തിന്റെ അടയാളമായി ബ്രാന്‍ഡ് ചെയ്ത പര്‍ധ ധരിപ്പിച്ചായിരുന്നു എന്നത് കൊണ്ടാണ്. അത് http://www.doolnews.com/kiss-protest-experience-of-a-believer-of-islam-314.html വാര്‍ത്ത തലക്കെട്ടും U. R. L-ഉം വ്യക്തമാക്കുന്നു. "ഒരു ഇസ്‌ലാം വിശ്വാസിയുടെ ചുംബനസമരാനുഭവം" ഇതാണ് ഡൂൾന്യൂസ് തലക്കെട്ട്. ഡൂൾ വാര്‍ത്തയല്ല കൊടുത്തിരിക്കുന്നത്. ശ്രീ ശാഹുലുമായി ഒരു അഭിമുഖം തന്നെ നടത്തുകയായിരുന്നു എന്ന് പറഞ്ഞല്ലോ.
കൂടിക്കാഴ്ച്ചയില്‍ ശാഹുല്‍ വ്യക്തമാക്കുന്നു. "ഒരു സ്ത്രീ പര്‍ദ്ദ ധരിക്കുന്നതിലൂടെ ഈ നാട്ടിലെ പുരുഷന്മാരെ മുഴുവനും വിലയിരുത്തുകയല്ലേ സത്യത്തില്‍ ചെയ്യുന്നത്. എന്റെ മുഴുവന്‍ മുഖവും ഈ പുരുഷന്‍ കണ്ടാല്‍ ഈ പുരുഷന്‍ എന്നെ അക്രമിക്കും. അപ്പോ ഈ പുരുഷന്‍ എന്നെ ആക്രമിക്കുന്നതിനെതിരെ ഞാന്‍ മുഴുവനും മൂടണം. അത് സമൂഹത്തിന് നല്‍കുന്ന സന്ദേശമെന്താണ്.
മുഴുവന്‍ മൂടാന്‍ നിര്‍ദേശിക്കുന്നയാള്‍ക്കാര്‍ മറ്റുള്ളവരെ കാണുന്നത് ഇവളെ തുറന്നുവെച്ചാല്‍ ആക്രമിക്കുന്നവര്‍ എന്ന നിലയിലാണ്. സ്ത്രീകളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ കൊണ്ടുനടക്കുന്നതെന്ന് പറയുന്നത് വെറുതെയാണ്." പിന്നെ എന്ത് കൊണ്ട് ശോഭന പര്‍ധാധാരിണിയായി ചുംബനോല്സവത്തില്‍. അവരെ തുറന്നു വച്ചാല്‍ ആക്രമിക്കും എന്നത് കൊണ്ടാണോ? അദ്ദേഹം എനിക്ക് നല്‍ക്കിയ വിശദീകരണം, അദ്ദേഹത്തിന് സ്വയം സംരക്ഷണം കിട്ടാന്‍, അത് പോലെ ശോഭന സംരക്ഷിക്കപ്പെടാന്‍ എന്നാണ്! അല്ലാത്ത പക്ഷം ഒരു താടിക്കാരന്‍ ഒരു ചുരിദാര്‍ ധരിച്ച, തല മറക്കാത്ത പെണ്ണിനെ ചുംബിക്കുന്നു. അത് കൊണ്ട് അവനെ വിടരുത് എന്ന് പറഞ്ഞു അദ്ദേഹം അക്രമിക്കപ്പെടുമെന്നുള്ള, അത് പോലെ ശോഭന ആക്രമിക്കപ്പെടുമെന്ന ഭയത്താല്‍ ആണ് അവരെ പര്‍ധ അണിയിച്ചത് എന്നാണ്. ഇവിടെ ശാഹുലും ശോഭനയും സംരക്ഷണം കിട്ടും എന്ന് വിശ്വസിച്ചത് കൊണ്ടാണ് പര്‍ധ ധരിച്ചത് എന്ന് എന്നോട് പറഞ്ഞു. പക്ഷെ, അതിന്റെ പിന്നിലെ ലക്‌ഷ്യം എന്തായിരുന്നു എന്നത് ഡൂൾന്യൂസ് ഇന്റര്‍വ്യൂവില്‍ നിന്നും മാധ്യമാഘോഷങ്ങളില്‍ നിന്നും വ്യക്തമാവുന്നു.
K. Y. S പരപ്പനങ്ങാടിയില്‍ നടത്തിയ സെമിനാറില്‍ ശാഹുല്‍; വേദിയില്‍ U. കലാനാഥന്‍ |
മുഖാമുഖത്തില്‍ ശാഹുല്‍ പറയുന്നു. "ഞാനൊരു ഇസ്‌ലാം മതവിശ്വാസിയാണ്." എന്ന്! ആണോ? അല്ല എന്നും അദ്ദേഹം പറയുന്നു. അദ്ദേഹം തികച്ചും ഒരു യുക്തിവാദി ആണ് എന്നദ്ദേഹം തന്നെ പറഞ്ഞു. ഇസ്ലാം മതത്തില്‍ വിശ്വസിക്കാനുള്ള ആദ്യ നിബന്ധന തന്നെ ദൈവത്തില്‍ വിശ്വസിക്കുക എന്നതാണ്.. എന്നാല്‍ ശ്രീ ശാഹുല്‍ ദൈവം ഉണ്ടോ ഇല്ലേ എന്നതില്‍ ഒരു തീരുമാനത്തിലെത്താന്‍ കഴിയാത്ത അജ്ഞ്ഞെയവാദി ആണ്. അദ്ദേഹം ദൈവത്തെ കുറിച്ച് പറഞ്ഞത്. 'മിഥ്യയായ സത്യം' എന്നാണ്. ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നതിലും യുക്തിഭദ്രം ഇല്ലെന്നു വിശ്വസിക്കുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു. ദൈവം സത്യമാണെന്നും അവനാണ് പ്രപഞ്ചവും അതിനകത്തും പുറത്തുമുള്ളതുമെല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്നത് എന്നും വിശസിക്കുന്ന ഒരാളെ ഇസ്ലാം മതവിശ്വാസി ആവുകയുള്ളു. അപ്പോള്‍ ശാഹുലിന്റെ "ഞാനൊരു ഇസ്‌ലാം മതവിശ്വാസിയാണ്." പ്രസ്താവന കളവോ തെറ്റിദ്ധരിപ്പിക്കാലോ?! ശോഭനയുടെ പര്‍ധാധാരണം സ്വയം സുരക്ഷയോ അതോ മുസ്ലിംകളും ചുംബനോല്‍സവം ആഘോഷിച്ചു എന്ന വില കുറഞ്ഞ മാര്‍ക്കറ്റിംഗ് തന്ത്രമോ?
2004-ല്‍ പന്തരങ്ങടിയില്‍ നടന്ന U. കലാനാഥന്‍ M. M. അക്ബര്‍ സംവാദത്തില്‍ ശാഹുല്‍, അക്ബറിനോട് ചോദ്യം ചോദിക്കുന്നു. |
അതിനുല്ല ദര്‍ശനികാടിത്തറ യുക്തിവാദി ദാര്‍ശനികര്‍ നല്‍കുന്നുണ്ട്. "യുക്തിവാദികള്‍, നാസ്തികര്‍ എന്ന് പറയപ്പെടുന്നവര്‍ക്ക് അവരുടേതായ സമുദായമോ വിശ്വാസ സംഹിതകളോ ആചാര നിബന്ധനകളോ ഇല്ല. ഉണ്ടാകാന്‍ പാടില്ലാത്തതുമാണ്. ഏതെങ്കിലും ന്യായമായ പ്രയോജനമുണ്ടെങ്കില്‍ ഏത് മതാചാരവും പരസ്യമായി അനുഷ്ഠിക്കുന്നതില്‍ യാതൊരു പ്രതിബദ്ധതയുമില്ലാത്തവരാണ് യുക്തിവാദികള്‍'' (യുക്തിവാദി മാസിക എം.സി. ജോസഫ് ഏപ്രില്‍ 1972 വാള്യം 43, നം. 9)
"വേണമെങ്കില്‍ അവരുടെ (വിശ്വാസികളുടെ-ലേഖകന്‍) സാംസ്കാരിക പൈതൃകത്തോടും തദ്ദേശീയ സാഹിത്യത്തോടും വൈകാരിക കൂറ് അവിശ്വാസികള്‍ക്കുമാകാം. വിവാഹം, ശവസംസ്കാരം തുടങ്ങിയ ചടങ്ങുകളില്‍ അതാത് നാട്ടുനടപ്പുകള്‍ തുടരുന്നതില്‍ പോലും ആപല്‍കരമായൊന്നുമില്ല. മതകര്‍മങ്ങളിലെ അതീന്ദ്രിയവും അതിഭൌതികവുമായ വസ്തുതകളില്‍ വിശ്വസിക്കാതെ അത്തരം കാര്യങ്ങളില്‍ പങ്കുചേരാവുന്നതേയുള്ളൂ'' (നാസ്തികനായ ദൈവം റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ലോകം-ഡി.സി. ബുക്സ് കോട്ടയം-രവിചന്ദ്രന്‍ സി. പേജ് 36)
മതത്തിന്റെ സാംസ്കാരികാടയാളങ്ങള്‍ തങ്ങളുടെ താല്‍പര്യ സംരക്ഷണത്തിനുപയോഗിക്കാന്‍, അതിലൂടെ എന്തെങ്കിലും പ്രയോജനം നേടാനും യുക്തിവാദികളെ ആഹ്വാനം ചെയ്യുന്ന എം. സി. ജോസഫും റിച്ചാര്‍ഡ് ഡോകിന്സും പോലുള്ളവറെ അനുസരിച്ച് തന്നെയാണോ ശാഹുല്‍, ശോഭനയെ വേഷം കെട്ടിച്ചത്? സംശയിക്കേണ്ടിയിരിക്കുന്നു. സാഹചര്യങ്ങള്‍ ആ സംശയത്തിന് അടിവരയിടുന്നു.
ശാഹുലും ശോഭനയും പോലീസുകര്‍ക്കിടയില്‍ പൊട്ടിച്ചിരിക്കുന്നു. |
Muhammed Shefeek Maula V, Muhammad Koya, Shamsu Dheen Illikkal തുടങ്ങിയ 'മുസ്ലിം പന്ധിതര്‍' ചെയ്യുന്നതിലേറെയാണ് ഈ മാധ്യമതംബ്രാക്കളുടെ കോപ്രായങ്ങള്‍.
ഡൂൾന്യൂസ് ശഹുലിന്റെ വാര്‍ത്തയില്‍ മറ്റാരും കാണാത്ത ചില പുതിയ വര്‍ത്തമാനങ്ങളും വായനക്കാരുമായി പങ്ക് വെക്കുന്നു. "പര്‍ദ്ദ ധരിച്ചെത്തിയ ശോഭനയെ ചുംബിച്ച് ഷാഹുല്‍ സമരത്തിന്റെ ഭാഗമായി. പരസ്പരം ചുംബിക്കുന്ന ഈ ദമ്പതികളുടെ ചിത്രങ്ങള്‍ നമ്മള്‍ മാധ്യമങ്ങളില്‍ കണ്ടതാണ്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അധികം എത്താത്ത മറ്റൊരു ചിത്രമുണ്ട്. സമരത്തിനിടയില്‍ നിന്നും ഷാഹുലിന്റെ നീളന്‍ മുടി വലിച്ചിഴച്ച് മീറ്ററുകളോളം വലിച്ചുകൊണ്ടുപോയ പോലീസ് ധാര്‍ഷ്ട്യത്തിന്റെ ദൃശ്യം." ഇക്കാര്യം ശാഹുല്‍ തന്റെ അഭിമുഖത്തിലും പറയുന്നുണ്ട്. "എന്റെയൊപ്പം എന്റെ ജീവിത പങ്കാളിയും സമരത്തിനെത്തിയിരുന്നു. എന്റെ ജീവിത പങ്കാളിയെ ഉമ്മവെച്ചാണ് ഞാന്‍ സമരത്തില്‍ പങ്കുചേര്‍ന്നത്. എന്നാല്‍ പോലീസ് ഞങ്ങളോട് വളരെ ക്രൂരമായാണ് പെരുമാറിയത്. എന്നെ മുടിയില്‍ പിടിച്ച് പത്തിരുപത് മീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയി. അവിടുന്ന് തിരിച്ചും കൊണ്ടുവന്നു. എന്റെ ശരീരമാകെ വേദനയാണ്." എന്നാല്‍ ഈ വിഷയം വിശ്വസിക്കാന്‍ ഒരല്‍പം പ്രയാസം തോന്നുന്നു. മറ്റൊരു ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടലായ http://www.kerala9.com/event/in-pictures--kiss-of-love-kozhikode/36832/kiss-of-love-protest-kozhikode-photos-00140 പ്രസിദ്ധീകരിച്ച ഒരു ഫോട്ടോയില്‍ അദ്ദേഹത്തെയും ശോഭനയെയും അറസ്റ്റു ചെയ്യുന്നതിന്റെ ചിത്രമുണ്ട്. വളരെ സന്തോഷത്തോടെ പൊട്ടിച്ചിരിച്ചു കൊണ്ടാണ് ശാഹുല്‍ നില്‍ക്കുന്നത്. പിന്നെ എപ്പോഴാണോ പോലീസ് തലമുടിയില്‍ പിടിച്ച് ഇരുപത് മീറ്ററോളം അദ്ദേഹത്തെ നിലത് വലിച്ചിഴച്ചു കൊണ്ട് പോയതും തിരിച്ച് കൊടുന്നതും.? ഡൂളിന്റെയും ശാഹുലിന്റെയും ഈ ആരോപണവും കേരള9.കോമിലെ ഫോട്ടോയും താരതമ്യം ചെയ്ത് ഇക്കാര്യവും വിലയിരുത്തുക. ഈ ഫോട്ടോയും ഇവരുടെ ആരോപണവും ഹലുവയും മത്തിക്കറിയും പോലെ നല്ല യോജിപ്പ്!.
No comments:
Post a Comment