Monday, January 2, 2017

തേനും തേനീച്ചയും



തികച്ചും സാമൂഹികമായ ഘടനയോടെ ജീവിതം നയിക്കുന്ന പ്രാണി വർഗ്ഗമാണ് തേനീച്ചകൾ. ജന്മവാസനകളാൽ പ്രേരിതമായ ഈ ഘടനാരൂപമത്രേ തേനീച്ചകളെ സാമൂഹ്യ പ്രാണികളാക്കി നിലനിർത്തുന്നത്. മറ്റു സമൂഹ പ്രാണികളെ പോലെ ഇവയും മൂന്നായി തരംതിരിക്കപ്പെട്ടിട്ടുണ്ട്- റാണി, തൊഴിലാളിമാർ, മടിയന്മാർ.


മുട്ടയിടുക എന്നത് മാത്രമാണ് റാണിയുടെ ധർമ്മം; മടിയന്മാര്‍ക്കാകട്ടെ റാണിയുമായി ഇണ ചേരുകയും. പ്രാണി ലോകത്തെ ക്ലിയോപാട്രയാണ് റാണി. മടിയനുമായി ഒരിക്കൽ ഇണ ചേർന്നു കഴിഞ്ഞാൽ അവൻറെ ലൈംഗികാവയവം പറിച്ചെടുത്ത് അവളുടെ  ലൈംഗികാവയവത്തിൽ തന്നെ സൂക്ഷിക്കും.റാണിക്ക് അത് കൊണ്ട് തൻറെ മുട്ടയെ ആവശ്യത്തിന് പ്രജനനം ചെയ്യിക്കാനുള്ള കഴിവുണ്ട്.

മുട്ടകളെല്ലാം വിരിഞ്ഞ് ഒന്നുകിൽ റാണിയോ അല്ലെങ്കിൽ തൊഴിലാളിയോ ആയിത്തീരും. പ്രജനനം ചെയ്യപ്പെടാത്ത മുട്ട വിരിഞ്ഞാണ് മടിയനുണ്ടാവുന്നത്. ഇങ്ങനെ പുരുഷ സ്പര്‍ശമേല്‍ക്കാതെ മുട്ട വവിരിഞ്ഞ് മടിയൻ ജനിക്കുന്ന രീതിയെ പാർദിനോ ജനസിസ് എന്ന് വിളിക്കുന്നു. അതിനാൽ മറ്റു തേനീച്ചകൾക്കുള്ളതിൻറെ പകുതി ക്രോമസോമുകൾ മാത്രമേ മടിയന്‍മാരില്‍ കാണുകയുള്ളു.

കോളനിയിലെ മുഖ്യപൗരൻ  തൊഴിലാളിയാണ്.മൃഗീയ ഭൂരിപക്ഷവും തൊഴിലാളിക്ക് തന്നെ. ഒരു ശരാശരി തേനീച്ച കോളനിയിൽ അറുപതിനായിരത്തോളം തേനീച്ചകളുണ്ടാവും. അവയിൽ ഒരു റാണിയും നൂറോളം മടിയന്മാരും ഒഴിച്ച് ബാക്കി മുഴുവൻ തൊഴിലാളികളാണ്.
തൊഴിലാളികൾക്ക് നിർവ്വഹിക്കാൻ അനേകം ജോലികളുണ്ട്. കുഞ്ഞുങ്ങളെ ശുശ്രൂഷിക്കുക, കൂട്ടിന് കാവൽ നിൽക്കുക, കൂടു നിർമ്മിക്കുക, കൂട്ടിനുള്ളിലെ താപം ഒരു പ്രത്യേക അളവിൽ നിലനിർത്തുക, തേനും പൂമ്പൊടിയും കൊണ്ടുവരിക, കൂട്ടിനുള്ളിലേക്ക് കടന്ന് വരുന്ന അന്യരെ തുരത്തുക,പുതിയ വാസസ്ഥലം കണ്ടെത്തുക എന്നിങ്ങനെ അനവധി ജോലികൾ. എന്നാൽ ഉറുമ്പുകളെ പോലെ ഓരോന്നിനും പ്രത്യേകം പ്രത്യേകം തൊഴിലാളികൾ സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഒരു തൊഴിലാളിക്ക് അതിൻറെ ജീവിത കാലത്ത് എല്ലാ ജോലികളും ചെയ്യേണ്ടിവരും.ഓരോ പ്രായത്തിൽ ഓരോ ജോലിയാണ്.

സമാധിയിൽ നിന്നും പുറത്തു വന്ന തൊഴിലാളിക്ക് രണ്ടാഴ്ചയോളം ജോലി നഴ്‌സിൻറെയായിരിക്കും. സ്റ്റോർ സെല്ലുകളിൽ നിന്നും തേനും പൂമ്പൊടിയും കൊണ്ടുവന്ന് റാണിയെയും മടിയനെയും ലാര്‍വകളെയും തീറ്റുക. കുറച്ചു കൂടി പ്രായമാകുമ്പോൾ, തൊഴിലാളിയുടെ അടിവയറ്റിനടിയിൽ നിന്നും മെഴുക് പുറപ്പെടാൻ തുടങ്ങും. അത് പിന്‍കാല് കൊണ്ട് വലിച്ചെടുത്ത് മുനന്‍കാലുകളിലെത്തിക്കുന്നു. ശേഷം നല്ലവണ്ണം ചവച്ച് പാകപ്പെടുത്തിയതിന് ശേഷം കൂടറകൽ നിര്‍മിക്കുകയായി. കൂട് നിര്‍മാണത്തിന് പുറമേ കൂട് വൃത്തിയാക്കുന്നതും കൂട്ടിനു കാവൽ നിൽക്കുന്നതും മധ്യവയസ്കരാണ്. കാവൽ നിൽക്കുന്നതിലെ അർപ്പണ ബോധവും സാഹസികതയും വളരെ വലുതാണ്. തൊഴിലാളിയെ അത് വ്യക്തിപരമായി നശിപ്പിക്കുമെങ്കിലും മൊത്തം കോളനിയുടെ സുരക്ഷ വെച്ച് നോക്കുമ്പോൾ വളരെ അധികം ഫലപ്രദമാണീ ആക്രമണ രീതി.

പ്യുപയിൽ നിന്ന് പുറത്തുവന്ന് മൂന്നാഴ്ച്ച കഴിയുമ്പോഴേക്കും തൊഴിലാളിയുടെ ജീവിത ഘട്ടം സായാഹ്നത്തോടടുക്കുകയായി.ഈ ഘട്ടത്തിലേക്ക് പ്രവേശിച്ച തൊഴിലാളികളാണ് തേനും പൂമ്പൊടിയും തേടി പുറപ്പെടുന്നത്. പൂക്കളിൽ നിന്ന് 'പ്രോബോസിസ്'ഉപയോഗിച്ച് തേൻ നുകർന്നതിനു ശേഷം ശേഖരിച് വെക്കാൻ 'മധുസഞ്ചി' എന്നറിയപ്പെടുന്ന ഒരു പാത്രം അവയുടെ ശരീരത്തിലുണ്ട്.ചായത്തോട്ടത്തിലെ തൊഴിലാളികളേക്കാൾ സമർഥമായി അവ ഈ ജോലി നിർവ്വഹിക്കുന്നു.അനുകൂല കാലാവസ്ഥയിൽ രണ്ട് പൗണ്ടോളം തേൻ ദിവസവും ഒരു കൂട്ടിൽ ശേഖരിച്ചിട്ടുണ്ടാവും.അത്രയും തേൻ ശേകരിക്കുവാൻ ഏകദേശം അഞ്ചു ദശലക്ഷത്തോളം തേനീച്ച  യാത്രകൾ വേണ്ടി വരുമത്രെ.
   പ്രായം ചെന്ന തേനീച്ചകൾ തന്നെയാണ് കൂട്ടിലെ എയർ കണ്ടീഷനിംഗിന് ആവശ്യമായ നീര് തുള്ളികളും കൊണ്ടുവരുന്നത്.മുട്ട വിരിയാൻ വേണ്ട താപനില കൂട്ടിനുള്ളിൽ നിലനിർത്താനാണ് തൊഴിലാളികൾ എയർകണ്ടീഷൻ ചെയ്യുന്നത്. ഉഷ്ണകാലത്ത് താപനില ഉയരുമ്പോൾ അവർ കൂടുതണുപ്പിക്കാൻ തുടങ്ങും.ആദ്യമാദ്യം ചിറകുകൾ ശക്തിയായി വീശിക്കിണ്ടാണ് അവ ഇത് സാധിക്കുക.പക്ഷേ ചൂട് കൂടിയാൽ ഈ പ്രവൃത്തി മാത്രം മതിയാകില്ല.വെള്ളം കൊണ്ടുവന്ന് തളിച്ച് ബാഷ്പീകരിക്കേണ്ടിവരും.കൂടു തണുപ്പിക്കേണ്ട ആവശ്യം യുവതേനീച്ചകൾക്കാണ് ബോധ്യപ്പെടുക.പക്ഷേ അവ ഇതുവരെ സൈറ്റിൽ പോയി പണിയെടുത്ത് തുടങ്ങിയിരിക്കില്ല.അതിനാൽ വെള്ളം കൊണ്ടുവരേണ്ട ജോലി പ്രായം ചെന്ന തൊഴിലാളികൽ ഏൽക്കുന്നു.എന്നാൽ വെള്ളം തളിക്കുന്നത് യുവതികൾ തന്നെ.കൂട്ടിനുള്ളിൽ തണുപ്പിക്കാൻ എത്രകണ്ട് വെള്ളം ആവശ്യമാണെന്ന് മുതുക്കിതൊഴിലാളികൾ മനസ്സിലാക്കുന്നത് യുവതികൾ കാണിക്കുന്ന ആവേശത്തിൽ നിന്നത്രേ.കൂട്ടിൽ ശരിയായ താപനില വന്നുകഴിഞാൻ അവ വെള്ളത്തിനായി മുതുകികളുടെ അടുത്തേക്ക് ഓടിയെത്തുകയില്ല.മുതുക്കികളും അതോടെ വെള്ളത്തിനായി പോകുന്നത് നിർത്തുന്നു.
ശൈത്യകാലത്ത് കൂടകം കൂടുതൽ തണുക്കാതിരിക്കാനും തൊഴിലാളികൾ ശ്രദ്ദിക്കേണ്ടതുണ്ട്. അപ്പോൾ അവ കൂട്ടംകൂടി ശരീരവും ചിറകുകളും ഒരു പ്രത്യേക താളത്തിൽ വിറപ്പിച്ചു കൊണ്ടിരിക്കുന്നത് കാണാം.അതിലൂടെ അവയുടെ യാന്ത്രികോർജ്ജം കൂട്ടിനുള്ളിൽ  താപോർജ്ജമായി പകരുന്നു.ഇങ്ങനെ ഉറയുന്ന അന്തരീക്ഷതാപത്തിലും കൂട്ടിനുള്ളിലെ താപനില 24 ഡിഗ്രി സെൻരിഗ്രേഡ് മുതൽ 30 ഡിഗ്രി സെൻരിഗ്രേഡ് വരെ   അവയ്ക്കുയർത്താൻ കഴിയും.
      മുതുക്കിത്തൊഴിലാളികളുടെ സൈറ്റ് ജോലി പൂമ്പൊടി പൂനീരും ജലവും കൊണ്ടുവരുന്നതിൽ മാത്രം പരിമിതമല്ല.വൃക്ഷത്തിൽ നിന്നും 'പ്രൊപ്പോളിസും' ഒരു തരം ബാമും അവ കൂടെ കൊണ്ടുവരും.കൂട്ടിനുള്ളിലെ ദ്വാരമടയ്ക്കാനും അനധികൃതമായി കടന്നു വരുന്ന അന്യരെ കൊന്നതിനു ശേഷം ശവം മറമാടാനുമാണ് അവ പ്രൊപ്പോളിസ് ഉപയോഗിക്കുന്നത്.കുറേക്കൂടെ ദ്രവ രൂപത്തിലുള്ള ബാം കൂട്ടിനുള്ളിൽ തേക്കാനുള്ള വാർണീഷായുംഉപയോഗിക്കുന്നു.
    തേനീച്ചകൾ തേനുണ്ടാക്കുന്നതും കൗതുകകരമാണ്.മുതുക്കിത്തൊഴിലാളികൾ കൊണ്ടുവരുന്നത് പൂനീര് മാത്രമായിരിക്കും.കൂട്ടിലെത്തിയാൽ അത് മുഴുവൻ യുവതൊഴിലാളികളുടെ വായിൽ ഒഴിച്ചുകൊടുക്കുന്നു.നുകര്ന്നും ഊതിയും ഈ ദ്രാവകത്തെ യുവതികൾ അവയുടെ നാക്കിലൂടെ ഒഴുക്കുമ്പോൾ അത് ബാഷ്പീകരിച്ച് കട്ടിയാവും.അതോടൊപ്പം അവയുടെ ഗ്രന്ധികളിൽ നിന്ന് സ്രവിക്കുന്ന നീരുകൾ അതിനെ മറ്റൊരു പരുവത്തിലാക്കുന്നു.അന്തിമമായി സ്റ്റോറേജ് സെല്ലുകളിൽ വെച്ച് കുറേക്കൂടെ ബാഷ്പീകരിക്കുമ്പോഴാണ് പൂനീര് തേനായിത്തീരുന്നത്.
    തേനീച്ച തൊഴിലാളികളുടെ എല്ലാ ചെയ്തികളും വിസ്മയകരമാണെങ്കിലും അവയുടെ മാസ്റ്റർ പീസ് തേനീച്ചക്കൂടത്രേ."അറിയപ്പെട്ട ജന്മവാസനകളിൽ വെച്ച് ഏറ്റവും മഹാഗ്ചര്യം " എന്ന് ഡാർവിൻ അഭിപ്രായപ്പെടുകയുണ്ടായി.അദ്ദേഹം എഴുതി:ഒരു തേനീച്ചക്കൂട് അതിൻറെ ഉദ്ദേശ്യനിർവ്വഹണത്തിന് ഉപയുക്തമായ വിധത്തിൽ എത്ര മനോജ്ഞമായി നിർമ്മിക്കപ്പെട്ടിരിക്കുന്നു എന്ന് പരിശോദിച്ചു മനസ്സിലാക്കിയതിനു ശേഷം,ഒരു ആരാധനാ മനോഭാവത്തോടെയല്ലാതെ അതിനെ വീക്ഷിക്കുന്ന മനുഷ്യൻ ഒരു മുരടനായിരിക്കണം.
അതിസങ്കീർണ്ണമായ ഒരു പ്രശ്നം തേനീച്ചകൾ പ്രയോഗികമായിത്തന്നെ പരിഹരിച്ച് കഴിഞ്ഞിരിക്കുന്നുവെന്ന് ഗണിത ശാസ്ത്രജ്ഞന്മാർ പറയുന്നു.വിലപിടിച്ച മെഴുക് ഏറ്റവും കുറഞ്ഞ തോതിൽ ചെലവുചെയ്തുകൊണ്ട് ഏറ്റവും കൂടുതൽ തേൻ നിറച്ചുവെക്കാൻ ഉപയുക്തമായ ശരിയായ രൂപം തേനീച്ചകൾ അറനിർമാണത്തിൽ പ്രയോഗിച്ചിരിക്കുന്നതായും അവർ നമ്മെ അറിയിക്കുന്നു.സമർഥനായ ഒരു ശില്പി ഏറ്റവും നല്ല ഉപകരണങ്ങൾ ഉപയോഗിച്ചുപോലും തേനീച്ചക്കൂടറ പോലെ ഒരു രൂപമാതൃക നിർമ്മിക്കാൻ വളരെ വിഷമിക്കുമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.പക്ഷേ ഒരു കൂട്ടം തേനീച്ച തൊഴിലാളികൾ കൂടിന്റെ ഇരുണ്ട ഉള്ളറകളിൽ നിലയുറപ്പിച്ചുകൊണ്ട്  ഈ കൃത്യം എത്ര ഭംഗിയായി നിർവ്വഹിക്കുന്നു.എന്തെല്ലാം ജന്മവാസനകൾ നൽകിയാലും ശരി,എങ്ങനെയാണ് ഈ പ്രാണികൾക്ക് ആവശ്യമായ കോണുകളും തലങ്ങളും ശരിയാക്കാൻ കഴിയുക എന്നതും ഇനി ശരിയായാൽ തന്നെ അത് ബോധ്യപ്പെടുക എന്നതും ദുർഗ്രാഹ്യം തന്നെ.[3]
 ആധുനികനായ മറ്റൊരു ജൈവ ശാസ്ത്രജ്ഞാനും തേനീച്ചക്കൂടറയിലെ നിര്മാണപാടവത്തെ പ്രശംസിച്ചെഴുതിയിട്ടുണ്ട്."തേനീച്ചക്കൂടറകൾ ഗണിതശാസ്ത്രപരമായി ഒരേ അളവിലായിരിക്കുമെന്ന് പ്രതീക്ഷിക്കാൻ വയ്യ.പക്ഷേ അവയുടെ കൃത്യത അതിശയകരം തന്നെ എന്നതിൽ സംശയമില്ല.അതിൻറെ ചുമരുകൾ തീർത്തിരിക്കുന്നത് 0.073 മില്ലീമീറ്റർ കനത്തിലാണ്.ഇതിൽ രണ്ട് ശതമാനത്തിലതികം വ്യത്യാസം വരാറില്ല.അറയുടെ വ്യാസം 5.5 മില്ലീമീറ്ററും.അതിലാകട്ടെ അഞ്ച് ശതമാനം മാത്രമേ വ്യത്യാസം വരാറുള്ളൂ.തറയിൽ നിന്ന് 13 ഡിഗ്രി ചരിഞ്ഞാണ് അറകളുടെ കിടപ്പ്.ഇത്രത്തോളം കൃത്യതയും സൂക്ഷ്മതയും കൈവരിക്കണമെങ്കിൽ മനുഷ്യർക്ക് സൂക്ഷ്മോപകരണങ്ങൾ വേണ്ടി വരും.എന്നാൽ തേനീച്ചകൾ അവയുടെ ആന്റിന കൊണ്ട് അത് അനായാസം സാധിക്കുന്നു"-ട്രിബ്യൂഷ് വിലയിരുത്തി.

    തേനീച്ചകളുടെ ഈ പ്രവർത്തികളെല്ലാം കൂട്ടായ ശ്രമങ്ങളുടെ ഫലമാണ്.പ്രായത്തിനാണ്‌സരിച്ച് ഓരോ സംഗം ഓരോ ഓരോ ജോലികൾ ചെയ്യുന്നു.ഉറുമ്പുകൾ രാസവിനിമയത്തിലൂടെയാണ് ആശയം കൈമാറുന്നത്.തേനീച്ചകളുടെ വിനിമയ രീതിയാകട്ടെ നർത്തമത്രെ.

      കുറേ പൂക്കൾ ഒരു മേശപ്പുറത്ത് വിതറിയാൽ ചില തേനീച്ചകൾ പറന്ന് വന്ന് അവയിലെ പൂനീരും നുകർന്ന് പോവുന്നത് നാം ശ്രദ്ദിച്ചിട്ടുണ്ടാവും.തിരിച്ചറിയുന്നതിനു വേണ്ടി അവയുടെ ശരീരഭാഗത്ത് പെയിന്റ്കൊണ്ട് അടയാളമിട്ടുവെന്നിരിക്കട്ടെ.കുറച്ചു നേരം കഴിഞ്ഞാൽ ഈ തേനീച്ചകൾ കുറേയധികം പുത്തൻ കൂട്ടുകാരുമായി വരുന്നത് കാണാം.അവിശ്വസനീയമെങ്കിലും ഈ കൊച്ചുകൂട്ടുകാർ സങ്കീർണമായ ഒരു ഭാഷ വളർത്തിയെടുത്തിട്ടുണ്ട്.അതിൽ ഗവേഷണം നടത്തിയ ശാസ്ത്രജ്ഞർ വെളിച്ചത്ത് കൊണ്ടുവന്ന വസ്തുതകൾ നമ്മെ അദ്‌ഭുതസ്തബ്ധരാക്കുന്നതാണ്.

 പൂക്കളുടെ ഉറവിടം നൂറുവാരയ്ക്കു താഴെ ദൂരെയാണെങ്കിൽ അത് കണ്ടെത്തിയ സ്‌കൗട്ട് പൂമ്പൊടിയും,പൂനീരും ശേഖരിച്ച് വന്ന് ഒരു അറയിൽ ഒരു തുള്ളി വീഴ്ത്തിയതിനുശേഷം നിർത്തം ചെയ്യാൻ തുടങ്ങുന്നു.'ക്‌ളോക്ക് വൈസ്-ആൻറി ക്ളോക്ക് വൈസ്' താളത്തിൽ വൃത്താകാരത്തിലാണ് ആ നർത്തം.അത് ശ്രദ്ദിച്ച് മറ്റു തൊഴിലാളികളും ചുറ്റും കൂടുന്നു.പിന്നീട് ആ സ്‌കോട്ട് മറ്റൊരു ഭാഗത്തെ അറയിലും ഒരു തുള്ളി നിറച്ചതിനുശേഷം ഇതേ രീതിയിൽ നിർത്തമാടാൻ തുടങ്ങും.അവിടെയുള്ള തൊഴിലാളികളും ചുറ്റും കൂടുവാൻ തുടങ്ങും.അപ്പോഴേക്കും ആദ്യം കൂടിയ തൊഴിലാളികൾ പൂക്കൾ തേടി പറന്നിട്ടുണ്ടാകും.ഇങ്ങനെ തൻറെ പക്കലുള്ള പൂനീർ മുഴുവൻ തീരുന്നതുവരെ നിർത്തം ചെയ്ത് സർവ തൊഴിലാളികളെയും ഇളക്കിവിട്ടതിനുശേഷം ആ സ്കൗട് അത് കണ്ടുപിടിച്ച പൂക്കളിലേക്ക് തന്നെ മടങ്ങുന്നു.
 പൂനീരിന്റെ ഉറവിടം നൂറുവാരയ്ക്കു മേലെയാണെങ്കിൽ സ്‌കൗട്ടിനു കൂടുതൽ വിശദീകരണങ്ങൾ നൽകേണ്ടതുണ്ട്.എത്ര ദൂരെയാണെന്നുമാത്രമല്ല ഏത് ദിശയിലാണെന്നും അതിന് പറഞ്ഞു കൊടുക്കേണ്ടിവരും.അപ്പോളത് മറ്റൊരു രീതിയിലാണ് നിർത്തമാടുക.വൃത്താകാരത്തിനു പകരം '8' ൻറെ ആകൃതിയിൽ.സൂര്യനിൽ നിന്നും ഏത് ദിശയിൽ ,എത്ര ഡിഗ്രി ചരിഞ്ഞാണ് പൂവിരിക്കുന്നത് ,അതിനനുസരിച്ചായിരിക്കും സ്കൗട്ടിന്റെ നർത്തം.നർത്തം ചെയ്യുമ്പോൾ സ്‌കൗട്ട് ഒരു പ്രത്യേക താളത്തിൽ അതിൻറെ അടിവയറാട്ടിക്കൊണ്ടിരിക്കും.അതിൻറെ ആവൃത്തി(Frequency)ദൂരത്തെ കുറിക്കുന്നു.പൂവ് വളരെയകലെ ആണെങ്കിൽ അടിവയറിന്റെ ഇളക്കം മെല്ലെയായിരിക്കും.ദൂരം കുറയുന്തോറും വേഗതയും കൂടുന്നു.അത് പോലെ ദൂരത്തിനനുസരിച്ച് നർത്തത്തിൻറെ വേഗതയും മാറും.
ഒരു പരീക്ഷണത്തിൽ 400 വാരയകലെ പൂക്കൾ വെച്ചപ്പോൾ തേനീച്ച പതിനഞ്ച് സെക്കന്റ് കൊണ്ട് പതിനൊന്ന് 8 പൂർത്തിയാക്കിയത്രേ.പക്ഷേ പൂക്കൾ ഒരു മൈൽ അകലെയായിരുന്നപ്പോൾ പതിനഞ്ച് സെക്കന്റ് കൊണ്ട് നാല് '8' മാത്രമേ പൂർത്തിയാക്കിയുള്ളൂ.ദൂരം മാത്രമല്ല ദിശയും സ്‌കൗട്ടിനു പറഞ്ഞു കൊടുക്കേണ്ടതുണ്ട്.'8' ൻറെ നടുവിലുള്ള വരയുടെ ചരിവാണ് അത് കുറിക്കുന്നത്.അതായത് സൂര്യൻറെ സ്ഥാനത്ത്നിന്ന് പൂക്കൾ എത്ര ഡിഗ്രി മാറി സ്ഥിതി ചെയ്യുന്നുവോ അതിനനുസരിച്ച് '8' ൻറെ നടുവിലുള്ള വര അറയിൽനിന്ന് ചരിഞ്ഞിരിക്കും.
   ഈ രീതിയിൽ പൂക്കളുടെ ഉറവിടം കൃത്യമായി മറ്റ് തേനീച്ചതൊഴിലാളികൾക്ക് വിശദീകരിച്ച് കൊടുക്കാൻ സ്‌കൗട്ടിനു കഴിയുന്നു.നർത്ത ഭാഷ ഓരോ ജീവ ജാതിക്കും സ്വന്തമത്രെ.തേനീച്ച വർഗ്ഗത്തിൽ അനേകം ജീവ ജാതികളുണ്ട്.വ്യത്യസ്ത ജീവജാതികളെ ഒരുമിച്ച് ചേർത്താലും അവ ആശയം കൈമാറും.പക്ഷേ ആശയക്കുഴപ്പമായിരിക്കും ഫലം.ഒരു അന്യ ജീവജാതിയുടെ നർത്തഭാഷ തൻറേതായ ഭാഷയിൽ മനസ്സിലാക്കുന്ന തേനീച്ച വഴിതെറ്റിക്കപ്പെടുന്നു.'സംസാരം 'എന്ന പദത്തെ ഒരു തമിഴനും മലയാളിയും വ്യത്യസ്ത അർത്ഥങ്ങളിൽ മനസ്സിലാക്കുന്നത് പോലെ.

 തേനീച്ച ഇസ്ലാമിൽ
_____________
 *നിന്റെ നാഥൻ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നൽകുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യൻ കെട്ടിയുർത്തുന്നവയിലും നീ പാർപ്പിടങ്ങളുണ്ടാക്കി കൊള്ളുക.പിന്നെ എല്ലാതരം ഫലങ്ങളിൽ നിന്നും നീ ഭക്ഷിച്ചുകൊള്ളുക. എന്നിട്ട് നിന്റെ രക്ഷിതാവ് സൗകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാർഗങ്ങളിൽ നീ പ്രവേശിച്ചുകൊള്ളുക. അവയുടെ ഉദരങ്ങളിൽ നിന്ന് വ്യത്യസ്ത വർണങ്ങളുള്ള പാനീയം പുറത്ത് വരുന്നു അതിൽ മനുഷ്യർക്ക് രോഗശമനം ഉണ്ട്. ചിന്തിക്കുന്ന ആളുകൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്.(ഖുർആൻ:16:68,69)


          ഒരു തേനീച്ച സമൂഹത്തിലെ 90%വും തൊഴിലാളികളായ പെണ് തേനീച്ചകളാണ്.
പ്രത്യുല്പാദന ശേഷി ഇല്ലാത്ത പെണ് തേനീച്ചകളാണ് ഈ തൊഴിലാളികൾ.പ്രജനനം ചെയ്യുന്നതൊഴികെയുള്ള മുഴുവൻ തൊഴിലുകളും ചെയ്യുന്നത് ഈ പെണ് തേനീച്ചകളാണ്.


* [Quran 16.68-69]And your Lord (Allah) revealed to the bees: Build your hives in mountains, trees and in what they build. Theneat (for females)from every fruit andfollow (for females)your Lord's enslaved paths, fromtheir bellies (for females)exits drink of different colors, in it healing for man. These are signs for those who contemplate.
 ലിംഗ വ്യത്യാസങ്ങൾക്കനുസരിച്ച് വാക്കുകൾ ഉപയോഗിക്കുക എന്നത് അറബി ഭാഷയുടെ ഒരു പ്രത്യേകത ആണ്.അത് കൊണ്ട് തന്നെ വാക്കുകളിൽ നിന്നും അത് പ്രയോഗിക്കപ്പെട്ട ജീവിയുടെ ലിംഗമേതെന്ന് നമുക്കറിയാൻ കഴിയും.

     ഖുർആൻ തേനീച്ചകളെക്കുറിച്ച് പറയുന്നിടങ്ങളിൽ ഇത് പ്രത്യേകം ശ്രദ്ധേയമാണ്.

(ഖുർആൻ 16:68) وَأَوْحَىٰ رَبُّكَ إِلَى ٱلنَّحْلِ أَنِ ٱتَّخِذِى مِنَ ٱلْجِبَالِ بُيُوتًا وَمِنَ ٱلشَّجَرِ وَمِمَّا يَعْرِشُون


 നിൻടെ നാഥൻ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നൽകുകയും ചെയ്തിരിക്കുന്നു; മലകളിലും മരങ്ങളിലും മനുഷ്യർ കെട്ടിയുയർത്തുന്നതിലും നീ പാർപ്പിടങ്ങളുണ്ടാക്കിക്കൊള്ളുക.

 (ഖുർആൻ 16:69)
ثُم َّ كُلِى مِن كُلِّ ٱلثَّمَرَٰتِ فَٱسْلُكِى سُبُلَ رَبِّكِ ذُلُلًا ۚيَخْرُجُ مِنۢ بُطُونِهَاشَرَابٌ مُّخْتَلِفٌ أَلْوَٰنُهُۥ فِيهِ شِفَآءٌ لِّلنَّاسِ ۗإِنَّ فِى ذَٰلِكَ لَءَايَةً لِّقَوْمٍ يَتَفَكَّرُون

 . പിന്നെ എല്ലാ തരം ഫലങ്ങളിൽ നിന്നും നീ ഭക്ഷിച്ചുകൊള്ളുക. എന്നിട്ട് നിൻടെ രക്ഷിതാവ് സൗകര്യപ്രദമായി ഒരുക്കിതന്നിട്ടുള്ള മാർഗങ്ങളിൽ നീ പ്രവേശിച്ചുകൊള്ളുക. അവയുടെ ഉദരങ്ങളിൽ നിന്നു വ്യത്യസ്ത വർണങ്ങളിലുള്ള പാനീയം പുറത്തുവരുന്നു. അതിൽ മനുഷ്യർക്ക് രോഗശമനമുണ്ട്. ചിന്തിക്കുന്ന ആളുകൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്"

ഇവിടെ-

 *"നീ ഭക്ഷണം തേടുക"  എന്ന് പറയുന്നിടത്ത് സ്ത്രീക്ക് "കുലി"എന്നും പുരുഷന് "കുൽ" എന്നുമാണ് അറബി ഭാഷയിൽ  പ്രയോഗിക്കുക.
ഖുർആൻ സ്ത്രീ ലിംഗ പദമായി "കുലി"( كُلِى) എന്ന് പ്രയോഗിക്കുന്നു.

*"നീ പിൻപറ്റുക" എന്ന പദത്തിന് "ഉലുസ്‌കി" സ്ത്രീക്കും "ഉലുസ്ക്" പുരുഷനുമാണ് പ്രയോഗിക്കുക.
   ഖുർആൻ "ഉലുസ്കി" എന്ന സ്ത്രീ ലിംഗ പദമാണ് പ്രയോഗിച്ചിരിക്കുന്നത്.

*"അവയുടെ ഉദരങ്ങളിൽ" എന്ന പദത്തിന് സ്ത്രീക്ക് "ബുതൂനിഹാ" എന്നും പുരുഷന് "ബുതൂനിഹിം" എന്നുമാണ് പ്രയോഗിക്കുക.
ഇവിടെയും ഖുർആൻ "ബുത്തൂനിഹാ"( بُطُونِهَا)  എന്ന സ്ത്രീലിംഗ പദമാണ് പ്രയോഗിച്ചിരിക്കുന്നത് എന്ന് കാണാം.


      14 നൂറ്റാണ്ടുകൾക്കപ്പുറം ഖുർആൻ പറഞ ഈ വാക്കുകളിലെ വാസ്തവികത ആധുനികമായ നാമിന്നറിയുന്നത് 1876 -ഇൽ ഹോളണ്ടുകാരനായ സ്വാമർഡാം തേനീച്ചകളുടെ സാമൂഹ്യ ജീവിതത്തെക്കുറിച്ചും ജോലി വിഭജനത്തെക്കുറിച്ചും നടത്തിയ പഠനങ്ങൾക്കിപ്പുറം മാത്രമാണ്.

 കൂടാത െ ഖുർആൻ പറയുന്നത് കാണുക-
" അവയുടെ ഉദരങ്ങളില്നിന്ന് വ്യത്യസ്ത വര്ണത്തിലുള്ള പാനീയം പുറത്തുവരുന്നു. അതില് മനുഷ്യര്ക്ക് രോഗശമനമുണ്ട്. ചിന്തിക്കുന്ന ആളുകള്ക്ക് തീര്ച്ചയായും അതില് ദൃഷ്ടാന്തങ്ങളുണ്ട്(ഖുർആൻ 16:69)

 ))തേനില് മനുഷ്യര്ക്ക് രോഗശമനമുണ്ടെന്നാണ് അല്ലാഹു ഇവിടെ വ്യക്തമാക്കുന്നത്. ബുഖാരി നിവേദനം ചെയ്ത ഒരു ഹദീസില് പ്രവാചകരും ഇതേ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. തേനിനെ ഒരു ഔഷധമായി കാണുകയും പരിചയപ്പെടുത്തുകയും ചെയ്ത പ്രവാചകന് വെള്ളമൊഴിച്ച് നേര്പ്പിച്ച തേന് വെറും വയറ്റില് കുടിക്കാറുണ്ടായിരുന്നു (സാദുല് മആദ്).
 മുഹമ്മദ് ബിന് ബശ്ശാറില്നിന്നും നിവേദനം. ഒരാള് പ്രവാചകരുടെ അടുത്തുവന്ന്തന്റെ സഹോദരന് വയറിളക്കം പിടിപെട്ടിട്ടുണ്ടെന്നു പറഞ്ഞു. നീ അവന് തേന് കുടിപ്പിക്കുകയെന്നായിരുന്നു പ്രവാചകരുടെ നിര്ദ്ദേശം. അയാള് സഹോദരന്തേന് നല്കി. വീണ്ടും പ്രവാചക സവിധത്തിലെത്തി. തേന് നല്കിയിട്ടും രോഗം മാറുന്നില്ലെന്നും രോഗം വര്ദ്ധിക്കുകയാണെന്നും പരാധിപ്പെട്ടു. പ്രവാചകന് അതേ മറുപടി തന്നെ ആവര്ത്തിച്ചു: ‘നീ അവന് തേന് നല്കുക.’ അയാള് പോയി തേന് നല്കി; വീണ്ടും തിരിച്ചു വന്ന് അതേ പരാധി തന്നെ പറഞ്ഞു. ഇതു കേട്ട പ്രവാചകന് പറഞ്ഞു: അല്ലാഹുസത്യവാനാണ്. നിന്റെ സഹോദരന്റെ വയറിനാണ് കുഴപ്പം. നീ അവനെ തേന് കുടിപ്പിക്കുക. അങ്ങനെ അദ്ദേഹം തേന് കുടിപ്പിക്കുകയും രോഗം ശമിക്കുകയും ചെയ്തു (തുര്മുദി).അദ്ദേഹം തേന് ദഹിക്കാനുള്ള സമയം കാത്തിരിക്കാതെ ധൃതി കാണിക്കുകയോ രോഗം ശമിക്കാന് ആവശ്യമായ അളവില് തേന് കഴിക്കാതിരിക്കുകയോ ചെയ്തതാവാം രോഗം മാറാതിരുന്നതിന്റെ കാരണമെന്ന് പണ്ഡിതന്മാര് വിശദീകരിക്കുന്നു. എങ്ങനെയാണെങ്കിലും ഇത് വയറിളക്കത്തിനുള്ള മരുന്നാണെന്നാണ് പ്രവാചകന് വ്യക്തമാക്കുന്നത്.
 മുന്കാല പണ്ഡിതന്മാര് തേനിന്റെ ഔഷധ രഹസ്യം മനസ്സിലാക്കിയവരും അത് പല രോഗങ്ങള്ക്കും മരുന്നായി സേവിക്കുന്നവരുമായിരുന്നു. ഔഫ് ബിന് മാലികുല് അശ്ജഈഖുര്ആന് വാക്യമനുസരിച്ച് തേന്കൊണ്ട് സുറുമയിടുകയുംഅതിനെ പലവിധ രോഗങ്ങള്ക്ക് ഔഷധമായി ഉപയോഗികുക്കയും ചെയ്തിരുന്നു (മുഅ്്ജിസാത്തുശ്ശിഫാഅഫാ).തേനിന്റെ ഔഷധ മൂല്യം ആധുനിക ശാസ്ത്രവും വ്യക്തമാക്കിയിട്ടുണ്ട്. ബാക്ടീരിയയുടെ നിലനില്പിന്നാവശ്യമായ ഈര്പ്പം നശിപ്പിക്കുന്ന പൊട്ടാസ്യം തേനില് അടക്കം ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ, ബാക്ടീരിയകള്ക്ക് അതില് പ്രവേശനം സാധിക്കുകയോ തേനിനെ നശിപ്പിക്കാന് കഴിയുകയോ ചെയ്യുന്നില്ല. തേനില് അടങ്ങിയ പഞ്ചസാരയുടെ അളവ് മറ്റു കൃത്രിമ പഞ്ചസാരകളുടെ ഇരട്ടിയാണത്രെ. ഇതിലെ ഫേക്‌ടോസ്, ഗ്ലൂക്കോസ്, സക്‌റോസ്, മാല്റ്റോസ് തുടങ്ങിയ പഞ്ചാസരകളുടെ ഇനങ്ങള് പതിനഞ്ചിലേറെ വരും.മനുഷ്യശരീരത്തിനാവശ്യമായ അനവധി വിറ്റാമിനുകള് തേനില് അടങ്ങിയിട്ടുണ്ട്. വിറ്റാമിന് എ, ബി, ബി-2, ബി-3, ബി-4, ബി-5, ബി-6, ഡി, കെ, യു, എച്ഛ്, ഫോളിക് ആസിഡ്, നിക്കോളിക്ക് ആസിഡ് തുടങ്ങിയവ അതില് ചിലതാണ്. അനേകം ഭക്ഷണ സാധനങ്ങളില് പരന്നു കിടക്കുന്ന വിറ്റാമിനുകള് ഒരു തേന്തുള്ളിയില്നിന്നും ലഭിക്കുന്നു. കൂടാതെ, അയേണ്, മഗ്നീഷ്യം, ഫോസ്ഫറസ്, കാത്സ്യം, അയഡിന്, പൊട്ടാസ്യം, സോഡിയം, ക്ലോറിന്, കോപ്പര്,ക്രോമിയം, നിക്കല്, ലഡ്, സിലിക്കണ്, മാന്ഗനീസ്, അലൂമിനിയം, ബോറോണ്, ലിഥിയം,ടിന്, സിങ്ക്, ടൈറ്റാനിയം തുടങ്ങിയ ലവണങ്ങളും ധാതുക്കളും തേനില് അടങ്ങിയിരിക്കുന്നു. മനുഷ്യനെ സൃഷ്ടിക്കാന് അല്ലാഹു ഉപയോഗിച്ച മണ്ണിന്റെ ഘടകങ്ങളാണ് ഇവയെന്നതാണ് അല്ഭുതകരം.തേനില് മനുഷ്യശരീരത്തിന്റെ ജീവസ്സിനും ഉന്മേഷത്തിനുംആവശ്യമായ നിരവധി എന്സൈമുകളും (ഫോസ്‌ഫേറ്റ്)ആസിഡുകളും (ഫോര്മിക് ആസിഡ്, ലാറ്റിക് ആസിഡ്, സൈട്രിക് ആസിഡ്, താര്താരിക് ആസിഡ്) അടങ്ങിയിട്ടുണ്ടത്രെ. അതുപോലെ മനുഷ്യന് ശക്തിയേകുന്നതും ഉന്മേഷദായകവുമായ നിരവധി ഹോര്മോണുകളും കാന്സറിനെ പ്രതിരോധിക്കുന്ന ഡ്യുറ്റീരിയം അടക്കം നിരവധി രോഗപ്രതിരോധ ഘഠകങ്ങളും തേനിന്റെ തന്നെ പ്രത്യേകതയാണ്. തേനിനെ antiseptic ആയി ഉപയോഗിക്കാം എന്ന് കണ്ടുപിടിക്കുന്നതും അതിന്റെ antibacterial properties, chemically വിശദീകരിക്കുന്നതും ഈ അടുത്തകാലത്താണ്. മുറിവുകളുടെ ചികിത്സക്കും MRSA infections ചികിത്സിക്കുന്നതിനും ആധുനീക ചികിത്സാരീതികള് തേന് ഉപയോഗിക്കുന്നുണ്ട്. ഡയബെറ്റിക് അള്സര് ചികിത്സിക്കുന്നതില് ആധുനിക antibiotics പരാച്ചയപ്പെടുമ്പോള് തേന് ഉപയോഗിക്കാം എന്നും ശാസ്ത്രം പറയുന്നു. തേനിന്റെ acidity (pH 3.2-4.5)നിരവധി bacteria കളുടെ വളര്ച്ചയെ ചെറുക്കുന്നു. 2,554 ആളുകളിലായി നടന്ന 19 പഠനങ്ങള് തെളീക്കുന്നത് തേന് ഉപയോഗിച്ചു പോള്ളലിനെ സുഖപ്പെടുത്താന് ആധുനീക ചികിത്സാ രീതിയെക്കാളിലും കുറഞ്ഞ സമയം (നാലുദിവസം വരെ) മതി എന്നാണു. തേനിന്റെ ഔഷധഗുണങ്ങള് നിരവധിയുണ്ട്, എല്ലാം കൂടെ വിവരിക്കാന് പ്രയാസമായതിനാല് ഇതിനെക്കുറിച്ച് കൂടുതല് അറിയാന് താല്പര്യം ഉള്ളവര്ക്ക്ഈ ലേഖനംവായിക്കാം.
 https://www.ncbi.nlm.nih.gov/pmc/articles/PMC3609166/?_e_pi_=7%2CPAGE_ID10%2C6488314299  .
 .പുരാതന ഈജിപ്തില് മമ്മികളെ പൊതിഞ്ഞു സംരക്ഷിക്കാന് തേന് ഉപയോഗിച്ചിരുന്നത്രേ. ഇന്ന് കാണുന്ന പിരമിഡുകള്ക്കുള്ളില് അവര് വെച്ച തേന് കേടു കൂടാതെ കണ്ടെടുക്കപെട്ടിട്ടുമുണ്ട്.
 ___________
ഖുർആൻറെ അവതരണത്തത്തോടെ സമാനമായ രംഗങ്ങളിലുണ്ടായ വൈജ്ഞാനിക വിസ്ഫോടനമാണ് നാം അറബ് ചരിത്രത്തിൽ കാണുന്നത്. മുമ്പ് മനുഷ്യ ചരിത്രത്തിൽ യാതൊരു സവിശേഷതയുമില്ലാതിരുന്ന ഒരു സഞ്ചാരിവർഗ്ഗം ചിതറിക്കിടന്ന മരുഭൂമിയിൽ നിന്നുയിര്കൊണ്ട ഇസ്ലാം പ്രപഞ്ചത്തിൻറെ നാനാ കോണുകളിലേക്കും അവരുടെ ചിന്തയെ ക്ഷണിച്ചു. തേനീച്ചയും,ഉറുമ്പും,ചിലന്തിയും മുതൽ വാനലോകത്തെ ഗോളങ്ങളിലേക്കും അവയുടെ ചലനങ്ങളിലേക്കും ഭ്രമണ പഥങ്ങളിലേക്കും അത് ആവർത്തിച്ചു ശ്രദ്ധ ക്ഷണിച്ചു.
ശാസ്ത്ര ചരിത്രത്തിലെ തന്നെ ഒരു സുവർണ്ണ യുഗത്തിലേക്കാണ് അത് വഴി ഒരുക്കിയത്.
    പാശ്ചാത്യൻ എഴുത്തുകാരനായ hartvig hirshch feld സമാന വസ്തുത വിശദീകരിച്ച് കൊണ്ടെഴുതി-

  "ഖുർആനെ ശാസ്ത്രങ്ങളുടെ മുഖ്യശ്രോതസായി കാണുമ്പോൾ നാം അദ്‌ഭുതപ്പെടേണ്ടതില്ല.ആകാശം,ഭൂമി,മനുഷ്യജീവിതം,വാണിജ്യം,വ്യത്യസ്ത തൊഴിലുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഖുർആനിൽ സാന്ദർഭികമായി സ്പർശിക്കപ്പെടുന്നു.വിശുദ്ധ ഗ്രന്ധത്തിൻറെ വ്യാഖ്യാനങ്ങളെന്ന നിലയിൽ എണ്ണമറ്റ ഗവേഷണ പഠനങ്ങളുടെ സംഭാവനകൾക്ക് ഇത് വഴിയൊരുക്കി.തദ്വാരാ ബ്രിഹത്തായ ചർച്ചകൾക്ക് ഖുർആൻ ഉത്തരവാദിയായി.ഇതിൻറെ പരോക്ഷഫലമായിരുന്നു മുസ്ലിം ലോകത്ത് ശാസ്ത്രത്തിൻറെ എല്ലാ ശാഖകളും കൈവരിച്ച അദ്‌ഭുതകരമായ പുരോഗതി.

    "..... വിവരണാത്മകമായ വെളിപാടുകയിലൂടെ മുഹമ്മദ്,വാനലോകത്തെ ഗോളങ്ങള്ടെ ചലനങ്ങളിലേക്ക് ആവർത്തിച്ച് ശ്രദ്ധ ക്ഷണിച്ചു.അവ മനുഷ്യ സേവനത്തിനായി അല്ലാഹു നൽകിയ ദൃഷ്ടാന്തങ്ങളാണെന്നും അതിനാൽ ആരാധിക്കപ്പെടേണ്ടവയല്ലെന്നും വ്യക്തമാക്കി.നൂറ്റാണ്ടുകളോളം മുസ്‌ലിംകളായിരുന്നു ജ്യോതിശാസ്ത്രത്തിലെ മഖ്യസഹായികളെന്ന വസ്തുത എല്ലാ വംശജരുമായ മുസ്ലിംകൾ എത്രവിജയകരമായാണ് ഗോളശാസ്ത്ര പഠനം നടത്തിയതെന്ന് വ്യക്തമാക്കുന്നു.
ഇന്നും നക്ഷത്രങ്ങളുടെ ഒട്ടേറെ അറബി പേരുകളും സാങ്കേതിക ശബ്ദങ്ങളും പ്രയോഗത്തിലുണ്ട്.യൂറോപ്പിലെ മധ്യകാല ജ്യോതിശാസ്ത്രജ്ഞർ അറബികളുടെ ശിഷ്യന്മാരായിരുന്നു...
 "അതേ സ്വഭാവത്തിൽതന്നെ,വൈദ്യശാസ്ത്ര പഠനങ്ങൾക്കും ഉത്തേചനം നൽകുകയും പ്രകൃതിയെ പൊതുവായി പഠിക്കാനും ചിന്തിക്കാനും ശിപാർശചെയ്യുകയുമുണ്ടായി.[new researches into the composition and exegesis of the quran london 1902,p.9,hartwig hirschfeld]      അവലംഭാ വാട്സ പ്പ

No comments: