Wednesday, November 25, 2015

എന്താണ്, എന്തിനാണ് യുക്തിവാദം (സ്വതന്ത്ര ചിന്ത?)

ചുംബനോല്‍സവ 'പ്രമുഖ്' രാഹുല്‍ പശുപാല, രശ്മി നായന്‍മാരുടെ ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിനോടനുബന്ധിച്ചു ഒരു വാട്ട്സപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ തലക്കെട്ടില്‍ പറഞ്ഞപോലെ യുക്തിവാദികള്‍ സ്വതന്ത്ര ചിന്തകര്‍ എന്ന് തരാതരം സന്തര്‍ഭോചിതമായി സ്വയം വിശേഷിപ്പിക്കുന്ന ആളുകളുടെ രാഹൂലിയ,രശ്മി കാമകേളികളെ വ്യംഗ്യ, ന്യായീകരണത്തില്‍ ധാര്‍മികരോഷം പ്രകടിപ്പിച്ചിരുന്നു. അതില്‍ യുക്തിവാദി, സ്വതന്ത്ര ചിന്തകര്‍ എന്ന് പറയപ്പെടുന്നവര്‍ 'സാമൂഹ്യദ്രോഹികള്‍' ആണെന്ന പ്രയോഗം അവരെ വളരെ വേദനിപ്പിച്ചു എന്ന് മനസ്സിലായി... അങ്ങനെ പറയാന്‍ എന്നെ പ്രേരിപ്പിച്ചതിന് വ്യക്തമായ രേഖകള്‍ ഉള്ളത് കൊണ്ടാണ്.... (ക്ഷമ ചോദിക്കുന്നില്ല)

ഇന്നലെ രാത്രി അതെ ഗ്രൂപ്പില്‍ അവരുടെ ഒരു പ്രമുഖവക്താവ് <<<"ഷമ്മു...പണ്ടത്തെ കാലത്ത് നബിയുടെ  ഒരു യുദ്ധത്തിന് ശേഷം 800 പേരേ പിടി കൂടി , നിരത്തി നിര്‍ത്തി ,വെട്ടികൊന്നു....കിടങ്ങില്‍ തളളി......😄👌🏻">>> ഇങ്ങനെ ഒരു കമന്റ് പോസ്റ്റ്‌ ചെയ്തു. ഇതിനു എന്ത് തെളിവാണ് താങ്കളുടെ പക്കല്‍ ഉള്ളത് എന്ന ചോദ്യത്തിന് മറ്റൊരാള്‍ ഞങ്ങള്‍ അങ്ങനെ വിശ്വസിക്കുന്നു എന്ന മറുപടിയാണ് നല്‍കിയത്... തുടര്‍ന്ന് അവരുടെ വിശ്വാസപ്രമാണം എന്താണ് എന്നും അടിസ്ഥാന ഗ്രന്ഥം ഏതാണ് എന്നും ഉള്ള മറുചോദ്യം അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. 

തുടര്‍ന്ന് തങ്ങള്‍ക്ക് വിശ്വാസപ്രമാണങ്ങളോ അടിസ്ഥാന ഗ്രന്തമോ ഇല്ല എന്ന അവരുടെ സ്ഥിരം മറുപടിയും വന്നു....  ഇന്ന് രാവിലെ ഗ്രൂപ്പ് അഡ്മിന്‍ ആയ ഒരു മാന്യവ്യക്തി ആത്മാര്‍ഥതയോടെ എന്നെ ചര്‍ച്ചയിലേക്ക് ക്ഷണിച്ചു. അതിങ്ങനെ വായിക്കാം
<<<"എങ്ങനെയല്ല ഒരു ചർച്ച നടക്കേണ്ടത് എന്ന് തെളിയിക്കുന്ന ഒരു ചർച്ചയാണ് യുക്തിവാതികളൂം യുക്തിവിതവും എന്ന വിഷയത്തിൽ ഇന്നലെ നടന്നത് 
അലീക്ക ആദ്യം അലീക്കയ്ക്ക് ആ വിഷയത്തിൽ അറിയാവുന്ന കാര്യങ്ങൾ ആദ്യം അവതരിപ്പിക്കണമായിരുന്നു
എന്നിട്ട് ആ അവതരണത്തിന്റെ മേൽ ചർച്ച നടക്കണമായിരുന്നു.
 ഇന്നത്തെ ചർച്ച
യുക്തിവാതo ആണ് ചർച്ച യെങ്കിൽ
ആദ്യം അലീക്ക ആ വിഷയം ആലീക്കയുടെ രീതിയിൽ അവതരിപ്പിക്കുക
">>>

അത് പോലെ മറ്റൊരു പ്രമുഖന്‍ ഇങ്ങനെയും എഴുതി <<<"മത വിശ്വാസിയുടെ സങ്കുചിത ചിന്തമാത്രമാണ് മതത്തിൽ വിശ്വാസിക്കാത്തവനുഠ  ഒരു നേതാവുഠ പുസ്തകവുഠ ആചാരവുഠ ഒക്കെ ഉണ്ടായിരിക്കണമെന്നത്. അതിനപ്പുറം ഉളള ഒരു അവസ്ഥ അവർക്ക് സങ്കല്‍പിക്കാനേ ആവുന്നില്ല. ഇത്തരക്കാരോട് സഹതപിക്കുകയല്ലാതെ എന്തു ചെയ്യുഠ. എന്നെ സംബന്ധിച്ചിടത്തോളം  ഒരു യുക്തിവാദി ഗ്രന്ഥവുഠ വായിച്ചിട്ടല്ല വിശ്വാസം നഷ്ടപെടുന്നത്. യുക്തിവാദം എന്ന് കേൾക്കുന്നതിന് മുമ്പേ മതവിശ്വാസം നഷ്ടപ്പെട്ടവനാണ് ഞാൻ. മതഗ്രന്ഥങ്ങൾതന്നെയാണ് അതിനുത്തരവാദി. കോവൂരിനെയൊക്കെ വളരെ വൈകിയാണ് കേൾക്കുന്നത് തന്നെ. അദ്ദേഹത്തിന്റെ ഒരു പുസ്തകം പോലുഠ ഇത് വരെ വായിച്ചിട്ടില്ല. യുക്തിവാദം എന്താണ് എങ്ങനെ യായിരിക്കണം എന്നൊക്കെ പഠിചു ചുമ്മാ എന്തിനാ സമയം കളയുന്നത്. അവരുടെ യൊക്കെ പുസ്തകം വായിച്ച് അലീക്ക  ഞങ്ങളുടെ മേക്കിട്ട് കേറുന്നത് വെറുതെ യാണ്, പരിഹാസ്യമാണ്. ഈ ഗ്രൂപ്പിലെ മറ്റു വിശ്വാസികൾക്ക് പോലുഠ അത് മനസിലാവും എന്ന് കരുതുന്നു.  ജബ്ബാർ മാഷുഠ പ്റൊഫസർ  രവിചന്ദ്രനുമൊക്ക ഈ ഭൂമിയിൽ ഉണ്ടെന്ന് അടുത്ത കാലത്താണ് (ഏകദേശം ഒന്നര വർഷം) അറിയുന്നത് . ഫേസ്ബുക് ആണ്ണ് അതിനുത്തരവാദി.  തുറന്ന് പറഞ്ഞാൽ, എന്നേ പോലെ ചിന്തിക്കുന്ന കുറേ ആളുകൾ ഉണ്ടെന്ന സന്തോഷമാണ് അപ്പോൾ തോന്നിയത്. അവര് എന്തൊക്കെ പറഞ്ഞു എന്ന് എനിക്ക് അറിയില്ല. കേട്ടിടത്തോളം അവർ പറഞ്ഞതിനോട് യോചിപ്പു മാത്രമാണ് എനിക്കുളളത് അത്രമാത്രം. അതായത് എൻറേത് യുക്തിവാദമാണെങ്കിൽ അതിനൊരു പ്രവാചകനോ വിശുദ്ധ ഗ്രന്ഥമോ ഇല്ല. അതിൻറെ ആവശ്യവുമില്ല. യുക്തി ഉരുവിട്ടു പഠിക്കേണ്ടതല്ല. അത് സ്വയം ആർജ്ജിതമാണ്. യുക്തിവാദം എന്നത് ലോകത്തെ മനസിലാക്കുന്ന ഒരു രീതി ആണ്...

ഈ ബേജാറുഠ പരിഹാസവുഠകൊണ്ടൊന്നുഠ യുക്തി ചിന്തയെ  തളക്കാനാവില്ല അലീക്കാ...
😍">>> 

ആ മാന്യ അഡ്മിന്‍ വീണ്ടും ഓര്‍മിപ്പിച്ചു. <<<"അലീക്ക ,
ബഷീറും ഞാനും ഞങ്ങളുടെ നിലപാട് വെക്തമാക്കി
അലീക്കയുടെ നിലപാട് വെക്തമാക്കൂ
">>>

തത്സമയം ആ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നത്  കൊണ്ട് എനിക്ക് പറയാനുള്ളത് ഇവിടെ പകര്‍ത്തട്ടെ.

പലപ്പൊഴും  യുക്തിവാദികള്‍ എന്ന് പറയുന്നവരുമായി സംസാരിക്കേണ്ടി വന്നാല്‍ നിങ്ങളുടെ ഇന്ന ഗ്രന്ഥത്തില്‍, ആ മാസികയില്‍, ഇന്ന സംഘടനാനേതാവ് ഇങ്ങനെ പറഞ്ഞല്ലോ എന്നോ മറ്റോ ക്വാട്ട് ചെയ്‌താല്‍ ഉടനെ വരുന്ന മറുപടിയാണ് ഞാന്‍ ആ സംഘടയുടെ ആളല്ല, ഞാന്‍ മാസിക, ഗ്രന്ഥം, നേതാവിനെ അംഗീകരിക്കുന്നില്ല. ഞാന്‍ സ്വതന്ത്രചിന്തകനാണ്. എന്‍റെ യുക്തി അംഗീകരിക്കുന്നതേ എനിക്ക് ബാധകമാകൂ എന്നെല്ലാം പറയും.. എന്നിട്ട് കടിച്ചാല്‍ പൊട്ടാത്ത സാധാരണക്കാരന് മനസ്സിലാകാത്ത ചില കഠിനപദങ്ങള്‍ അവര്‍ പ്രയോഗിക്കും. 

ഇന്നലെയും അത്തരം ഒന്നുണ്ടായി. കേരളത്തിലെ പ്രമുഖ യുക്തിവാദി സംഘടയായ ഇപ്പോഴും വളരെയേറെ നിലവാരത്തകര്‍ച്ച ബാധിക്കാത്ത കേരള യുക്തിവാദി സംഘം പുറത്തിറക്കിയ 'യുക്തിദര്‍ശനം' (ചീഫ് എഡിറ്റര്‍ യു. കലാനാഥന്‍) എന്ന ബ്രഹത്ഗ്രന്ഥത്തില്‍ നിന്ന്  അതിന്റെ മുഖവുരയുടെ തുടക്കത്തില്‍ തന്നെ യുക്തിവാദിയുടെ വിശ്വസാദര്‍ശത്തേ കുറിച്ചുള്ള പരാമര്‍ശവും പുറം ചട്ടയില്‍ ഗ്രന്ഥത്തെ പറ്റി പ്രത്യേകം എടുത്ത് പറഞ്ഞ 'പാഠപുസ്തകം അടിസ്ഥാന ഗ്രന്ഥം' എന്ന പരാമര്‍ശവും ചൂണ്ടിക്കാട്ടിയപ്പോള്‍ ഈ രീതിയില്‍ പ്രതികരിച്ചതും ചേര്‍ത്ത് വായിക്കുക. അത് തന്നെയാണ് ഇപ്പോഴും ഈ വിഭാഗം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.

ഇനി ചില താരതമ്യങ്ങള്‍:- 

താന്‍ തനിക്ക് ജന്മം നല്‍കിയ സ്ത്രീയും പുരുഷനും സുഖിച്ചതിന്റെ ഉപോല്‍പ്പന്നം മാത്രം  എന്ന് എ ടി കോവൂരിനെ പറയിപ്പിച്ചത് സ്വതന്ത്ര ചിന്ത.... തന്റെ ഏകമകന് അപകടമരണം സംഭവിച്ചതില്‍ ഉണ്ടായ ദുഖത്തില്‍ സ്ട്രോക്ക് വന്നത് എന്ത് ചിന്ത.? (1, 2)

2014 ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരു ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ ഒരു മില്ല്യന്‍ രൂപ ചിലവഴിച്ചു എതിര്‍സ്ഥാനാര്‍ത്തിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതും അത് അച്ചു നിരത്തി പ്രസിദ്ധീകരിച്ചതും സ്വതന്ത്ര ചിന്ത.(3) അത് ഞങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന് പറഞ്ഞതും സ്വതന്ത്ര ചിന്ത!. (ഇവര്‍ തിരഞെടുപ്പില്‍ ജയിച്ചിരുന്നെങ്കില്‍ എന്താകുമായിരിക്കും അവസ്ഥ)

മോഷണം വ്യഭിചാരം തുടങ്ങിയ അരുതുകള്‍ മതപരമായ അരുതുകള്‍ ആണ്. അത്തരം മതപരമായ അരുതുകള്‍ യുക്തിവാദികള്‍ നോക്കേണ്ടതില്ല എന്ന് പറഞ്ഞ് മോഷണം പോലും ആദര്‍ശവല്‍ക്കരിച്ചത് യുക്തിവാദം.(4) അത് ഞങ്ങള്‍ അംഗീകരിക്കില്ല എന്ന് പറയുന്നതും യുക്തിവാദം

പരീക്ഷകളില്‍ ഉന്നതവിജയം നേടിയ യുക്തിവാദികളുടെ കുട്ടികളെ ആദരിക്കലും അവാര്‍ഡ് നല്‍കലും യുക്തിവാദം (5) കുടുംബം മോശപ്പെട്ട ഏര്‍പ്പാട് എന്ന കണ്ടു പിടുത്തവും യുക്തിവാദം(6)

കുട്ടികളെ കുഞ്ഞുന്നാളില്‍ മതം പഠിപ്പിക്കുന്നത് അടിച്ചമര്‍ത്തലും പീഡനവും എന്നത് യുക്തിവാദം (7) കുഞ്ഞുങ്ങളെ യുക്തിവാദികല്‍ തന്നെയായി വളര്‍ത്തല്‍ അവകാശം അഭിമാനം എന്നതും യുക്തിവാദം(8)

ഭാര്യ കുട്ടി കുടുംബം എന്നിവ യുക്തിവാദിയായി ജീവിക്കാന്‍ തടസ്സം എന്നത് യുക്തിവാദം (9) മിശ്ര വിവാഹം പ്രോത്സാഹിപ്പിക്കണം എന്നതും യുക്തിവാദം (10) 

കല്യാണം കഴിക്കാതെ യുക്തിവാദിയായി സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന യുക്തിവാദിക്ക് (അവന്‍ മാത്രം അവള്‍ക്ക് സ്ഥാനമില്ല) അവന്‍റെകാമപൂര്‍ത്തീകരണത്തിനു സ്ത്രീകളെ ചൂഷണം ചെയ്തു നിയമത്തിനു പിടികൊടുക്കാതെ രക്ഷപ്പെടണം എന്ന നിര്‍ദ്ദേശം യുക്തിവാദം(11) അത് ഞങ്ങള്‍ക്കറിയില്ല അത് ഞങ്ങള്‍ അംഗീകരിക്കില്ല എന്ന് പറയുന്നതും യുക്തിവാദം!

ബഹറൈനില്‍ സാമ്പത്തികതട്ടിപ്പ് നടത്തി മുങ്ങി കേരളത്തില്‍ പൊങ്ങിയ കള്ളനെ നേതാവാക്കിയതും ആ നേതാവിന്‍റെ നേതൃത്വത്തില്‍ ചായക്കച്ചവടം തുടങ്ങാല്‍ മില്യണ്‍ കണക്കില്‍ രൂപ കൊടുത്തതും അതുമായി കക്ഷി വീണ്ടും മുങ്ങിയതും അത് സൂചിപ്പിച്ചവനെ കൂട്ടമായി നേരിട്ടതും പണം മുടക്കികള്‍ മിണ്ടാതിരുന്നതും യുക്തിവാദം.(12)

അയാള്‍ പെണ്ണുങ്ങളെ വളച്ചെടുത്തതും പീഡിപ്പിച്ചതും  അവരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിച്ചതും യുക്തിവാദം... അതിനെ കുറിച്ച് അവസാനം പറഞ്ഞു മുങ്ങിയതും യുക്തിവാദം (13)

അയാള്‍ക്ക് സ്ത്രീകളെ സംസ്ഥാന നേതാവ് കൂട്ടിക്കൊടുത്തതും അതില്‍ കുറ്റസമ്മതം നടത്തി മോങ്ങിയതും യുക്തിവാദം(14)


ബലാല്‍സംഗം പുരുഷന്‍റെ പരിണാമലക്ഷ്യമെന്നും ഓരോ സ്ത്രീയും പുരുഷന് ഒരു പുതിയ സാധ്യത എന്നും അവന്റെ ജനിതക പദാര്‍ത്ഥത്തിന്റെ കൂടുതല്‍ കോപ്പികള്‍ കൂടുതല്‍ സ്ത്രീകളിലേക്ക് എത്തിച്ച് കൂടുതല്‍ ജനിതകപതിപ്പുകള്‍ ഉല്‍പ്പാതിപ്പിക്കാനുള്ള മാര്‍ഗ്ഗമാണ് ബലാല്‍സംഗം എന്ന് സിദ്ധാന്ത വല്‍ക്കരിച്ചത് യുക്തിവാദം. (15) കവി ഉദ്ദേശിച്ചത് അങ്ങനെയല്ല ഇങ്ങനെയാണ് എന്ന് വ്യഖ്യാന കസര്‍ത്തുകള്‍ നടത്തുന്നതും യുക്തിവാദം


മേല്‍വിലാസമുള്ള എഴുത്തുകാരന്‍ എഴുതി പ്രസിദ്ധീകരിച്ചത് അംഗീകരിക്കില്ല എന്ന് പറയുന്നത് യുക്തിവാദം,..
എന്നാല്‍ പിതൃത്വമറിയാത്ത വറോലകള്‍ യുക്തിവാദത്തിന്റെ അടിസ്ഥാനപ്രമാണമാക്കി അവതരിപ്പിക്കുന്നതും യുക്തിവാദം!!!

ഞങ്ങള്‍ ദൈവത്തെയും മതവിശ്വാസങ്ങളെയും അംഗീകരിക്കില്ല അവയെ എതിര്‍ക്കും എന്ന് പറയുന്നത് യുക്തിവാദം.. മതങ്ങളുടെ ഗുണപരമായ ഏത് ആനുകൂല്യവും തങ്ങള്‍ക്ക് ലാഭം കിട്ടുമെങ്കില്‍ അനുഭവിക്കുന്നതില്‍ യാതൊരു തെറ്റും ഇല്ല എന്ന് പ്രഖ്യാപിക്കുന്നതും യുക്തിവാദം.

 യുക്തിവാദത്തിന് അടിസ്ഥാന ഗ്രന്തമുണ്ട്, അതാണ്‌ ഈ ഗ്രന്ഥം എന്ന് പറയുന്നതും വിശ്വാസപ്രാമാണങ്ങള്‍ ഉണ്ടെന്നു വെണ്ടയ്ക്ക നിരത്തുന്നതും യുക്തിവാദം... (16) ഇല്ല എനിക്ക് എന്‍റെ യുക്തിക്ക് തോന്നിയത് എന്റെ യുക്തിവാദം അവന്‍റെ യുക്തിക്ക്  തോന്നിയത് അവന്‍റെ യുക്തിവാദം എന്ന് പറയുന്നതും യുക്തിവാദം


(ഇവിടെ നമ്പര്‍ ചേര്‍ത്തെഴുതിയവക്ക് റഫറന്‍സ് ഉണ്ട്. ആവശ്യമെങ്കില്‍ നല്‍കാവുന്നതാണ്.)

ഒരു വിശദീകരണം:- യുക്തിവാദികള്‍ എന്ന് പറയപ്പെടുന്നവരെ സാമൂഹ്യദ്രോഹികള്‍ സ്ത്രീ വിരുദ്ധര്‍ എന്നിങ്ങനെ പശുപാലന്‍ ദിനത്തില്‍ വിളിച്ചതിന് കാരണം വ്യക്തമായിക്കാണും എന്ന് പ്രതീക്ഷിക്കട്ടെ...



Monday, August 24, 2015

ശരീരാവയവങ്ങള്‍ തെളിയിക്കുന്നതെന്ത്?

 
റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യ വിസ്മയം  പരിണാമത്തിന്റെ തെളിവുകള്‍ എന്ന പുസ്തകം വിലയിരുത്തപ്പെടുന്നു  ഭാഗം 17
 
ഡോക്കിന്‍സിന്റെ ഗ്രന്ഥത്തിന്റെ ‘ചരിത്രം നമ്മുടെ ശരീരമാസകലം എഴുതപ്പെട്ടിരിക്കുന്നു’ എന്ന 11-ാം അധ്യായം കാര്യമായി നടത്തിയിട്ടുള്ളത് പരിണാമവിശ്വാസികളുടെ എന്നത്തെയും പ്രശ്‌നമായ ഇന്റലിജന്റ് ഡിസൈന്‍ എന്ന പ്രശ്‌നത്തില്‍നിന്നും രക്ഷപെടാനുള്ള വ്യാഖ്യാനക്കസര്‍ത്തുകളാണ്. ജീവികളുടെ ശരീരത്തില്‍ നിരവധി അനാവശ്യഭാഗങ്ങളും  അതുപോലെ ശരീരഘടനയോട് യോജിക്കാത്ത അവയവുങ്ങളും ആന്തരികാവയവങ്ങളും അദ്ദേഹം ലിസ്റ്റ് ചെയ്തിരിക്കുന്നു.  ഒരു സൂപ്പര്‍ ഡിസൈനറാണ് ജീവികളെ സൃഷ്ടിച്ചതെങ്കില്‍ അവയെല്ലാം എന്തുകൊണ്ട് പരിഹരിക്കപ്പെട്ടില്ല എന്ന് ചോദിച്ച് അതിനുകാരണം ഒരു ജീവി അതിന്റെ പരിണാമദിശകളില്‍ പൂര്‍വ്വജീവികളുടെ അവയവുങ്ങളുടെ ബാക്കിപത്രം പേറുന്നതാണ് എന്നാണ് കണ്ടുപിടുത്തം. മനുഷ്യരിലെ രോമാഞ്ചം അവന്റെ മുതുമുത്തച്ഛന്‍ ആയിരിക്കാന്‍ സാധ്യതയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കുരങ്ങിന്റെ ശരീരഘടനയിലെ തിരുശേഷിപ്പുകളാണെന്ന രീതിയില്‍ പോകുന്നു വ്യാഖ്യാനഫാക്ടറിയിലെ ഉല്‍പന്നങ്ങള്‍!
നമുക്ക് ഡോക്കിന്‍സിനെ വായിക്കാം. ”തണുക്കുമ്പോള്‍ അല്ലെങ്കില്‍ വല്ലാതെ പേടിച്ചിരിക്കുമ്പോള്‍ അതല്ലെങ്കില്‍ ഷേക്‌സ്പിയറുടെ സമാനതകളില്ലാത്ത ഡോണറ്റുകളാല്‍ വേട്ടയാടപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് രോമഹര്‍ഷമുണ്ടാകും. എന്തുകൊണ്ട്? നിങ്ങളുടെ മുന്‍ഗാമികള്‍ ശരീരമാസകലം രോമമുള്ള ജീവികളായിരുന്നു. ശരീരത്തിലെ തെര്‍മോസ്റ്റാറ്റ്‌സുകളുടെ (Thermostats) സംവേദനത്തിന്റെ അടിസ്ഥാനത്തില്‍ രോമം എഴുന്നേറ്റു നില്‍ക്കുകയോ താഴ്ന്നു നില്‍ക്കുകയോ ചെയ്യുമായിരുന്നു. കടുത്ത തണുപ്പാകുമ്പോള്‍ ഉയര്‍ന്ന തൊലിക്കുള്ളില്‍ വായു പാളി വീര്‍പ്പിച്ചു നിര്‍ത്തുന്നു. നല്ല ചൂടുള്ള സമയത്ത് ഈ കുപ്പായം ചുരുങ്ങി നിരപ്പാക്കപ്പെടുന്നു. ശരീരത്തില്‍നിന്ന് ചൂട് കുറേക്കൂടി എളുപ്പത്തില്‍ പുറന്തള്ളിയാണ് ഇങ്ങനെ സംഭവിക്കുന്നത്. പരിണാമത്തിന്റെ പിന്നീടുള്ള ഘട്ടങ്ങളില്‍ രോമം എഴുന്നേറ്റുനില്‍ക്കുന്ന സ്വഭാവം ചില സാമൂഹികമായ ആശയവിനിമയത്തിനായി തട്ടിയെടുക്കപ്പെട്ടു. ആയത് വികാരപ്രകടനത്തിനായി.(345)
ഇക്കാര്യത്തില്‍ ഡാര്‍വിന്റെ കൃതിയും ഉദ്ധരിക്കുന്നുണ്ട് ഡോക്കിന്‍സ്. ഇക്കാര്യം ആദ്യം അംഗീകരിച്ചയാളായിരുന്നു ചാള്‍സ് ഡാര്‍വിന്‍. The Expression of the Emotions എന്നുപേരിട്ടിരിക്കുന്ന തന്റെ പുസ്തകത്തില്‍ അദ്ദേഹമിത് പ്രതിപാദിക്കുന്നുണ്ട്. ആ പുസ്തകത്തില്‍ നിന്നും:
”സുവോളജക്കല്‍ ഗാര്‍ഡനിലെ കീപ്പറായിരുന്ന മി. ഡട്ടണ്‍ ചിമ്പാന്‍സിയെയും ഒറാങ്ങ് ഒട്ടാങ്ങിനെയും നിരീക്ഷിക്കുമായിരുന്നു. ഒരു ചുഴലിക്കാറ്റ് വന്നാല്‍ അല്ലെങ്കില്‍ പ്രകോപിപ്പിക്കപ്പെട്ടാല്‍ അവയുടെ ശരീരത്തിലെ രോമങ്ങളെല്ലാം പെട്ടന്ന് എഴുന്നേറ്റ് നില്‍ക്കുമെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. ഒരു കറുത്ത കല്‍ക്കരി കോരുന്ന ചമ്മട്ടി കണ്ടമാത്രയില്‍ ഒരു ചിമ്പാന്‍സി ഭയപ്പെടുകയും അതിന്റെ രോമങ്ങള്‍ പെട്ടന്ന് എഴുന്നേറ്റ് നില്‍ക്കുകയും ചെയ്യുന്നത് ഞാന്‍ നേരിട്ടുകണ്ടിട്ടുണ്ട്…. ഏതാണ്ട് രോമരഹിത ആള്‍ക്കുരങ്ങുകളായ മനുഷ്യരിലും ബാഹ്യചര്‍മത്തില്‍ സ്ഥിതിചെയ്യുന്ന  (അല്ലെങ്കില്‍ സ്ഥിതി ചെയ്യുന്നുണ്ടെന്ന് പറയാവുന്നത്ര വളരെക്കുറിച്ച്) രോമങ്ങള്‍ എഴുന്നേറ്റുനില്‍ക്കും. അതിനെയാണ് നാം രോമഹര്‍ഷം എന്നൊക്കെ വിളിക്കുന്നത്. നമ്മില്‍ രോമം എഴുന്നേറ്റുനില്‍ക്കുന്നത് ശരിക്കും ഒരു ലുപ്തശേഷിയാണ്. മണ്ണടിഞ്ഞ പ്രാചീന മുന്‍ഗാമികളില്‍ ഉപയോഗപ്രദമായ ഒരു ധര്‍മം നിര്‍വഹിച്ചുപോന്ന ഒരു ശേഷിയുടെ പ്രവര്‍ത്തനരഹിത അവശിഷ്ടരൂപം എന്നുവേണമെങ്കില്‍ പറയാം.”(346)
പരിണാമത്തിനുതെളിവായി ഡോക്കിന്‍സ് അവതരിപ്പിച്ച മനുഷ്യരോമാഞ്ചവും കുരങ്ങന്‍മാരുടെ രോമമെഴുന്നേറ്റു നില്‍ക്കലും സത്യത്തില്‍ പരിണാമത്തെ ചോദ്യം ചെയ്യുന്നത് തിരിച്ചറിയാനുളള വകതിരിവ് അദ്ദേഹത്തിനില്ലാതെ പോയത് അദ്ദേഹത്തിന്റെ സ്വാഭാവിക പരിണാമം! അന്തരീക്ഷോഷ്മാവിലെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് ശരീരത്തിലെ ചൂടും തണുപ്പും ഭംഗിയായി നിയന്ത്രിക്കുന്ന ഒരു ഓട്ടോമാറ്റിക് H.V.A.C (Heating Ventilating Air Conditioning) പ്ലാന്റ് പോലെ പ്രവര്‍ത്തിക്കുന്ന രോമമെന്ന മഹാത്ഭുതം ആള്‍ക്കുരങ്ങില്‍ നിന്നും മനുഷ്യനിലേക്കുള്ള പരിണാമത്തില്‍ എങ്ങനെ നഷ്ടപ്പെട്ടു? ഈ അധ്യായത്തില്‍ ലുപ്താവയവങ്ങളെക്കുറിച്ച് ഒരുപാട് വാചാലനാകുന്നുണ്ട് ഡോക്കിന്‍സ്. പരിണാമം പുരോഗതിയിലേക്കാണ് നയിക്കുന്നതെങ്കില്‍ മനുഷ്യരില്‍ രോമമെന്ന H.V.A.C സംവിധാനം നഷ്ടപ്പെടാനിടയായ സാഹചര്യം എന്താണ് ? പ്രത്യേകിച്ച് ഭൂമിയിലെ ശൈത്യമേഖലകളായ യൂറോപ്പിലും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും ജീവിക്കുന്ന കക്കോഷ്യന്‍ (Caccosian) മനുഷ്യവര്‍ഗത്തില്‍ നിര്‍ബന്ധമായും ശരീരരോമം നിലനില്‍ക്കേണ്ടതായിരുന്നു. എന്നാല്‍ അവര്‍ക്ക് നീഗ്രോയിഡുകളെ (Negroid) അപേക്ഷിക്ക് രോമവളര്‍ച്ച വളരെ പരിമിതമാണ്. ഇതിനൊരു വ്യാഖ്യാനം പരിണാമവ്യഖ്യാതാക്കളില്‍ നിന്ന് പ്രതീക്ഷിക്കാം !
അടുത്തതായി അദ്ദേഹം ചര്‍ച്ചെക്കുടത്തിട്ടുള്ളത് തിമിംഗലം, ഡോള്‍ഫിന്‍ തുടങ്ങിയ ‘കര’ജീവികളെയാണ്. ”കഴിഞ്ഞ അധ്യായത്തില്‍ കണ്ടതുപോലെ വളരെ സാമ്യമുള്ള ഡൊരാഡോയെ (Dorado)പ്പോലുള്ള ഒരു മത്സ്യവുമായി താരതമ്യപ്പെടുത്തിയതോടെ ഡോള്‍ഫിന്റെ ഊഷരമായ കരജീവിതചരിത്രത്തിന്റെ ചുരുളഴിക്കാനായി നിങ്ങള്‍ക്ക് അധികം ആഴത്തില്‍ ഖനനം ചെയ്യേണ്ടി വന്നില്ല. മത്സ്യത്തിന്റേതുപോലെ മെനഞ്ഞെടുക്കപ്പെട്ട സമ്മിതിയുള്ള ശരീരാകൃതി, ഇപ്പോഴത്തെ പൂര്‍ണമായ ജലവാസം, കരയില്‍ പിടിച്ചിട്ടാല്‍ പെട്ടെന്ന് മരിച്ചുപോകും എന്നിങ്ങനെയുള്ള വസ്തുതകള്‍ ഒഴിവാക്കിയാല്‍ ഡോള്‍ഫിന്റെ അലകിലും പിടിയിലും കരസ്തനത്തിന്റെ മായാമുദ്രകള്‍ നിലനില്‍ക്കുകയാണെന്ന് കാണാം. എന്നാല്‍ ഡോള്‍ഫിനോട് ആകാരത്തില്‍ സമാനതയുള്ള ഡൊരാഡോയുടെ സ്ഥിതിയതല്ല.”(347) ഡോള്‍ഫിന്‍ കരജീവിയായിരുന്നുവെന്നും അത് കരയില്‍നിന്ന് കടലിലേക്ക് ചാടിയിറങ്ങിയതാണെന്നും സൂചിപ്പിക്കുകയാണിവിടെ.
തുടര്‍ന്നുമദ്ദേഹം എഴുതുന്നു. ”എണ്ണമറ്റ വഴികളില്‍ ഡോള്‍ഫിനും തിമിംഗലവും അവയുടെ പരിണാമത്തിന്റെ പ്രാചീനചരിത്രം അകത്തും പുറത്തും അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്. നമുക്കറിയാം, തിമിംഗലത്തിന് പിന്‍കാലുകളില്ല. (Hindlegs). പക്ഷേ, ആ ഭാഗത്ത് ഉള്ളിലേക്ക് മൂടപ്പെട്ട രീതിയില്‍ ചെറിയ അസ്ഥികളുണ്ട്. അത് പണ്ട് കരയില്‍ നടന്നിരുന്ന അവയുടെ മുന്‍ഗാമികളുടെ വസ്ഥിവലയത്തിന്റെയും (Pervicgirdile) പിന്‍കാലുകളുടെയും അവശിഷ്ടങ്ങളാണ്.(348)
 നാല്‍പത്തിയഞ്ച് മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിപ്പോപൊട്ടാമസിന്റെ പൗത്രന്‍ ആംബലോസെറ്റസ് (Ambalocetus) പാകിസ്ഥാനില്‍വെച്ച് കടലില്‍ചാടി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും അതിന്റെ ശരീരഘടനയില്‍ പരിണാമം സംഭവിച്ച് ഇരുപത് മില്യണ്‍ വര്‍ഷങ്ങളിലൂടെ കുറേയേറെ ജീവികളായി കൃത്യം ഇരുപത്തിയഞ്ച് മില്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പൂര്‍ണതിമിംഗലവും ഡോള്‍ഫിനുകളുമായത് ഡോക്കിന്‍സിന്റെ പുസ്തകത്തിന്റെ ആറാം അധ്യായത്തില്‍ കഥാകഥനം നടത്തുന്നുണ്ട്. അക്കാര്യം നാം വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഡോക്കിന്‍സ്, ഡൊണാള്‍ഡ്, പ്രോതറോ, ജെറി കോയന്‍ തുടങ്ങിയ പ്രബലരായ പരിണാമ വ്യഖ്യാതാക്കള്‍ ജലതിമിംഗലത്തിനും ഡോള്‍ഫിനും വയസ്സ് കുറച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും സ്വീഡിഷ് പാലിയന്റോളജിസ്റ്റായ തോമസ് മൂര്‍ (Thomas More) അന്റാര്‍ട്ടിക്കയില്‍ നിന്ന് നാല്‍പ്പത്തിയൊമ്പത് മില്യണ്‍ വര്‍ഷം പഴക്കമുള്ള പൂര്‍ണ ജലതിമിംഗലത്തിന്റെ ഫോസില്‍ കണ്ടെത്തിയതോടെ ഈ വ്യാഖ്യാന കസര്‍ത്തുകളെല്ലാം പൊളിഞ്ഞുപാളീസായി.(349) മാത്രമല്ല, ഈ ഒരൊറ്റ ഫോസിലിന്റെ ലഭ്യതയിലൂടെ ഡോക്കിന്‍സിന്റെ ഭാഷ കടമെടുത്തു പറഞ്ഞാല്‍ പരിണാമത്തിന്റെ വെടി തീര്‍ന്നു.(350)
തുടര്‍ന്ന് ഡോക്കിന്‍സ്, പരിണാമദേവന്‍ ഡാര്‍വിന്‍ ഉന്നയിച്ച, എന്നും പരിണാമവിശ്വാസികളെ പ്രതിരോധത്തിലാക്കിയ കണ്ണെന്ന പ്രശ്‌നത്തിന് ഉത്തരം പറയുവാനുള്ള ശ്രമം നടത്തുന്നുണ്ട്. ഡാര്‍വിന്‍ തന്റെ ‘ജീവജാതികളുടെ ഉല്‍പത്തി’യില്‍ ഇങ്ങനെ എഴുതി. ”പ്രകാശത്തിന്റെ തോത്, വ്യത്യസ്ത ദൂരങ്ങളിലെ ബിംബങ്ങളെ കേന്ദ്രീകരിക്കല്‍ എന്നിങ്ങനെ ധാരാളം സാങ്കേതികത്തികവാര്‍ന്ന ധര്‍മങ്ങളാല്‍ അനുകരിക്കാന്‍ അസാദ്ധ്യമാകുംവിധം സങ്കീര്‍ണമാണ് കണ്ണിന്റെ ഘടനയും ധര്‍മവും. കണ്ണിന്റെ പൂര്‍ണതയാര്‍ന്ന ഈ പ്രക്രിയകളെല്ലാം പ്രകൃതിയുടെ സ്വായത്തമായ തെരഞ്ഞെടുപ്പിലൂടെ സംഭവിച്ചതാണെന്ന് ആരൊക്കെ പറഞ്ഞാലും എനിക്ക് അംഗീകരിക്കാനാവില്ല.”(351) തുടര്‍ന്നുളള ഏതാനും പേജുകള്‍ ഡാര്‍വിന്റെ ഈ പ്രസ്താവനക്ക് മറുപടി പറയുവാനുള്ള ശ്രമത്തിലാണ് ഡോക്കിന്‍സ്. കൂട്ടത്തില്‍ വ്യത്യസ്ത ജീവികളിലെ പല അനാട്ടമിക്കല്‍ പ്രശ്‌നങ്ങളും ചര്‍ച്ചയില്‍ വരുന്നുണ്ട്. മനുഷ്യരിലെയും കുരങ്ങുകളിലെയും രോമത്തെക്കുറിച്ച ചര്‍ച്ചയെപ്പോലെ പക്ഷികളിലെയും പ്രാണികളിലെയും ചിറകുകളെയുംകുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. ചില പക്ഷികള്‍ക്ക് ചിറക് നഷ്ടപ്പെട്ട് അവയുടെ ശേഷിപ്പുകള്‍ (ലുപ്താവയവങ്ങള്‍) നില്‍ക്കുന്നുവെന്നും എന്നാല്‍ മറ്റുചിലവയ്ക്ക് പരിണാമം അവ ഔദാര്യപൂര്‍വം നല്‍കി എന്നുമെല്ലാമുള്ള നട്ടാല്‍ മുളക്കാത്ത വ്യാഖ്യാന കസര്‍ത്തുകള്‍.
കണ്ണിനെക്കുറിച്ച ചര്‍ച്ചയില്‍ കാര്യമായി ഇന്ന് നിലവിലുള്ള മനുഷ്യന്റേതടക്കമുള്ള നേത്രം സാങ്കേതികപ്രശ്‌നങ്ങളാല്‍ സുഗമമായി പ്രവര്‍ത്തിക്കുന്നില്ല എന്ന രീതിയിലാണ് വാചകോത്സവം നടത്തുന്നത്. ഡോക്കിന്‍സിന്റെ ജല്‍പനങ്ങള്‍ പരിശോധിക്കുന്നതിന് മുമ്പ് കണ്ണെന്ന മഹാത്ഭുതത്തെ സംക്ഷിപ്തമായി പരിചയപ്പെടാം.
നമ്മുടെ സെന്‍സിംഗ് അവയവങ്ങളിലെ അതിപ്രധാന ഘടകമാണ് കണ്ണ്. നാം പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് നേടുന്ന അറിവുകളുടെ സിംഹഭാഗവും കാഴ്ചയിലൂടെയാണ് ലഭിക്കുന്നത്. കണ്ണ് ശരീരത്തിലെ ഉയര്‍ന്ന പ്രതലത്തില്‍ വളരെ സുരക്ഷിതമായ രീതിയിലാണ് സംവിധാനിച്ചിട്ടുള്ളത്. കണ്ണിനെ സംരക്ഷിക്കാനുള്ള സംവിധാനം വളരെ കാര്യക്ഷമമാണ്. കണ്‍പോളകള്‍, പോളകളുടെ വക്കുകളിലുള്ള രോമങ്ങള്‍ എന്നിവ കണ്ണിനെ ഒരു കോട്ടമതില്‍പോലെ സംരക്ഷിക്കുന്നു. പൊടിപടലങ്ങള്‍, ചെറുപ്രാണികള്‍, കണ്ണ് താങ്ങാന്‍ പറ്റാത്ത രീതിയിലുള്ള തീക്ഷ്ണപ്രകാശം തുടങ്ങിയവകളില്‍ നിന്ന് കണ്ണിനെ നാം അറിയാതെ തന്നെ സംരക്ഷിക്കുന്നു. കണ്ണുകള്‍ ആര്‍ദ്രമായി നിലനിര്‍ത്താനാവശ്യമായി ഉല്‍പാദിപ്പിക്കപ്പെടുന്ന കണ്ണുനീര്‍ നിരന്തരം നേത്രോപരിതലത്തില്‍ എത്തിക്കുവാന്‍ കണ്‍പോളകള്‍ ഇടവേളകളില്‍ അടഞ്ഞുതുറന്നു കൊണ്ടേയിരിക്കുന്നു. സാധാരണ അന്തരീക്ഷത്തിലുള്ള, കണ്ണില്‍ കടന്നുകൂടാനിടയുള്ള ജീവ, രോഗാണുക്കളെ നശിപ്പിക്കാന്‍മാത്രം വേണ്ട എന്‍സൈമുകള്‍ ഉള്‍ക്കൊള്ളുന്ന കണ്ണുനീര്‍ ഉല്‍പാദിപ്പിക്കുന്നത് മുകള്‍ കണ്‍പോളകള്‍ക്കടയില്‍ നിലകൊള്ളുന്ന കണ്ണുനീര്‍ ഗ്രന്ഥിയാണ്. ഈ ഗ്രന്ഥി നമ്മുടെ വികാരപ്രകടനത്തിന്റെ ഭാഗമായി കണ്ണുനീര്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. സാധാരണനിലക്ക് മുക്കാല്‍ ഗ്രാമോളം കണ്ണുനീര്‍ ഉല്‍പാദിപ്പിക്കുന്നുണ്ട് കണ്ണുനീര്‍ ഗ്രന്ഥി.
നേത്രഘടനg 23
വെളുത്ത പ്രതലത്തില്‍ കറുത്ത വട്ടമായിട്ടാണല്ലോ കണ്ണ് നമുക്ക് പ്രത്യക്ഷീഭവിക്കുന്നത്. കറുത്ത വൃത്തമായിക്കാണുന്ന ഭാഗമാണ് കോര്‍ണിയ. കോര്‍ണിയക്ക് നടുവില്‍ കറുകറുത്ത ചെറിയ വൃത്തമാണ് കൃഷ്ണമണി (Pupil). പ്രകാശതീവ്രതയനുസരിച്ച് സുഗമമായ കാഴ്ച ലഭിക്കാന്‍ കണ്ണിലേക്ക് കടക്കേണ്ട പ്രകാശത്തെ നിയന്ത്രിക്കുന്നത് കൃഷ്ണമണിയാണ്. പ്രകാശം കൂടുതലുള്ള വസ്തു നോക്കുമ്പോള്‍ സങ്കോചിക്കുകയും കുറവുള്ളത് നോക്കുമ്പോള്‍ വികസിക്കുകയും ചെയ്തുകൊണ്ടാണ് കൃഷ്ണമണി ഈ ധര്‍മം നിര്‍വ്വഹിക്കുന്നത്.
മൂന്ന് പാളികള്‍ക്കൊണ്ടാണ് നേത്രഗോളം നിര്‍മിക്കപ്പെട്ടിരിക്കുന്നത്. മുന്‍വശത്ത് കോര്‍ണിയ(Cornea)യും തുടര്‍ച്ചയായ വെള്ള(Sclera)യും. രക്തവാഹികളൊന്നുമില്ലാത്ത കോര്‍ണിയ പൂര്‍ണമായും സുതാര്യമാണ്. കോര്‍ണിയ ഒഴികെ നേത്രത്തെ മുഴുവനായും പൊതിഞ്ഞിരിക്കുന്ന, രക്തവാഹിനികളാല്‍ സമൃദ്ധമായ വെള്ള അതാര്യവും. നേത്രത്തിന്റെ ദൃശ്യപാളിയാണ് യൂവിയ (Uvea). രക്തവാഹിനികളാല്‍ സമ്പുഷ്ടമായ യൂവിയ മുന്‍ഭാഗത്തെത്തുമ്പോള്‍ സിലയറിബോഡി (Ciliary body), ഐറിസ് (Iris) എന്നീ രണ്ട് വിഭിന്ന ഭാഗമായി തീരുന്നു. സിലയറിബോഡിയില്‍ നിരവധി ഹൃസ്വപേശികളുണ്ട്. ഇത്ര പേശികളും ലെന്‍സും സ്റ്റാച്ചുകളാല്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ലെന്‍സിന്റെ രൂപമാറ്റവും പ്രകാശത്തിന്റെ ഫോക്കസീകരണവും നടക്കുന്നത് ഈ പേശികളുടെ ചലനം മൂലമാണ്. സിലയറിബോഡികളുടെ തുടര്‍ച്ചയാണ് ഐറിസ്. ഇതിന് മധ്യത്തിലുള്ള ദ്വാരമാണ് കൃഷ്ണമണി. ഐറിസില്‍ രക്തവാഹിനികളും പേശികളുമുണ്ട്. ആ പേശികളാണ് കൃഷ്ണമണിയുടെ സങ്കോചവികാസങ്ങള്‍ നിയന്ത്രിക്കുന്നത്. നേത്രനിറം നിര്‍ണയിക്കുന്നത് ഐറിസ്സിലടങ്ങിയ മലാനിലെന്ന വര്‍ണ്ണകമാണ്.
നേത്രഗോളത്തിലെ ആന്തരികപാളിയാണ് റെറ്റിന (Retina). പത്തുവരി കോശങ്ങളാണിതില്‍. പതിമൂന്ന് കോടിയോളം വരുന്ന റോഡ് കോശങ്ങളും (Rod Cells) ഒരു കോടിയോളം വരുന്ന കോണ്‍ കോശങ്ങളുമാണിതില്‍ (Con Cells) പ്രധാനം. കറുപ്പുവെളുപ്പ് (Black & White)കാഴ്ച നല്‍കുന്നത് റോഡ് കോശങ്ങളും വര്‍ണമനോഹര (Colour vision) കാഴ്ച നല്‍കുന്നത് കോണ്‍ കോശങ്ങളുമാണ്.
കോര്‍ണിയ, ലെന്‍സ്, ഇവക്കിടയിലുള്ള പയോരസം (Aqueous Humour), ലെന്‍സിന്റെയും റെറ്റിനയുടെയും ഇടക്ക് സ്ഥടികദ്രവ്യം (Vitreous Body) എന്നിവയാണുള്ളത്. G 3ഇവയിലൂടെയെല്ലാം കടന്ന് റെറ്റിനയില്‍ പതിക്കുന്ന പ്രകാശത്തിന് അപവര്‍ത്തനമുണ്ടാകും. ഈ അപവര്‍ത്തനമാണ് ഫോക്കസീകരണത്തിന് നിമിത്തമാകുന്നത് എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്.
സ്ഫടികസുതാര്യമായ ഒരുത്തമ ലെന്‍സാണ് കണ്ണിലുള്ളത്. ഐറിസിന്റെ തൊട്ടുപിന്നിലായുള്ള ലെന്‍സ് ശക്തമായ ഇലാസ്തികതയുള്ള പോളയാല്‍ പൊതിയപ്പെട്ടിരിക്കുന്നു. ലെന്‍സിനുചുറ്റുമുള്ള സിലയറിബോഡിയിലെ പേശീതന്തുക്കളുമായി സ്റ്റാച്ചുക്കളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന ലെന്‍സ് ഈ പേശികളുടെ സങ്കോചവികാസങ്ങളാല്‍ കാണുന്ന വസ്തുവിന്റെ ദൂരത്തിനനുസാരമായി രൂപം മാറിക്കൊണ്ടിരിക്കുന്നു. നാം ഉണര്‍ന്നിരിക്കുന്ന മുഴുവന്‍ സമയവും ഈ പ്രവര്‍ത്തനം നിരന്തരം നടന്നുകൊണ്ടേയിരിക്കുന്നു.
കാഴ്ച
ഒരു വസ്തു നാം കാണുന്നതെങ്ങനെ? അതില്‍ നിന്നുള്ള പ്രകാശകിരണങ്ങള്‍ കോര്‍ണിയയിലൂടെ കടന്ന് ലെന്‍സിലെത്തിച്ചേരുന്നു. ഇത് റെറ്റിനയില്‍ ഫോക്കസീകൃതമാവണം. വസ്തു അകലെയാണെങ്കില്‍ കിരണങ്ങള്‍ ലെന്‍സിലൂടെ നേരെ റെറ്റിനയില്‍ എത്തി ഫോക്കസീകരിക്കും. എന്നാല്‍ അടുത്തുള്ള വസ്തുവില്‍ നിന്നുള്ള വെളിച്ചം റെറ്റിനയില്‍ ഫോക്കസീകൃതമാവകണമെങ്കില്‍ ആ വെളിച്ചം വക്രീകരിക്കപ്പെടുന്നു. അവിടെ ലെന്‍സും അനുബന്ധ നാഡികളും സഹായത്തിനെത്തുന്നു. വസ്തുവിന്റെ അകലത്തിനനുസരിച്ച് ലെന്‍സ് ഗോളാകൃതി പ്രാപിച്ച് അതിന്റെ ഫോകസ് ദൂരം (Focus Length) ക്രമീകരിക്കുന്നു. ഇതിനാണ് സമജ്ജനം (Accomadation) എന്നുപറയുന്നത്. സമജ്ജനം നടക്കാന്‍ വസ്തുവിന്റെ ദൂരത്തിനനുസരിച്ച് മസ്തിഷ്‌കത്തിന്റെ നിര്‍ദ്ദേശാനുസരണം സിലിയറി പേശികള്‍ സങ്കോചവികാസങ്ങള്‍ പ്രാപിക്കുന്നു. ഈ സങ്കോചവികാസങ്ങളിലൂടെ ലെന്‍സിന് സമജ്ജനമുണ്ടാവുകയും കാണേണ്ട വസ്തുവില്‍ നിന്നുള്ള രശ്മികള്‍ റെറ്റിനയില്‍ പതിയുകയും ചെയ്യുന്നു.
റെറ്റിനയില്‍ പതിക്കുന്ന പ്രകാശം റോഡ് കോശങ്ങളോട് ബന്ധപ്പെട്ട റോപ്‌സിന്‍ (Rhopsin) എന്ന അതിനെ വിവര്‍ണമാകുന്ന ഒരു രാസപ്രവര്‍ത്തനം സൃഷ്ടിക്കുകയും ഈ മാറ്റം അതിനോടനുബന്ധിച്ച്  നാഡിയില്‍ നേരിയ വൈദ്യുത സ്പന്ദനം (ഒരു വോള്‍ട്ടിന്റെ ലക്ഷത്തിലൊരംശം) ഉണ്ടാക്കുകയും ചെയ്യുന്നു. ഈ സിഗ്നല്‍ തലച്ചോറിലെത്തുമ്പോഴാണ് നാം കാഴ്ച അനുഭവിക്കുന്നത്. മങ്ങിയ വെളിച്ചത്തില്‍ കാണുന്നതിനുള്ളതാണ് റോഡ് കോശങ്ങള്‍. അവയില്‍ നിന്നുള്ള നാഡീസ്പന്ദനങ്ങള്‍ പതുക്കെയാണ് മസ്തിഷ്‌കത്തിലേക്കെത്തുന്നത്. അതുകൊണ്ടാണ് കാണുന്നതെന്താണെന്ന് വ്യക്തമാവാന്‍ സമയമെടുക്കുന്നത്. വ്യക്തമായ വെളിച്ചത്തില്‍, സുക്ഷ്മതയോടെ വര്‍ണങ്ങള്‍ കാണാന്‍ സഹായിക്കുന്നത് കോണ്‍ കോശങ്ങളാണ്. ഈ കോശങ്ങള്‍ വര്‍ണങ്ങളോട് പ്രതികരിക്കുന്നുണ്ട്. വര്‍ണങ്ങളെ ഒറ്റക്കോ സമമ്മിശ്രമായോ ദര്‍ശിക്കാന്‍ സഹായകമായ വൈദ്യുതതരംഗങ്ങള്‍ സൃഷ്ടിക്കുകയും നാടികള്‍ അവ തലച്ചോറിലെത്തിച്ച് നമുക്ക് കാഴ്ച അനുഭവിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ കണ്ണിന്റെ റസൊല്യൂഷന്‍ ഡിജിറ്റല്‍ ക്യാമറയുമായി താരതമ്യം ചെയ്താല്‍ 576 മെഗാ പിക്‌സല്‍ ക്യാമറക്ക് തുല്യമാണ്.(352)മനുഷ്യനേത്രം ജന്മം മുതല്‍ മരണംവരെ വിശ്രമരഹിതമായി സദാ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. അതിനെയും മനുഷ്യനിര്‍മിത ക്യാമറയെയും താരതമ്യം ചെയ്യുക എന്നതുപോലും അപഹാസ്യമാണ്.
കണ്ണിനെക്കുറിച്ച് സംക്ഷിപ്തമായി മനസ്സിലാക്കി. ഇനി നമുക്ക് ഡോക്കിന്‍സിയിന്‍ ഫലിതങ്ങളിലേക്ക് തിരിക്കാം ! മനുഷ്യനേത്രത്തിന്റെ ”ന്യൂനത”കളെക്കുറിച്ച് ഹെര്‍മന്‍ വാന്‍ഹെം ഹോട്ട്‌സിനെ കുട്ടുപിടിച്ചു പറയുന്നു. ”19-ാം നൂറ്റാണ്ടിലെ മഹാനായ ജര്‍മന്‍ ശാസ്ത്രജ്ഞനായിരുന്ന ഹെര്‍മാന്‍ വാം ഹെംഹോട്ട്‌സ് (Hermann Vom Helmhots) (ഒരു ഭൗതിക ശാസ്ത്രജ്ഞന്‍ എന്നുവിളിക്കാമെങ്കിലും ജീവശാസ്ത്രം, മനശാസ്ത്രം എന്നീ രംഗങ്ങളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ നിസ്തുലമാണ്) മനുഷ്യനേത്രത്തെപ്പറ്റി ഇപ്രകാരം പറയുന്നു. ഒരു കണ്ണട വിദഗ്ധന്‍ ഇത്രയും ന്യൂനതകളുള്ള ഒരു ഉപകരണം എനിക്ക് വില്‍ക്കാന്‍ മുതിരുകയാണെങ്കില്‍ അയാളുടെ ശ്രദ്ധക്കുറവിനെ കുറ്റപ്പെടുത്തിക്കൊണ്ട് സാധനം തിരികെക്കൊടുത്താല്‍ എന്റെ കൃത്യം നിര്‍വഹിക്കപ്പെടും എന്നുതന്നെയാണ് ഞാന്‍ ചിന്തിക്കുന്നത്.”(353)G 4
ഹെര്‍മാന്‍ വാം ഹെംഹോട്ട്‌സിന്റെതായി ഡോക്കിന്‍സ്  ഉദ്ധരിക്കുന്ന വാചകം അദ്ദേഹത്തിന്റേതു തന്നെയാണോ എന്ന് ഈ ലേഖകന് ഉറപ്പില്ല. ഉറപ്പില്ല.  ഹോട്ട്‌സ് അഥവാ അങ്ങനെ പ്രസ്താവിച്ചിട്ടുണ്ടെങ്കില്‍പോലും അത് അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ അജ്ഞതയുടെ ബഹിര്‍സ്ഫുരമാണ്.(354) ഡോക്കിന്‍സ് തുടരുന്നു. ”എന്നാല്‍ ഹെര്‍മാന്‍ വാം ഹെംഹോട്ട്‌സ് പറഞ്ഞതിലും മികച്ചതായി നമ്മുടെ നേത്രം അനുഭവപ്പെട്ടിരുന്നെങ്കില്‍ അതിനുകാരണം നമ്മുടെ മസ്തിഷ്‌ക്കം കാഴ്ചക്കുശേഷം ഇമേജ് ശുദ്ധീകരിക്കുന്ന കാര്യത്തില്‍ നിര്‍വ്വഹിക്കുന്ന വിസ്മയകരമായ ഇടപെടലുകളാണ്. അത് വാസ്തവത്തില്‍ തീര്‍ത്തും അത്യന്താധുനികമായ ഒരു സ്വയംകൃത ഫോട്ടോഷോപ്പ് ആണ്. ദര്‍ശനശാസ്ത്ര(Optics)പ്രകാരം പറയുകയാണെങ്കില്‍ നമ്മുടെ നേത്രത്തിന് നിക്കോണ്‍-ഡീസ്സ് നിലവാരമുള്ളത് വായിക്കാനും മറ്റും ഉപയോഗിക്കുന്ന റെറ്റിനയുടെ മധ്യഭാഗമായ ഫോവിയ(Fovea)യില്‍ മാത്രമാണ്. നാം ദൃശ്യം സ്‌കാന്‍ ചെയ്യുമ്പോള്‍ നമ്മുടെ ഫോവിയ ദൃശ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ഓരോ ഭാഗവും വ്യത്യസ്തമായി കൃത്യതയോടെ കാണുകയാണ് ചെയ്യുന്നത്. എന്നാല്‍ മസ്തിഷ്‌കം അതിന്റെ സവിശേഷ ‘ഫോട്ടോഷോപ്പ്’ മിശ്രണത്തിലൂടെ മുഴുവന്‍ ദൃശ്യവും ഒറ്റയടിക്ക് കാണുകയാണെന്ന പ്രതീതിയുണ്ടാക്കി നമ്മെ കബളിപ്പിക്കുന്നു. എന്നാല്‍ ഉന്നതനിലവാരമുള്ള നിക്കോണും സീസ്സും ശരിക്കും മുഴുവന്‍ ദൃശ്യവും അങ്ങേയറ്റം മികവോടെയും വ്യക്തതയോടെയും നമ്മെ കാണിക്കുകയാണ് ചെയ്യുന്നത്.
ദര്‍ശനശാസ്ത്ര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ മനുഷ്യനേത്രത്തിന്റെ ന്യൂനതകള്‍ അധുനികകാല ഇമേജ് സിമുലേറ്റിംഗ് സാങ്കേതികവിദ്യ (Image Simulating Software) ഉപയോഗിച്ച് മസ്തിഷ്‌കം പരിപാലിക്കുകയാണ് ചെയ്യുന്നതെന്ന് മനസ്സാലാക്കാം. പക്ഷേ, ദാര്‍ശനികശാസ്ത്രപ്രകാരമുള്ള ഏറ്റവും പ്രകടമായ ന്യൂനതയുടെ ഉദാഹരണം ഞാനിതുവരെയും ചൂണ്ടിക്കാട്ടിയിട്ടില്ല. നമ്മുടെ റെറ്റിന തന്നെ പുറംതിരിഞ്ഞാണിരിക്കുന്നത്. അതായത് പിറുകവശം മുമ്പില്‍ വന്നിരിക്കുന്നു. (Back to front)
പക്ഷേ, വീണ്ടും ഇനി ഞാന്‍ പറയുന്നതായി സങ്കല്‍പിക്കുക. നമ്മുടെ നേത്രത്തിലെ പ്രകാശകോശങ്ങളെല്ലാം പുറംതിരിഞ്ഞാണ് സ്ഥിതി ചെയ്യുന്നത്. ദൃശ്യത്തില്‍ നിന്നും അകലെയായി എതിര്‍വശത്തേക്കാണ് അവ തിരിഞ്ഞിരിക്കുന്നത്. പ്രകാശകോശങ്ങളെ മസ്തിഷ്‌കവുമായി ബന്ധിപ്പിക്കുന്ന വയറുകള്‍ റെറ്റിനയുടെ ഉപരിതലത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതുമൂലം പ്രകാശകിരണങ്ങള്‍ക്ക് റെറ്റിനയില്‍ വീഴുന്നതിനുമുമ്പ് ഈ വയറുകള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന പ്രതലത്തിലൂടെ കടന്നുപോകേണ്ടതുണ്ട്. തീര്‍ച്ചയായും ഇത് യുക്തിസഹമായ ആസൂത്രണമല്ല….. വീണ്ടും ഹെംഹോട്ട്‌സിനെ അനുസ്മരിച്ചുകൊണ്ട് പറയട്ടെ, അത് തിരിച്ചറിയുക. അത് കേവലം മോശം ആസൂത്രണമല്ല; മറിച്ച് ഒരു പമ്പരവിഡ്ഡിയുടെ ആസൂത്രണമാകുന്നു.”(355)
ഡോക്കിന്‍സിന്റെ വിശകലനത്തിന്റെ ബാലിശത മനസ്സിലാകാന്‍ ഒരുദാഹരണം മതിയാകും. കിര്‍ലോസ്‌കര്‍ കമ്പനി നിര്‍മിക്കുന്ന സിങ്കിള്‍ സിലണ്ടര്‍ ഡീസല്‍ എഞ്ചിന്‍. ഒരു ഡീസല്‍ ടാങ്കും കറക്കത്തില്‍ ബാലന്‍സ് ക്രമീകരിക്കാന്‍ ഭാരമുള്ള ഫ്‌ളൈവീലും ഡീസല്‍ ഫില്‍ട്ടറും പ്രത്യേകം പുറത്തേക്ക് കാണാം. സ്റ്റാര്‍ട്ടാക്കുന്നത് വലിയ ഒരു ഹാന്റില്‍ തിരിച്ചാണ്. ഈ എഞ്ചിന്റെ സാങ്കേതികവിദ്യ പൂര്‍ണമായും അറിയുന്ന ഒരു ഡീസല്‍ മെക്കാനിക്ക്; അതിലെ ഓരോ സ്‌ക്രൂവും കിറുകൃത്യമായി എങ്ങനെ എന്നറിയുന്ന അതിവദഗ്ധനാണദ്ദേഹം. അങ്ങനെയുള്ള ഒരു മെക്കാനിക്കിന്  റോള്‍സ് റോയ്‌സ് നിര്‍മിച്ച ഒരു എയര്‍ക്രാഫ്റ്റ്  കണ്ടു രണ്ടും താരതമ്യം ചെയ്യാന്‍ അവസരം ലഭിച്ചു എന്നുകരുതുക. നമ്മുടെ മെക്കാനിക്ക് ചോദിക്കുകയാണ്, ഇതെന്ത് വിഡ്ഡിത്തം നിറഞ്ഞ നിര്‍മാണമാണ്; ഈ എഞ്ചിന്റെ ഫ്‌ളൈവീല്‍ എവിടെയാണ്; ഇതിന്റെ ഡീസല്‍ ടാങ്ക് എവിടെയാണ്; ഡീസല്‍ ഫില്‍ട്ടറില്ലാതെ എങ്ങനെയാണ് ഇന്ധനം ശുദ്ധീകരിക്കുക; ഇതിന്റെ ബാലന്‍സ് അഡ്ജസ്റ്റ് ചെയ്യാനുള്ള ഫ്‌ളൈവീല്‍ എവിടെ? അങ്ങനെ അതിന്റെ ഡിസൈനറെക്കുറിച്ച് വിഡ്ഡിയെന്നോ മണ്ടനെന്നോ വിളിച്ചാല്‍ രണ്ടിനെക്കുറിച്ചും സാമാന്യജ്ഞാനം ഉള്ള അല്ലെങ്കില്‍ അതിന്റെ പ്രവര്‍ത്തനമികവിനെക്കുറിച്ച് ഉത്തമബോധ്യമുള്ള ഒരാള്‍ എന്താണ് ഈ ഡീസല്‍ മെക്കാനിക്കിനെക്കുറിച്ച് വിലയിരുത്തുക!!
ഡോക്കിന്‍സിന്റെ കണ്ണിനെക്കുറിച്ചുള്ള വിശകലനം നമുക്കുമൊന്ന് വിശകലനം നടത്താം. ”ഹോട്ട്‌സ് പറഞ്ഞതിലും മികച്ചതായി നമ്മുടെ മസ്തിഷ്‌കം കാഴ്ചക്കുശേഷം ഇമേജ് ശുദ്ധീകരിക്കുന്ന കാര്യത്തില്‍ നിര്‍വഹിക്കുന്ന വിസ്മയകരമായ ഇടപെടലുകളാണ് അത്. വാസ്തവത്തില്‍ തീര്‍ത്തും അത്യാധുനികമായ ഒരു സ്വയംകൃത ഫോട്ടോഷോപ്പ്.”(356) ഡോക്കിന്‍സിന്റെ ബുദ്ധിയില്‍ നികോണ്‍ ക്യാമറയും ലിനോവ കംപ്യൂട്ടറും വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റവും അഡോബ് ഫോട്ടോഷോപ്പും എല്ലാം കൂടിചേര്‍ന്ന വ്യത്യസ്ത കമ്പനികളുടെ നിരവധി ഡിസൈനര്‍മാരാല്‍ നിര്‍മിക്കപ്പെട്ട ക്യാമറയും കംപ്യൂട്ടറും ഉള്‍പ്പെട്ട കൂട്ടുകച്ചവടത്തെക്കുറിച്ച് മാത്രമേ ചിന്തിക്കാന്‍ കഴിയുന്നുള്ളൂ. ഇവിടെ കണ്ണ് ആസൂത്രണം ചെയ്ത ആസൂത്രകന്‍ തന്നെയാണ് കണ്ണിന്റെ കണ്ണിന്റെ നാഡീവ്യൂഹങ്ങളും അതിലൂടെ നല്‍കുന്ന സിഗ്നലുകളും സിഗ്നലുകള്‍ കണ്ണില്‍ ലഭിക്കുന്ന പ്രകാശവ്യതിയാനങ്ങള്‍ക്കനുസരിച്ച് കണ്ണിനെ നിയന്ത്രിക്കാനും സിഗ്നലുകള്‍ g 6g 24നല്‍കുവാനും സിഗ്നലുകള്‍ക്കനുസരിച്ച് കാഴ്ചയെ രൂപപ്പെടുത്തി പ്രവര്‍ത്തിക്കാനും ഉള്ള തലച്ചോറും അനുബന്ധ ശരീരഭാഗങ്ങളും എല്ലാമെല്ലാം കിറുകൃത്യതയോടെ ആസൂത്രണം ചെയ്തിട്ടുള്ളത്. അല്ലാതെ തലച്ചോറിന് ഒരു നിര്‍മാതാവ്, അതിലെ സിഗ്നലുകള്‍ പ്രൊസസ് ചെയ്യാന്‍ സോഫ്റ്റ്‌വെയര്‍ നിര്‍മിക്കാന്‍ മറ്റൊരു എഞ്ചിനീയര്‍, കണ്ണില്‍ നിന്നും തലച്ചോറിലേക്കും തിരിച്ചും സിഗ്നലുകള്‍ എത്തിക്കാന്‍ മറ്റൊരു നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍, ഇതിനെയെല്ലാം നിയന്ത്രിക്കാന്‍ വേറൊരു കമ്പനിയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം, ഇവക്കെല്ലാം വ്യത്യസ്ത നിര്‍മാതാക്കളുടെ ഹാര്‍ഡ്‌വെയര്‍ യൂണിറ്റുകള്‍ ; അങ്ങനെ ആയിരക്കണക്കിന് വ്യത്യസ്ത ഡിസൈനര്‍മാരുടെ ഒരു സംയുക്ത സംരഭംമായി ഡോക്കിന്‍സിന്റെ ബുദ്ധിയില്‍ കണ്ണിനെയും തലച്ചോറിനെയും അനുബന്ധ ശരീരഭാഗങ്ങളെയും കുറിച്ച് തോന്നിയെങ്കില്‍ അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അദ്ദേഹത്തിന്റെ ചെറുപ്പത്തില്‍ നിലനിന്നിരുന്ന മാനസിക വൈകല്യങ്ങളുടെ ബഹിര്‍സ്ഫുരണം മാത്രമായതിനെ വിലയിരുത്തിയാല്‍ മതി.
ഡോക്കിന്‍സിന് പറ്റിയ മറ്റൊരു  മനുഷ്യനേത്രത്തെ നികോണ്‍, സീഡ് എന്നീ കമ്പനികളുടെ ക്യാമറകളോട് താരതമ്യം ചെയ്തു എന്നതാണ്. എത്ര പരിതാപകരമാണ് ഡോക്കിന്‍സിന്റെ ഈ താരതമ്യം! നികോണോ സീഡോ എന്നുവേണ്ട ലോകത്ത് ഇന്നുവരെ മനുഷ്യന്‍ കണ്ടെത്തിയ ഏറ്റവും അത്യാധുനികമായ ക്യാമറയും ദര്‍ശനശാസ്ത്ര തത്ത്വങ്ങളും നിയമങ്ങളും  ഇനിയും കണ്ടെത്താനും നിര്‍മിക്കാനുമിരിക്കുന്ന ദര്‍ശനശാസ്ത്രസംബന്ധിയായ നിയമങ്ങളും യന്ത്രങ്ങളും എന്തുതന്നെയായാലും എന്തുതന്നെയായാലും അത് അവന്റെ കണ്ണിനോട് ഒരു കാരണവശാലും താരതമ്യമര്‍ഹിക്കില്ല. കാരണം മനുഷ്യന്‍ എത്ര ദര്‍ശനശാസ്ത്ര നിയമങ്ങളാവിഷ്‌ക്കരിച്ചാലും എത്ര വലിയ ഉപകരണങ്ങള്‍ നിര്‍മിച്ചാലും മനുഷ്യനേത്രത്തില്‍ വിശകലനം ചെയ്യാനും അവന്റെ തലച്ചോറിന് തിരിച്ചറിയാനും അതിലൂടെ അവന്റെ അറിവിന്റെ അക്ഷയപാത്രത്തിലേക്ക് സംഭാവന നല്‍കാന്‍ സാധിക്കാത്തതുമായ ഒരു കാഴ്ചാ സംവിധാനവും അവന് അവന്റെ മസ്തിഷ്‌കത്തില്‍ നിര്‍മിക്കാന്‍ സാധ്യമല്ല. അതുകൊണ്ടുതന്നെ ഡോക്കിന്‍സിന്റെ ഈ വിലയിരുത്തല്‍ വിഭ്രാന്തിയുടെ ലക്ഷണമല്ലാതൊന്നുമല്ല.
 അദ്ദേഹത്തിന്റെ കണ്ണുകളെക്കുറിച്ചുള്ള ഈ ‘പുലമ്പലുകള്‍’ ഗ്രന്ഥനാമത്തിലെ ആദ്യഭാഗം ‘ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം’ എന്നതിന്റെകൂടി ഖണ്ഡനമാകുന്നത് കാണുക.(357) തന്റെ ഗ്രന്ഥത്തിന് നിലനില്‍ക്കാന്‍ അര്‍ഹതയുള്ള (Survival for exitence) ഒരു നാമം തെരഞ്ഞെടുക്കാന്‍പോലും കഴിയാത്ത വിധം വിവേകശൂന്യനായിപ്പോയി ഡോക്കിന്‍സ്. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം എന്നുപറയുമ്പോള്‍ മനുഷ്യന്‍ അവന്റെ കണ്ണിലൂടെ കാണുന്ന ദൃശ്യവിസ്മയത്തെക്കുറിച്ച് തന്നെയാണ്, അല്ലാതെ മറ്റേതെങ്കിലും ജന്തുവര്‍ഗത്തിന്റെ ദര്‍ശനാനുഭവത്തെക്കുറിച്ചല്ല എന്നുറപ്പാണ്. ഡോക്കിന്‍സിന്റെ,  വികലമായ, ആസൂത്രണരഹിതമായ ഒരു അവയവമാണ് കണ്ണെന്ന അടിസ്ഥാന പ്രസ്താവനയുടെ ഖണ്ഡനവും മനുഷ്യനേത്രമെന്ന മഹാ ആസൂത്രണത്തിന്റെ അംഗീകാരവും ആണ് ഈ പേരിലൂടെ അദ്ദേഹം നടത്തിയിരിക്കുന്നത്.
അടുത്തത് ഡോക്കിന്‍സിന്റെ ഒരു കാലഹരണപ്പെട്ട തട്ടിപ്പാണ്. 1892ല്‍ ഏണസ്റ്റ് ഹെക്കല്‍ (Ernest Haeckel)(359) വരച്ച ഏറെ കുപ്രസിദ്ധമായ മീന്‍, സലമാണ്ടര്‍, ആമ, കോഴി, മുയല്‍, മനുഷ്യന്‍ തുടങ്ങിയ ജീവികള്‍ അതിന്റെ ഭ്രൂണാവസ്ഥയില്‍ അവകളുടെ ‘മത്സ്യപാരമ്പര്യം പ്രകടിപ്പിക്കുന്ന’ ചിത്രം ഇന്ന് സാധാരണ പരിണാമപ്രചാരകര്‍ അധികം പ്രചരിപ്പിക്കാറില്ല. 1997ല്‍ മിഖായേല്‍ റിച്ചാര്‍ഡ്‌സണ്‍ (Michael Richardson) ഇവയുടെ ഭ്രൂണങ്ങളുടെ യഥാര്‍ത്ഥ ഫോട്ടോകളും ഹെക്കല്‍ ഡ്രോയിംഗും തമ്മില്‍ താരതമ്യം നടത്തിയതിലൂടെയാണ് ഈ പ്രചരണത്തിന്റെ ശക്തികുറഞ്ഞത്.(360) എങ്കിലും ഇത് പല പുതിയ വ്യാഖ്യാനഫാക്ടറികളിലും വ്യാഖ്യാനിച്ചൊപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.(361) ഹെക്കലിന്റെ ചിത്രത്തിലൂടെ പറയുന്നത് എല്ലാ ജീവികളും അതിന്റെ ഭ്രൂണാവസ്ഥയില്‍ അവകളുടെ മുന്‍ഗാമി മത്സ്യത്തിന്റെ ജീവിതചക്രം ആവര്‍ത്തിക്കുമെന്നും എല്ലാ ഭ്രൂണങ്ങളിലും മത്സ്യത്തിന്റെ ശ്വസനവ്യവസ്ഥയുടെ തുടര്‍ച്ചാ ചെകിളകള്‍ പ്രകടമായി അപ്രത്യക്ഷമാകും എന്നുമാണ്.
ഡോക്കിന്‍സ് ഇക്കാര്യം സൂചിപ്പിക്കുന്നു.”നമ്മുടെ നാലറകളുള്ള ഹൃദയത്തില്‍നിന്നും വ്യത്യസ്തമായി മത്സ്യത്തിന് രണ്ടറകളേയുള്ളൂ. വെന്‍ട്രല്‍ അയോര്‍ട്ട (Ventral aorta) എന്നറിയപ്പെടുന്ന ഒരു വലിയ ധമനിയിലൂടെയാണ് അത് രക്തം മുമ്പോട്ട് പമ്പ് ചെയ്യുന്നത്. വെന്‍ട്രല്‍ അയോര്‍ട്ട ശാഖകളായി പിരിഞ്ഞ് ഇരുവശത്തുമുള്ള ആറ് ചെകിള(gills)കളിലേക്കാണ് പോകുന്നത്. ചെകിളകളിലൂടെ രക്തം കടന്നുപോകുന്നതോടുകൂടി അതില്‍ സമൃദ്ധമായ തോതില്‍ ഓക്‌സിജന്‍ കലരുന്നു. ചെകിളകള്‍ക്ക് മുകളിലായി ആറ് ജോഡി രക്തക്കുഴലുകളില്‍ക്കൂടി ശേഖരിക്കപ്പെട്ട് മറ്റൊരു വലിയ രക്തക്കുഴലില്‍ എത്തിച്ചേരുന്നു.  രക്തമെത്തിക്കുന്ന മധ്യഭാഗത്തു കൂടിയുള്ള ഈ രക്തക്കുഴലിനെ ഡോര്‍സല്‍ അയോര്‍ട്ട (dorsal aorta) എന്നുവിളിക്കുന്നു. ആറ് ജോഡി ചെകിള ആര്‍ട്ടറികള്‍ നട്ടെല്ലുകളിലെ ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ട ശരീരഘടനയുടെ തെളിവാണ്. ഇത്തരം ശരീരഘടന നമ്മെക്കാള്‍ മത്സ്യത്തിലാണ് കൂടുതല്‍ വ്യക്തവും സ്പഷ്ടവുമായിട്ടുള്ളത്. താല്‍പര്യജനകമെന്നു പറയട്ടെ, ഇത് കൂടുതല്‍ സ്പഷ്ടമായിട്ടുള്ളത് മനുഷ്യഭ്രൂണത്തിലാണ്. മനുഷ്യഭ്രൂണത്തിലെ ‘ഫാറന്‍ജിയല്‍ ആര്‍ച്ചുകള്‍’ (Pharangeal arches) നമ്മുടെ ആദിമ ചെകിളകളില്‍ നിന്നും ഉരുത്തിരിഞ്ഞതാണെന്ന് വ്യക്തമാണ്. അതിന്റെ ഘടനയുടെ വിശദാംശങ്ങളും വിലയിരുത്തുന്ന ആര്‍ക്കുമിത് ബോധ്യപ്പെടും.”(362)
തൊട്ടുതാഴെ മനുഷ്യഭ്രുണത്തിന്റെ ഒരു ചിത്രം (ഫോട്ടോയല്ല) ചേര്‍ത്തിട്ടുണ്ട്. ഡോക്കിന്‍സ് സൂചിപ്പിച്ചപോലെ ഇതിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കാം. ഫാറന്‍ജിയന്‍ ആര്‍ച്ചുകള്‍ ചെകിളയുടെ ബാക്കിപത്രമാണെങ്കില്‍ തീര്‍ച്ചയായും മനുഷ്യരിലും അവ മത്സ്യങ്ങളിലെ ചെകിളകളുടെ ധര്‍മം നിര്‍വഹിക്കേണ്ടതുണ്ട്. മത്സ്യങ്ങളില്‍ ചെകിളകള്‍ നിര്‍വഹിക്കേണ്ട ധര്‍മം എന്താണെന്ന സൂചന ഡോക്കിന്‍സ് തന്നെ നല്‍കി. മത്സ്യചെകിളകള്‍ അവയുടെ ശ്വാസോച്ഛാസ അവയവമാണ്. ജലത്തില്‍ നിന്ന് ഓക്‌സിജന്‍ സ്വീകരിച്ച് അവ രക്തത്തിലേക്ക് നല്‍കുന്ന ധര്‍മമാണ് മത്സ്യചെകിളകള്‍ നിര്‍വഹിക്കുന്നത്. മനുഷ്യരില്‍ ഈ ധര്‍മം നിര്‍വഹിക്കുന്നത് അവന്റെ ശ്വാസകോശങ്ങളാണ് (Lungs). അങ്ങനെയെങ്കില്‍ പരിണാമ വിശ്വാസപ്രകാരം മനുഷ്യശ്വാസകോശം  പരിണമിക്കേണ്ടി(ഉണ്ടാവേണ്ടി)യിരുന്നത് ഡോക്കിന്‍സ് വിശദമായി പഠിക്കാന്‍ നിര്‍ദ്ദേശിച്ച ഫാറന്‍ജിയന്‍ ആര്‍ച്ചുകളില്‍ നിന്നാണ്. എന്നാല്‍ പരിണാമവിശ്വാസികളുടെ സകലപ്രതീക്ഷകളും തകിടംമറിച്ച് ഫാറന്‍ജിയന്‍ ആര്‍ച്ചുകള്‍ ശ്വാസകോശ രൂപീകരണത്തിന് ഒരു സഹായവും ചെയ്യാത്ത പിശുക്കന്‍മാരാണ്. എന്നുമാത്രമല്ല അവ മനുഷ്യശിരസിലെ, നെഞ്ചിലെയല്ല, വ്യത്യസ്ത പേശികള്‍ രൂപീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
മനുഷ്യഭ്രൂണത്തില്‍ അഞ്ച് ഫാറന്‍ജിയന്‍ ആര്‍ച്ചുകളാണുണ്ടാവുക. ഇതില്‍ ഒന്നാം ആര്‍ച്ചില്‍ നിന്ന് മീഡിയല്‍ ആന്റ് ലാറ്ററല്‍ ടെറിഗോയ്ഡ്‌സ് (medial and laterul pterygoids), മസീറ്റര്‍ (Massetar), ടെംപറാലിസ് (tempaoralis), മൈലോഹോയോയിഡ് (mylohyoid), ഡൈഗ്രാസ്റ്റിക് മസില്‍ (belly of digrastic), ടെന്‍സര്‍ ടിംപാനി (tensor tympani), ടെന്‍സര്‍ പാലറ്റി (tensor palati) എന്നീ പേശികളും രണ്ടാം ആര്‍ച്ചില്‍നിന്ന് മുഖപേശികള്‍ (muscles of face), ഓക്‌സിവിറ്റോ ഫ്രൊന്റാലിസ് (ocupito frontalis), പ്ലാറ്റിസ്മ (platysma), പോസ്റ്റീരിയര്‍ ഡൈഗാസ്റ്റിക് (posterior digastic), സ്റ്റെപിഡിയസ് (stepidius), ഓറികുലാര്‍ പേശികള്‍ (auriecular muscles) തുടങ്ങിയവയും; മൂന്നമാത്തെ ആര്‍ച്ചില്‍ നിന്ന് സ്റ്റൈലോ ഫാരിന്‍ജിയസും ( stylo pharangeas); നാലാം ആര്‍ച്ചില്‍ നിന്ന് സ്വനപേടക പേശികളും (muscle of larynx); ആറാം ആര്‍ച്ചില്‍നിന്ന് ഫാരിന്‍ജിയന്‍ (phaynx) പേശികളും രൂപപ്പെട്ടുവരുന്നു; അഞ്ചാം ആര്‍ച്ച് വളര്‍ച്ചിടക്ക് ഇല്ലാതായിപ്പോവുകയും ചെയ്യുന്നു.(363)
ഫാറന്‍ജിയന്‍ ആര്‍ച്ചുകളില്‍ പ്രധാനമായും തലയിലെ പേശികള്‍ മാത്രമാണ് രൂപപ്പെടുന്നത്. അവയില്‍ ചിലതിന്റെ ധര്‍മങ്ങളുംകൂടി പരിശോധിക്കാം. മീഡിയല്‍ ആന്റ് ലാറ്ററല്‍ ടെറിഗോയ്ഡുകള്‍ താടിയെല്ലിന്റെ ചലനങ്ങള്‍ നിയന്ത്രിക്കുന്നു. വായ് തുറക്കുക, അടക്കുക, താടിയെല്ലുകള്‍ വശങ്ങളിലേക്ക് ചലിപ്പിക്കുക തുടങ്ങിയവയാണിതിന്റെ പ്രധാന ധര്‍മങ്ങള്‍. മസീറ്റര്‍ താടിയെല്ലിനെ മുന്നോട്ടുചലിപ്പിക്കുക, ടെംപറാലീസ് താടിയെല്ലിനെ ഉള്ളിലേക്ക് ചലിപ്പിക്കുക, താടിയെല്ലിനെ ഉയര്‍ത്തുക തുടങ്ങിയ ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നു. മൈലോ ഡിയോയിഡ് ഹയോയിഡ് എല്ലിനെയും ഓറല്‍ കാവിറ്റി ഫ്‌ളോറിനെയും ഉയര്‍ത്തുന്ന പേശികളാണ്. ഡൈഗസ്റ്റിക് മസില്‍, മസീറ്ററും ടെംപറാലിസും അയഞ്ഞിരിക്കുന്ന വേളകളില്‍ വായ് തുറക്കുന്നു ടെന്‍സര്‍ ടിംപാനി കര്‍ണപടത്തെ ഉദ്ദീപിപിച്ച് നിര്‍ത്തുകയും ടെന്‍സര്‍ പാലറ്റി അണ്ണാക്കിലെ മൃദുലപാലറ്റിനെ ബലപ്പെടുത്തുകയും ചെയ്യുന്നു. ഓക്‌സിലിറ്റോ ഫ്രൊന്റാലിസ് നെറ്റി ചുളിക്കുക, പുരികമുയര്‍ത്തുക എന്നീ കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നു. മുഖപേശികളാണ് നമ്മുടെ മുഖഭാവങ്ങള്‍ നാം അനുഭവിക്കുന്ന വ്യത്യസ്ത വികാരങ്ങള്‍ക്കനുസരിച്ച് പ്രകടിപ്പിക്കുന്നതില്‍ കാതലമായ പങ്ക് വഹിക്കുന്നത്. അതുപോലെ പ്ലാറ്റിസ്മ സങ്കടം, പേടി തുടങ്ങിയവ അനുഭവിക്കുമ്പോള്‍ വികാരപ്രകടനത്തിന് മൗത്ത് കോര്‍ണറുകളെ ചലിപ്പിക്കുന്നു. സ്റ്റൈലോ ഹയോയിഡ്  ഭക്ഷണം വിഴുങ്ങുന്ന സമയത്ത് ഹലോയിഡ് അസ്ഥിയെ ഉയര്‍ത്തുന്നു. സ്റ്റൈലോ ഫാരിന്‍ജിയസ് ഭക്ഷണം വിഴുങ്ങുന്നതിന് ലാറിംഗ്‌സിനെയും ഫാറിംഗ്‌സിനെയും ഉയര്‍ത്തി വിഴുങ്ങള്‍ എളുപ്പമാക്കുന്നു. സ്റ്റെപിസിയസ് കര്‍ണപുടങ്ങളില്‍ പതിക്കുന്ന കഠോരശബ്ദത്തെ ആന്തരിക കര്‍ണത്തിലേക്ക് എത്താതെ നിയന്ത്രിക്കുന്നു തുടങ്ങിയ ധര്‍മങ്ങളാണ് ഫാറിന്‍ജിയന്‍ ആര്‍ച്ചുകളില്‍ നിന്നും രൂപംകൊള്ളുന്ന പ്രധാനപേശികളുടെ സുപ്രധാനധര്‍മങ്ങള്‍. അല്ലാതെ ഇവയിലെവിടെയും ശ്വാസച്ഛാസം ശ്വാസകോശം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒരു സഹായവും ചെയ്യുന്നില്ല അതുകൊണ്ട് തന്റെ ഫാറന്‍ജിയന്‍ മത്സ്യമാതാവിന്റെ തിരുശേഷിപ്പുകള്‍ അവളുടെ പുത്രപുത്രന്‍മാരില്‍ തുടങ്ങുന്നതല്ല.
സുപ്രസിദ്ധനായ ഒരു ജ്യോതിഷി രാത്രിയില്‍ മരക്കൊമ്പത്ത് കണ്ട മിന്നാമിനുങ്ങ് കൂട്ടങ്ങളുടെ രാശിയും രേഖയും ക്രമവും ഗണിച്ചെടുത്ത് അവയില്‍ നവഗ്രഹങ്ങളെ ദര്‍ശിച്ച് അവയിലൂടെ മനുഷ്യന്റെയും ഭൂമിയുള്‍പ്പെടെ നവഗ്രഹങ്ങളുടെ, പ്രപഞ്ചത്തിന്റെ പോലും ഭാവിയും ഭൂതവും വര്‍ത്തമാനവും കവടി നിരത്തി കണ്ടുപിടിച്ച് പ്രഖ്യാപിച്ചപോലെ മാത്രമാണ് ഡോക്കിന്‍സിന്റെയും കൂട്ടാളികളുടെയും മനുഷ്യഭ്രൂണ/ മത്സ്യമാതാവ് താരതമ്യം. നവഗ്രഹസങ്കല്‍പംപോലും പമ്പരവിഡ്ഡിത്തമാണ്. ആ പമ്പര വിഡ്ഡത്തത്തെ കണക്കുകൂട്ടിയെടുത്ത് വ്യാഖ്യാനിക്കാന്‍ മിന്നാമിനുങ്ങുകളുടെ നുറുങ്ങുവെട്ടം ഉപയോഗിച്ച ‘മഹാനായ’ ജ്യോതിഷിയെപ്പോലെ തന്നെയാണ് ഡോക്കിന്‍സ് ഇവിടെ പെരുമാറുന്നത്. നക്ഷത്രങ്ങളിലും മിന്നാമിനുങ്ങുകളിലും വെളിച്ചമുള്ളതുകൊണ്ടാണ് ജ്യോതിഷി കണക്കുകൂട്ടിയെടുത്തതെങ്കില്‍ മത്സ്യഭ്രൂണത്തിലും മനുഷ്യഭ്രൂണത്തിലും കണ്ട ചുളിവകളാണ് പരിണാമവിശ്വാസികളെ മനുഷ്യനെ മത്സ്യപുത്രനാക്കാന്‍ സഹായിച്ച മഹാതെളിവ്!
ഡോക്കിന്‍സ് മറ്റൊരു തെളിവ് അവതരിപ്പിക്കുന്നത് ജിറാഫിലെ ലാറിഞ്ജല്‍ നാഡിയുടെ ചുറ്റിത്തിരിയലാണ്. ആ ചുറ്റിത്തിരിയലിന് കാരണം ജിറാഫിന്റെ മുതുമുത്തച്ഛന്‍ മത്സ്യത്തിന്റെ കഴുത്ത് നീണ്ടതിലൂടെ ലാറിഞ്ജല്‍ നാഡി അലക്ഷ്യമായി ചുറ്റിക്കറങ്ങാന്‍ തുടങ്ങി എന്നുമാണ് സമര്‍ത്ഥിക്കുന്നത്. ജിറാഫിന്റെ മാത്രമല്ല എല്ലാ നട്ടെല്ലികളിലും ഈ പ്രശ്‌നമുള്ളതായി അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.
അദ്ദേഹമെഴുതുന്നു. ”ഒരു വ്യക്തിയില്‍ സാധാരണയായി ആവര്‍ത്തിത ലാറിഞ്ജല്‍ നാഡി അതിന്റെ ചുറ്റിത്തിരിയല്‍ കാരണം നിരവധി ഇഞ്ചുകളുടെ വ്യത്യാസമാണ് കാണിക്കുന്നതെങ്കില്‍ ജിറാഫില്‍ അത് തമാശക്കും അപ്പുറമാണ്. അതായത് നിരവധി അടികളാണ് അവിടെ അധികഫാറ്റായി തീരുന്നത്. പ്രായപൂര്‍ത്തിയായ ഒരു ജിറാഫില്‍ ഈ ചുറ്റിത്തിരിയല്‍ കാരണം ലാറിഞ്ജല്‍ നാഡി 15 അടി സഞ്ചരിക്കുന്നു.”(364) ഈ ചുറ്റിത്തിരിയലിനുള്ള കാരണംകൂടി പറയുന്നത് കാണുക.
”പരിണാമത്തിനിടയില്‍ സസ്തനികളുടെ കഴുത്ത് വലിഞ്ഞു നീളുകയും (മത്സ്യത്തിന് കഴുത്തില്ല) ചെകിളകള്‍ അപ്രത്യക്ഷമാവുകയും ചെയ്തു……… സസ്തനങ്ങളുടെ മുന്‍ഗാമികള്‍ മത്സ്യത്തില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ അകലുന്തോറും നാഡികളും രക്തക്കുഴലുകളും അങ്ങോട്ടുമിങ്ങോട്ടും കുഴഞ്ഞുമറിഞ്ഞ രീതിയില്‍ വലിയുകയും നീളുകയുമായിരുന്നു. അതവയുടെ സ്വതവേ ഉണ്ടായിരുന്ന സ്ഥാനങ്ങളുടെ കാര്യത്തിലും ക്രമഭംഗമുണ്ടാക്കി. സന്തുലിതവും ക്രമനിബദ്ധമായി ആവര്‍ത്തിക്കപ്പെടുന്നതുമായി മത്സ്യചെകിളകളില്‍ നി#്‌നന് തീര്‍ത്തും വ്യത്യസ്തമായി നട്ടെല്ലികളുടെ മാറിടവും കഴുത്തും ക്രമഭംഗത്തിന്റെ പൂരപ്പറമ്പായി. ഈ വികലതകളുടെ ആകെത്തുകയായി സംഭവിച്ച അപകടങ്ങളില്‍ ഏറ്റവും വലുതാണ് ആവര്‍ത്തിത ലാറിഞ്ജിയല്‍ നാഡിയുടെ കാര്യത്തില്‍ സംഭവിച്ചത്.”(365)
മത്സ്യ ചെകിളകളുടെ ആവര്‍ത്തനമാണിതെന്ന വാദം അദ്ദേഹം തന്നെ നിരാകരിച്ചിരിക്കുകയാണിവിടെ. മത്സ്യം അമ്മയായി മാറിയെങ്കില്‍ ആ മാറ്റത്തിന് വ്യത്യസ്ത അവയവങ്ങളും കലകളും നിരവധി വ്യത്യസ്ത ഘടകങ്ങളും ജീവികളില്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള പരിണാമത്തിന് പ്രകൃതി നിര്‍ദ്ധാരണമോ, ഉല്‍പരിവര്‍ത്തനമോ, അന്ധമായ ആകസ്മികതയോ എന്ത്, ഏത് മെക്കാനിസം ആണ് മത്സ്യത്തെ അമ്മയാക്കിയതെങ്കിലും എന്തുകൊണ്ട് ലാറിഞ്ജിയല്‍ നാഡിയെ പരിണമിപ്പിച്ചില്ല എന്നതു പ്രസക്തമാണ്. ഡോക്കിന്‍സ് പറഞ്ഞതുപോലെ എന്തുകൊണ്ട്  പരിണാമസങ്കേതം തമാശക്കും അപ്പുറമുള്ള ഈ വിഡ്ഡിത്തം ഇന്നും എല്ലാ ജീവികളിലും നിലനിര്‍ത്തിപ്പോരുന്നു ?
ജിറാഫിന്റെ ലാറിഞ്ജല്‍ നീണ്ടുപോയതിന് പരിണാമപരമായ ഉത്തരം പറയാന്‍ കഷ്ടപ്പെട്ട് മണ്ണുകപ്പുന്നുണ്ട് ഡോക്കിന്‍സ്. അത് പകര്‍ത്തുന്നതിന് മുമ്പ് ഈ വിഷയത്തിലെ അദ്ദേഹത്തിന്റെ  അഹങ്കാരത്തില്‍ ചാലിക്കപ്പെടുന്ന വിശകലനം കാണുക. ”ഇവിടെ പ്രധാനമായും പരിഗണിക്കേണ്ട കാര്യങ്ങളെന്തെന്നാല്‍ ഏത് സസ്തനത്തിലെയും ആവര്‍ത്തിത ലാറിഞ്ജന്‍ നാഡി ആസൂത്രകനെതിരെയുള്ള നല്ല തെളിവാണ്. ജിറാഫിന്റെ കാര്യത്തില്‍ അത് ‘നല്ല’ എന്നതില്‍ നിന്നും ‘കണ്ണഞ്ചിപ്പിക്കുന്ന’ എന്ന തലത്തിലേക്ക് നാങ്ങുന്നുവെന്ന് മാത്രം.”(366) ലാറിഞ്ജല്‍ നാഡി മത്സ്യം പരിണമിച്ചതിനനുസരിച്ച് എന്തുകൊണ്ട് പുരോഗതി നേടിയില്ല എന്നതിനുള്ള ഡോക്കിന്‍സിയന്‍ വിവരണംകൂടി കാണുക :
”എന്തുകൊണ്ട് പ്രകൃതി നിര്‍ദ്ധാരണം ഒരു എഞ്ചിനീയര്‍ ചെയ്യിനിടയുള്ളതുപോലെ പണിശാലയില്‍ തിരികെച്ചെന്ന് യുക്തിപൂര്‍വം കുറേക്കൂടി അനുഗുണമായ മറ്റൊരു ആസൂത്രണരേഖ തയ്യാറാക്കിയില്ല എന്ന ചോദ്യമാണ് ഒരു പരിണാമവാദിയെ സംബന്ധിച്ചടുത്തോളും പ്രസക്തമാകുന്നത്. ഈ അധ്യായത്തില്‍ നാം ആവര്‍ത്തിച്ചു കണ്ടുമുട്ടുന്ന ചോദ്യവുമിതുതന്നെ. ഞാനതിന് ഉത്തരം നല്‍കാന്‍ പലരീതിയില്‍ ശ്രമിച്ചിട്ടുണ്ട്. സാമ്പത്തികശാസ്ത്രത്തില്‍ ഓരോ യൂണിറ്റിന്റെയും നിര്‍മ്മിതിക്കും ആവശ്യമായി വരുന്ന അധികച്ചെലവ് (Marginal cost) എന്നൊരു സങ്കല്‍പമുണ്ട്. ആഴര്‍ത്തിത ലാറിഞ്ജിയല്‍ നാഡിയെക്കുറിച്ചുള്ള വിശദീകരണം ആ സങ്കല്‍പത്തെ ആധാരമാക്കിയുള്ളതാണ്.
പരിണാമത്തിനിടെ ജിറാഫിന്റെ കഴുത്തിന്റെ നീളം മെല്ലെ ‘ക്രമമായി’ വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെ ചുറ്റിത്തിരിയലിന്റെ ചെവവ്, അത് സാമ്പത്തികമായ അര്‍ത്ഥത്തിലായാലും ശരി വിക്കിവിക്കി സംസാരിക്കേണ്ടി വരുന്ന അര്‍ത്ഥത്തിലായാലും ശരി ‘ക്രമേണ’ വര്‍ദ്ധിക്കുകയായിരുന്നു. ഇവിടെ ക്രമേണ എന്ന വാക്കിന് ഊന്നല്‍ കൊടുക്കേണ്ടതുണ്ട്. ഓരോ മില്ലിമീറ്റര്‍ വര്‍ദ്ധനക്കുള്ള അധികച്ചെലവ് വളരെ ചെറുതായിരുന്നു. ജിറാഫിന്റെ കഴുത്തിന് ഇന്നത്തെ അത്രയും നീളം വെച്ചപ്പോഴേക്കും ഒരു പ്രത്യേകസ്ഥിതിവിശേഷം സംജാതമായിട്ടുണ്ടാകാം. ചുറ്റിത്തിരിയല്‍ മൂലമുണ്ടായ മുഴുവന്‍ ചെലവ് സൃഷ്ടിക്കുന്ന സവിശേഷ സ്ഥിതിവിശേഷമാണത്. അതായത് ഉല്‍പരിവര്‍ത്തനം സംഭവിച്ച് കഴുത്തിന് നീളംവെച്ച വ്യക്തിഗത ജിറാഫുകളായിരിക്കാം അവയെ സംബന്ധിച്ചടുത്തോളം താഴോട്ടുപോകുന്ന ലാറിഞ്ജിയന്‍ നാഡീവാഗസ് സമുച്ചയത്തില്‍ നിന്നും ഭിന്നിച്ച്  ശ്വാസനാളദ്വാരത്തിന്റെ സമീപത്തുള്ള ചെറിയ വിടവിലൂടെ ചാടിക്കടന്നു പോകുന്നത് അതിജീവനത്തെ തുണച്ചിട്ടുണ്ടാവാം. ഇത് എന്റെ ഒരു പരികല്‍പനയാണ്.”(367)
എന്നാല്‍ അദ്ദേഹം തന്നെ  പിന്നീട് പറയുന്നത് കാണുക: ”പൂര്‍ണമായി വികസിച്ച ലാറിംങ്‌സും സഹജീവികളുമായി വന്‍തോതില്‍ ഇടപഴകുന്ന പ്രവണതയുമുണ്ടെങ്കിലും ജിറാഫിന് ആകെ പുറപ്പെടുവിക്കാന്‍ കഴിയുന്ന ശബ്ദം ചെറിയ ഏതാനും മൂളലുകളും ഞരക്കങ്ങളും മാത്രമാണ്. വിക്കലോടെ സംസാരിക്കുന്ന ജിറാഫ് എന്നെ സംബന്ധിച്ചടുത്തോളം ഒഴിവാക്കാനാവാത്ത ചിന്തയാണെങ്കിലും ഇവിടെ ഞാനത് പിന്തുടരാന്‍ ആഗ്രഹിക്കുന്നില്ല.”(368)
പരിണാമപ്രകാരം ലാറിഞ്ജയിന്‍ നാഡികളുടെ ചുറ്റിത്തിരിയല്‍ ജിറാഫിനെ സംബന്ധിച്ചടുത്തോളം ചെറിയ നഷ്ടമല്ല, വമ്പിച്ച നഷ്ടം തന്നെയാണ്. ജിറാഫിന്റെ ശബ്ദസൗകുമാര്യം ആകെ നഷ്ടപ്പെടുത്തി അവറ്റകളുടെ വ്യക്തിപ്രഭാവത്തിന് തീരാകളങ്കം ചാര്‍ത്തിയ പ്രശ്‌നം ഡോക്കിന്‍സിനും ബോധ്യമാണെന്നല്ലേ ”ഇവിടെ ഞാനത് പിന്തുടരാന്‍ ആഗ്രഹിക്കുന്നില്ല” എന്ന ഒഴിഞ്ഞുമാറ്റത്തില്‍നിന്ന് വ്യക്തമാകുന്നത്? ഇത്രയും മഹത്തായ ജൈവവൈവിദ്ധ്യങ്ങളെയെല്ലാം അതിന്റെ എല്ലാ വൈവിദ്ധ്യങ്ങളിലും പാരസ്പര്യങ്ങളിലും കൊള്ള കൊടുക്കലുകളിലും പരിപൂര്‍ണമായി പിന്തുണച്ച ‘പരിണാമം’ എന്തുകൊണ്ട് പാവം ജിറാഫുകളോട് ഈ തുല്യതയില്ലാത്ത കൊലച്ചതി ചെയ്തു? തീര്‍ച്ചയായും പരിണാമം ജിറാഫുകളുടെ ഈ അടിയന്തിരപ്രശ്‌നത്തിന് ഉല്‍പരിവര്‍ത്തനത്തിലൂടെയോ പ്രകൃതി നിര്‍ദ്ധാരണത്തിലൂടെയോ കേവല യാദൃഛികതകളിലൂടെയും സത്വര പരിഹാരം നല്‍കി വ്യാഖ്യാനക്കസര്‍ത്തുകള്‍ പ്രഖ്യാപിക്കും എന്നുപ്രതീക്ഷിക്കാം!
കുറിപ്പുകള്‍:
345 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ ഡി.രവിചന്ദ്രന്‍, ഡി.സി ബുക്‌സ്. പേജ് 409, 410
345 അതേ പുസ്തകം പേജ് 410
347 അതേ പുസ്തകം പേജ് 411
348 അതേ പുസ്തകം പേജ് 412
350 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 193
351 ജീവജാതികളുടെ ഉല്‍പത്തി ചാള്‍സ് ഡാര്‍വിന്‍. പരിഭാഷ പി.സുദര്‍ശനന്‍, മൈത്രി ബുക്‌സ്, തിരുവനന്തപുരം. പേജ് 202
352 അവലംബം : www.deepview.com/forums/thread/2791860
353 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 426
355 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 426-428
356 അതേ പുസ്തകം പേജ് 426
357 അതേ പുസ്തകം പേജ് 22
358 അതേ പുസ്തകം പേജ് 428
361 Human Embryology 8th Edition Inderbir singh  G.P. Pal, Macmillan Publishers, India Page 109. (MBBS Human Embryology text book)
362 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 434, 435
363
364 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 434, 435
365 അതേ പുസ്തകം പേജ് 434
366 അതേ പുസ്തകം പേജ് 439
367 അതേ പുസ്തകം പേജ് 437
368 അതേ പുസ്തകം പേജ് 437

Saturday, July 25, 2015

ജീവോല്‍പത്തിയില്‍ തടഞ്ഞുവീഴുന്ന നുണകള്‍



റിച്ചാഡ് ഡോക്കിന്‍സിന്റെ ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം  പരിണാമത്തിന്റെ തെളിവുകള്‍ എന്ന പുസ്തകം വിലയിരുത്തപ്പെടുന്നു -



ഭാഗം 16


ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ദുബൈയിലെ ‘ഖലീഫ ടവര്‍’ പരിഗണിക്കുക. അല്ലെങ്കില്‍ മറ്റേതെങ്കിലും മനുഷ്യ നിര്‍മ്മാണങ്ങള്‍ പരിഗണിക്കുക. ഭൗമോപരിതലത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന കെട്ടിടങ്ങള്‍ക്ക് അത്രയും ഭാരം വഹിക്കാന്‍ ആവശ്യമായ അടിത്തറയും ഭൂമിയുടെ അകത്തേക്കിറങ്ങിച്ചെല്ലുന്ന പൈലിംഗുകളും അടിസ്ഥാനഭാരവും എല്ലാം ആവശ്യമാണ്. സാധാരണ ഒരു ടാര്‍പോളിന്‍ ഷീറ്റ് വലിച്ചുകെട്ടുകയാണെങ്കിലും അതില്‍ പതിയുന്ന കാറ്റിനെ പ്രതിരോധിക്കാന്‍ ആവശ്യമായ കാലുകളും കുറ്റികളും കയറുകളും ആവശ്യമാണ്. ഖലീഫ ടവറിന്റെ നിര്‍മ്മാണത്തെയും അതിന്റെ വിശദമായ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യത്തെയും അതിന്റെ ഉയരത്തെയും സൗന്ദര്യത്തെയും നിര്‍മ്മാണത്തിലെ വ്യത്യസ്ത ഘടകങ്ങളുടെ പ്രത്യേകതകളെയും ഘടകസമന്വയങ്ങളെയും സംബന്ധിച്ച് വിശദമായി  ചര്‍ച്ച ചെയ്യുന്നുവെങ്കില്‍ ആരാണെങ്കിലും അതിന്റെ അമ്പതിലേറെ മീറ്റര്‍ ആഴത്തിലേക്കിറങ്ങിച്ചെന്ന പൈലിംഗ്  ആയിരിക്കും  ഏതൊരാളും ആദ്യമായി പരിഗണിക്കുക.
ഒരു കെട്ടിടത്തെക്കുറിച്ചുള്ള പഠനത്തില്‍ അതിന്റെ പുറംമോടി കൂട്ടാന്‍ കാലാകാലങ്ങളില്‍ മാറ്റിക്കൊണ്ടിരിക്കുന്ന നിറഭേദങ്ങളെ ആരും ഗൗരവമായി പരിഗണിക്കാറില്ല. അടിസ്ഥാനശിലകളില്ലാത്ത കെട്ടിടങ്ങളെക്കുറിച്ചുള്ള ചര്‍ച്ച സ്വപ്‌നലോകത്ത് മാത്രം നിലനില്‍ക്കുന്ന സങ്കല്‍പവീടുകളെ സംബന്ധിച്ച ചര്‍ച്ചകളായേ പരിഗണിക്കപ്പെടുകയുള്ളൂ.
അടിസ്ഥാനപരമായ പരിണാമവിമര്‍ശനങ്ങളില്‍ പരിഭ്രാന്തനായ ഡോകിന്‍സ് പരിണാമവിമര്‍ശനങ്ങളെ  തകര്‍ക്കുക എന്ന ‘മഹത്തായ’ ലക്ഷ്യത്തോടെ(315) എഴുതിയ ബ്രഹത്ഗ്രന്ഥവും സ്വപ്‌നലോകത്തെ സങ്കല്‍പ വീടിനെക്കുറിച്ചുള്ള ചര്‍ച്ചപോലെ ജലരേഖയായി പരിണമിക്കുന്നു. ഈ പ്രശ്‌നം ഡോക്കിന്‍സ് മാത്രം നേരിടുന്നതല്ല. ഡോക്കിന്‍സിനെ പകര്‍ത്തിയെഴുതുന്ന മലയാള പരിണാമസാഹിത്യകാരന്‍മാരും പരിണാമവിശ്വാസികളും പ്രബോധകരുമടക്കം ലോകത്തുടനീളമുള്ള പരിണാമ വിശ്വാസിസമൂഹം നേരിടുന്ന അടിസ്ഥാന പ്രശ്‌നമാണ്. എങ്കിലും ഡോക്കിന്‍സിന്റെ കൃതി അദ്ദേഹത്തിനും അനുയായികള്‍ക്കും ആത്മസായൂജ്യം നല്‍കുന്നു എന്നത് അവഗണിക്കാനാവില്ല.
കേരളത്തിലെ ഏതൊരു പരിണാമ പ്രചാരകനും പറയുന്നത് ജീവോല്‍പത്തി പരിണാമത്തിനകത്തുള്ള വിഷയമല്ല, അത് മറ്റൊരു വിഷയമാണെന്നാണ്. എങ്ങനെയോ യാദൃഛികമായുണ്ടായ ആദ്യ ജൈവകോശം (ഏകകോശം) വിഘടിപ്പ് ഒരുപാട് ഏകകോശമായും ആ വിഘടനങ്ങള്‍ക്കിടയില്‍ എങ്ങനെയോ ദൈ്വകോശ ജീവിയായും ദശലക്ഷക്കണക്കിന് വര്‍ഷങ്ങളിലൂടെ ബഹുകോശ ജീവിയായും പരിണമിച്ചുപരിണമിച്ച് ഇങ്ങനെ വളര്‍ന്നുവരികയാണെന്ന അമ്മൂമ്മക്കഥയല്ലാതെ മറ്റൊരു തെളിവും ഇവര്‍ക്കില്ല. അക്കാര്യം നാം നടേ ചര്‍ച്ച ചെയ്തിട്ടുണ്ട്.C 1
ജീവന്റെ ആവിര്‍ഭാവത്തെക്കുറിച്ച് പരിണാമ വിശ്വാസികള്‍ ഒഴികഴിവ് പറയുന്നുണ്ടെങ്കിലും, ഡാര്‍വിന്‍ തന്റെ സിദ്ധാന്തം അവതരിപ്പിച്ച 1850കളില്‍ ജീവന്റെ സങ്കീര്‍ണതയെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നില്ല. 1859ല്‍ തന്റെ ജീവജാതികളുടെ ഉല്‍പത്തി പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം കഴിഞ്ഞ് ലൂയി പാസ്റ്റര്‍ അന്നത്തെ ജീവശാസ്ത്രജ്ഞരുടെ അജ്ഞത ശാസ്ത്രീയ പരീക്ഷണത്തിലൂടെ തിരുത്തി എഴുതി. അന്നത്തെ വിശ്വാസപ്രകാരം സൂക്ഷ്മജീവികള്‍ (ബാക്ടീരിയ, വൈറസ് തുടങ്ങിയവ) അന്തരീക്ഷത്തില്‍ തനിയെ ഉണ്ടാവുമെന്നും മാംസത്തിലും ശവങ്ങളിലും പുഷ്പങ്ങള്‍ തന്നെ വളര്‍ന്നുവരുമെന്നുമായിരുന്നു. എന്നാല്‍ തന്റെ സ്വന്‍നെക്ക് ഫഌസ്‌ക് പരീക്ഷണത്തിലൂടെ ഈ മൂഢവിശ്വാസം പാസ്റ്റര്‍ തിരുത്തി. ഡാര്‍വിന്‍ തന്റെ വിശ്വാസം അവതരിപ്പിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ധാരണ ജീവന്‍ എന്നത് വളരെ ലളിതമാണെന്നായിരുന്നു. ആ ഒരു ധാരണയില്‍ പടുത്തുയര്‍ത്തിയ പരിണാമ സിദ്ധാന്തം ഓരോ ശാസ്ത്രീയ വളര്‍ച്ചകളിലും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. അതെ, ഡാര്‍വിനേറ്റ ആദ്യപ്രഹരം ലൂയി പാസ്റ്ററില്‍ നിന്നായിരുന്നു.(316)
എന്നാല്‍ 1871 ഫെബ്രുവരി 11ന് ജോസഫ് ഡാള്‍ട്ടണ്‍ ഹൂകെര്‍ക്ക്(317) എഴുതിയ കത്തില്‍  Warm little pond എന്നൊരു പുതിയ സങ്കല്‍പം ഡാര്‍വിന്‍ അവതരിപ്പിച്ചു. ആ സങ്കല്‍പപ്രകാരം ഭൂമി ആദിമ പ്രക്ഷുബ്ധ കാലാവസ്ഥയില്‍ ‘ജീവോല്‍പ്പത്തിക്ക് ആവശ്യമായ’ രാസവസ്തുക്കളായ അമോണിയ (Ammonia) ഫോസ്ഫറിക് ഉപ്പ് (Phosphoric Salt), പ്രകാശം, താപം, വൈദ്യുതി തുടങ്ങിയവയാല്‍ സമ്പുഷ്ടമായിരുന്നു. അവിടുത്തെ ചുട്ടുപഴുത്ത പ്രത്യേക കാലാവസ്ഥയില്‍ ആദിമജീവന്‍ നിലവില്‍വന്നു എന്നാണ് ഈ സങ്കല്‍പം.
ഡോക്കിന്‍സ് ഈ സങ്കല്‍പങ്ങളെ ന്യായീകരിക്കാനുള്ള ശ്രമം വരികള്‍ക്കിടയില്‍ നടത്തുന്നുണ്ട്. ”ഡാര്‍വിന്‍ തന്നെ പരാമര്‍ശിച്ചതുപോലെ, അതീവ ലളിതമായ തുടക്കമാണ് അതിനുണ്ടായിരുന്നത്.”(318) ഡാര്‍വിന്റെ ഊഹത്തെ തുടര്‍ന്ന് ഇക്കാര്യം തന്നെ ഒരല്‍പംകൂടി വികസിപ്പിച്ച് അവതരിപ്പിക്കുന്നുണ്ട് അലക്‌സാണ്ടര്‍ ഓപാരിനും (Alexander Oparin) ജെ.ബി.എസ് ഹാള്‍ഡയിനും (J.B.S Haldane).(319) 1924ല്‍ അലക്‌സാണ്ടര്‍ ഓപാരിന്‍ അവതരിപ്പിച്ച ആദിമ സൂപ്പ് (Primordial Soup) പരികല്‍പനയും ഹാള്‍ഡയിന്റെ ഹോട്ട് ഡൈല്യൂട്ട് സൂപ്പ് (Hot dilute soup) ഭാവനയും ഒരേ കാലഘട്ടത്തിലാണ് പുറത്തുവന്നത്.(320) ആദിമഭൂമിയില്‍ ജീവന്‍ നിലവില്‍ വരാന്‍ ആവശ്യമായ എല്ലാ രാസ ഭൗതിക ഘടക പദാര്‍ത്ഥങ്ങളും നിലവിലുണ്ടായിരുന്നുവെന്നും അന്നത്തെ ഉയര്‍ന്ന താപനിലയും നിരന്തര അഗ്നിപര്‍വത സ്‌ഫോടനങ്ങളും ഇടിമിന്നലുകളും ഇത്തരം ഘടകപദാര്‍ത്ഥങ്ങള്‍ക്ക് വിഘടിക്കാനും സംയോജിക്കാനും രാസപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കാനുമാവശ്യമായ ഊര്‍ജ്ജം സംഭാവന ചെയ്‌തെന്നും അതിലൂടെ ചില ആദിമ ജൈവസംയുക്തങ്ങള്‍ ഉരുത്തിരിഞ്ഞെന്നുമുള്ള അനുമാനമാണ് ഇത് മുന്നോട്ടുവെക്കുന്നത്.
ഇങ്ങനെ ആവശ്യമുണ്ട് എന്നുകരുതുന്ന എല്ലാ സംവിധാനങ്ങളും നിര്‍ലോഭം അനുവദിച്ചു നല്‍കുന്ന ഇവരാരും പക്ഷേ ജീവന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ ജീവവായുവായ ഓക്‌സിജന്റെ സാന്നിദ്ധ്യം വകവെച്ചുകൊടുക്കുന്നില്ല. എന്നുമാത്രമാല്ല ആ സാഹചര്യത്തില്‍ ഓക്‌സിജന്‍ നിലവില്‍ ഉണ്ടായിരുന്നില്ല എന്നുകൂടി ഉദ്‌ഘോഷിക്കാന്‍ പിശുക്കൊന്നും കാട്ടുന്നില്ല! ഈ സങ്കല്‍പങ്ങളും ഡാര്‍വിന്റെ ഹോട്ട് ലിറ്റില്‍ പോട്ട് ചിന്തയും തമ്മില്‍ തത്ത്വത്തില്‍ വലിയ മാറ്റങ്ങളൊന്നുമില്ല. ആദിമ അന്തരീക്ഷത്തിലെ രാസഭൗതിക സാഹചര്യത്തില്‍ ചില രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി ജീവന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഉള്‍ക്കൊള്ളുന്ന ചില ഘടകങ്ങള്‍ വന്നു എന്നതാണിതിന്റെ ആകെത്തുക.
ഈ പരികല്‍പ്പനകളെ ആധാരമാക്കിയാണ് സ്റ്റാന്‍ലി മില്ലറും (Stanly Miller) ഹറോള്‍ഡ് യൂറെയും (Harold Urey) ചേര്‍ന്ന് 1952ല്‍ ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടത്തിയ പരീക്ഷണം. ഒരു പ്രത്യേക ഫഌസ്‌കില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് (Carbon dioxide – CO2),  നൈട്രജന്‍ (Nitrogen – N2), ഹൈഡ്രജന്‍ സള്‍ഫൈഡ് (Hydrogen Sulphide – H2S), സള്‍ഫര്‍ ഡയോക്‌സൈഡ് (Sulfur dioxide – SO2), നീരാവി തുടങ്ങിയവ ചില അനുപാതങ്ങളില്‍ പകര്‍ന്ന് അതിലേക്ക് വൈദ്യുതി കടത്തിവിട്ട് മിന്നലിന്റെ C 3പ്രതീതിയുണ്ടാക്കാന്‍ സ്പാര്‍ക്കിങ്ങും നടത്തിയ പരീക്ഷണത്തില്‍ കോശങ്ങളില്‍ കാണുന്ന ചില അമിനോ ആസിഡ് തന്മാത്രകള്‍ കാണാന്‍ കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.(321) ഇത് ജീവോല്‍പ്പത്തിയുടെ ആധാരമായി നമ്മുടെ സ്‌ക്കൂള്‍ കുട്ടികള്‍ പഠിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.
മില്ലറുടെ പരീക്ഷണത്തിന് ഇന്ന് ശാസ്ത്രലോകത്ത്  അംഗീകാരമില്ല എന്നതിന് പ്രധാനാകാരണം ഈ പരീക്ഷണത്തിന് മുന്നോടിയായ പരികല്‍പനക്ക് നിലനില്‍ക്കാന്‍ അര്‍ഹതയില്ല എന്നതാണ്.  മറ്റൊന്ന,് മില്ലറും ഹാള്‍ഡയിനും ഓപാരിനും വിഭാവനം ചെയ്ത കാലാവസ്ഥയായിരുന്നു പ്രാഥമിക ഭൂമിയില്‍ നിലനിന്നിരുന്നത് എന്നത് ഒരു തെളിവും അടിസ്ഥാനവുമില്ലാത്ത വെറും വിശ്വാസം മാത്രമാണ്. മറ്റൊന്ന്  അമിനോ അമ്ലങ്ങള്‍ ക്കുള്ളില്‍ നിന്ന് ആര്‍.എന്‍.എയിലേക്കും ഡി.എന്‍.എയിലേക്കും ക്രോമോസോമിലേക്കും കോശകേന്ദ്രത്തിലേക്കും അത് എല്ലാം തികഞ്ഞ ഒരു ഏക കോശത്തിലേക്കും എത്തുന്നതുവരെ അനവധി നിരവധി അതിലളിത, അതിസങ്കീര്‍ണ രൂപമാറ്റങ്ങള്‍ എങ്ങനെ നടന്നു എന്നതിനെക്കുറിച്ച് ഒരു പരികല്‍പനയെങ്കിലും അവതരിപ്പിക്കാന്‍ അതിന്റെ വക്താക്കള്‍ക്ക് ഇന്നുവരെ സാധിച്ചിട്ടില്ല.
നമുക്ക് ഡാര്‍വിനിലേക്കും ഡോക്കിന്‍സിലേക്കും തിരിച്ചുപോകാം. 1871ല്‍ ഡാര്‍വിന്‍ ഹൂക്കര്‍ക്കെഴുതിയ കത്ത് ഡോക്കിന്‍സ് ഉദ്ധരിക്കുന്നു: ”സ്ലൈം (slime), പ്രോട്ടോ പ്ലാസം മുതലായവ ഒരു പുതിയ ജീവിയെ സൃഷ്ടിച്ചിരിക്കുന്നതെങ്ങനെയെന്ന് നാം കണ്ടറിയുന്നതിന് കുറേക്കാലം പിടിക്കും എന്ന് അദ്ദേഹം എഴുതി. തന്റെ പിതാവിന്റെ കത്തുകള്‍ പ്രസിദ്ധം ചെയ്ത ഗ്രന്ഥത്തില്‍ ഈ കാലഘട്ടത്തിയപ്പോള്‍ ഡാര്‍വിന്റെ മകനായ ഫ്രാന്‍സിസ് ഡാര്‍വിന്‍ നമ്മോട് പറയുന്നതാണിത്: ‘സമാനമായ വിഷയത്തില്‍ എന്റെ പിതാവ് 1871ല്‍ ഇപ്രകാരം എഴുതി. ‘ആദ്യജീവിയെ സൃഷ്ടിക്കാനാവശ്യമായ സര്‍വസാഹചര്യങ്ങളും ഇപ്പോഴും ലഭ്യമാണെങ്കില്‍ എക്കാലത്തും അത്തരമൊരവസ്ഥ ഉണ്ടായിരിക്കാം എന്നൊരു അഭിപ്രായം പരക്കെ ഉയരാറുണ്ട്. പക്ഷേ എല്ലാത്തരം അമോണിയ, ഫോസ്ഫറിക്‌സാള്‍ട്ട്, പ്രകാശം, താപം, വൈദ്യുതി മുതലായവലഭ്യമായിട്ടുള്ള ഊഷ്മളതയുള്ള ചെറിയ കുളത്തില്‍ രാസപ്രവര്‍ത്തനത്തിന്റെ ഫലമായി ഒരു പ്രോട്ടീന്‍ സംയുക്തം ഉണ്ടാവുകയും അത് കൂടുതല്‍ സങ്കീര്‍ണമായ മാറ്റങ്ങള്‍ക്ക് തയ്യാറായിരിക്കുകയും ചെയ്യുമെന്ന് നമുക്ക് വിഭാവനം ചെയ്യാനാവുമെങ്കില്‍ അത്തരമൊരു കുളത്തില്‍ ജീവോല്‍പത്തിക്ക് അനുയോജ്യമായ ദ്രവ്യം ഇന്നത്തെ സാഹചര്യത്തില്‍ ആയിരുന്നുവെങ്കില്‍ തല്‍ക്ഷണം ആഹരിക്കപ്പെടുകയോ ആഗിരണം ചെയ്യപ്പെടുകയോ (‘Instantly devoured or absorbed’) ചെയ്യുമായിരുന്നു. എന്നാല്‍ ജീവന്‍ ഉണ്ടാകുന്നതിന് മുന്‍പുള്ള സാഹചര്യത്തില്‍ ഇതായിരുന്നില്ല അവസ്ഥ.”(322)
കോശങ്ങളിലെ നിരവധി രാസവസ്തുക്കളില്‍ ഒന്നായ പ്രോട്ടീന്‍ ഒരു പക്ഷേ ഡാര്‍വിന്റെ മാന്തികക്കുളത്തില്‍ ഉണ്ടായിക്കിട്ടിയാലും അത്് നിലനില്‍ക്കാനുള്ള സാധ്യത വളരെ വളരെ വിരളമാണ്. മാത്രമല്ല, ഏതാനും പ്രോട്ടീന്‍ തന്മാത്രകള്‍ വേണ്ട, യഥേഷ്ടം പ്രോട്ടീന്‍ തന്മാത്രകള്‍ ഒരു തകരാറും സംഭവിക്കാതെ നിലനിന്നാലും അതിനെ ഒരു കോശത്തിലേക്ക് നയിക്കണമെങ്കില്‍  അതിനുള്ള സാഹചര്യങ്ങളുംകൂടി വിശദീകരിക്കപ്പെടേണ്ടതുണ്ട്.
ഡാര്‍വിന്‍ ഊന്നിപ്പറഞ്ഞ കാര്യമാണ് ഇന്നത്തെ സാഹചര്യത്തിലായിരുന്നു ആ പ്രോട്ടീന്‍ ഉണ്ടായിരുന്നതെങ്കില്‍ അത് നിലനില്‍ക്കുമായിരുന്നില്ല എന്നത്. ഒപാരിനെയും ഹാള്‍ഡെയിനെയും ചര്‍ച്ച ചെയ്തശേഷം ഇക്കാര്യം പരിഗണിക്കുന്നുണ്ട് ഡോക്കിന്‍സ്. ”ജീവന്‍ ഉത്ഭവിച്ചതെങ്ങനെയെന്ന് കണ്ടെത്താനുള്ള ആദ്യത്തെ ഗൗരവതരമായ ശ്രമം നടത്തിയത് റഷ്യയിലും ഒപ്പാരിനും (Oparin) സ്വതന്ത്രമായി ഇംഗ്ലണ്ടില്‍ ഹാള്‍ഡയിനും (J.B.S Haldane) ആണ്. ജീവോല്‍പത്തിക്ക് സഹായകരമായ കാരണങ്ങളും സാഹചര്യങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന വാദം നിരാകരിച്ചുകൊണ്ടാണ് ഇരുകൂട്ടരും പരീക്ഷണമാരംഭിച്ചത്. ജീവോല്‍പത്തി കാലഘട്ടത്തിലെ ഭൗമാന്തരീക്ഷം ഇന്നത്തേതില്‍ നിന്നും തീര്‍ത്തും ഭിന്നമായിരുന്നുവെന്ന നിഗമനത്തിലായിരുന്നു ഒപ്പാരിനും ഹാള്‍ഡയിനും ആദ്യമേ എത്തിച്ചേര്‍ന്നത്. പ്രത്യേകിച്ചും അന്ന് സ്വതന്ത്ര ഓക്‌സിജന്‍ ലഭ്യമായിരുന്നില്ലെന്ന കാര്യത്തില്‍. അങ്ങനെ, രസതന്ത്രം നിഗൂഢമായ രീതിയില്‍ വിവരിക്കുന്നതുപോലെ അത് ഒരു ‘നിരോക്‌സീരണ അന്തരീക്ഷ’മായിരുന്നു (Reducing Atmosphare) അന്നുണ്ടായിരുന്നത്. ഇന്ന് അന്തരീക്ഷത്തില്‍ ലഭ്യമായ മുഴുവന്‍ ഓക്‌സിജനും ജീവന്റെ, വിശേഷിച്ചും സസ്യങ്ങളുടെ, സംഭാവനയാണെന്ന് നമുക്കറിയാം. എന്നാല്‍ സസ്യങ്ങള്‍ ഉണ്ടായിരിക്കുകയെന്നത് ജീവന്‍  ഉണ്ടായിരുന്നതിന് മുന്‍പ് നിലവിലുണ്ടായിരുന്ന ഒരു സാഹചര്യമല്ലെന്ന് വളരെ സ്പഷ്ടമാണല്ലോ. ഓക്‌സിജന്‍ ഒരു മാലിന്യമായാണ് (Pollutant) അന്തരീക്ഷത്തില്‍ എത്തിപ്പെട്ടത്. അതല്ലെങ്കില്‍ അന്നത്തെ സാഹചര്യമനുസരിച്ച് വിഷം (Poison) എന്നുവേണമെങ്കിലും അതിനെ വിശേഷിപ്പിക്കാം. പ്രകൃതി നിര്‍ധാരണം ജൈവരൂപങ്ങളെ അതിന്റെ അടിസ്ഥാനത്തില്‍ അതിജീവിപ്പിക്കാനും അഭാവത്തില്‍ ശ്വാസം മുട്ടിക്കാനും തുടങ്ങുന്നതുവരെ അതായിരുന്നു അവസ്ഥ. ന്യൂനീകരിക്കപ്പെടുന്ന അന്തരീക്ഷം ജീവോല്‍പത്തി വിഷയത്തില്‍ ഏറ്റവും പ്രസിദ്ധമായ പരീക്ഷണപരമായ കടന്നാക്രമണത്തിന് പ്രേരകമായി.  സ്റ്റാന്‍ലി മില്ലറുടെ (Stanly Miller) ഫഌസ്‌ക് നിറയെ ലളിതമായ ഘടകപദാര്‍ത്ഥങ്ങളായിരുന്നു. ആ പദാര്‍ത്ഥങ്ങള്‍ ഫഌസ്‌കില്‍ കിടന്ന് ഒരാഴ്ച പതഞ്ഞുപൊങ്ങിയപ്പോള്‍ അമിനോ അമ്ലങ്ങളും ജീവന്റെ ധ്വജവാഹകരായ മറ്റ് പദാര്‍ത്ഥങ്ങളും നിര്‍മ്മിക്കപ്പെട്ടു.”(323)
ആദിമ ഭൂമിയിലെ അന്തരീക്ഷത്തില്‍ ഓക്‌സിജന്‍ നിര്‍മൂലനം ചെയ്ത ശേഷമാണ് ഡാര്‍വിനും ഒപാരിനും ഹാള്‍ഡയിനും ഡോക്കിന്‍സുമടക്കം ഇന്നത്തെ പരിണാമ C 5 DNA_RNA_products_consultingപുരോഹിതന്‍മാരും പ്രബോധകരും വിശ്വാസികളും ഒന്നടങ്കം പ്രോട്ടീനും അമിനോ ആസിഡുകളും ഉണ്ടാക്കിയെടുക്കുന്നത്. ഓക്‌സിജന്‍ ഉണ്ടായിരുന്നില്ല എന്നതിന് ഇവരുടെ പക്കലുള്ള തെളിവുകള്‍ എന്തൊക്കെയാണ്? ഡോകിസന്‍സ് തന്നെ പറയുന്നത് ഇത് തെളിവുകളെക്കുറിച്ചുള്ള ഒരു പുസ്തകമാണ്(324) എന്നാണല്ലോ (പുസ്തകത്തില്‍ തെളിവുകളൊന്നും അവതരിപ്പിച്ചിട്ടില്ല എന്നത് ഇതിനോടകം നമുക്ക് ബോധ്യപ്പെട്ട കാര്യവും!). അതുകൊണ്ടുതന്നെ ആദിമഭൂമിയിലെ അന്തരീക്ഷത്തില്‍ ഓക്‌സിജന്‍ ഉണ്ടായിരുന്നില്ല എന്നു പറയുന്നതിന് പകരം അതിനും തെളിവ് നല്‍കേണ്ടതുണ്ട്. എന്നാല്‍ അന്നത്തെ കാലാവസ്ഥയില്‍ ഓക്‌സിജന്‍ ഉണ്ടായിരുന്നു എന്നതിന് സൂചനകള്‍ ലഭ്യമാണ്. ആദിമഭൂമിയിലെ കാലാവസ്ഥാ രൂപീകരണത്തില്‍ ഇടിമിന്നലുകളുടേയും ഉല്‍ക്കാപതനങ്ങളുടേയും അഗ്നിപര്‍വത സ്‌ഫോടനങ്ങളുടെ സ്വാധീനം കുറച്ചൊന്നുമായിരുന്നില്ല. ആ ബോംബറിംഗ് കാലലഘട്ടത്തില്‍ നിരന്തര അഗ്നി പര്‍വത സ്‌ഫോടനങ്ങള്‍ നടന്നുകൊണ്ടിരുന്നു.
ആദിമഭൂമിയിലെ (450 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ്) കാലാവസ്ഥാ രൂപീകരണത്തില്‍ സോളാര്‍ നെബുലകളുടേയും അഗ്നിപര്‍വത വാതകങ്ങളുടേയും സ്വാധീനം ചെറുതായിരുന്നില്ല.(325) അഗ്നിപര്‍വത സ്‌ഫോടനങ്ങളിലൂടെ പുറംതള്ളപ്പെടുന്ന പദാര്‍ത്ഥങ്ങളില്‍ ഒന്ന് അഗ്നിപര്‍വത വാതകങ്ങളായ (Volcanic gases)(326) നീരാവി (Water wapour), കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് (Carbon dioxide), സള്‍ഫര്‍ ഡയോക്‌സൈഡ് (Sulfur dioxide), ഹൈഡ്രജന്‍ സള്‍ഫൈഡ് (Hydrogen sulphide), നൈട്രജന്‍ (Nitrogen), ആര്‍ഗണ്‍ (Argon), ഹീലിയം (Helium), നിയോണ്‍ (Neon), മീതയ്ന്‍ (Methane), കാര്‍ബണ്‍ മോണോക്‌സൈഡ് (Carbon monoxide), ഹൈഡ്രജന്‍ (Hydrogen), ഓക്‌സിജന്‍ (Oxygen), ഹൈഡ്രജന്‍ ക്ലോറൈഡ് (Hydrogen chloride), ഹൈഡ്രജന്‍ ഫഌറൈഡ് (Hydrogen fluride), ഹൈഡ്രജന്‍ ബ്രോമൈഡ് (Hydreogen bromide), നൈട്രജന്‍ ഓക്‌സൈഡ് (Nytrogen oxide), സള്‍ഫര്‍ ഹെക്‌സാഫഌറൈഡ് (Sulfer hexa fluride), കാര്‍ബൊണൈല്‍ സള്‍ഫൈഡ് (Carbonyl sulphide) തുടങ്ങിയവ ഉള്‍ക്കൊള്ളുന്നു. അതുകൊണ്ട് ആദിമ ഭൗമാന്തരീക്ഷത്തില്‍ ഓക്‌സിജന്റെ സാന്നിധ്യം നിഷേധിക്കാന്‍ സാധ്യമല്ല.
ഭൂമിയില്‍ ആദ്യ ജീവന്‍ നിലവില്‍ വന്നിട്ട് 370 കോടി വര്‍ഷങ്ങള്‍ ആയെന്ന് പറയുന്നു. മാത്രമല്ല, 380 കോടി വര്‍ഷങ്ങള്‍ക്കുമുന്‍പുതന്നെ ഭൂമിയില്‍ ജല നിബിഡമായ മഹാസമുദ്രങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.(327) ‘ജലം’ അതിന്റെ മൂന്നില്‍ രണ്ടു ഭാഗവും ഓക്‌സിജനാണ്. രണ്ട് ഓക്‌സിജന്‍ തന്മാത്രകളും ഒരു ഹൈഡ്രജന്‍ തന്മാത്രയും (H2O) കൂടിച്ചേര്‍ന്നാണ് ജലം ഉണ്ടാകുന്നത് എന്നത് പ്രൈമറി തലത്തിലുള്ളവര്‍ക്ക് പോലും അറിയാവുന്ന വസ്തുതയാണ്. ഈ ജലം വിശ്ലേഷിച്ച് ഓക്‌സിജനും, ഹൈഡ്രജനും സ്വതന്ത്രമാകാനുള്ള സാധ്യത അന്നത്തെ കാലാവസ്ഥയില്‍ ഇന്നത്തേതിലേറെ സാധാരണമാവും. കാരണം അത്രയും വൈദ്യുത സ്ഫുലിംഗങ്ങള്‍ സര്‍വസാധാരണമായിരുന്നു. ഇതെല്ലാം കൊണ്ടുതന്നെ അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഡാര്‍വിനും, ഒപാരിനും, ഹാര്‍ഡയിനും, ആധുനികരായ പരിണാമ പ്രചാരകനും ഭയപ്പെട്ടതുപോലെ പ്രോട്ടീന്‍ തന്മാത്രകളോ, എന്‍സൈമുകളോ നിലവില്‍ വന്നാല്‍ പോലും അവ നിലനില്‍ക്കാനുള്ള സാധ്യത പൂജ്യത്തിലും വളരെ വളരെ താഴെ മാത്രമാണ്. ഇവര്‍ ധരിക്കുന്നതുപോലെ അങ്ങനെ ഒരു ഓര്‍ഗാനിക് തന്മാത്ര രൂപം കൊണ്ടാല്‍ പോലും അവ ഓക്‌സീകരണത്തിന് വിധേയമായി ഉടനെ നശിക്കും ആ ഒറ്റക്കാരണത്താലാണ് പ്രാഥമിക ഭൂമിയില്‍ ഓക്‌സിജന്‍ നിലനിന്നില്ല എന്ന പ്രചണ്ഡപ്രചാരണം നടത്താന്‍ സര്‍വ പരിണാമപ്രഭൃതികളും സര്‍വയുധസജ്ജമായി നില്‍ക്കുന്നത്.
ജീവോത്പത്തിയെക്കുറിച്ച് മറ്റൊരു അനുമാനം ഡോക്കിന്‍സ് ചര്‍ച്ചയ്‌ക്കെടുത്തിട്ടുണ്ട്. ഡോക്കിന്‍സ് എഴുതുന്നു. ”ഇന്ന് ഭൂരിഭാഗം ജീവ ശാസ്ത്രജ്ഞരും ആര്‍. എന്‍.എ ലോകസിദ്ധാന്തത്തിലേക്ക് (RNA world theory) നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതിനവര്‍ ഉന്നയിക്കുന്ന കാരണങ്ങള്‍ ചിന്തനീയമായിട്ടാണ് എനിക്കും തോന്നിയിട്ടുള്ളത.്”(328)  ആര്‍.എന്‍.എ തിയറിയെക്കുറിച്ച് പ്രതിപാദിക്കുന്നതിന് മുന്‍പ് ഡി.എന്‍.എ , ആര്‍.എന്‍.എയേയും എന്‍സൈം പ്രോട്ടീന്‍ തുടങ്ങിയവയെയും കുറിച്ച് അല്‍പം വിശദമായി പറഞ്ഞ ശേഷം അദ്ദേഹം പറയുന്നു. ”ഇനി ജീവോല്‍പത്തിയെ സംബന്ധിച്ച ആര്‍.എന്‍.എ ലോകസിദ്ധാന്തമെന്ന യഥാര്‍ത്ഥ വിഷയത്തിലെത്താം. വിവരം കൈമാറാന്‍ അനുയോജ്യമായ ഒരു രൂപഘടനയിലേക്ക് എത്തിച്ചേരുമെന്നതിനുപരിയായി എന്‍സൈമുകളിലെ പ്രഭാവമുള്ള ത്രിമാനഘടനയിലേക്ക് സ്വയം സംഘടിക്കാനുള്ള (Self assemble) ശേഷി കൂടി ‘കാന്തഹാരം’ പോലെ ആര്‍.എന്‍.എയ്ക്കുണ്ട്…. പ്രോട്ടീന്‍ എന്‍സൈമുകളോളം ഫലപ്രദമല്ലെങ്കിലും ആര്‍.എന്‍.എ എന്‍സൈമുകളും നിലവിലുണ്ട്.  അവയും പ്രവര്‍ത്തനശേഷിയുള്ളവ തന്നെ. ആര്‍.എന്‍.എ ലോകസിദ്ധാന്തം വിഭാവനം ചെയ്യുന്നതെന്തെന്നാല്‍ എന്‍സൈമുകളുടെ ധര്‍മ്മം നിര്‍വഹിക്കാന്‍ പ്രോട്ടീനുകള്‍ ആവിര്‍ഭവിക്കുന്നതുവരെ, സ്വയം പ്രജനനം ഏറ്റെടുക്കാന്‍ ഡി.എന്‍ എ ആഗതമാകുന്നതുവരെ ജീവന്റെ കോട്ട കാക്കാനുള്ള ശേഷി ആര്‍.എന്‍.എയ്ക്ക് ഉണ്ടെന്നാണ്. ആര്‍.എന്‍ എ ലോകസിദ്ധാന്തം എനിക്ക് യുക്തിസഹമായി തോന്നുന്നു. ശതകോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രകൃതി നിര്‍ധാരണത്തിന് പ്രവര്‍ത്തനം തുടങ്ങാന്‍ സഹായകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാനായി സംജാതമായ അവസ്ഥ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ തന്നെ പരീക്ഷണശാലകളില്‍ കൃത്രിമമായി പുനരാവിഷ്‌കരിക്കാന്‍ രസതന്ത്രജ്ഞര്‍ക്ക് കഴിവുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.”(329)
ആര്‍.എന്‍.എ ലോകസിദ്ധാന്തം ഡാര്‍വിന്റെ മാന്ത്രികകുളവുമായും ഓപാരിന്റെയും ഹാള്‍ഡയിന്റേയും പ്രാഥമിക സമുദ്ര ഊഹങ്ങളുമായും താരതമ്യം ചെയ്താല്‍  നിലനില്‍ക്കാന്‍ ഒട്ടും ശേഷിയില്ലാത്ത, പ്രകൃതി നിര്‍ധാരണ നിയമമനുസരിച്ച് എന്നോ ഉന്മൂലനം ചെയ്യേണ്ട കേവല ഭാവന മാത്രമാണ്. ഈ ഊഹം അനുസരിച്ച് ആര്‍.എന്‍.എ എങ്ങനെ നിലവില്‍ വന്നു എന്ന് പറയുന്നില്ല. പരിണാമ പ്രസാധകര്‍ ‘ജീവന്‍ എങ്ങനെ നിലവില്‍ വന്നു എന്നത് ഞങ്ങള്‍ക്കറിയില്ല; അതുകൊണ്ട് ജീവന്‍ പരിണാമവിഷയമല്ല’ എന്ന് നിര്‍ലജ്ജം ഇപ്പോള്‍ പറയുന്നതുപോലെ ‘ആര്‍.എന്‍.എ എങ്ങനെ നിലവില്‍ വന്നു എന്നത് ഞങ്ങളുടെ വിഷയമല്ല; നിലവില്‍ വന്ന ആര്‍.എന്‍.എ എങ്ങനെ പതിപ്പുകള്‍ എടുത്തു എന്നത് മാത്രമാണ് ഞങ്ങളുടെ വിഷയ’മെന്ന് ആര്‍.എന്‍.എ ലോകത്തിന്റെ വക്താക്കളും ഒഴിഞ്ഞുമാറുന്നത് കൂടി കാണാന്‍ നാം നിര്‍ബന്ധിതരാകുന്ന കാലം അതിവിദൂരമല്ല. എന്നാലും ഇവരുടെ ചിലഭാവനാ സൃഷ്ടികള്‍ പഠിക്കാന്‍ നമ്മുടെ കുട്ടികളും പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങളും  നിര്‍ബന്ധിതരാകും!
ഭൂമിയിലെ ജീവോല്‍പത്തിയെ സംബന്ധിച്ച് മറ്റൊരു പ്രമുഖ സങ്കല്പം പാന്‍സ്‌പെര്‍മിയ (Panspermia)യാണ്. പാന്‍സ്‌പെര്‍മിയ ചിന്താഗതി പറയുന്നത് ജീവന്‍ ഭൂമിയില്‍ നിലവില്‍ വന്നിട്ടില്ല, പകരം പ്രപഞ്ചത്തിലെ  മറ്റ് ഗ്രഹങ്ങളില്‍ നിന്ന് പ്രത്യേകിച്ച് ചൊവ്വയില്‍ നിന്ന് പതിച്ച ഉല്‍ക്കകളിലൂടെയും ശിലകളിലൂടേയും ഇവിടെ എത്തി വികസിച്ചിട്ടുള്ളതാണ് എന്നാണ്. ഇതിനും ശാസ്ത്രീയമായ തെളിവുകളുടെ പിന്‍ബലമില്ല. എങ്കിലും ഭൂരിപക്ഷം പേരും അങ്ങനെ വിശ്വസിക്കുന്നു.(330)
ഇവ കൂടാതെ അപ്രസക്തങ്ങളായ ഏതാനും ഉപകഥകള്‍ കൂടി ഭൂമിയിലെ ജീവോല്‍പത്തിയെക്കുറിച്ച് പരിണാമവിശ്വാസികള്‍ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. അവയെക്കൂടി  സംക്ഷിപ്തമായി പരിചയപ്പെടാം.
ലളിതതുടക്കം (Simple Begining): പേര് പോലെ തന്നെ ജീവനെന്ന പ്രതിഭാസത്തെ നിസ്സാരവല്‍ക്കരിക്കുന്ന ഒരു ചിന്താഗതിയാണ്. കുറെ രാസപദാര്‍ത്ഥങ്ങള്‍ കൂടിക്കിടന്നു; അവ പരസ്പരം പ്രവര്‍ത്തിച്ചതിന്റെ ഫലമായി ആദ്യജീവഘടകം ഉണ്ടായി എന്നതാണിതിന്റെ ആകെത്തുക.(331)
ചില്ലി സ്റ്റാര്‍ട്ട് (Chilly Start) : ഏതാണ്ട് മുന്നൂറ് കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സമുദ്രം നൂറ് കണക്കിന് അടി കട്ടിയുള്ള ഐസ് പാളികളാല്‍ മൂടപ്പെട്ടിരുന്നു. അതുകൊണ്ട് സമുദ്ര ജലത്തിലെ ജൈവഘടകങ്ങളെല്ലാം അള്‍ട്രാവയലറ്റ് കോസ്മിക് കിരണങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടുകയും ആ ജൈവ ഘടകങ്ങള്‍ അനുകൂല സാഹചര്യങ്ങളില്‍ വളര്‍ന്ന് വലുതായി പടര്‍ന്ന് പന്തലിച്ച് ഇന്നത്തെ ജൈവ വൈവിധ്യങ്ങളെല്ലാം നിലവില്‍ വരികയും ചെയ്തു.(332)
ഡീപ്പ് സീ വെന്റ് (Deep Sea Vent) : ആഴക്കടലിലെ അത്യുഷ്ണ ജലപ്രവാഹങ്ങളില്‍ ജീവന്റെ ആദ്യ തന്മാത്രകള്‍ നിലവില്‍ വന്നു.(333)
കളിമണ്‍ സിദ്ധാന്തം (Clay Crystal Theory): അന്യ ജീവഘടകം ഏതോ പാറക്കഷ്ണത്തിലാണ് ഉണ്ടായതെന്ന്  പറയുന്നു. ഇതിന്റെ ഉപജ്ഞാതാവ് ഗ്രഹാം  കെയിന്‍സ് സ്മിത്ത് (Graham Cairsns Smith)  ആണ്.(334)
വൈദ്യൂത സ്ഫുരണം (Electric Spark):   ഇത് നേരത്തെ പരിചയപ്പെട്ട കുപ്രസിദ്ധമായ സ്റ്റാന്‍ലി മില്ലര്‍ പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഊഹിച്ചെടുത്ത ചിന്തയാണ്.(335)
ഇത്രയുമൊക്കെയാണ് ഭൂമിയിലെ ജീവന്റെ ആവിര്‍ഭാവത്തെക്കുറിച്ച് പറയപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിനൊന്നും തന്നെ ചിലരുടെ വിശ്വാസങ്ങളെന്നതിലുപരി യാതൊരു ശാസ്ത്രീയാടിത്തറയുമില്ല. ഇക്കാര്യത്തെക്കുറിച്ച് ഡാര്‍വിനും  ഡോക്കിന്‍സും ബോധവാന്‍മാരാണ്. ഡോക്കിന്‍സ് തന്റെ ഗ്രന്ഥത്തില്‍ ഡാര്‍വിനെ ഉദ്ധരിക്കുന്നു.
”പരിണാമം ആരംഭിച്ചതെങ്ങനെ എന്നതിനെക്കുറിച്ച് ഒറിജിന്‍ ഓഫ് സ്പീഷിസില്‍ ഡാര്‍വിന്‍ ചര്‍ച്ച ചെയ്തിട്ടില്ല. തന്റെ കാലത്തെ ശാസ്ത്രത്തിന് ഉത്തരം നല്‍കാനാവുന്നതിനുപരിയായ ഒരു ചോദ്യമായിട്ടാണ് അദ്ദേഹമത് കരുതിയത്. ഞാന്‍ മുമ്പ് പരാമര്‍ശിച്ച ഹൂക്കര്‍ക്കെഴുതിയ കത്തില്‍ ഡാര്‍വിന്‍ ഇപ്രകാരം തുടരുന്നുണ്ട്. ഇപ്പോള്‍ ജീവന്റെ ഉത്ഭവത്തെക്കറിച്ച് ചിന്തിക്കുന്നത് വിഡ്ഢിത്തമായിരിക്കും, ദ്രവ്യത്തിന്റെ ഉത്ഭവത്തെക്കുറിച്ചാണ് ഇപ്പോള്‍ ചിന്തിേേക്കണ്ടത്.”(336) ഡാര്‍വിന്‍ തന്റെ മാന്ത്രിക കുളം അവതരിപ്പിച്ച അതേ കത്തില്‍ തന്നെയാണ് ഈ വചനങ്ങളും കുറിച്ചിട്ടുള്ളത്. മാത്രമല്ല, ഡാര്‍വിന്‍ തന്റെ ജീവജാതികളുടെ ഉല്‍പത്തി എന്ന ഗ്രന്ഥത്തിലും ജീവന്‍ സ്രഷ്ടാവിനാല്‍ സന്നിവേശിപ്പിച്ചു(337) എന്ന്  പറയുന്നതു കാണാം.
നമുക്കൊരിക്കല്‍ക്കൂടി ഡോക്കിന്‍സിലേയ്ക്ക് മടങ്ങാം.  ”ഒരിക്കല്‍ ആരംഭിച്ചതിനുശേഷം പരിണാമം ഏങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്നതിനെ പറ്റി ഒരുപാട് കാര്യങ്ങള്‍ നാം ഇതിനകം അറിഞ്ഞിട്ടുണ്ട്; ഡാര്‍വിന് അറിയമായിരുന്നതിലും വളരെയേറെ. എന്നാല്‍ ആദ്യമായി തുടക്കമിട്ടതെങ്ങനെ എന്ന കാര്യത്തില്‍ ഡാര്‍വിന് അറിയാമായിരുന്നതിലും കൂടുതലൊന്നും ഇപ്പോഴും നമുക്കറിയില്ല… ഈ ഗ്രഹത്തില്‍ ജൈവപരിണാമത്തിന് തുടക്കമിട്ട സംഭവ ബഹുലമായ ആ ചരിത്രമുഹൂര്‍ത്തങ്ങളെക്കുറിച്ചുള്ള കൃത്യമായ തെളിവുകളൊന്നും നമ്മുടെ പക്കലില്ല.”(338)
എന്താണ് ഇനി നാം പറയേണ്ടത്? ഈ ഒരൊറ്റ വാചകം ഡോക്കിന്‍സിന്റെ ഗ്രന്ഥത്തിന്റെ മൊത്തം ഖണ്ഡനമാണ്. കൂടുതല്‍ വിശദീകരണങ്ങളോ വ്യാഖ്യാനങ്ങളോ ആവശ്യമില്ലാത്ത അതിശക്തമായ ഖണ്ഡനം. ഈ ഗ്രന്ഥത്തിന്റെ പേര് ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍  എന്നു തന്നെയല്ലേ?
ഡോക്കിന്‍സ് പരിമാണത്തിന് തെളിവില്ല എന്നു പറഞ്ഞ ശേഷം  വാചാലനാകുന്നു. ‘ഡാര്‍വിന്റെ  ഊഷ്മളമായി ചെറിയ കുളവും അതില്‍ നിന്ന്  പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് മില്ലര്‍ തയ്യാറാക്കിയ മാന്ത്രിക സൂപ്പും ജീവന്റെ ആമുഖമായി മറ്റു ചില ബദല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇക്കാലത്ത് നിരാകരിക്കപ്പെടാറുണ്ട്. പ്രതീക്ഷയുണര്‍ത്തുന്ന മറ്റു ചില ബദല്‍ നിര്‍ദ്ദേശങ്ങളും ആശയങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുമുണ്ട്. പക്ഷെ, ഏതെങ്കിലും ഒന്ന് തീര്‍ച്ചപ്പെടുത്താന്‍ സഹായകരമായ തെളിവുകള്‍ ലഭ്യമല്ല താനും.(339)
അതേ, ഭൂമിയില്‍ ജീവന്‍ എങ്ങനെ നിലവില്‍ വന്നു എന്ന കാര്യം ആര്‍ക്കും അറിയില്ല. ജീവന്റെ ഉല്‍ഭവത്തെക്കുറിച്ചോ പരിണാമത്തിന്റെ പോലും തുടക്കത്തെ സംബന്ധിച്ചോ യാതൊരു എത്തും പിടിയും ഇല്ലാതെ ബാല്യത്തില്‍ വിഭ്രാന്തികള്‍ക്കടിമപ്പെട്ട(340) ഡോക്കിന്‍സ് പക്ഷേ ഗ്രന്ഥത്തിന്റെ മുഖവുരയില്‍ നടത്തിയ അവകാശവാദം കാണുക. ”ഏന്റെ ഏറ്റവും വലിയ ഗ്രന്ഥമായ ദി ആന്‍സെസ്റ്റേഴ്‌സ് ടെയില്‍ (Ancestor’s tale) ജീവന്റെ ചരിത്രം മുഴുവന്‍ വിശദീകരിക്കുന്നുണ്ട്.”(341)
തുടക്കത്തില്‍ ജീവന്റെ സര്‍വസംഗതികളും ചരിത്രവും താന്‍ വിശദമായി വ്യക്തമാക്കിയിട്ടുണ്ടെന്ന് അവകാശപ്പെടുക. അവസാനഭാഗത്തെത്തുമ്പോള്‍ ജീവന്റെ തുടക്കം പോട്ടെ, പരിണാമം എന്താണെന്നുപോലും തനിക്കറിയില്ല എന്ന് പറയുക. അദ്ദേഹത്തെക്കുറിച്ച് എന്താണ് മനസ്സിലാക്കേണ്ടത് ? ഗോഡ് ഡെല്യൂഷനില്‍ (God Delusion) ഡോക്കിന്‍സ് തന്നെ പറയുന്നതുപോലെ ചെറുപ്പത്തില്‍ തന്നെ ബാധിച്ച വിഭ്രാന്തി ഇപ്പോഴും അദ്ദേഹത്തില്‍ നിലനില്‍ക്കുന്നതിന്റെ(342) പ്രശ്‌നമാണോ അതോ തന്റെ അരനൂറ്റാണ്ട് നീണ്ട പരിണാമതപസ്യകളുടെ ഫലം ഇപ്പോഴും അതിനെ പ്രതിരോധിച്ചു നില്‍ക്കേണ്ടതില്‍ നിന്നും ഒട്ടും പുരോഗതി നേടിയിട്ടില്ല എന്നതില്‍ നിന്നുണ്ടായ നിരാശയില്‍ നിന്നും ഉത്ഭവിച്ച മാനസിക വിഭ്രാന്തിയാണോ ഇദ്ദേഹത്തെ ഇങ്ങനെ പറയിപ്പിക്കുന്നത്  എന്ന് വ്യക്തമാക്കേണ്ടത് യുക്തിവാദികള്‍ തന്നെയാണ്.
വരികള്‍ക്കിടയില്‍ സൃഷ്ടി എന്ന വസ്തുതയും ഡോക്കിന്‍സ് അംഗീകരിക്കുന്നുണ്ട്! അദ്ദേഹം വ്യക്തമാക്കുന്നു. ”സ്വയംഭൂവായ ജൈവോല്‍പത്തി എന്നത് തീര്‍ത്തും അപൂര്‍വ്വമായ ഒരു സംഭവമാണെന്ന് സ്പഷ്ടമാണ്. പക്ഷേ അതൊരിക്കല്‍ സംഭവിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തിലുള്ള സ്വയംഭൂവായ ജീവോല്‍പത്തി പ്രകൃതിദത്തമായ ഒന്നായിട്ടാണോ അതോ അതിഭൗതികമായ ഒരു പ്രതിഭാസമായിട്ടാണോ നിങ്ങള്‍ പരിഗണിച്ചിരുന്നത് എന്നുള്ളത് അവിടെ പ്രശ്‌നമാകുന്നില്ല. ജീവോല്‍പ്പത്തി എത്ര അപൂര്‍വമായ ഒരു സംഭവമാണെന്ന് വളരെ താല്‍പര്യജനകമായ വിഷയമാണ്.”(343)ജീവന്‍ സൃഷ്ടിച്ചത് ദൈവമാണെന്ന വിശ്വാസികളുടെ നിലപാട് അംഗീകരിക്കുന്ന വാക്കുകളാണിത്. ഇക്കാര്യം പരിഭാഷകന്‍ തന്റെ മുഖവുരയിലും വ്യക്തമാക്കുന്നുണ്ട്. ”പരിണാമസിദ്ധാന്തം ജീവോല്‍പത്തിയെ(Origin of life)ക്കുറിച്ച് നിശബ്ദമായതിനാല്‍ ജീവന്‍ നല്‍കാന്‍ ദൈവവും പരിണമിക്കാന്‍ പ്രകൃതിയും എന്ന ഒത്തുതീര്‍പ്പ്  വ്യവസ്ഥ ആധാരമാക്കി പരിണാമം സസന്തോഷം സ്വീകരിക്കുന്നവര്‍ നിരവധിയുണ്ടെന്ന് മറക്കുന്നില്ല.”(344)
പരിഭാഷകന്‍ രവിചന്ദ്രന്‍ പറഞ്ഞ ഒത്തുതീര്‍പ്പിലേക്ക് തന്നെയല്ലേ ഗ്രന്ഥകര്‍ത്താവ് ഡോക്കിന്‍സ് ഈ വരികളിലൂടെ ചെന്നുചേര്‍ന്നത്? ജീവസൃഷ്ടി ദൈവവും അതിന്റെ വളര്‍ച്ചാവികാസം ദൈവം സൃഷ്ടിച്ച പ്രകൃതി മാര്‍ഗ്ഗങ്ങളിലൂടെയും എന്ന അതിലളിത ഒത്തുതീര്‍പ്പ് ഫോര്‍മുല!
പക്ഷേ ശാസ്ത്രീയ ബോധവും സൃഷ്ടിയില്‍ ഉത്തമബോധ്യവുമുള്ള വിശ്വാസികള്‍ ദൈവത്തിന്റെ കാര്യത്തിലെ ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറല്ല. ഒരു ചെറിയ ഉദാഹരണത്തിലൂടെ ഇക്കാര്യം വ്യക്തമാക്കാം. രണ്ടാളുകള്‍ തമ്മില്‍ തര്‍ക്കം നടക്കുന്നു. ഒരാള്‍ പറയുന്നു അഞ്ചും അഞ്ചും പത്താണ് എന്ന്. അടുത്തയാളുടെ അവകാശവാദം അഞ്ചും അഞ്ചും എട്ടാണെന്നാണ്. ഒരു മധ്യസ്ഥന്‍ ഇടപെട്ടു പറഞ്ഞു. നിങ്ങള്‍ രണ്ടാളുകളും ചെറിയ വിട്ടുവീഴ്ച ചെയ്യണം. എട്ട് എന്നതും പത്ത് എന്നതും വിട്ട് ഒന്‍പതാണെന്ന ഒരു വിട്ടുവീഴ്ചയിലൂടെ പ്രശ്‌നം പരിഹരിക്കാം. എട്ടിന്റെയാള്‍ ഉടനെ ആ ഒത്തുതീര്‍പ്പ് ഫോര്‍മുല അംഗീകരിച്ചു. പക്ഷേ പത്തിന്റെ വക്താവിന് അയാള്‍ പറയുന്നതുമാത്രമാണ് സത്യമെന്ന ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തില്‍  വിട്ടുവീഴ്ചക്ക് തയ്യാറാകാനാവില്ല. പരിണാമവിശ്വാസികളുടേത് കുറേ താരതമ്യങ്ങളും കണക്കുകൂട്ടലുകളും വ്യാഖ്യാന കസര്‍ത്തുകളുമാണെങ്കില്‍ ദൈവവിശ്വാസികളുടേത് ദൃഢബോധ്യമാണ്.
ഇവിടെ പ്രസ്താവ്യമായ കാര്യം, പ്രപഞ്ചത്തിനും അതിനകത്തും പുറത്തുമുള്ള സകല സൃഷ്ടികള്‍ക്കും സംവിധാനങ്ങള്‍ക്കും പിന്നില്‍, ജീവനും ജീവികള്‍ക്കും ജൈവവൈവിധ്യങ്ങള്‍ക്കും പിന്നില്‍ ഭൂമിയിലും പുറത്തുമുള്ള എല്ലാ ജൈവ സാമ്യതകള്‍ക്കും സമാനതകള്‍ക്കും വൈരുധ്യങ്ങള്‍ക്കും വ്യത്യസ്തതകള്‍ക്കും പിന്നില്‍ സ്രഷ്ടാവും സംരക്ഷകനും രൂപം നല്‍കുന്നവനുമായ അല്ലാഹുവിന്റെ അസ്തിത്വം എത്ര വലിയ നിഷേധിക്കുപോലും അംഗീകരിക്കേണ്ടി വരുന്നു എന്നതത്രെ. സര്‍വസ്തുതികളും പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിന്.
കുറിപ്പുകള്‍:
315. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. ഡി. രവിചന്ദ്രന്‍. ഡി.സി ബുക്‌സ് പേജ് 7, 8
318. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 499, 500
322. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 500
323. അതേ പുസ്തകം പേജ് 501, 502
324. അതേ പുസ്തകം പേജ് 499
329. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 502
330. അതേ പുസ്തകം പേജ് 505
333. Ibid
334. Ibid
335. Ibid
322. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 500
337. അതേ പുസ്തകം പേജ് 483, 484
338. അതേ പുസ്തകം പേജ് 499
339. അതേ പുസ്തകം പേജ് 502
340. നാസ്തികനായ ദൈവം റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ലോകം. സി.രവിചന്ദ്രന്‍. ഡി.സി ബുക്‌സ്. പേജ്. 389
341. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 8.
342. നാസ്തികനായ ദൈവം റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ലോകം. പേജ് 389, 390
343. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 501
344. അതേ പുസ്തകം. പേജ് 8

Thursday, March 5, 2015

ശാസ്ത്രം സത്യത്തിലേക്ക്; പരിണാമാന്ധവിശ്വാസികള്‍ അന്ധകാരങ്ങളിലേക്കും!

Bookmark and Share
സ്നേഹസംവാദം  മാസിക  മാർച്ച്‌  ലക്കത്തിൽ  പ്രസിദ്ധീകരിച്ചത്

റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍ എന്ന പുസ്തകം വിലയിരുത്തപ്പെടുന്നു-ഭാഗം 14

ഗ്രന്ഥത്തിലെ ഒന്‍പതാം അധ്യായം ‘ഭൂഖണ്ഡങ്ങളാകുന്ന പെട്ടകങ്ങള്‍’ വിശകലനം ചെയ്യുന്നതിന് മുന്‍പ് പത്താം അധ്യായത്തിലെ (ബന്ധുത്വവൃക്ഷം) ജീനോം സാമ്യതകളെ കുറിച്ചുള്ള ഭാഗം ചര്‍ച്ച ചെയ്യുവാന്‍ ഉദ്ദേശിക്കുകയാണ്. ബന്ധുത്വവൃക്ഷം എന്ന അധ്യായത്തില്‍ ജൈവലോകത്തെ സമാനതകള്‍ ഡോക്കിന്‍സ് ചര്‍ച്ച ചെയ്യുന്നതില്‍ ഒരു ഘടകം അനാട്ടമിക്കല്‍ താരതമ്യമാണ്. ഇത്തരം ചര്‍ച്ചകളില്‍ അതിപ്രധാന തെളിവായി പരിണാമവിശ്വാസികള്‍ വിശ്വസിക്കുന്നതും ചൂണ്ടിക്കാട്ടുന്നതും ജീനോം സാമ്യതകളാണ്. അതില്‍തന്നെ മനുഷ്യന്റെയും ചിമ്പാന്‍സിയുടേയും ജനിതകസാമ്യം 98 ശതമാനം ആണെന്ന അവകാശവാദമാണ്. മനുഷ്യനും ചിമ്പാന്‍സിയും തമ്മില്‍ 98 ശതമാനം സാമ്യം ഉണ്ടെന്ന് അടിവരയിട്ടുകൊണ്ടാണ് കേരളത്തിലെ വര്‍ത്തമാനകാല പരിണാമപ്രബോധന പ്രചരണപ്രവര്‍ത്തനങ്ങള്‍ കൊഴിപ്പിക്കുന്നത്.(273) ചിമ്പാന്‍സിയും മനുഷ്യനും 98 ശതമാനം ജനിതകസാമ്യം ഉണ്ടെന്നതിനോട് വ്യത്യസ്ത മനുഷ്യവര്‍ഗങ്ങള്‍ തമ്മില്‍ ഒരു ശതമാനത്തിലധികം ജനിതകവ്യത്യാസം കാണപ്പെടുന്നു എന്ന പഠനം കൂട്ടി വായിച്ചാല്‍ ഫലത്തില്‍ മനുഷ്യനും ചിമ്പാന്‍സിയും തമ്മില്‍ ഉണ്ടെന്ന് പറയുന്ന രണ്ട് ശതമാനത്തിന് പ്രസക്തി ഇല്ലാതെവരും. മനുഷ്യന്റെ ജനിതകവ്യത്യാസം- ഒരുശതമാനം കണക്കാക്കിയാല്‍ ചിമ്പാന്‍സിയും മനുഷ്യനും ഒരേ ജനിതകഘടന എന്ന് വാദിക്കേണ്ടി വരും.(274)
കേരളീയ പരിണാമപ്രചാരകരുടെ ആത്മവിശ്വാസം പക്ഷേ ഡോക്കിന്‍സിനില്ല എന്നത് ഈ വിഷയത്തിലെ അദ്ദേഹത്തിന്റെ ആദ്യവാചകം തന്നെ വ്യക്തമാക്കുന്നു. ”അനാട്ടമിക്കല്‍ താരതമ്യങ്ങള്‍ക്ക് (anatomical comparison) പുറമെ തന്മാത്രാ ജനിതകശാസ്ത്രം (molecular genetics) കൂടി പരിഗണിക്കുമ്പോള്‍ താരതമ്യത്തിലധിഷ്ഠിതമായ തെളിവുകള്‍ കൂടുതല്‍ വിശ്വസനീയമായി തീരുന്നുണ്ട്.”(275) കൂടുതല്‍ വിശ്വസനീയമായി തീരുന്നുണ്ട് എന്ന വാക്യം താരതമ്യാധിഷ്ഠിത തെളിവുകള്‍ വേണ്ടത്ര ഇല്ല എന്നതിന്റെ പര്യായപദമാണ്.
 
ഈ വിഷയത്തില്‍ ഡോക്കിന്‍സിന്റെ അവകാശവാദങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ”എല്ലാ ജീവിവര്‍ഗ്ഗങ്ങളിലുമുള്ള ഡി.എന്‍.എ കോഡിന്റെ (DNA Code) അടിസ്ഥാനഘടന സമാനമാകുന്നു. വ്യക്തിഗത ജീനുകളുടെ കാര്യത്തില്‍ മാത്രമാണ് ഭിന്നതയുള്ളത്. സത്യത്തില്‍ ഇതൊരു സ്‌തോഭജനകമായ വസ്തുതയാണ്. മറ്റു പല കാര്യങ്ങളിലേക്കും വെളിച്ചം വീശുന്നതിനോടൊപ്പം എല്ലാ ജീവികളും ഒരു പൊതുപൂര്‍വികനില്‍ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് വ്യക്തമാക്കുന്ന വസ്തുതയാണിത്. കേവലം ജനിതക കോഡ് മാത്രമല്ല നാം എട്ടാമധ്യായത്തില്‍ (ഭ്രൂണവളര്‍ച്ച, കോശം തുടങ്ങിയവ ഡോക്കിന്‍സ് കുട്ടിക്കളിയാക്കിയത് എട്ടാം അധ്യായത്തിലാണ്-ലേഖകന്‍) കണ്ടതുപോലെ ജീവന്‍ നിലനിര്‍ത്തി മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യമായ എല്ലാ ജീന്‍/പ്രോട്ടീന്‍ വ്യവസ്ഥകളും ഈ ഭൂമുഖത്തുള്ള എല്ലാ സസ്യ-ജന്തു-ബാക്ടീരിയ-ഫംഗസ്-ആര്‍ക്കിയ-വൈറസുകളിലും ഒന്നുതന്നെയാകുന്നു. വ്യത്യാസമുള്ളത് ഈ ജനിതക കോഡില്‍ എഴുതപ്പെട്ടതെന്ത് എന്ന കാര്യത്തില്‍ മാത്രമാണ്. അതല്ലാതെ കോഡുകള്‍ തമ്മില്‍ വ്യത്യാസമില്ല. താരതമ്യപഠനത്തിനായി വിവിധ ജനിതക കോഡുകളില്‍ എന്തൊക്കെ എന്ന് വിശകലനം ചെയ്യുമ്പോള്‍, ജീവികളിലെ അസ്സല്‍ ജനിതക വിന്യാസക്രമങ്ങള്‍ പരിശോധിക്കുമ്പോള്‍ സാദൃശ്യങ്ങളെ ആധാരമാക്കിയുള്ള ഒരു ശ്രേണി വ്യവസ്ഥ നമുക്ക് കണ്ടെത്താനാകും.”(276)
ജനിതക കോഡില്‍ അഥവാ ജീവികളുടെ ഡി. എന്‍. എ ഭാഷയിലുള്ള സാമ്യതകളെ വിശകലനം ചെയ്താല്‍ ജീവികളെല്ലാം ഒരു പൊതുപൂര്‍വികനില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നതാണെന്ന് വ്യക്തമാവുമെന്നാണ് ഡോക്കിന്‍സ് അവകാശപ്പെടുന്നത്. അക്കാര്യം നമുക്ക് പരിശോധിക്കാം. ഡി.എന്‍.എ താരതമ്യത്തിലെ കണിശതയെക്കുറിച്ച് ഡോക്കിന്‍സ് തുടര്‍ന്നെഴുതുന്നു. ”രണ്ട് ജീവികള്‍ തമ്മിലുള്ള ബന്ധുത്വം വിശകലനം ചെയ്യണമെങ്കില്‍, ഉദാഹരണമായി ഒരു ഹെഡ്ജ്‌ഹോഗും (hedgehog) കുരങ്ങും തമ്മിലുള്ള ബന്ധുത്വം തിരിച്ചറിയണമെങ്കില്‍, രണ്ട് സ്പീഷിസുകളുടെയും എല്ലാ ജീനുകളുടെയും തന്മാത്രാ പുസ്തകം (molecular text) പഠിക്കുന്നതായിരിക്കും ഏറ്റവും ഉത്തമം. ബൈബിള്‍ പണ്ഡിതന്‍ ഏശയ്യയുടെ രണ്ട് ചുരുളുകള്‍ താരതമ്യം ചെയ്യുമ്പോള്‍ പറയാറുള്ളതുപോലെ ഓരോ പൊട്ടും പുള്ളിയും മറ്റൊന്നുമായി താരതമ്യം ചെയ്ത് സൂക്ഷ്മ അവലോകനത്തിന് വിധേയമാക്കുക. പക്ഷേ അത് സമയമെടുക്കുന്നതും ഏറെ ചെലവുള്ളതുമായ ഒരു പ്രക്രിയയാണ്. ഹ്യൂമന്‍ ജീനോം പ്രൊജക്ട് (human genome project) പൂര്‍ത്തിയാകാന്‍ ഏതാണ്ട് പത്ത് വര്‍ഷമെടുത്തു. പങ്കെടുത്തവരുടെ എണ്ണം പരിഗണിക്കുമ്പോള്‍ പത്ത് വര്‍ഷം പല നൂറ്റാണ്ടുകളെയാണ് പ്രതിനിധീകരിക്കുന്നത്.”(277)
ജീനോം തന്മാത്രാ പഠനത്തിന്റെ പരിമിതികളെയാണ് ഡോക്കിന്‍സ് ഇവിടെ അറിയാതെ വരികള്‍ക്കിടയില്‍ വ്യക്തമാക്കിയത്. പിന്നെന്തുകൊണ്ടാണ് സകല പരിണാമവിശ്വാസികളും പ്രചാരകരും ജീനോം താരതമ്യം എന്നു വിളിച്ചുപറഞ്ഞ് ശബ്ദമലിനീകരണം നടത്തുന്നത്? കാരണം വ്യക്തമാണ്. മഹാഭൂരിപക്ഷം പരിണാമവിശ്വാസികള്‍ക്കും ഡി. എന്‍. എ താരതമ്യപഠനം എന്താണെന്നറിയില്ല. എന്നാല്‍ ഡോക്കിന്‍സ് ഇക്കാര്യത്തില്‍ ബോധവാനാണ്. ഡോക്കിന്‍സ് ജീനോം പ്രൊജക്ടിനെക്കുറിച്ച് വീണ്ടുമെഴുതുന്നു. ”അപ്പോളോ മിഷന്‍ നടത്തിയ ചാന്ദ്രയാത്ര പോലെ, ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണം പോലെ മഹത്തായ ഒരു നേട്ടമാണ് മനുഷ്യന്റെ ജീനോം മുഴുവന്‍ വായിച്ചെടുക്കാനായതിലൂടെ നാം സ്വന്തമാക്കിയത്.”(278)
 
ഡി. എന്‍. എ താരതമ്യം ചെയ്യാനുപയോഗിക്കുന്ന പരീക്ഷണമാര്‍ഗ്ഗം എന്താണെന്നുകൂടി ഡോക്കിന്‍സ് വിശദീകരിക്കുന്നു. ”നിങ്ങള്‍ ക്രമമായി ഡി. എന്‍. എ ചൂടാക്കുകയാണെന്നിരിക്കട്ടെ. ഒരു പ്രത്യേക ഊഷ്മാവില്‍ ഏതാണ്ട് 85 ഡിഗ്രി സെല്‍ഷ്യസിനടുത്ത് എത്തുമ്പോള്‍ ഡബിള്‍ ഹെലിക്‌സ് (double helix) അഥവാ ഇരട്ട ഗോവണിയുടെ രണ്ട് നിര കൈവരികള്‍ തമ്മിലുള്ള ബന്ധം അഴിഞ്ഞ് ഒറ്റയൊറ്റ ഗോവണികളായി വേര്‍പെടുന്നു. 85 ഡിഗ്രി സെല്‍ഷ്യസോ മറ്റേതെങ്കിലും ഊഷ്മാവോ നിങ്ങള്‍ക്ക് ഇഷ്ടപ്രകാരം ദ്രവണാങ്കമായി (melting point) തെരഞ്ഞെടുക്കാം. ഇനിയതിനെ തണുക്കാന്‍ അനുവദിക്കാം. എവിടെയെല്ലാം ജോഡിയാകലിന് (pairing)സാധ്യതയുണ്ടോ അവിടെയെല്ലാം അഴിഞ്ഞുപോയ ഒറ്റ ഗോവണികള്‍ (single helix) തമ്മിലോ ഒറ്റ ഗോവണിയുടെ ഭാഗവുമായോ സഹജമായി അടുത്തുകൂടി ബന്ധനം സ്ഥാപിക്കുന്നത് കാണാം. സാധാരണയുള്ള ഡബിള്‍ ഹെലിക്‌സിന്റെ ജോഡിവല്‍ക്കരണ നിയമങ്ങള്‍ തന്നെയായിരിക്കും ഈ പ്രക്രിയയേയും നിയന്ത്രിക്കുക. ചൂടാകുന്നതിനുമുന്‍പ് ഒരുമിച്ചിരിക്കുകയും ഒരു പ്രത്യേക താപനിലയില്‍ അഴിഞ്ഞുപോവുകയും ചെയ്ത പരസ്പര പൂരകമായ ഒറ്റ ഹെലിക്‌സുകള്‍ തന്നെയാകും താപനില കുറഞ്ഞുവരുന്നതോടെ വീണ്ടുമടുത്ത് പഴയതുപോലെ ഇരട്ടഗോവണി നിര്‍മ്മിക്കുകയെന്നാവും നിങ്ങള്‍ കരുതുക. അങ്ങനെ സംഭവിക്കുന്നതിന് വിരോധമൊന്നുമില്ല. പക്ഷേ, എപ്പോഴും അങ്ങനെയുള്ള അച്ചടക്കം കാണാനാവില്ലെന്നതാണ് വസ്തുത. ചില ഡി. എന്‍. എ ഭാഗങ്ങള്‍ പഴയ കൂട്ടാളികളല്ലാത്ത അന്യ ഡി.എന്‍.എ ഭാഗങ്ങളെ ജോഡിയാകന്‍ തെരഞ്ഞെടുക്കാറുണ്ട്. ഇവിടെയാണ് ശ്രദ്ധിക്കേണ്ടത്. ഈ സമയത്ത് മറ്റൊരു സ്പീഷിസില്‍പ്പെട്ട ജീവിയുടെ ജോഡിവല്‍ക്കരണസാദ്ധ്യതയുള്ള ഡി. എന്‍. എ ഒറ്റഗോവണി ഭാഗങ്ങളാണ് ഈ വിഭജിത ഒറ്റഗോവണി ഭാഗങ്ങളുടെ അടുത്ത് ലഭ്യമാക്കുന്നതെങ്കിലും അവിടെയും സഹജമായി തന്നെ ബന്ധനം സംഭവിക്കും. ഒരു ജീവിയുടെ തന്നെ ഡി.എന്‍.എ ശേഖരത്തിലെ അസ്സല്‍ പങ്കാളികള്‍ക്കിടയില്‍ തമ്മില്‍ നടക്കാനിടയുള്ള ജോഡിവല്‍ക്കരണത്തിന്റെ അതേ മാതൃകയില്‍ തന്നെയായിരിക്കും ഇതും സംഭവിക്കുക. എന്ത് കൊണ്ടങ്ങനെ പാടില്ല? വാട്ട്‌സണും ക്രിക്കും വഴിമരുന്നിട്ട തന്മാത്രാ ജീവശാസ്ത്ര വിപ്ലവത്തിന്റെ അടിസ്ഥാന നിഗമനം തന്നെയാണത്. അതായത് ഡി. എന്‍. എ വെറും ഡി. എന്‍. എ ആകുന്നു (D.N.A is just D.N.A). മനുഷ്യന്റെ ഡി. എന്‍. എ എന്നോ, ചിമ്പാന്‍സിയുടെ ഡി. എന്‍. എ എന്നോ ആപ്പിളിന്റെ ഡി. എന്‍. എ എന്നോ ഉള്ള വ്യത്യാസം അവിടെയില്ല. എല്ലാ ഡി. എന്‍. എയും ഒരു വസ്തുവാകുന്നു. ജോഡിവല്‍ക്കരണത്തിന് സാധ്യതയുള്ള ഭാഗങ്ങള്‍ തമ്മില്‍ എവിടെ കണ്ടാലും സസന്തോഷം ജോഡികളാവും. പക്ഷേ ഇത്തരം ബന്ധനങ്ങളുടെ ഉറപ്പ് (strength) എല്ലായ്‌പ്പോഴും തുല്യമായിരിക്കില്ലെന്ന് മാത്രം. ഡി. എന്‍. എ ഒറ്റഗോവണി ഭാഗങ്ങള്‍ തമ്മിലുണ്ടാകുന്ന ബന്ധനത്തില്‍ ഒരു പ്രത്യേകതയുണ്ട്. അതായത് പരസ്പരം അനുപൂരകങ്ങളായ ഒറ്റഗോവണി ഭാഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്കായിരിക്കും വൈജാത്യമുള്ള ഡി. എന്‍. എ ഒറ്റഗേവേണി ഭാഗങ്ങള്‍ക്കിടയിലുള്ള ബന്ധത്തേക്കാള്‍ കരുത്തുണ്ടാവുക. കൂടുതല്‍ ഡി. എന്‍. എ അക്ഷരങ്ങള്‍ വാട്ട്‌സണും ക്രിക്കും ബേസ് ജോഡി (base pair) എന്ന് വിളിച്ച ജോഡിവല്‍ക്കണത്തിന് ശ്രമിക്കുമ്പോള്‍ അവയുമായി യോജിക്കാത്ത അക്ഷരങ്ങളെ സ്വീകരിക്കേണ്ടി വരുന്നതിനാലാണ് ബന്ധനത്തിന്റെ കരുത്ത് ചോര്‍ന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഭിന്ന സ്പീഷിസിലുള്ള ജീവികളുടെ ഡി. എന്‍. എ ബന്ധങ്ങള്‍ ഒട്ടിച്ചേര്‍ന്നുണ്ടാകുന്ന ബന്ധനങ്ങള്‍ക്ക് കരുത്ത് കുറവായിരിക്കും.”(279)
 
ഇതാണ് ഡി.എന്‍.എ മാപ്പിംഗ് പരിശോധനയുടെ പ്രധാന പ്രവര്‍ത്തനം. അടുത്ത ഖണ്ഡികയില്‍ ഈ ബന്ധങ്ങളുടെ കരുത്ത് അറിയുന്നത് എങ്ങനെ എന്നുകൂടി വിശദീകരിക്കുന്നു. ”വ്യത്യസ്ത ഡി. എന്‍. എ വിഭാഗങ്ങള്‍ ഇഴചേര്‍ന്ന് ഒന്നായി കഴിഞ്ഞാല്‍ പിന്നെ എങ്ങനെയാണ് നാം ഇത്തരം ബന്ധങ്ങളുടെ കരുത്ത് അളക്കുന്നത്? പരിഹാസ്യമാംവിധം ലളിതമായ ഒരു മാര്‍ഗ്ഗത്തിലൂടെ നമുക്കിത് നിര്‍വ്വഹിക്കാം. ഇത്തരം ബന്ധങ്ങളുടെ ദ്രവണാങ്കം അളക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഒരു ഇരട്ട ഹെലിക്‌സ് ഡി.എന്‍.എയുടെ ദ്രവണാങ്കം ഏതാണ്ട് 85 ഡിഗ്രി സെല്‍ഷ്യസാണെന്ന് മുന്‍പ് ഞാന്‍ സൂചിപ്പിച്ചുവല്ലോ. ഇത് പരസ്പരം അനുപൂരകമായ സാധാരണ ഡി.എന്‍.എ ബന്ധങ്ങളുടെ ദ്രവണാങ്കമാണ്. അതായത് പരസ്പരം അനുപൂരകമായ രണ്ട് ഡി. എന്‍. എ ഭാഗങ്ങള്‍ തമ്മില്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന ബന്ധനം ചൂടാക്കുമ്പോള്‍ ഇരട്ട ഹെലിക്‌സ് ബന്ധനം അഴിഞ്ഞുപോകുന്ന താപനിലയാകുന്നു 85 ഡിഗ്രി സെല്‍ഷ്യസ്. പക്ഷേ ബന്ധനം ദുര്‍ബലമാകുമ്പോള്‍, ഉദാഹരണമായി ബന്ധിക്കപ്പെടുന്നത് മനുഷ്യന്റെയും ചിമ്പാന്‍സിയുടേയും ഡി.എന്‍.എ ഖണ്ഡങ്ങളാകുമ്പോള്‍, ഈ കെട്ട് പൊട്ടിക്കാന്‍ അല്‍പ്പം കൂടി കുറഞ്ഞ ഊഷ്മാവേ വേണ്ടി വരികയുള്ളൂ. മനുഷ്യ ഡി. എന്‍. എ ഖണ്ഡത്തെ നാമുമായി കുറേക്കൂടി അകന്ന ബന്ധമുള്ള മത്സ്യം, ചൊറിത്തവള എന്നിവയുടെ ഡി. എന്‍. എ പദാര്‍ത്ഥവുമായി കൂട്ടിക്കെട്ടിയാല്‍ അത്തരം ബന്ധനങ്ങള്‍ അഴിഞ്ഞുപോകാന്‍ കുറേക്കൂടി കുറഞ്ഞ ഊഷ്മാവ് മതിയാകും. അതായത് ബന്ധുത്വം കുറയുന്നതിനനുസരിച്ച് ഡി.എന്‍.എ ബന്ധനങ്ങളുടെ ദ്രവണാങ്കം കുറയുന്നു. സ്വജാതിയിലുള്ള ഡി. എന്‍. എ ബന്ധനങ്ങളുടെ ദ്രവണാങ്കവും ഭിന്ന സ്പീഷിസിലുള്ളവയുടെ ഡി. എന്‍. എ ബന്ധനങ്ങളുടെ ദ്രവണാങ്കവും തമ്മിലുള്ള വ്യത്യാസങ്ങള്‍ രണ്ട് സ്പീഷിസുകള്‍ തമ്മിലുള്ള ജനിതക അകലം (genetic distance) കണക്കാക്കാനുള്ള മാനദണ്ഡമായി തീരുന്നു.”(280)
 
ശരിയായ ഡി. എന്‍. എ അക്ഷരങ്ങളായ അഡിനിന്‍, ഗ്വാനിന്‍, സൈറ്റോസിന്‍, തൈമിന്‍ (A-G-C-T) എന്നീ ബേസുകളുടേയോ ഡി ഓക്‌സി റൈബോസ് പഞ്ചസാര തുടങ്ങിയ മറ്റ് രാസപദാര്‍ത്ഥങ്ങളുടേയോ കൃത്യമായ വിന്യാസക്രമം തിട്ടപ്പെടുത്തിയല്ല ഇവിടെ പരിണാമ വിശ്വാസികള്‍ ജീനോം സാമ്യതാ താരതമ്യത്തിലൂടെ പരിണാമം തെളിയിക്കുന്നത്. നാട്ടുഭാഷയില്‍ ഒരു കൊട്ടക്കണക്കാണിത്. ഡി. എന്‍. എയേയും ഡി. എന്‍. എയില്‍ ഉള്‍ക്കൊള്ളുന്ന അതിസങ്കീര്‍ണ്ണ വിവരശേഖരത്തേയും അതിന്റെ രാസഭൗതിക ഗുണങ്ങളേയും വളരെ സംക്ഷിപ്തമായി മുന്‍പ് മനസ്സിലാക്കി. ഡി. എന്‍. എയേയോ, അതുള്‍ക്കൊള്ളുന്ന ക്രോമോസോമിനേയോ, ക്രോമോസോം ഉള്‍ക്കൊള്ളുന്ന കോശകേന്ദ്രത്തേയോ, കോശകേന്ദ്രത്തിനടക്കം നിലനില്‍ക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന കോശത്തേയോ ആ കോശങ്ങളാല്‍ നിര്‍മ്മിതമായ ജൈവവൈവിധ്യങ്ങളേയോ അതര്‍ഹിക്കുന്നതിന്റെ ആയിരത്തിലൊരംശമെങ്കിലും ഗൗരവത്തിലെടുത്തിരുന്നുവെങ്കില്‍ ഡോക്കിന്‍സും മറ്റ് പരിണാമവിശ്വാസികളും ഇങ്ങനെ അതിലളിതമായി അതിസങ്കീര്‍ണ ഡി. എന്‍. എയെ വിശകലനം ചെയ്യുമായിരുന്നില്ല.
ഡി. എന്‍. എ തന്മാത്രകളെ ഉരുക്കിയും കൂട്ടിച്ചേര്‍ത്തും വീണ്ടും ഉരുക്കിയും കളിക്കുന്ന പരീക്ഷണം കുറ്റമറ്റതല്ലെന്നാണ് ഡോക്കിന്‍സ് തന്നെ ഉറപ്പിച്ചു പ്രഖ്യാപിക്കുന്നത്. ”തീര്‍ച്ചയായും ഈ മാര്‍ഗ്ഗത്തില്‍ ചില സങ്കീര്‍ണ്ണതകളുണ്ട്. ഞാനതിലേക്ക് കടക്കുന്നില്ല. ചില തന്ത്രപ്രധാനമായ പ്രശ്‌നങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. ഉദാഹരണമായി നിങ്ങള്‍ മനുഷ്യന്റെ ഡി.എന്‍.എ ചിമ്പാന്‍സിയുടേതുമായി മിശ്രണം ചെയ്ത് ബന്ധനം ഉണ്ടാക്കുമ്പോള്‍ മനുഷ്യ ഡി. എന്‍. എ ഖണ്ഡഭാഗങ്ങള്‍ പരിസരത്തുള്ള മറ്റ് മനുഷ്യ ഡി. എന്‍. എ ഖണ്ഡങ്ങളുമായി തന്നെ കെട്ടുകളുണ്ടാക്കാനിടയുണ്ട്. അതുപോലെ തന്നെ ചിമ്പാന്‍സി ഡി. എന്‍. എയുടെ ഭാഗങ്ങളില്‍ നല്ലൊരു ശതമാനം ചുറ്റുമുള്ള ചിമ്പാന്‍സി ഡി.എന്‍.എ ഖണ്ഡങ്ങളുമായി തന്നെ ബന്ധനത്തിലേര്‍പ്പെടാം.”(281)
98 ശതമാനം ഡി. എന്‍. എകള്‍ മനുഷ്യനും ചിമ്പാന്‍സിയും പങ്കുവെക്കുന്നു എന്ന് ഡോക്കിന്‍സും ഉരുവിടുന്നുണ്ട്. ”ചിമ്പാന്‍സിയും മനുഷ്യനും 98 ശതമാനം ജനിതക വസ്തുക്കള്‍ പങ്കിടുന്നു.” (282)   ”മനുഷ്യനും ചിമ്പാന്‍സിയും 98 ശതമാനം ജീനുകളും പരസ്പരം പങ്കിടുന്നു.”(283)  മനുഷ്യനും ചിമ്പാന്‍സിയും 98 ശതമാനം ജീനോം പങ്കിടുന്നു എന്നതിലൂടെ പരിണാമവിശ്വാസികള്‍ സമര്‍ത്ഥിക്കുന്നത് മനുഷ്യന്‍ ചിമ്പാന്‍സിയില്‍ നിന്ന് പരിണമിച്ചു എന്നല്ല, മനുഷ്യനും ചിമ്പാന്‍സിയും ഏതോ ഒരു മുതുമുത്തച്ഛന്റെ സന്തതിപരമ്പരകളില്‍ ജനിച്ചവര്‍ ആണെന്നാണ്. ഇക്കാര്യം ഡോക്കിന്‍സ് വിശദമായി വിശകലനം ചെയ്യുന്നുണ്ട്. ”ഇനി എത്തരം ഫലങ്ങളാണ് നാം പ്രതീക്ഷിക്കേണ്ടത്. പരിണാമമാതൃക വെച്ച് നോക്കുമ്പോള്‍ മനുഷ്യന്റെയും ചിമ്പാന്‍സിയുടേയും കോശങ്ങള്‍ തമ്മില്‍ വര്‍ദ്ധിച്ച തോതിലുള്ള ബന്ധമുണ്ടായിരിക്കും എന്ന പ്രവചനത്തിനാവും നിങ്ങള്‍ മുതിരുക. മനുഷ്യനും നായയും തമ്മിലുള്ള ബന്ധത്തിന് ഒരു കുറഞ്ഞ സ്‌കോറും പ്രതീക്ഷിക്കും. മനുഷ്യന്‍/നായ സാമ്യത്തെ കുറിക്കുന്ന സ്‌കോറും ഏതാണ്ട് സമാനമായിരിക്കേണ്ടതുണ്ട്. എന്തെന്നാല്‍ മനുഷ്യനും ചിമ്പാന്‍സിക്കും നായയുമായുള്ള ബന്ധം ഏറെക്കുറേ സമാനമായിരിക്കുമല്ലോ. ഇത് തന്നെയായിരിക്കും കുരങ്ങ്/നായ, ലീമര്‍/നായ എന്നിവയുടെ കോശങ്ങള്‍ തമ്മിലുള്ള സാമ്യത്തിന്റെ കാര്യവും. മനുഷ്യന്‍, ചിമ്പാന്‍സി, കുരങ്ങ്, ലീമര്‍ തുടങ്ങിയവ നായയുമായി ബന്ധപ്പെട്ടിരിക്കുന്നത് ഒരു പൊതുപൂര്‍വ്വികനായ ഒരു ആദിമ പ്രിമേറ്റ് വഴിയാകുന്നു. (ഏറെക്കുറെ അത് കാഴ്ചക്ക് ഒരു ലീമറിനെപ്പോലെ ആയിരുന്നിരിക്കണം).”(284)
 
ഇതൊരു വല്ലാത്ത പിന്നോട്ടുപോക്കാണ്. 2006ല്‍ യു.കലാനാഥന്റെ മുഖ്യപത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ച യുക്തിദര്‍ശനം എന്ന മലയാളി യുക്തിവാദികളുടെ റഫറന്‍സ് ഗ്രന്ഥത്തിലെ(285) ഒരു അധ്യായത്തിന്റെ തലക്കെട്ടുപോലും ”വാനരനില്‍ നിന്ന് നരനിലേക്ക്” എന്നാണ്.(286) പരിണാമവിശ്വാസികളുടെ ആത്മവിശ്വാസം ചോര്‍ന്നുപോകുന്നതിന്റെയും പുതിയ ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ പരിണാമവിശ്വാസത്തിന്റെ നാരായ വേരുകള്‍പോലും പിഴുതെറിയുന്നതിന്റെയും കനത്ത പ്രഹരങ്ങളില്‍ നിന്ന് രക്ഷ നേടുവാനുള്ള ചില  അടവുകള്‍ മാത്രമാണിതൊക്കെ.
ഡോക്കിന്‍സിന് ഇക്കാര്യത്തിലുള്ള ആത്മവിശ്വാസക്കുറവ് വ്യക്തമാകുന്നുണ്ട്, തുടര്‍വചനങ്ങളില്‍. അദ്ദേഹം തുടരട്ടെ: ”ഇതേ സ്‌കോര്‍ തന്നെയായിരിക്കും മനുഷ്യന്‍/പൂച്ച, ചിമ്പാന്‍സി/പൂച്ച, കുരങ്ങ്/പൂച്ച, ലീമര്‍/പൂച്ച എന്നിവയുടെ കോശങ്ങള്‍ തമ്മിലുള്ള താരതമ്യത്തിലും കണ്ടെത്താനാവുക. എന്തെന്നാല്‍ നായയും പൂച്ചയും എല്ലാ പ്രൈമേറ്റുകളുമായി ബന്ധപ്പെട്ടിരിക്കുന്നത് എല്ലാ മാംസഭുക്കുകളും പങ്കിടുന്ന ഒരു മുന്‍ഗാമി വഴിയാണ്.”(287)
എന്നാല്‍ ഡോക്കിന്‍സ് ചൂണ്ടിക്കാണിക്കാത്ത, ഇതിലേറെ രസകരമായ ജീനോം സാമ്യതകള്‍ കൂടി പരിശോധിക്കപ്പെടേണ്ടതാണ്. അവ പരിണാമവാദികളുടെ സാമ്യതാ പഠനങ്ങളുടെ പൊള്ളത്തരം വ്യക്തമാക്കും. മനുഷ്യനും ചുണ്ടെലിയും തമ്മിലുള്ള ജീനോം സാമ്യത 97.5 ശതമാനം ആണെന്ന് ആധുനിക പഠനങ്ങള്‍ വ്യക്തമാക്കുന്നു.(288) മറ്റൊരു പഠനം മനുഷ്യ ഡി.എന്‍.എയില്‍ 2. 90 ബില്യണ്‍ ബേസ് ജോഡികളും, എലികളില്‍ 2.75 ബില്യണ്‍ ബേസ് ജോഡികളും, ചുണ്ടെലി(mouse)കളില്‍ 2.60 ബില്യണ്‍ ബേസ് ജോഡികളുമാണെന്ന് വ്യക്തമാക്കുന്നു.(289) ഇക്കാര്യം മനുഷ്യജീനോം പ്രൊജക്ടിന്റെ (National human Genome Research Institute) ഔദ്യോഗിക വെബ്‌സൈറ്റിലും വ്യക്തമാക്കുന്നുണ്ട്.(290) ഇതിലേറെ രസകരമായ മറ്റൊരു കാര്യം, നാഷണല്‍ ജിയോഗ്രഫിക്കിന്റെ ഒരു ലേഖനത്തില്‍ മനുഷ്യനും ചിമ്പാന്‍സിയും 70 ശതമാനം ജീനോം സാമ്യതകളേ ഉള്ളുവെന്ന് സൂചിപ്പിക്കുന്നു.(291) ഇത്തരം വാര്‍ത്തകളും പഠനങ്ങളും വിശകലനം ചെയ്താല്‍ മനുഷ്യന്‍ എലിയില്‍ നിന്നും, എലി ചുണ്ടെലിയില്‍ നിന്നും പരിണമിച്ചു എന്നു പറയുന്നതാവും മനുഷ്യനും ചിമ്പാന്‍സിയും ഒരേ മുതുമുത്തച്ഛന്റെ സന്തതികളാണെന്ന വിശ്വാസത്തേക്കാള്‍ ശാസ്ത്രീയം!
നമുക്ക് ഡോക്കിന്‍സിലേക്ക് തന്നെ മടങ്ങാം. ഡി. എന്‍. എ അക്ഷരങ്ങളുടെ (A-G-C-T) താരതമ്യ പഠനത്തിന്റെ നല്ലൊരു ഉദാഹരണം ഡോക്കിന്‍സ് നല്‍കുന്നുണ്ട്:
 
”മനുഷ്യനും ചിമ്പാന്‍സിയും 98 ശതമാനം ജീനുകളും പരസ്പരം പങ്കിടുന്നു എന്നൊക്കെയുള്ള പ്രസ്താവനകള്‍ക്കാധാരം ഡി. എന്‍. എ മിശ്രണം തന്നെയാകുന്നു. ഇവിടെ ശതമാനകണക്കുകള്‍ക്കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണെന്നതുസംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങളുണ്ട്. എന്തിന്റെ 98 ശതമാനമാണ് സമാനമായിട്ടുള്ളത്? നാം കണക്കിലെടുക്കുന്ന യൂണിറ്റുകളുടെ വലുപ്പമനുസരിച്ചാണ് യഥാര്‍ത്ഥ കണക്ക് രൂപം കൊള്ളുന്നത്. ഒരു ലളിതമായ ഉപമയിലൂടെ ഇത് വ്യക്തമാക്കാം. തികച്ചും താല്‍പര്യജനകമായ ഒരുദാഹരണമാണിതെന്നുകൂടി പറയണം. എന്തെന്നാല്‍ യാഥാര്‍ത്ഥ്യവും ഉദാഹരണവും തമ്മില്‍ സാമ്യമുള്ളതുപോലെ തന്നെ പ്രകടമായ വ്യത്യാസവുമുണ്ട്. ഒരു പുസ്തകത്തിന്റെ രണ്ട് പതിപ്പുകള്‍ നിങ്ങളുടെ കൈവശമുണ്ടെന്നിരിക്കട്ടെ. ഈ രണ്ട് പതിപ്പുകള്‍ക്കിടയിലുള്ള സമാനതയാണ് നാം താരതമ്യപ്പെടുത്തുന്നത്. ഒരുപക്ഷേ ബൈബിളിലെ ദാനിയേലിന്റെ പുസ്തകമാണ് (The Book of Daniel) നാം തെരഞ്ഞെടുക്കുന്നതെന്ന് കരുതുക. അതിന്റെ കാനോനിക്കല്‍ പതിപ്പും ഈയിടെ ചാവുകടലിന് സമീപമുള്ള ഗുഹയില്‍ നിന്ന് കണ്ടെത്തിയ പ്രാചീനചുരുളുകളുമാണ് താരതമ്യത്തിന് വിധേയമാക്കപ്പെടുന്നത്. ഈ പുസ്തകങ്ങളിലെ എത്രശതമാനം അധ്യായങ്ങളാണ് (Chapters) പൂര്‍ണ്ണമായും സമാനമായിട്ടുള്ളത്? പൂജ്യം എന്നായിരിക്കും മിക്കവാറും ലഭിക്കുന്ന ഉത്തരം. കാരണം ഏതെങ്കിലും ഒരു അധ്യായത്തിലുണ്ടാകുന്ന ഒരൊറ്റ ക്രമക്കേട് മതിയാകും പരസ്പരസാമ്യം ഇല്ലാതാകാന്‍.  ഇരുപുസ്തകങ്ങളിലേയും എത്രശതമാനം വാക്യങ്ങള്‍ (sentences) സമാനമാണെന്ന് പരിശോധിച്ചാല്‍ ശതമാനം കുറേക്കൂടി വര്‍ദ്ധിക്കും. സമാനമായ വാക്കുകള്‍ (words) പരിഗണിച്ചാല്‍ പിന്നെയും വര്‍ധിക്കും. വാക്കുകളില്‍ വാക്യങ്ങളേക്കാള്‍ കുറച്ച് അക്ഷരങ്ങളെ (letters) ഉള്ളൂ എന്നതിനാലാണിത്. അതായത് അക്ഷരങ്ങളുടെ എണ്ണം കുറയുന്നതോടെ വ്യത്യാസപ്പെടാനുള്ള സാധ്യതയും കുറയുന്നു. എന്നിരുന്നാലും ഏതെങ്കിലും ഒരക്ഷരം പരസ്പരം മാറിയാല്‍ രണ്ട് വാക്കുകള്‍ക്കിടയിലുള്ള സമാനത തകിടം മറിയും. രണ്ട് പുസ്തകങ്ങളെടുത്ത് വെച്ചിട്ട് അതിലെ ഓരോ അക്ഷരവും തമ്മില്‍ താരതമ്യം ചെയ്താല്‍ ലഭിക്കുന്ന പരസ്പരസാമ്യത്തിന്റെ നിരക്ക് അതിലെ വാക്കുകളും വാചകങ്ങളും അധ്യായങ്ങളും തമ്മില്‍ പരസ്പരം താരതമ്യപ്പെടുത്തിയാല്‍ കിട്ടുന്നതിലും വളരെ കൂടുതലായിരിക്കും.
 
എത്ര വ്യത്യസ്തങ്ങളായ രണ്ട് പുസ്തകങ്ങളെടുത്താലും സമാനമായ അക്ഷരങ്ങളും വാക്കുകളും നിരവധിയുണ്ടാകുമല്ലോ. ചുരുക്കത്തില്‍ ജനിതക സാമ്യത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ താരതമ്യത്തിനായി പരിഗണിക്കുന്ന യൂണിറ്റിന്റെ വലുപ്പം (size of unit) വ്യക്തമാക്കപ്പെടുന്നില്ലെങ്കില്‍ 98 ശതമാനം സാമ്യം എന്ന പ്രസ്താവനയില്‍ നിന്നും ഒന്നും മനസ്സിലാക്കാനാവില്ല. നാം പരിഗണിക്കുന്നത് അധ്യാങ്ങളാണോ? അതല്ലെങ്കില്‍ വാക്യങ്ങളാണോ? അതോ വാക്കുകളോ? അതോ അക്ഷരങ്ങളോ ? രണ്ട് സ്പീഷിസുകളിലെ മുഴുവന്‍ ക്രേമോസോമുകളാണ് നിങ്ങള്‍ താരതമ്യം ചെയ്യുന്നതെങ്കില്‍ പൂര്‍ണ്ണസാമ്യം പൂജ്യം ശതമാനമായിരിക്കും എന്നുറപ്പാണ്. ക്രോമോസോമുകള്‍ക്കിടയില്‍ എവിടെയെങ്കിലുമുള്ള ഒരു നേരിയ വ്യതിയാനം മതിയാകും അത്തരമൊരു ഫലം കൊണ്ടുവരാന്‍.
 
ഇനി ചിമ്പാന്‍സിയും മനുഷ്യനും 98 ശതമാനം ജനിതക വസ്തുക്കള്‍ പങ്കിടുന്നു എന്ന പലപ്പോഴും ഉദ്ധരിക്കപ്പെടാറുള്ള പ്രസ്താവനയുടെ അര്‍ത്ഥമെന്താണെന്ന് നോക്കാം. മൊത്തം ക്രോമോസോമുകളുടേയോ അതല്ലെങ്കില്‍ മൊത്തം ജീനുകളുടേയോ എണ്ണമേ അല്ല ഇവിടെ വിവക്ഷിക്കപ്പെടുന്നത്. കൃത്യമായി പറഞ്ഞാല്‍ ചിമ്പാന്‍സിയുടേയും മനുഷ്യന്റെയും ജീനോമിലുള്ള അനുപൂരകമായ ഡി. എന്‍. എ അക്ഷരങ്ങളുടെ സംഖ്യയാണിവിടെ അര്‍ത്ഥമാക്കപ്പെടുന്നത് (സാങ്കേതികമായി പറഞ്ഞാല്‍ ബേസ് ജോഡികള്‍).”(292)
ജനിതക ‘സാമ്യത’ കൊട്ടിഘോഷിക്കപ്പെടുന്നതുപോലുള്ള ഒരു സാമ്യത തന്നെയല്ല എന്ന് ഡോക്കിന്‍സിന്റെ വരികളില്‍നിന്ന് വ്യക്തമാകുന്നുണ്ട്. ഡോക്കിന്‍സ് അവതരിപ്പിച്ചതുപോലുള്ള  ഒരു ഉദാഹരണം തന്നെ നമുക്കും പരിഗണിക്കാം. ഡാനിയേലിന്റെ പുസ്തകം താരതമ്യം ചെയ്തതിനുപകരം നാം നാല് പുസ്തകങ്ങളാണ് താരതമ്യം ചെയ്യുന്നത്. റിച്ചാര്‍ഡ് ഡോക്കിന്‍സ് ഇംഗ്ലീഷില്‍ എഴുതി പ്രസിദ്ധീകരിച്ച The greatest show on earth the evidence for evolution എന്ന ഗ്രന്ഥവും ആ ഗ്രന്ഥം രവിചന്ദ്രന്‍ സി. മലയാളത്തില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം; പരിണാമത്തിന്റെ തെളിവുകള്‍ എന്ന പുസ്തകവും എടുക്കുക. അവ തമ്മിലെ ‘ജനിതകസാമ്യം’ പരിഗണിക്കുമ്പോള്‍  അവഗണനീയമായ ഒരു ശതമാനത്തിലും താഴെ മാത്രമേ സമാനത കാണൂ. രണ്ടു ഗന്ഥങ്ങളും രണ്ട് ഭാഷകളിലാണ് എന്നതിനാല്‍ ഒരു പോലുള്ള വാക്കുകള്‍ വളരെ അപൂര്‍വമായിരിക്കും എന്നതാണിതിന്റെ കാരണം. എന്നാല്‍ ഡോക്കിന്‍സിന്റെ പുസ്തകത്തെ നിഷ്‌കൃഷ്ടമായി എതിര്‍ത്തുകൊണ്ടുള്ള ഒരു ഇംഗ്ലീഷ് പുസ്തകമുണ്ടെങ്കില്‍, അതും ഡോക്കിന്‍സിന്റെ പുസ്തകവും തമ്മിലുള്ള പദസമാനത (ജനിതക സാമ്യത എന്ന് വായിക്കുക!) വളരെ കൂടുതലായിരിക്കും. എന്നാല്‍ യഥാര്‍ഥത്തില്‍ രണ്ടാമതു പറഞ്ഞ ജോഡിക്കല്ല, ആദ്യത്തേതിനാണ് പരസ്പര സാധര്‍മ്യം കൂടുതലുള്ളത് എന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്?
 
ജൈവലോകത്തിന്റെ രൂപവും സ്വഭാവവും പാരമ്പര്യവും എല്ലാം തീരുമാനിക്കുന്നത് അവയുടെ ജീനുകളിലടങ്ങിയ ഡി. എന്‍. എ തന്മാത്രകളായ A-G-C-T എന്നീ ജനിതകാക്ഷരങ്ങളാണെന്ന് നമുക്കറിയാം. ഈ വിവരം നമുക്ക് പകര്‍ന്നുനല്‍കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ളത് വാട്ടസണ്‍, ക്രിക്ക് എന്നീ ശാസ്ത്രജ്ഞന്‍മാരാണ്. ഇത് പടിപടിയായി വളര്‍ന്ന് ഹ്യൂമന്‍ ജീനോം പ്രോജക്ടും, കോശ ടിഷ്യു ചികിത്സയും വരെ എത്തിനില്‍ക്കുന്നു.
ഇന്ന് വിപ്ലവകരമായ ഉയരങ്ങളില്‍ എത്തിനില്‍ക്കുന്ന ജനിതക ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ച മഹാശാസ്ത്രജ്ഞന്‍ ഗ്രിഗര്‍ ജൊഹാന്‍ മെന്‍ഡല്‍ (Gregor Johann Mendel) ആണ്. അദ്ദേഹം അറിയപ്പെടുന്നത് ജെനിറ്റിക്‌സിന്റെ പിതാവെന്നാണ്. 1822ല്‍ ഓസ്ട്രിയയില്‍ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹം ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിലെ ബ്രണോ നഗരത്തില്‍ ഒരു കത്തോലിക്ക പള്ളിയില്‍ പുരോഹിതനായി സേവനമനുഷ്ഠിച്ചു. 1850കളില്‍ അദ്ദേഹം പള്ളിമുറ്റത്തെ പച്ചക്കറി തോട്ടത്തിലെ പയര്‍ ചെടികളിലെ വൈവിധ്യം കണ്ടറിഞ്ഞ് വ്യത്യസ്ത ഇനം ചെടികളെ കൃത്രിമ പരാഗണത്തിലൂടെ വളര്‍ത്തിയെടുത്തു. തുടര്‍ച്ചയായി പത്തോളം വര്‍ഷം നിരന്തരമായി പരീക്ഷണം നടത്തി.(293) ആ പരീക്ഷണങ്ങള്‍ക്കൊടുവില്‍ അദ്ദേഹം അദ്ദേഹത്തിന്റെ ചെടികളിലെ പാരമ്പര്യനിയമങ്ങളെക്കുറിച്ചുള്ള ഫലം പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ ഗവേഷണഫലം 1865, 1866കളിലായി  നാചുറല്‍ ഹിസ്റ്ററി സൊസൈറ്റി (Natural History Society of Brunn) പ്രസിദ്ധീകരിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ കണ്ടുപിടുത്തം അംഗീകരിക്കപ്പെടുകയോ പ്രോത്സാഹിപ്പിക്കപ്പെടുകയോ ചെയ്തില്ല. എന്നുമാത്രമല്ല, തീരെ അവഗണിക്കപ്പെടുകയും ചെയ്തു. 1884ല്‍ ഗിഗര്‍ ജൊഹാന്‍ മെന്‍ഡല്‍ മരിച്ചു. 16 വര്‍ഷങ്ങള്‍ക്കുശേഷം 1900ല്‍ അദ്ദേഹത്തിന്റെ പഠനങ്ങള്‍ പുനഃപ്രസിദ്ധീകരിച്ചശേഷം മാത്രമാണ് അദ്ദേഹവും അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളും അംഗീകരിക്കപ്പെട്ടത്. പയര്‍ ചെടികളിലെ പരീക്ഷണങ്ങള്‍ കൂടാതെ തേനീച്ചകളിലും അദ്ദേഹം പരീക്ഷണം നടത്തിയിരുന്നു. അപ്പോഴെല്ലാം അദ്ദേഹം പുരോഹിതനായി ജോലി ചെയ്യുകയും ചെയ്തിരുന്നു.(294)
 
മെന്‍ഡലിന്റെ പരീക്ഷണഫലം പ്രസിദ്ധീകരിക്കുന്നതിന് ആറ് വര്‍ഷം മുന്‍പ് 1859ലാണ് ചാള്‍സ് ഡാര്‍വിന്‍ തന്റെ ജീവജാതികളുടെ ഉല്‍പ്പത്തി എന്ന പരിണാമസിദ്ധാന്തം പ്രസിദ്ധീകരിച്ചത്. ഡാര്‍വിന്റെ തിയറി അനുസരിച്ച് ഒരു ജീവിക്ക് ലഭിക്കുന്ന ആര്‍ജിത കഴിവുകള്‍ അടുത്ത തലമുറയിലേക്ക് സംപ്രേക്ഷണം ചെയ്യപ്പെടുന്നതെങ്ങനെ എന്നതിനുള്ള ഉത്തരം ഇല്ലാത്തതുകൊണ്ട് അദ്ദേഹം ആ വിഷയത്തില്‍ ദി വേരിയേഷന്‍ ഓഫ് ആനിമല്‍സ് ആന്‍ഡ് പ്ലാന്റ്‌സ് അണ്ടര്‍ ഡൊമസ്റ്റിക്കേഷന്‍ (The variation of animals and plants under domestication) എന്ന ഗ്രന്ഥം 1868ല്‍ പ്രസിദ്ധീകരിച്ചു. 1865-66 കാലത്തുതന്നെ കത്തോലിക്കാ പുരോഹിതനായ ഗ്രിഗര്‍ മെന്‍ഡല്‍ ഈ വിഷയത്തില്‍ ശാസ്ത്രീയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ പഠനം പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും രണ്ട് വര്‍ഷം കഴിഞ്ഞ് ദൈവനിഷേധത്തിന് ആയുധം പണിയുന്ന ഡാര്‍വിന്‍ ബി.സി 460-370 കാലത്ത് ജീവിച്ചിരുന്ന ഹിപ്പോക്രാറ്റസിന്റെ (Hippocrate)(295) പാന്‍ജെനിസിസ് (Pangenesis) എന്ന  ഊഹാധിഷ്ഠിത അസംബന്ധമാണ് തന്റെ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചത്!(296)
ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു. നിരീശ്വരവാദത്തിന്റെ ആധുനികലോകത്തെ അപ്പോസ്തലന്‍ ആരെന്ന് ചോദിച്ചാല്‍ ആരും പറയുക റിച്ചാര്‍ഡ് ഡോക്കിന്‍സ് എന്നായിരിക്കും. കഴിഞ്ഞ 40 വര്‍ഷമായി അദ്ദേഹം തന്റെ ആശയപ്രചരണത്തിനുവേണ്ടി നിരന്തരം പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നു. ഡോക്കിന്‍സ് പ്രസിദ്ധനായതുതന്നെ 1976ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ സെല്‍ഫിഷ് ജീന്‍ (The Selfish Gene) എന്ന ഗ്രന്ഥത്തിലൂടെയാണ്. പരിണാമത്തെ ജനിതക ശാസ്ത്രത്തിന്റെ മുഷ്ടിയിലിട്ട് ഉടച്ചുവാര്‍ക്കുന്ന ഒരു ഗ്രന്ഥമാണ് സെല്‍ഫിഷ് ജീന്‍.(297) ജനിതക വിജ്ഞാനീയം ഇന്നത്തെ നിലയില്‍ വളര്‍ച്ച പ്രാപിക്കുന്നതിനുമുന്‍പ് അതിന്റെ ശൈശവദശയില്‍തന്നെ പരിണാമത്തിന് ജനിതാഖ്യാനവും, വ്യാഖ്യാനവും നിര്‍ുവഹിക്കാന്‍ അദ്ദേഹം പരിശ്രമിച്ചു എന്നതുതന്നെ ഈ രംഗത്തെ അദ്ദേഹത്തിന്റെ അര്‍പ്പണവും സ്ഥിരോത്സാഹവും വ്യക്തമാക്കുന്നു.
 
ജനിതക വിജ്ഞാനീയത്തെ പരമോന്നതിയില്‍ എത്തിച്ചത് മനുഷ്യജനിതകപദ്ധതി(Human genome project)യാണ്. ആ പദ്ധതിയെ ഡോക്കിന്‍സ് താരതമ്യം ചെയ്തത് അപ്പോളോ ചന്ദ്രദൗത്യത്തോടും, ജനീവയില്‍ നടന്നുകൊണ്ടിരിക്കുന്ന ലാര്‍ജേ ഹൈഡ്രോണ്‍ കൊളൈഡര്‍ (LHC) പരീക്ഷണത്തോടുമാണ്. മനുഷ്യജനിതക പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കി വിജയിപ്പിച്ചത് അമേരിക്കയിലെ മെരിലാന്‍ഡ്് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തി(National Institute of Health)ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹ്യൂമണ്‍ ജീനോം ഇന്‍സ്റ്റിറ്റിയൂട്ട് (National Human Genome Institute) ആണ്. 1993 മുതല്‍  ഹ്യൂമന്‍ ജീനോം പ്രൊജക്ടിന്റെ നേതൃസ്ഥാനത്തുള്ള ഫ്രാന്‍സിസ് സെല്ലേഴ്‌സ് കോളിന്‍സ് (Francis Sellers Collins) ആണ്  നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തിന്റെ ഡയറക്ടര്‍. ജീനുകളെയും ജനിതകത്തെയും അതിന്റെ എല്ലാ അര്‍ത്ഥത്തിലും പഠിച്ചു മനസ്സിലാക്കി അതില്‍ നിരന്തര ഗവേഷണ പരീക്ഷണങ്ങളില്‍ മുഴുകിയ മുഴുവന്‍ ശാസ്ത്രജ്ഞരെയും ഒറ്റച്ചുവടില്‍ കോര്‍ത്തിണക്കിയ ഫ്രാന്‍സിസ് കോളിന്‍സ് 1997ല്‍ എഴുതി പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ദി ലാംഗ്വേജ് ഓഫ് ഗോഡ് : എ സയന്റിസ്റ്റ് പ്രസന്റ്‌സ് എവിഡന്‍സ് ഫോര്‍ ബിലീഫ് (The Language of God : A Scientist Presents Evidence for Belief).(297) ഡി. എന്‍. എ ഭാഷ ദൈവത്തിന്റെ ഭാഷയാണെന്നും ഇത്തരം മഹത്തരമായ പ്രോഗ്രാം വിവരശേഖരണം യാദൃഛികമായി നിലവില്‍ വരില്ല എന്നും ഉള്ള തിരിച്ചറിവാണ് അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ ഒരു ഗ്രന്ഥം എഴുതിച്ചത്.
ഈ ഒരു താരതമ്യം വളരെ പ്രസക്തമാണ്. 1856-1863 കാലത്ത് പയര്‍ മണികളില്‍ പരീക്ഷണം നടത്തി 1865ല്‍ ഗവേഷണഫലം പ്രസിദ്ധീകരിച്ച ഗ്രിഗര്‍ മെന്‍ഡലും വീണ്ടും മൂന്ന് വര്‍ഷം കഴിഞ്ഞും, ബി.സി 400ലെ പൗരാണിക വിവരങ്ങളെ വാരിപ്പുണര്‍ന്ന ഡാര്‍വിനും, ആധുനിക കാലഘട്ടത്തിലെ ഡോക്കിന്‍സും, ഫ്രാന്‍സിസ് കോളിന്‍സും തീര്‍ച്ചയായും പ്രതീകപുരുഷന്‍മാര്‍ തന്നെ. യഥാര്‍ത്ഥ ശാസ്ത്രവും, ശാസ്ത്രജ്ഞരും വ്യക്തമായി തെളിഞ്ഞ പാതയിലും നിലകൊള്ളുമ്പോള്‍ ശാസ്ത്രത്തിന്റെ പേരില്‍ ഊഹങ്ങളെ വാരിപ്പുണരുന്നവര്‍ ശാസ്ത്രമെന്ന പേരില്‍ ഊഹാപോഹങ്ങള്‍ വിശ്വസിച്ചുകൊണ്ടും പ്രചരിപ്പിച്ചുകൊണ്ടും അന്ധതയില്‍ നിന്നും അന്ധകാരത്തിലേക്ക് മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുുന്നു.
ശാസ്ത്രത്തിന്റെ പേരില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഊഹാപോഹങ്ങളെ പിന്‍പറ്റുന്ന ഡാര്‍വിനും, ഡോക്കിന്‍സും ദൈവനിഷേധത്തിനും പരിണാമവിശ്വാസത്തിനും വേണ്ടി പണിയായുധങ്ങള്‍ പടച്ചുണ്ടാക്കിക്കൊണ്ടിരിക്കുന്ന സമയം ഗ്രിഗര്‍ മെന്‍ഡലും, ഫ്രാന്‍സിസ് കോളിന്‍സും നിരന്തരമായ ശാസ്ത്രഗവേഷണങ്ങളിലും പരീക്ഷണങ്ങളിലും മുഴുകി ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും  ദൈവത്തെയും ദൈവത്തിന്റെ സൃഷ്ടിവൈഭവത്തെയും മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യാന്‍ തയ്യാറാകുന്നു.
യഥാര്‍ത്ഥ ശാസ്ത്രം ദൈവത്തെ അംഗീകരിക്കും; എന്നാല്‍ ശാസ്ത്രാന്ധവിശ്വാസം ദൈവത്തെ നിഷേധിച്ചുകൊണ്ടേയിരിക്കും!

കുറിപ്പുകള്‍:


273. www. youtube.com watch2v=972cxfGvlqu, www.youtube.com watch2v=28JsJjtlucA
274. www.independent.co.uk/news/science/genetic-breakthrough-that-reveals-the-defferences-between-humans-425432html
275. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. ഡി. രവിചന്ദ്രന്‍. ഡി.സി ബുക്‌സ് പേജ് 379
276. അതേ പുസ്തകം പേജ് 380
277. അതേ പുസ്തകം പേജ് 380
278. അതേ പുസ്തകം പേജ് 381
279. അതേ പുസ്തകം പേജ് 384, 385
280. അതേ പുസ്തകം പേജ് 385, 386
281. അതേ പുസ്തകം പേജ് 386
282. അതേ പുസ്തകം പേജ് 382
283. അതേ പുസ്തകം പേജ് 383
284. അതേ പുസ്തകം പേജ് 387
285. യുക്തിദര്‍ശനം. എ.ടി കോവൂര്‍ ട്രസ്റ്റ്, കോഴിക്കോട് ചീഫ് എഡിറ്റര്‍ യു. കലാനാഥന്‍ മാസ്റ്റര്‍. മുഖവുര : പേജ് 5
286. അതേപുസ്തകം പേജ്
287. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ പേജ് 387
288. www.newscientist.com/article/dn2352-just-2.5/of-dna-turns-mice-into-men-html#.VEK01fmSyYB
289. currents-ucsc-edu/03-04/04-19/rat/genome.gov/1151108
290. www.genome-gov./11511308
291. www.news.nationalgeographiic.com/news/2012/03/120306-gorilla/genome/apes/human/evolution/science
292. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ പേജ് 382, 383
293. www.britanica.com/EBchecked/topic/374739/Gregore/Mendelwww.cn.wikipedia.org/wiki/Gregore/Mendel#biology
294. www.cn.wikipedia.org/wiki/mendelian-inherittance. ജീന്‍, ജീവന്‍, ജനിതകം. ഡോ. ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍. കേരള ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം. പേജ് 18 – 23
295. www.cn.wikipedia.org/Hippocrates
296. www.cn.wikipedia.org/wiki/The-selfish-Gene
297.  www.cn.britanica.com/EBchecked/topic/67606/The-selfish-Gene
298. www.cn.britanica.com/EBchecked/topic/275706/human/genome-projectwww.cn.wikipedia.org/wiki/human-genome-project
299. www.britanica.com/EBchecked/topic/1483981/National-human-genome-Research-Institute
300. www.britanica.com/EBchecked/topic/711055/Francis-collinswww.cn.wikipedia.org/wiki/Francis-Collins#Genomic
301. www.creation.com/harmony-distroid-a-review-of-francis-collins-book-the-language-of-god
302. www.cn.wikipedia.org/wiki/mendelian-inheritance