ഒരു വാട്സ്അപ്പ്
ഗ്രൂപ്പില്‍ ഒരു യുക്തിവാദി ഇട്ട പോസ്റ്റാണ് താഴെ. അതില്‍ ഭാരതീയ ദാര്‍ശനിക
ഗ്രന്ഥങ്ങളിലെ ലൈംഗിക 'ആഭാസ'ങ്ങള്‍ പ്രത്യേകം എടുത്ത് പറയുന്നു.
(ഗ്രന്ഥങ്ങളുടെ പേര് നല്‍കി എന്നല്ലാതെ കൃത്യമായ റഫറന്‍സ് ചേര്‍ത്തിട്ടില്ല. അത് കൊണ്ട് തന്നെ ഇതിന്റെ സത്യസന്ധത എത്രത്തോളമെന്ന്
അറിയില്ല)
''അച്ഛന്‍ മകളുമായി ബന്ധപ്പെട്ടപ്പോള്‍, അയാള്‍ ശുക്‌ളം തളിച്ചു.'' (ഋഗ്വേദം)
"ദൈവം സ്വന്തം മകളുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് പുരുഷന്‍മാര്‍ ജനിച്ചത്.'' (ബൃഹദാരണ്യക ഉപനിഷത്ത്)
"അവന്‍ അവന്റെ അമ്മയുടെ ഭര്‍ത്താവാണ്.'' (ഋഗ്വേദം)
"അപ്‌സരസ്സായ ഉര്‍വ്വശിയെക്കണ്ടപ്പോള്‍ മിത്രയ്ക്കും വരുണനും സ്ഖലിച്ചു.
അവരത് മണ്‍പാത്രത്തില്‍ സൂക്ഷിച്ചു. അതില്‍ നിന്ന് അഗസ്ത്യരും വസിഷ്ഠനും പിറന്നു.'' (ഭാഗവത പുരാണം)
അവരത് മണ്‍പാത്രത്തില്‍ സൂക്ഷിച്ചു. അതില്‍ നിന്ന് അഗസ്ത്യരും വസിഷ്ഠനും പിറന്നു.'' (ഭാഗവത പുരാണം)
"അശ്വമേധയജ്ഞത്തില്‍
കുതിരയെ പുരോഹിതന്‍ ശുദ്ധീകരിച്ച ശേഷം യാഗം നടത്തുന്നയാളിന്റെഭാര്യ ആ
കുതിരയോടൊപ്പം ശയിക്കുന്നു. കുതിരയുടെ ലിംഗം ഭാര്യ സ്വന്തം യോനിയില്‍
പ്രവേശിപ്പിയ്ക്കുന്നു. അപ്പോള്‍ യാഗം നടത്തുന്നയാള്‍ കുതിരയോടായി ഇങ്ങനെ
പറയുന്നു: നിന്റെ ലിംഗം എന്റെ ഭാര്യയ്ക്ക് ആനന്ദം നല്‍കട്ടെ'' (യജുര്‍വേദം)
"ശരണ്യൂ ഒരു പെണ്‍കുതിരയുടെ രൂപം പ്രാപിച്ച് ഓടി. എന്നാല്‍ വിവസ്യത് ഒരു കുതിരയുടെ രൂപമെടുത്ത് അവളെ ഓടിച്ചിട്ട് ബാലാത്ക്കാരമായി പ്രാപിച്ചു. അതില്‍ നിന്നും അശ്വിനി കുമാരന്‍മാര്‍ പിറന്നു.'' ((ഋഗ്വേദം)
"ബ്രഹ്മാവ്
സ്വന്തം പുത്രിയായ സരസ്വതിയില്‍ കാമാവേശനായി അവളുടെ പുറകെ ഓടി. ബ്രഹ്മാവിൽ
നിന്ന് രക്ഷനേടാനായി സരസ്വതി തെക്കും വടക്കും ഓടി. പക്ഷെ, അവള്‍ക്ക്
രക്ഷനേടാന്‍ കഴിഞ്ഞില്ല. ബ്രഹ്മാവ് അവളെ കീഴ്‌പ്പെടുത്തി, അവളുമായി
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. നൂറുവര്‍ഷത്തോളം ആ ബന്ധം തുടര്‍ന്നു."
(ശിവപുരാണം)
"വസിഷ്ഠന്റെ മകള്‍ സത്രുപയുമായി അയാള്‍ ലൈംഗികബന്ധം
നടത്തി. ദക്ഷന്‍ സ്വന്തം മകളെ അയാളുടെ അച്ഛനായ
ബ്രഹ്മദേവന് നല്‍കി. അതില്‍ നാരദന്‍ പിറന്നു.'' (ഹരിവംശം)
നടത്തി. ദക്ഷന്‍ സ്വന്തം മകളെ അയാളുടെ അച്ഛനായ
ബ്രഹ്മദേവന് നല്‍കി. അതില്‍ നാരദന്‍ പിറന്നു.'' (ഹരിവംശം)
ഇതോടൊപ്പം മറ്റു ചില പുരാണ കഥകളും പാപബോധമില്ലാത്ത ഹൈന്ദവ ലൈംഗികതയെക്കുറിച്ച് പറയുന്നു.
"വള്ളം തുഴഞ്ഞു വന്ന സത്യവതിയില്‍
മഹര്‍ഷിയായ പരാശരന് കാമം തോന്നി. പരാശര മഹര്‍ഷി സത്യവതിയെ പ്രാപിച്ചു. അതില്‍ അവള്‍ക്കു പിറന്ന മകനാണ് വ്യാസന്‍."
മഹര്‍ഷിയായ പരാശരന് കാമം തോന്നി. പരാശര മഹര്‍ഷി സത്യവതിയെ പ്രാപിച്ചു. അതില്‍ അവള്‍ക്കു പിറന്ന മകനാണ് വ്യാസന്‍."
'ഋഷി
ഭരദ്വജന്‍ സന്ധ്യാപൂജയ്ക്ക് മുമ്പ് ഗംഗയില്‍ സ്‌നാനം ചെയ്യാന്‍ പോയനേരം
വെള്ളത്തില്‍ കുളിച്ചുകൊണ്ടിരുന്ന കൃതജി എന്ന അപ്‌സരസ്സിനെ കണ്ടു. അവളുടെ
നഗ്നത കണ്ട ഋഷിയ്ക്ക് സ്ഖലിച്ചു. അത് ഋഷി മണ്‍പാത്രത്തില്‍
സൂക്ഷിച്ചുവച്ചു. അതു പൊട്ടി ദ്രോണര്‍ ജനിച്ചു."
തന്ത്രത്തിന്റെ നാടാണ് പുരാണ ഹൈന്ദവഭൂമി. ശിവശക്തി സംയോഗമാണ്
തന്ത്ര. യോനി ബന്ധിതമായ ലിംഗമാണ് ക്ഷേത്രങ്ങളിലും മറ്റുമുള്ള
ശിവലിംഗം. യോനിയെ പൂജിച്ചുപോന്ന തന്ത്രയില്‍ ഇങ്ങനെ പറയുന്നു; "Meditate as being absorbed in the yoni chakra, with yoni on the tongue, yoni in the mind, yoni in the ear and yoni in the eyes. Mighty Lady, all sadhana is vain unless with the yoni. therefore, reject other pujas and do yoni puja. There is no sidh without devotion to the Guru" (Yoni Tantra)
NB:ഇത് മുത്ത്ചിപ്പി അല്ല😇
(ഈ പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട്പൂര്‍ണമായി താഴെ ചേര്‍ക്കുന്നു.)
കൂടാതെ അദ്ദേഹത്തിന്‍റെ തന്നെ മറ്റൊരു പോസ്റ്റ് കൂടെ അവസാനമായി ഇവിടെ പകര്‍ത്തിയിരിക്കുന്നത് വിഷയ ബന്ധിതമായത് കൊണ്ടാണ്. ആ പോസ്റ്റ് വായിച്ചതിലൂടെ ഉണ്ടായ ചില സംശയങ്ങള്‍ രേഖപ്പെടുത്തട്ടെ...
ഭാരതീയ
ദര്‍ശനിക ഗ്രന്ഥങ്ങള്‍ പലപ്പോഴും പല ലൈംഗികകേളികളെ കുറിച്ച്
സംസാരിക്കാറുണ്ട് എന്നതും, പൗരാണിക ക്ഷേത്രശില്‍പ്പങ്ങളും ചിത്രങ്ങളും
അതിലൈംഗികതാ ആവിഷ്ക്കാരമാണെന്നതും അറിയാവുന്ന വസ്തുതയല്ലേ... അതിന്റെ സാഹചര്യവും
സന്ദര്‍ഭവും എന്തായാലും, അവയൊന്നും സംസ്കൃത മനുഷ്യനും, സമൂഹത്തിനും, അത്
പോലെ കുടുംബത്തിനൊരുമിച്ചും കാണാൻ കൊള്ലാവുന്നതല്ല എന്ന കാര്യം യഥാര്‍ത്യവുമാണ്. ഇത്തരം കാര്യങ്ങളെ 'ആ ഭാ സം' (ആര്‍ഷ ഭാരത സംസ്കാരം) എന്ന
പേരില്‍ യുക്തിവാദികള്‍ ട്രോള്‍ ചെയ്യാറുള്ളതുമാണ് അതിന്റെ തുടര്‍ച്ച
തന്നെയാണ് ഈ വാട്സ്അപ്പ് പോസ്റ്റും.
ഈ
പോസ്റ്റില്‍ പറഞ്ഞ ആഭാസങ്ങളും യുക്തിവാദികളും തമ്മില്‍ എന്തെങ്കിലും
ബന്ധമുണ്ടോ എന്ന് നോക്കാം.... കേരളത്തില്‍ ഈ അടുത്ത കാലത്ത് നടന്നചില
പരസ്പ്പരസമ്മതങ്ങളും പല യുക്തിവാദി നേതാക്കളുടെ അധരവ്യായാമങ്ങളും അവരുടെ
തന്നെ ചില അക്ഷരവേലകളും കയ്യിരിപ്പുകളും പൗരാണിക ആ ഭാ സ പോസ്റ്റ്‌മോര്‍ട്ടത്തെക്കാള്‍ ആഭാസകരം
തന്നെയാണ്.
ഇനിയാണ്
യഥാര്‍ത്ഥവസ്തുത വെളിച്ചത്ത് വരുന്നത്!!! യുക്തിവാദികളുടെ അടിസ്ഥാന
ഗ്രന്ഥം, പാഠപുസ്തകം എന്ന് പരിചയപ്പെടുത്തുന്ന യുക്തിദര്‍ശനം (ചീഫ്
എഡിറ്റര്‍: യു. കലാനാഥന്‍, കേരള യുക്തിവാദി സംഘം സംസ്ഥാന പ്രസിഡണ്ട്)
അവകാശപ്പെടുന്നത് ഭാരതീയ ദാര്‍ശനിക ചരിത്രം പൂര്‍ണമായി
നാസ്തികചരിത്രമാണെന്നാണ്, ഇക്കാര്യം അരക്കിട്ടുറപ്പിക്കാന്‍ യുക്തിരേഖ ഇന്ത്യൻ ദാർശനികത യുടെ
വേരുകൾ പൂർണമായി നാസ്തികതയിലധിഷ്ഠിതമാണ് എന്ന് സ്ഥാപിക്കുന്ന ദീർഘ
ലേഖനപരമ്പരയും പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യൻ ഫിലോസഫിയെ കുറിച്ച് സി.
രാധാകൃഷ്ണനൊഴികെയുള്ള ഒട്ടു മിക്ക പണ്ഡിതരും പറയുന്നത് അത്
നാസ്തികമാണെന്നാണ്. ഇവിടെ യുക്തിദർശനത്തിന്റ ഈ വിഷയത്തിലുള്ള കാഴ്ചപ്പാട്
കാണുക
"വൈദിക-അവൈദിക
ദർശനങ്ങളുടേതായ ഈ ഒമ്പത് ദർശനങ്ങളെ സേശ്വരമെന്നും നിരീശ്വരമെന്നും
വിഭജിച്ചാൽ പരമ്പരാഗത ഭാരതീയ വിജ്ഞാനശാഖയുടെ പ്രതിനിധികളായ ഇന്ത്യൻ
ദാർശനികവീക്ഷണങ്ങളുടെ പ്രവക്താക്കൾ ബഹുഭൂരിപക്ഷവും നിരീശ്വരവാദികളായിരുന്നു
എന്ന യാഥാർഥ്യമാണ് ഇവിടെ കാണുന്നത്. ഈശ്വരന്റെ അസ്ഥിത്വത്തെ യുക്തിയുടെ
വരുതിയിൽ നിന്ന് കണ്ടെത്താനാവില്ലെന്ന് സയുക്തികം അവരിൽ ഏറിയകൂറും
നിഗമിച്ചു. ഇന്ത്യൻ ദാർശനികപാരമ്പര്യത്തിൽ ചെറിയ ന്യൂന പക്ഷത്തിന്നൊഴികെ
സ്വന്തം ദർശനത്തിന്റെ നിലപാടുകളെ വിശദീകരിക്കുന്നതിന് ഈശ്വരന്റെ ആവശ്യം
അനിവാര്യമായില്ല. ഈ സവിശേഷത പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഏതൊരു
ഭൗതികവാദത്തിന്റെയും മുൻ ഉപാധിയാണ് നിരീശ്വരസങ്കൽപ്പം. നിരീശ്വര ദർശനത്തിൽ
അധിഷ്ഠിതമായ പ്രാചീന ഭാരതത്തിലെ മുഴുവൻ ദാർശനിക ധാരകളും ഭൗതികതയിൽ
ചുവടുറപ്പിച്ച്കൊണ്ടാണ് വികാസം പ്രാപിച്ചത് എന്ന് പറയാം. ആസകലം
ഭൗതികചിന്താധാരയെന്ന് പ്രസിദ്ധമായ ലോകായതദർശനം മാത്രമല്ല, സാംഖ്യം, ന്യായം,
വൈശേഷികം, മീമാംസ, ജൈനം, ബൗദ്ധം, എന്നിവയെല്ലാം ഇക്കൂട്ടത്തിൽ
ഉൾപ്പെടുന്നു. ഇപ്രകാരം ആകെയുള്ള പ്രധാനപ്പെട്ട ഒമ്പത് ഇന്ത്യൻ ദാർശനിക
പദ്ധതികളിൽ ഏഴും പൂർണമായി ഈശ്വരനെ നിഷേധിച്ചുകൊണ്ട് ഭൗതികതയോട് കൂറ്
പ്രഖ്യാപിച്ചുവെങ്കിൽ ആത്യന്തിക തലത്തിൽ അദ്വൈതവേദാന്തവും ഈശ്വരനെ
നിരാകരിച്ചിരിക്കുന്നു."(പേജ് 93) (പൂർണ വായനക്ക് പേജ് ഇമേജ് ചേർക്കുന്നു.
വരികൾക്കിടയിൽ അടർത്തിമാറ്റിയതല്ല എന്ന് ബോധ്യപ്പെടുക)
ഇനി ചാർവാക ദർശനത്തിന്റെ കാഴ്ച്ചപ്പാട് നോക്കാം
"അന്ത്യത്തില്‍ യാതൊന്ന് ആനന്ദത്തെ പ്രദാനം ചെയ്യുന്നുവോ, അത്
നിര്‍വഹിക്കുകയാണ് അവന്‍ ചെയ്യേണ്ടത്. മുനിയായ വ്യാസന്‍പോലും പറയുന്നത്
കാമവിവശയായ സ്ത്രീയെ തൃപ്തിപ്പെടുത്തണം എന്നാണ്. ബ്രാഹ്മണരുടെ മുഖ്യദേവനായ
ചന്ദ്രന്‍ തന്റെ ഗുരുവായ ബൃഹസ്പതിയുടെ ഭാര്യ-താരയെ-പ്രാപിക്കുന്നതില്‍
ഒട്ടും വൈമനസ്യം കാട്ടിയിട്ടില്ല. ഗൌതമ പത്നിയായ അഹല്യയും ഇന്ദ്രനും
തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് അറിയാത്തവരുണ്ടോ? അതുകൊണ്ടുതന്നെ
ലൈംഗികമായി ദരിദ്രനാകേണ്ട യാതൊരു ആവശ്യവുമില്ല. ഇഷ്ടമനുസരിച്ച് ഏത് സുഖവും
അനുഭവിക്കുക. ബലാല്‍കാരമായി ചെയ്യുന്നതൊന്നും പാപമല്ലെന്നാണ് മനു
പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് അല്ലയോ ദേവജ്ഞരെ, സ്വച്ഛന്ദം
ആനന്ദകര്‍മങ്ങള്‍ അനുഷ്ഠിച്ചാലും. ശ്രുതി വിലക്കുകളാണ് പ്രശ്നമെങ്കില്‍ അത്
നിസ്സാരമാണ്. മഹാത്മാക്കള്‍ തന്നെ ശ്രുതികളുടെ വിലക്കുകളെ പലതരത്തില്‍
വിഗണിക്കാറുണ്ട്. സുഖപ്രദായിനിയാണെങ്കില്‍ അത് നേടുന്നതിന് ബുദ്ധിപരമായ
വിശദീകരണവും ഉചിതംതന്നെ. കാമദേവന്‍ ഇന്ദ്രാദികളെ പോലെ ഒരു ദേവന്‍
തന്നെയില്ലേ"(പേജ് 111)
ഇവിടെ എടുത്ത് പറയേണ്ട കാര്യം ലൈംഗികാധിപ്രസരം എന്നത് ഭാരതീയ ദാർശനികതയുടെ മുഖമുദ്രയായിരുന്നുവെന്നും, അതിന് കാരണം ഭാരതീയദാർശനികന്‍മാരെ നയിച്ചിരുന്ന ആദർശം നിരീശ്വരചിന്താഗതിയും യുക്തിവാദവുമായിരുന്നു എന്നുമാണ്. അഥവാ സുഖലോലുപത തന്നെയാണ് ഇതിന്റെയെല്ലാം പിന്നിലെ പ്രത്യയശാസ്ത്രം. ഇന്നിന്റെ വർത്തമാനത്തിലും യുക്തിവാദമെന്നാൽ അത് തന്നെയാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ യുക്തിവാദി ദാർശനികൻ ബർട്ടണ്ട് റസ്സൽ തന്റെ
മാര്യേജ് ആൻറ് മോറൽ എന്ന ഗ്രന്തത്തിലൂടെ പറയുന്നത് ലൈംഗികതയും കുടുംബവുമായി
കെട്ടുപിണക്കരുത് എന്നും കുടുംബം എന്നത് കുട്ടികളെ വളർത്തുക എന്ന ലക്ഷ്യത്തിൽ പരിമിതമാകണം എന്നുമാണ്. ഇന്ന് ജീവിച്ചിരിക്കുന്ന യുക്തിവാദാചാര്യൻ റിച്ചാർഡ് ഡോക്കിൻസും മറ്റും പ്രചരിപ്പിക്കുന്നത് 'ther's probably no god, now stop worrying and enjoy your life' (ഒരു പക്ഷെ ദൈവം ഉണ്ടാകാന്‍ സാധ്യതിയില്ല, ഇപ്പോള്‍ തന്നെ വേവലാതികള്‍ അവസാനിപ്പിച്ച് ജീവിതം ആസ്വദിക്കുക) എന്നാണ്.
ഇത് കേരളത്തില്‍ എത്തിയാല്‍ there's probably ഒഴിവാക്കി no god, now stop worrying and enjoy your life എന്നതിലേക്ക്പരിണമിക്കുന്നത്കാണാം....
ഇതെല്ലാം നമ്മള്‍ വസ്തുനിഷ്ടമായി വിലയിരുത്തിയാല്‍ പുരാണങ്ങളിലായാലും ചരിത്രത്തിലായാലും വര്‍ത്തമാന സമൂഹത്തിലായാലും എന്നും യുക്തിവാദം എന്നത് ആസ്വാദനം എന്ന ലക്ഷ്യത്തിനു വേണ്ടി നിലകൊള്ളുന്നു എന്ന് വ്യക്തമാകുന്നു. അത് കൊണ്ട് തന്നെ ഇവിടെ ചര്‍ച്ചക്കെടുത്ത വാട്സപ്പ് പോസ്റ്റിലെ അഭാസത്തരങ്ങള്‍ക്ക് മാത്രമല്ല, ആദിമ ഇന്ത്യന്‍ ദാര്‍ശനികതയിലുള്ള എല്ലാ തോന്യാസങ്ങള്‍ക്കും ആ ഭാ സ ങ്ങ ള്‍ക്കും കാരണം നാസ്ഥികതയും യുക്തിവാദവുമാണെന്ന് വ്യക്തമാകുന്നു.
ഈ വിഷയത്തില്‍ ഇനിയും ഒരുപാട് രേഖകള്‍ ലഭ്യമാണ് തല്‍ക്കാലം ഇത്ര.... ആവശ്യമെങ്കില്‍ പുറത്തിറക്കാം
വാല്‍ക്കഷ്ണം ഈ കാര്യങ്ങള്‍ ആദിമഭാരതീയ സംസ്കാരങ്ങള്‍ക്ക് ബാധകമല്ല.... ആര്യപ്രവേശനത്തിന് ശേഷമുള്ള സവര്‍ണ്ണ വേദങ്ങള്‍ക്കെ ബാധകമാകൂ
No comments:
Post a Comment