Saturday, October 1, 2016

മനുഷ്യപരിണാമം തുടരുന്നു?.....


Image result for human brain evolutionമലയാളത്തിലെ പ്രശസ്ഥ പരിണാമ സാഹിത്യകാരന്‍ രാജു വാടാനപ്പള്ളി  ഇട്ട ഒരു ഫൈസ് ബുക്ക്‌ പോസ്റ്റിന്റെ തലക്കെട്ട്‌ "മഌഷ്യന്‍ ഇപ്പോഴും പരിണമിച്ചു കൊണ്ടിരിക്കുന്നു." എന്നാണ്. അദ്ദേഹം അതില്‍ മനുഷ്യമസ്ഥിഷ്കം പരിണമിച്ച് ചെറുതായിക്കൊണ്ടിരിക്കുന്നു എന്നവകാശപ്പെടുന്നു "നടന്നു കൊണ്ടിരിക്കുന്ന പരിണാമത്തിന്റെ ഫലമായി നമ്മുടെ മസ്‌തിഷ്‌കം ചുരുങ്ങികൊണ്ടിരിക്കുന്നു. നമ്മുടെ മസ്‌തിഷ്‌കം, നമ്മുടെ ഹിമയുഗ പൂർവികർക്കുണ്ടായിരുന്ന മസ്‌തിഷ്‌കത്തെ അപേക്ഷിച്ച്‌ 10% കുറഞ്ഞു പോയി. ഹിമയുഗ മഌഷ്യനായ ക്രോമാഗ്നന്‍ മഌഷ്യന്‍, (ഇത്‌ ആധുനിക മഌഷ്യനാണ്‌; ഹോമോ സാപിയന്‍സ്‌ സാപിയന്‍സ്‌, ഇവരുടെ കാലം കഴിഞ്ഞ 30,000 വർഷം മുതല്‍ കഴിഞ്ഞ 20,000 വർഷം വരെ) ഇവരുടെ മസ്‌തിഷ്‌ക അളവ്‌ 1500ക്യുബിക്‌ സെന്റീമീറ്റർ(സി സി). നമ്മുടേത്‌ 1350 സി സി."

ക്രോമഗ്നോണ്‍ മനുഷ്യന്‍റെ തലച്ചോറില്‍  നിന്ന് എന്ത് കൊണ്ടാണ് നമ്മുടെ തലച്ചോര്‍ 10% കുറയാന്‍ കാരണം എന്നത്കൂടി അദ്ദേഹം വ്യക്തമാക്കുന്നു.  "കാരണങ്ങള്‍. ഹിമയുഗ കാലത്തെ (കഴിഞ്ഞ 10,000 വർഷങ്ങള്‍ക്ക്‌ മുമ്പുള്ള കാലം) മാനവ ജീവിതം അങ്ങേയറ്റം ജാഗ്രവത്തായിരുന്നു. അത്‌ കൊണ്ട്‌ ബ്രെയിന്‍ 24 മണികൂറും അലർട്ടായിരുന്നു. കാരണം ഏത്‌ നിമിഷവും ജീവഹാനി സംഭവിക്കാം. ചുറ്റിലും ഹിംസ്രമൃഗങ്ങളാണ്‌; അവർക്ക്‌ ഇരയാകാം. കൂടാതെ അയല്‍ ഗ്രൂപ്പുകാരുടെ ആക്രമണം എപ്പോഴും ഉണ്ടാകാം. ഒപ്പം ആഹാരം തേടലിനെ കുറിച്ചുള്ള ചിന്തകളും. ഇന്ന്‌ നമുക്കില്ലാത്ത ഈ അഌഭവങ്ങള്‍ ഹിമയുഗ മഌഷ്യരെ നിരന്തരം ജാഗ്രതയുള്ളവരാക്കി; അല്ലെങ്കില്‍ അവരുടെ അതിനായി നിരന്തരം പ്രവർത്തിച്ചു. അങ്ങനെ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബ്രെയിന്‍ അവരെ നല്ല സ്‌മാർട്ടന്‍മാരാക്കി.............. 

അതെ മനുഷ്യന്‍റെ തലച്ചോര്‍ ചെറുതായിക്കൊണ്ടിരിക്കുന്നു വെറും പതിനായിരം കൊല്ലം കൊണ്ട്, പത്ത് ശതമാനത്തിന്‍റെ കുറവ്!  പരിണാമ കണക്കനുസരിച്ച് 800cc മസ്ഥിഷ്കത്തില്‍ നിന്ന്‍ 1350cc  മസ്ഥിഷ്ക്കത്തിലേക്കെത്താന്‍ (56% വളർച്ച) 3.5  മില്യൺ വർഷങ്ങളെടുത്ത് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. എന്നാൽ കേവലം 10000 വർഷങ്ങൾ കൊണ്ട് മാത്രം ഉപയോഗം കുറഞ്ഞത് കാരണം 10 ശതമാനം വലുപ്പം  കുറഞ്ഞുവെന്ന്! ഇവിടെ ഗുണപരമായ മാറ്റ(പരിണാമ)ത്തിന്‍റെ തോത് കേവലം 0.000016 ശതമാനം മാത്രം! എന്നാൽ ഗുണപരമല്ലാത്ത മാറ്റ(പരിണാമ)ത്തിന്‍റെ തോത് 1.00 ശതമാനവും? എത്ര അത്ഭുതകരമാണ് ഈ പരിണാമം. ഇവിടെ പ്രത്യേകം എടുത്ത് പറയേണ്ട കാര്യം ഏത് ജീവിയിലും ഈ നെഗറ്റിവ് പരിണാമം നടക്കേണ്ടതല്ലേ എന്നതാണ്. അങ്ങനെയെങ്കിൽ 'ജീവ പരിണാമം' എന്ന 'നീണ്ടകഥ' 'ചെറുകഥ'യായി പരിണമിക്കും.

ഇനി ഹിമയുഗ മനുഷ്യന്റെ 1500cc മസ്‌തിഷ്‌ക്കത്തിൽ നിന്ന് 1350cc യിലേക്ക് ചുരുങ്ങാൻ കാരണമായി രാജു സാർ എടുത്ത് പറഞ്ഞ കാര്യം അതിലേറെ കൗതുകകരവും അപഹാസ്യവുമാണ്. 'ഹിമയുഗ കാലത്തെ.... മാനവ ജീവിതം അങ്ങേയറ്റം ജാഗ്രവത്തായിരുന്നു. അത്‌ കൊണ്ട്‌ ബ്രെയിന്‍ 24 മണികൂറും അലർട്ടായിരുന്നു. കാരണം ഏത്‌ നിമിഷവും ജീവഹാനി സംഭവിക്കാം. ചുറ്റിലും ഹിംസ്രമൃഗങ്ങളാണ്‌; അവർക്ക്‌ ഇരയാകാം. കൂടാതെ അയല്‍ ഗ്രൂപ്പുകാരുടെ ആക്രമണം എപ്പോഴും ഉണ്ടാകാം. ഒപ്പം ആഹാരം തേടലിനെ കുറിച്ചുള്ള ചിന്തകളും.' ഇന്ന്; ഏത് നിമിഷവും മനുഷ്യ കുലം ഒന്നടങ്കം നശിപ്പിക്കപെടാൻ മാത്രം; അല്ല ഭൂമിയിലെ സകല ജൈവ സംയുക്തങ്ങളെയും ഒന്നിച്ചു നിമിഷങ്ങൾക്കകം നശിപ്പിക്കാൻ മാത്രം, പോരാ... അതിന്റെ ആയിരം ഇരട്ടി പ്രഹരശേഷിയുള്ള ആയുധങ്ങളെ പേടിച്ചാണ് നാം ജീവിക്കുന്നത്. ഇനി ചരിത്രം പരിശോധിച്ചാലും ചിത്രം വ്യത്യസ്ഥമല്ല. യുദ്ധങ്ങളൊഴിഞ്ഞ മനുഷ്യ ചരിത്രം ലഭ്യമാണോ എന്ന് പോലും അറിയില്ല. പാക്കിസ്ഥാനുമായി ഇന്ന്‍ നടക്കുന്ന യുദ്ധസമാന സാഹചര്യത്തില്‍ നാം എല്ലാം ഒരല്‍പം ഭയപ്പാടോടെത്തന്നെയാണ് ജീവിക്കുന്നത്. ഇന്ന് നാമും പാകിസ്ഥാനികളും ഒരു യുദ്ധത്തിന്‍റെ കെടുതികളെ, ആണവായുധ പ്രയോഗങ്ങളെ എത്രത്തോളം സൂക്ഷമമായി വിലയിരുത്തുന്നോ, അതിന്‍റെ പതിനായിരത്തിലൊരംശം പോലും ജാഗ്രത അവര്‍ക്കാവശ്യമായിരുന്നില്ല. കേരളത്തിലെ തെരുവുകളില്‍ തെരുവുപട്ടികളെ ഭയക്കുന്ന ശരാശരി മലയാളിയെ സങ്കല്‍പ്പിക്കുക. കാര്യം വ്യക്തമാകും.  മാത്രമല്ല രോഗങ്ങളും അതിജീവന വെല്ലുവിളികളും ധാരാളം ധാരാളം നേരിട്ട് കൊണ്ടേയിരിക്കുന്നു. അഥവാ മനുഷ്യന്റെ വിജിലൻറ് കപ്പാസിറ്റി ഒരൽപം കുറഞ്ഞാൽ അവന്റെ ജീവനും അഭിമാനവും സ്വത്തും സ്വത്തവും നഷ്ടപ്പെടാൻ പാകത്തിലാണ് ഇന്നിന്റേയും ഇന്നലകളുടെയും അനുഭവവും ചരിത്രവും. ഈ പ്രശ്നം മനുഷ്യന് മാത്രമല്ല, വളർത്ത്മൃഘങ്ങളുടെയും കാട്ടുമൃഘങ്ങളുടെയും അവസ്ഥയും മറിച്ചല്ല. എന്നാല്‍ അവര്‍ക്ക്അവര്‍ വേട്ടയാടുന്ന, അവരെ വേട്ടയാടുന്ന ജന്തുക്കളെ കുറിച്ചേ ചിന്തിക്കേണ്ടിയിരുന്നുള്ളൂ... അന്നത്തെ മനുഷ്യന്‍റെ കാര്യമായ ആയുധ ശേഖരം ഉണ്ടായിരുന്നോ?

മറ്റൊരു കാരണം കൂടി എടുത്ത് പറയുന്നുണ്ട് ശ്രീ രാജു സാർ, കാണുക.... "ജീവ ശരീരത്തിലെ ഒരു വസ്‌തുത ഇതാണ്‌. ഒരു ജീന്‍ ആയാലും ഒരു അവയവം ആയാലും അത്‌ നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കണം. ഒന്നുകില്‍ പ്രവർത്തിക്കുക അല്ലെങ്കില്‍ മരിക്കുക. അതാണ്‌ നിയമം. അപ്പോള്‍ ഉപയോഗിക്കാത്ത ഭാഗങ്ങളെല്ലാം ഇല്ലാതായി കൊണ്ടിരിക്കും. അതാണ്‌ നമ്മുടെ ബ്രെയിഌ സംഭവിച്ചത്‌........." പരിണാമത്തെ ഡാർവീനിയൻ കാലത്തിലേക്ക്, ആണോ? അല്ല. അതിനുമപ്പുറം ലാമാർക്കിസത്തിലേക്ക് നയിക്കുന്നുണ്ട് സാർ ഈ വാചകത്തിലൂടെ. ലാമാർക്ക് നിരൂപിച്ചിരുന്നത് ഡാർവിനും, ഭക്ഷണക്ഷാമം നേരിട്ടപ്പോൾ കുതിര മരത്തിലെ ഇല തിന്നാൻ കഴുത്ത് നീട്ടുകയും അങ്ങനെ നീട്ടിയ കഴുത്ത് പിന്നെപ്പിന്നെ തലമുറകളിലൂടെ വലുതാവുകയും കുറെ കാലം കഴിഞ്ഞപ്പോൾ ആ നീണ്ട കഴുത്ത് സ്ഥായിയാവുകയും ചെയ്തു എന്നാണ്. അത്പോലെ മനുഷ്യൻ തന്റെ ജീവിതസാഹചര്യങ്ങളിൽ  ജാഗ്രത കയ്യൊഴിഞ്ഞതിലൂടെ തലച്ചോറിന്റെ പ്രവർത്തനം കുറയുകയും പെട്ടെന്ന് പെട്ടെന്ന് തലച്ചോർ ചുരുങ്ങാൻ തുടങ്ങുകയും പതിനായിരം കൊല്ലം കൊണ്ട് 10 ശതമാനം കുറയുകയും ചെയ്തു എന്നാണല്ലോ? അതെ ഉപയോഗ, നിരുപയോഗ പരികൽപ്പന! ഈ ചിന്താധാരക്ക് ഇന്ന് കടുത്ത പരിണാമ വിശ്വാസികൾക്കിടയിൽപ്പോലും നിലനിൽപ്പില്ല. ഇന്ന് പരിണാമത്തിന്റെ ചാലക ശക്തിയായി സങ്കൽപ്പിക്കുന്നത് ലക്കും ലഖാനുമില്ലാത്ത അന്ധമായ  മ്യൂട്ടേഷൻ അഥവാ ഉത്പ്പരിവർത്തനമാണ്.

അതിലെ അപഹാസ്യത ഇവിടെ ചർച്ച ചെയ്യുന്നത് ഉചിതമല്ലാത്തത് കൊണ്ട്  മറ്റൊരു സമയത്തേക്ക് മാറ്റി വെക്കാം.... കടുത്ത പരിണാമ വിശ്വാസികൾ പോലും കുപ്പത്തൊട്ടിയിൽ തള്ളിയ ഉപയോഗ നിരുപയോഗ പരിണാമ അബദ്ധ പഞ്ചാംഗം കുളിപ്പിച്ചു കുട്ടപ്പനാക്കി പൗഡറിട്ട് പുനരവതരിപ്പിക്കാൻ രാജു സാറിനു നാണമില്ല, എങ്കിലും അത് വായിക്കുന്നവർക്ക് അപമാനമാണ്.

അദ്ദേഹം കത്തിപ്പടരുന്നു "ഇന്ന്‌ ചുരുങ്ങല്‍ കുറച്ചുകൂടിവേഗത്തിലാണ്‌. മസ്‌തിഷ്‌ക പ്രവർത്തനം വളരെയധികം കുറഞ്ഞു.തലയില്‍ സൂക്ഷിക്കേണ്ട അറിവുകള്‍ ഇന്ന്‌ പുസ്‌തകങ്ങളിലും കമ്പ്യൂട്ടറിലും ഓണ്‍ ലൈന്‍ലുമാണ്‌ നിറച്ചിരിക്കുന്നത്‌. ഓർമയുടെ കേന്ദ്രങ്ങള്‍ക്ക്‌ പണിയില്ലാതാകുന്നു. ചുരുങ്ങല്‍ പ്രക്രിയ കൂടിവരുന്നു." ആണോ? അബദ്ധങ്ങളിൽ വിഡ്ഢിത്തങ്ങളിലേക്കും, വിഡ്ഢിത്തങ്ങളിൽ നിന്ന് പൊട്ടത്തരങ്ങളിലേക്കുമുള്ള പരിണാമം നമ്മുടെ മുന്നിൽ നടക്കുന്ന, നെടുക്കുന്ന കാഴചയാണ്‌ ഇവിടെ കണ്ട് കൊണ്ടിരിക്കുന്നത്! പതിനായിരം വർഷം മുമ്പ് ജീവിച്ചിരുന്ന പതിനായിരം ആളുകളുടെ മസ്തിഷ്‌കത്തിൽ സൂക്ഷിച്ചിരുന്ന ഡാറ്റകൾ ഇന്ന് ജീവിക്കുന്ന നമ്മളിൽ ഓരോരുത്തരുടെയും തലച്ചോറിൽ സൂക്ഷിച്ചിട്ടുണ്ടാവും... അന്ന് അവൻ ജീവിക്കുന്ന സമൂഹത്തിലെ ഏതാനും മനുഷ്യരുടെ, അവൻ വേട്ടയാടുന്ന, അവനെ വേട്ടയാടുന്ന മൃഖങ്ങളുടെ മാത്രം ഡാറ്റയെ അവരുടെ മെമ്മറിയിൽ സൂക്ഷിക്കേണ്ടിയിരുന്നത്. അത്രയും ഡാറ്റ ഇന്നത്തെ LKG വിദ്യാർത്ഥിയുടെ മെമ്മറിയിൽ ഉണ്ട്. അത്രയേറെ അറിവും വളർച്ചയും നേടി മനുഷ്യൻ. മൂന്നു വയസുള്ള കുട്ടിക്ക് പോലും സ്മാർട്ട് ഫോൺ ഭംഗിയായി ഉപയോഗിക്കാനുള്ള അറിവ് നേടി ഇന്നത്തെ മനുഷ്യൻ. എന്നിട്ടും രാജു സാർ പുലമ്പുന്നത് എന്താണ്?
 Image result for birth canal capacity of human
ഒരു സംശയം രേഖപ്പെടുത്തട്ടെ, മനുഷ്യന്‍റെ തലച്ചോര്‍ 1350cc യാണ്. ഒരു നവജാത ശിശുവിന്‍റെ തലയുടെ വണ്ണം 320-370mm ആണ്. അത് പോലെ അവന്‍റെ ബര്‍ത് കനാലിന്‍റെ ശരാശരി അളവ് 380mmഉം. ഇപ്പോള്‍ നടക്കുന്ന പല പ്രസവങ്ങളും   അങ്ങനെയെങ്കില്‍ ബര്‍ത്ത്കനാലിന്‍റെ വ്യാസക്കുറവ് കാരണം സിസേറിയനിലൂടെ നടത്തപ്പെടുന്നത്. ഒരു നാല്‍പ്പത് അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസവത്തിലെ അമ്മ, ശിശു മരണനിരക്ക് വളരെക്കൂടുതലായിരുന്നു. ഇന്നത് വളരെ കുരഞ്ഞിരിക്കാന്‍ കാരണം സുഖപ്രസവത്തിന് സാധ്യത കുറവാണ് എന്ന് തോന്നിയാല്‍ അമ്മയെ സിസേറിയന്‍ ചെയ്യുന്നത് കൊണ്ടാണ്. (സിസേറിയന്‍ വ്യവസായം നടക്കുന്നത് അതിന്‍റെ മറ്റൊരു കച്ചവട താല്‍പര്യം!) മുമ്പൊക്കെ മൂന്നും നാലും ദിവസം പ്രസവവേദനസഹിച്ച് പ്രസവിക്കുകയോ അമ്മയോ, കുഞ്ഞോ, ഒരുമിച്ചോ മരണപ്പെടുന്നതും നിത്യസംഭവം തന്നെയായിരുന്നു. ഇതില്‍ നിന്ന് വ്യക്തമാകുന്ന കാര്യം ഇപ്പോള്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ തലയുടെ അളവിനെ പോലും പൂര്‍ണമായി ഉള്‍കൊള്ളാന്‍ അമ്മയുടെ ബര്‍ത്ത്കനാലിനു സാധ്യമല്ല എന്നാണ്. 

ഹിമമനുഷ്യന്റെ ബര്‍ത്ത്കനാല്‍ ഇന്നത്തെ മനുഷ്യന്‍റെ ബര്‍ത്ത്കനാലിനേക്കാള്‍ വ്യാസം കൂടുതലായിരുന്നിരിക്കണം രാജു സാര്‍ പറഞ്ഞത് ശരിയാകണം എങ്കില്‍. ഒരു പക്ഷെ അങ്ങനെ ആയിരിക്കാനും സാധ്യതയുണ്ട് എന്ന് തന്നെ സങ്കല്‍പ്പിക്കുക. അങ്ങനെയെങ്കില്‍ മനുശ്യന്റെ
ബര്‍ത്ത്കനാലിനും മാറ്റം (പരിണാമം) സംഭവിച്ചോ? അതും ഉപയോഗ നിരുപയോഗ തത്വത്തിന്‍റെ അടിസ്ഥാനത്തിലാണോ? ഉത്തരമില്ലാത്ത ചോദ്യമാകില്ല എന്ന് പ്രതീക്ഷിക്കുന്നു.

വാടാനപ്പള്ളി സാര്‍ ഭാവിയെ കുറിച്ച് പ്രവചനവും നടത്തുന്നുണ്ട്. "ഇത്‌ ഈ തരത്തില്‍ മുന്നോട്ട്‌ പോയാല്‍ 20,000 വർഷം കഴിയുമ്പോഴേക്കും ബ്രയിന്റെ അളവ്‌, അഞ്ച്‌ ലക്ഷം മുമ്പത്തെ പൂർവികന്‍ ഹോമോ ഇറക്‌ടസിന്റെ അളവിലെത്തും അതായത്‌ 1100 സി സി. അത്‌ മഌഷ്യനല്ലാത്ത വേറൊരു ഇരുകാലിയായിരിക്കും." ഈ കണക്ക് ഒരൽപം കൂടി അധികരിപ്പിച്ചാൽ 1.35 മില്യൺ വർഷങ്ങൾ കഴിഞ്ഞാൽ പൂര്‍ണമായും തലച്ചോറില്ലാത്ത കുറെ മനുഷ്യന്മാർ നിലവിൽ വരും.... ആ 'നല്ലസുന്ദര' നാളേക്ക് വേണ്ടി കാത്തിരിക്കാം... വേണ്ട അത്തരം ആളുകൾ ഇപ്പോൾ തന്നെയുണ്ട്. അത് കൊണ്ടാണല്ലോ ഇത് പോലെയുള്ള 'ശാസ്ത്ര' ലേഖനങ്ങളും ഗവേഷണങ്ങളും വ്യാഖ്യാന ഫാക്‌ടറി ഉൽപ്പന്നങ്ങളും പുറത്ത് വന്നു കൊണ്ടിരിക്കുന്നത്...അത് കൊണ്ട് തന്നെയല്ലേ ചില മനുഷ്യക്കൂട്ടങ്ങള്‍ freethinkers ചിന്തിക്കുന്നതില്‍ നിന്നും സ്വാതന്ത്ര്യം നേടി എന്ന് സ്വയം വിശേഷിപ്പിച്ച് മുന്നേറുന്നത്. തലച്ചോറില്ലാത്തവര്‍ ചിന്തിച്ചാല്‍ ആ ചിന്ത സൂക്ഷിക്കാന്‍ ഇടമില്ലാതെ പോകും. അത് കൊണ്ട് ചിന്തയില്‍ നിന്ന് സ്വാതന്ത്ര്യം നേടി ഫ്രീതിങ്കറായി തന്നെ ജീവിക്കുക. ആശംസകള്‍.

ഒരു രോഗാതുര എല്ലിൻ കഷ്ണത്തിൽ നിന്ന് മനുഷ്യ ചരിത്രം നിരുവിച്ചെടുത്താൽ ഇതും, ഇതിലപ്പുറവും പറയും....

മുന്നറിയിപ്പ്:- മനുഷ്യ കുലമെ കരുതലോടെ മുന്നേറുക. നമുക്കിടയിൽ മസ്തിഷ്‌കം നഷ്ടപ്പെട്ട കുറെ സഹജീവികൾ നിലനില്‍ക്കുന്നു. അവരെ മനുഷ്യരാക്കാൻ വേണ്ടത് ചെയ്യുക.....

3 comments:

Crystal Ball said...

Equating brain size to intelligence is childish, to put it mildly. Brain size is primarily determined by body size. If absolute brain size is the criteria for intelligence then the Sperm whale whose brain is over 18 pounds would be the smartest living creature on earth. Human male brain is bigger than the women’s brain, but does not mean men are smarter. Hulk Hogan’s brain is certainly bigger than that of Stephen Hawking. So while there is clear evidence that the Cro-Magnon brain was bigger (this is not a hypothesis, as brain size is one of the more accurate predictions from studying fossils; many nearly intact Cro-Magnon skulls have been found, and calculating their brain volume is pretty straight forward).
The main reason the Cro-Magnon brains were bigger was they were proportionately larger than us. Again, it does not mean they are more “intelligent” than us. It is like saying since the brain of Hulk Hogan is bigger than that of Stephen Hawking, Hulk Hogan is more intelligent. Or saying your bulky old Nokia is a “smarter” phone than a sleek new iPhone. The only conclusion we can make from Cro-Magnon brain is that they were at least as smart as we are.

In fact, it is possible a more compactly folded brain (as ours) could be smarter than a larger brain. There is a benefit to intelligence when the size of data processor shrinks. The thoughts in your brain can only move so fast, about 200mph, and the closer the components of your brain are the faster you can bring together complex thoughts. The key to human intelligence is the enfolded neocortex, and the size of the skull restricts the size of the neocortex. The human skull cannot grow any larger because a larger skull would result in impossible birthing conditions, more humans would die at childbirth or need to be born through Cesarean section with surgery to remove the child because the head will not fit through the birthing canal. Humans have already reached this evolutionary skull size limit.

To meet the evolutionary space limitations of the skull, the human neocortex has folded to enclose more surface area in a smaller space, allowing more computational power in the same volume. The enfolding of cortical surface tissues is theoretically infinite, so that an infinite surface area of folded tissue might fit into a finite space. This is the optimal configuration for intelligence. The more folds you can fit in a tiny space the more surface area you have for creating contextual relations between points, which is how synaptic networks work.

Synaptic networks function best when all nodes are within a few inches from each other. When nodes stretch out then intelligence lags and becomes harder to integrate into a single node, like your forebrain.

If you look at a map of the human brain flattened out, you will see that all major functions are just within a few inches of the frontal cortex, allowing consciousness to be fully reactive in the range of around 30 milliseconds for even the most complex spatial calculations. Also, intelligence does not require volume; it is a function of CPU speed and memory capacity. Human brains are the perfect size to be both fast processing and deep memory. Contrast this with a squirrel's brain, which is small and fast and shallow, or an elephant's brain, which is large and slow and deep. If you have the choice between the two, I would choose a hybrid that is medium sized and both fast and deep. That is what humans have.

ali chemmad said...

Thanks will read and come back

ali chemmad said...

dear Mr Crystal Ball
രാജു വാടാനപ്പള്ളിയുടെ പോസ്റ്റിലെ ചില പ്രശ്നങ്ങള്‍ ചൂണ്ടിക്കട്ടുകയായിരുന്നു ഈ പോസ്റ്റില്‍, രാജുസാറിന്റെ പോസ്റ്റ്‌ ഇതില്‍ ലിങ്ക് ചെയ്തത് വായിച്ചിരിക്കും എന്നും കരുതട്ടെ, അതില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളോ, ഞാന്‍ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങളോ താങ്കള്‍ സൂചിപ്പിച്ചില്ല. താങ്കള്‍ ഇവിടെ ചെയ്തത് ബ്രൈനിനെ കുറിച്ചുള്ള മറ്റു ചില കാര്യങ്ങള്‍ എടുത്ത് പറഞ്ഞു എന്ന്‍ മാത്രം. ഇതില്‍ പ്രത്യേകം എടുത്ത് പറയേണ്ടതായി ഒന്നും ഇല്ല എങ്കിലും താങ്കളുടെ കുറിപ്പ് നന്നായിട്ടുണ്ട്.

എങ്കിലും താങ്കള്‍ അതില്‍ എടുത്ത് പറഞ്ഞ ഒരു കാര്യം ഒരു വിശദീകരണത്തിനായി സമര്‍പ്പിക്കട്ടെ; "The human skull cannot grow any larger because a larger skull would result in impossible birthing conditions, more humans would die at childbirth or need to be born through Cesarean section with surgery to remove the child because the head will not fit through the birthing canal. Humans have already reached this evolutionary skull size limit." ഇതില്‍ <> ഈ പരിണാമപരിധി നിക്ഷയിച്ചത് ആരാണ്, അല്ലെങ്കില്‍ എന്ത് മെകാനിസമാണ് ഇങ്ങനെ ഒരു പരിതി തീരുമാനിച്ചത്, താങ്കളുടെ കുറിപ്പില്‍ എവലൂഷനെ കുറിച്ച് ആകെ പറഞ്ഞിട്ടുള്ളത് ഇവിടെ മാത്രമാണ് എന്നത് പ്രത്യേകം മറക്കാതിരിക്കുക, ഈ ലിമിറ്റിന്റെ മാനദന്ധം എന്താണ്, എങ്ങനെയാണ്, ആരാണ്, എപ്പോഴാണ്, തീരുമാനിക്കപ്പെട്ടത്? അത് പോലെ ക്രോമാഗ്നന്‍ മനുഷ്യന്‍റെ തലച്ചോറില്‍ നിന്ന് ചെറിയ തലച്ചോറിലേക്ക് മാറിയതിന്റെ ആവശ്യമെന്ത്? ഏതായാലും ബര്‍തകനാലിന്റെ പ്രശനം അല്ല എന്നുറപ്പാണ്. കാരണം അത്രയും വലിയ തലയുള്ള ക്രോമ്ഗ്നനെ പ്രസവിക്കാന്‍ മാത്രം അവന്റെ അമ്മയുടെ ബര്‍ത്ത്കനാലിനു വ്യസമുണ്ടായിരുന്നുവല്ലോ? ഇതിനൊരു വിശദീകരണം പ്രതീക്ഷിക്കുന്നു.