Saturday, July 21, 2018

''മുഹമ്മദിന്‍റെ പിതാവ് സംശയത്തിന്‍റെ നിഴലിലോ?"

''മുഹമ്മദിന്‍റെ പിതാവ് സംശയത്തിന്‍റെ നിഴലിലോ?"
ചോദ്യം എന്റെയല്ല കേട്ടോ... പിതൃശൂന്യരായ ഒരുകൂട്ടം യുക്തിവാദികളുടെ ചോദ്യമാണ്.. ഇന്നലെയാണ് നബീല്‍ ഹസന്‍ എന്നൊരാള്‍ എഫ്ടിയില്‍ ഇട്ട പോസ്റ്റിന്റെ ലിങ്ക് എനിക്കൊരാള്‍ അയച്ചു തരുന്നത്.. മുഹമ്മദ്‌ നബിയുടെ പിതാവ് അബ്ദുള്ള അല്ല, അദ്ദേഹം ഒരു ജാരസന്തതി ആണെന്നാണ്‌ സ്വന്തമായി മുഖമോ തന്തയോ ഇല്ലാത്ത ഒരുകൂട്ടം യുക്തിവാദികള്‍ പറയുന്നത്.. അതിനായി ചരിത്രം രേഖപ്പെടുത്താത്ത കാലത്ത് നടന്ന സംഭവങ്ങള്‍ ഓര്‍മ്മയില്‍ നിന്ന എടുത്തുദ്ധരിച്ച ചിലരുടെ പിഴവുകളുള്ള ചരിത്രപ്രസ്താവനകള്‍ കൂട്ടിവച്ചു ദുര്‍വ്യാഖ്യാനം ചെയ്തു തെളിവുകള്‍ എന്നോണം അവതരിപ്പിച്ചിരിക്കുന്നു..
എന്നിട്ട് ഇത്രയും ദിവസമായിട്ടു ഇതിനു ഇസ്ലാമിസ്റ്റുകള്‍ മറുപടി തന്നില്ലെന്നും മറുപടിയായി തെറി മാത്രമേ പറയാനുള്ളൂ എന്നുമുള്ള പരിഹാസവും.. പോസ്റ്റ്‌ കണ്ടപ്പോള്‍ എനിക്കും തെറി വിളിക്കാന്‍ ആണ് തോന്നിയത്.. അത് ഉത്തരം ഇല്ലാഞ്ഞിട്ടല്ല, അത് മനസ്സിലാവണമെങ്കില്‍ മനുഷ്യന്‍ എന്നാല്‍ തലച്ചോറും ഹൃദയവും കരളും വന്‍കുടലും ചെറുകുടലും അനേകം കോശങ്ങളും തീട്ടവും ചേര്‍ന്ന ഒരു വസ്തു മാത്രമല്ല, അവന്റെയുള്ളില്‍ മനസ്സ്, സ്നേഹം, വികാരം തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടെന്നു കൂടി മനസ്സിലാക്കണം.. സ്വന്തം പിതാവിനെ ജാരസന്തതി എന്നാരെങ്കിലും ആരോപിച്ചാല്‍ അവന്റെ കരണം നോക്കി പൊട്ടിച്ച ശേഷമേ ആരും DNA ടെസ്റ്റ്‌ റിസള്‍ട്ട് കൊണ്ട് വന്നു തെളിയിക്കാന്‍ നിക്കൂ.. അപ്പോള്‍ പിതാവിനെക്കാള്‍ സ്നേഹിക്കുന്ന നബിയുടെ കാര്യമോ? അതിനാല്‍ തന്നെയാണ് നിങ്ങളുടെ കുപ്രചരണങ്ങളെ തെളിവ് സഹിതം പൊളിക്കും മുമ്പ് ഇത്തരം ഒരു ഭാഷ ഉപയോഗിച്ചതും..
പോസ്റ്റ്‌ കണ്ടു ആരും ഇതൊക്കെ നബീലും നാസറും കുത്തിയിരുന്ന് ചരിത്രഗ്രന്ഥങ്ങള്‍ നോക്കി പഠിച്ചു റിസര്‍ച് ചെയ്തു കണ്ടുപിടിച്ചതാണ് എന്നൊന്നും തെറ്റിധരിക്കല്ലേട്ടോ.. സയണിസ്റ്റുകള്‍ ആയിരത്തോന്നാവര്‍ത്തിച്ച്, ചവച്ചരച്ച് തുപ്പിയ ഈ ചണ്ടി വീണ്ടും ഒരറപ്പുമില്ലാതെ വായിലിട്ട് ചവക്കുകയാണ് നബീല്‍ ഹസ്സന്‍. അറബി സൈറ്റുകളില്‍ സുലഭമാണ് ഈ എടുക്കാ ചരക്ക്. അവിടെത്തന്നെ അവ ദയനീയമായി പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്.. ഫ്രീ അംഗങ്ങള്‍ അവരുടെ ഗ്രൂപ്പിന്റെ ഠാ വട്ടത്തില്‍ മാത്രം കറങ്ങുന്നവരാണ് എന്നുറപ്പുള്ളതു കൊണ്ടാണ് വലിയ കണ്ടുപിടുത്തം എന്ന നിലയില്‍ ഈ എടുക്കാ ചരക്കിനെ കുറിച്ച് അവര്‍ ഊറ്റം കൊള്ളുന്നത്..
ഇനി നബീലിന്റെ ആരോപണം നോക്കാം.. ചുരുക്കി പറഞ്ഞാല്‍ ഇങ്ങനെ:-
(((അബ്ദുല്‍ മുത്തലിബും മകന്‍ അബ്ദുള്ളയും ഒരേ ദിവസം യഥാക്രമം ഹാലയെയും ആമിനയെയും വിവാഹം കഴിക്കുന്നു.. വിവാഹം കഴിഞ്ഞു ഏതാനും മാസങ്ങള്‍ക്ക് ശേഷം അബ്ദുള്ള മരണപ്പെടുന്നു.. ഹാലയും ആമിനയും ഓരോ ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നു.. ഹാല പ്രസവിച്ചത് കുട്ടി ഹംസ ബിന്‍ അബ്ദുല്‍ മുത്തലിബ്.. ആമിന പ്രസവിച്ചത് മുഹമ്മദ്‌ ബിന്‍ അബ്ദുല്ലാ.. പക്ഷെ ഹംസ മുഹമ്മദ്‌ നബിയെക്കാള്‍ നാല് വയസ്സ് എങ്കിലും മൂത്തത് ആണെന്ന് ഇസ്ലാമികഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്.. അങ്ങനെ വന്നാല്‍ അബ്ദുള്ള മരിച്ചു നാല് വര്ഷം എങ്കിലും കഴിഞ്ഞാണ് മുഹമ്മദ്‌ ജനിച്ചത്‌.. സൊ മുഹമ്മദ്‌ നബി അബ്ദുള്ളയുടെ മകനല്ല..)))
ഇതിനൊക്കെ നബീല്‍ റഫറന്‍സും കൂടെ വയ്ക്കുന്നുണ്ട്‌.. അതിലേക്കൊക്കെ വരുന്നതിനു മുമ്പ്, ഈ ആരോപണങ്ങള്‍ തെളിവ് സഹിതം പൊളിക്കുന്നതിന് മുമ്പ് മറ്റു ചില കാര്യങ്ങള്‍ പറയാം.. യുക്തി എന്ന് പേരിന്റെ കൂടെ വാല്‍ ആയി ചേര്‍ക്കുന്നവര്‍ക്ക് പേരിനെങ്കിലും ഒരു യുക്തി ഉണ്ടായിരുന്നെങ്കില്‍, നബിയുടെ ചരിത്രത്തെ കുറിച്ച് എന്തെങ്കിലും ബോധം ഉണ്ടായിരുന്നെങ്കില്‍, ചരിത്രത്തിലൂടെ ഒരു മിനിമം കോമന്‍ സെന്‍സ് വച്ച് നോക്കിയിരുന്നെങ്കില്‍ ഇമ്മാതിരി വിഷം വമിക്കുന്ന പോസ്റ്റുകളുമായി വരില്ലായിരുന്നു..
മുഹമ്മദ്‌ നബി മക്കയില്‍ നാല്‍പ്പതു വര്‍ഷം എല്ലാവരുടെയും പ്രിയങ്കരനായി എല്ലാവര്‍ക്കും സുസമ്മതനായി ജീവിച്ചു. ശേഷം പതിമൂന്നു കൊല്ലം പലരുടെയും ശത്രുവായി ജീവിച്ചു.. പക്ഷെ സൌഹൃദത്തിന്റെയോ ശത്രുതയുടെയോ ഈ കാലഘട്ടങ്ങളില്‍ ഒരിടത്തും, ഒരിക്കലും ശത്രുക്കളോ മിത്രങ്ങളോ ആരും തന്നെ മുഹമ്മദ്‌ അബ്ദുള്ളയുടെ മകന്‍ അല്ല എന്ന് പറഞ്ഞതായി ചരിത്രം മുഴുവന്‍ പരിശോദിച്ചാല്‍ എവിടെയും കാണാന്‍ സാധ്യമല്ല. ഒരു വാറോലയെങ്കിലും കാണിക്കാന്‍ ഉണ്ടെങ്കില്‍ കൊണ്ടുവരാം.. ഒരാള്‍ പോലും അദ്ദേഹം അബ്ദുള്ളയുടെ മകന്‍ ആണെന്നതില്‍ സംശയത്തിന്റെ നേരിയ ലാഞ്ചന പോലും കാണിച്ചതായി എവിടെയും കാണിക്കുക സാധ്യമല്ല.. ഭാവനയില്‍ പോലും ലഭ്യമായ എല്ലാ വ്യാജാരോപണങ്ങളും നബിയുടെ നേരെ ഖുറൈശികള്‍ പ്രയോഗിച്ചിരുന്നു. ഭ്രാന്തന്‍, സിഹ്റ് ബാധിച്ചവന്‍, കവി, രാക്കഥകള്‍ പറയുന്നവന്‍.... എന്തിനു പ്രവാചക പത്നി ആയിഷയെ കുറിച്ച് നീചമായ കഥകളും അവര്‍ പ്രചരിപ്പിച്ചു. നബിയെ ഭൌതികമായും ധാര്‍മികമായും ഇല്ലായ്മ ചെയ്യാന്‍ തങ്ങളുടെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രയോഗിച്ച ഖുറൈശികള്‍ പോലും അദ്ദേഹത്തിന്റെ പിതൃത്വത്തില്‍ തരിമ്പും സംശയം പ്രകടിപ്പിച്ചില്ല. വല്ല സാധ്യതയുമുണ്ടായിരുന്നെങ്കില്‍ അവരത് ചെയ്യുമായിരുന്നു.. പക്ഷെ അങ്ങനെയൊന്നും ഒരിക്കലും ഉണ്ടായില്ല.. കാരണം അവര്‍ക്കെല്ലാം മുഹമ്മദ്‌ എന്ന വ്യക്തിയെ ചെറുപ്പം മുതലേ അറിയാം.. മുഹമ്മദിന്റെ ജനനം മുതല്‍ അവര്‍ അദ്ദേഹത്തിന്റെ വളര്‍ച്ചക്ക് സാക്ഷികള്‍ ആണ്.. ഇവര്‍ ആരോപിക്കുന്ന പോലെ അബ്ദുള്ള മരിച്ചു നാല് വര്‍ഷം കഴിഞ്ഞാണ് മുഹമ്മദ്‌ നബി ജനിച്ചതെങ്കില്‍ (ഒമ്പതാം മാസത്തില്‍ ആണ് പ്രസവം എന്നത് ശാസ്ത്രം കഴിഞ്ഞ നൂറ്റാണ്ടില്‍ ലാബില്‍ വച്ച് തെളിയിച്ച കാര്യമൊന്നുമല്ല) എന്ത് കൊണ്ട് ആരും അത് ഒരിക്കല്‍ പോലും പറഞ്ഞില്ല..?
അറബികളുടെ സ്വഭാവം എന്താണ് എന്നൊന്ന് ചരിത്രം പഠിക്കുക.. പിതാവ് ഇല്ലാതെ ജനിച്ച ആളെ അവര്‍ ഒരു വിലയും വയ്ക്കില്ല.. എന്നാല്‍ മുഹമ്മദ്‌ നാല്‍പ്പതു വയസ്സ് വരെ എല്ലാവര്‍ക്കും സുസമ്മതനായിരുന്നു.. ഹജറുല്‍ അസ്വദ് പ്രശ്നത്തില്‍ മധ്യസ്ഥനായി അവര്‍ ഐക്യകണ്ടേന മുഹമ്മദിനെ അംഗീകരിച്ചതൊക്കെ പ്രശസ്തമായ സംഭവങ്ങള്‍.. ഹുദൈബിയാ സന്ധിയില്‍ മുഹമ്മദിന്റെ പ്രവാചകത്വം വരെ കടലാസില്‍ നിന്നും മായ്ച്ചു കളയാന്‍ ആവശ്യപ്പെട്ട നബിയുടെ ശത്രുക്കള്‍ പകരം ആവശ്യപ്പെടുന്നത് മുഹമ്മദ്‌ ബിന്‍ അബ്ദുള്ള എന്ന് വയ്ക്കാനാണ്.. നബിയുടെ ജനനം, വളര്‍ച്ച, വിപ്ലവം എല്ലാറ്റിനും ദൃക്സാക്ഷികള്‍ ആയവര്‍ക്ക്, അതിന്റെ അടുത്ത തലമുറയിലോ, അതിനടുത്ത തലമുറയിലോ ജനിച്ചവര്‍ക്ക്, ആര്‍ക്കും ഒരിക്കലും സംശയം ഇല്ലാതിരുന്ന കാര്യം നൂറ്റാണ്ടുകള്‍ കഴിഞ്ഞു ഒരുകൂട്ടര്‍ ആരോപിക്കുന്നതില്‍ എന്ത് യുക്തിയുണ്ട്? നാല് വര്‍ഷം കഴിഞ്ഞാണ് പ്രസവം എങ്കില്‍ ഇത്രയും വ്യക്തമായ ഒരു കാര്യം എന്തുകൊണ്ട് ആരും അദ്ദേഹത്തിന് നേരെ ആരോപിച്ചില്ല..? പിതാവിന്റെ മരണശേഷം നബിയെ വളര്‍ത്തുന്നത് അബ്ദുള്ളയുടെ പിതാവ് അബ്ദുല്‍ മുത്തലിബ് ആണ്. . നബിയുടെ ജന്മത്തിന്റെ കാര്യത്തില്‍ ആമിനയെ ഏതെങ്കിലും നിലക്ക് അവര്‍ സംശയിച്ചിയിരുന്നെങ്കില്‍ പിതാമഹന്‍ അബ്ദുല്‍ മുത്തലിബൊ പിതൃവ്യന്‍ അബൂതാലിബോ നബിയുടെ സംരക്ഷണം ഒരിക്കലും ഏറ്റെടുക്കുമായിരുന്നില്ല. നബിയോട് കടുത്ത ശത്രുതയുണ്ടായിരുന്ന പിതൃവ്യന്‍ അബൂലഹബോ ഭാര്യയോ (അവരെ ഖുര്‍ആന്‍ ശപിച്ചിട്ടു പോലുമുണ്ട്) പോലും നബിയുടെ ജന്മത്തില്‍ സംശയമുള്ളവനായിരുന്നില്ല. നബിയുടെ ജനനത്തെ കുറിച്ച് സന്തോഷവാര്‍ത്ത അറിയിച്ച അടിമയെ അബൂലഹബ് മോചിപ്പിച്ചതായി കാണാം. അവര്‍ക്കാര്‍ക്കും അബ്ദുള്ളയുടെ മരണത്തിനു നാല് വര്‍ഷത്തിനു ശേഷം (?) ജനിച്ച മുഹമ്മദ്‌ തങ്ങളുടെ കുടുംബം അല്ല എന്ന് മനസിലായില്ലേ? കൊടും ശത്രുക്കള്‍ക്ക് പോലും അത് മനസ്സിലായില്ലേ? നബിയെ ദ്രോഹിച്ച, മര്‍ദ്ദിച്ച, ആട്ടിയോടിച്ച, കല്ലെടുത്ത് എറിഞ്ഞ, ഭ്രാന്തന്‍ എന്നും മാരണക്കാരന്‍ എന്നും കുടുംബബന്ധങ്ങള്‍ തകര്‍ക്കുന്നവന്‍ എന്നും വിളിച്ചു നിന്ദിച്ച കൂട്ടത്തില്‍ ഒരിക്കല്‍ പോലും ഈ ഒരു കാര്യം അവരുടെ മനസ്സില്‍ വന്നില്ലെങ്കില്‍ മുഹമ്മദ് അബ്ദുള്ളയുടെ മകന്‍ തന്നെ എന്നതില്‍ അവര്‍ക്കാര്‍ക്കും തരിമ്പും സംശയം ഇല്ലെന്നത് പകല്‍വെളിച്ചത്തെക്കാള്‍ വ്യക്തം ആണെന്ന യുക്തി യുക്തിവാദികള്‍ക്ക് ഇല്ലാതെ പോയത് അവരുടെ ജനനം പോലെയാകും എല്ലാവരുടെയും ജനനം എന്ന മിഥ്യാബോധത്തില്‍ പെട്ടുപോയത് കൊണ്ട് മാത്രമാവും..
--------------------
ഇനി നബീലിന്റെ ആരോപണങ്ങള്‍ നോക്കാം..
"ഇസ്ലാമികപ്രമാണങ്ങള്‍ പരിശോദിച്ചാല്‍" എന്ന വലിയ നുണയില്‍ നിന്നാണ് അവന്‍ തുടങ്ങുന്നത് തന്നെ.. ഖുറാനും നബിവചനവും ആണ് ഇസ്ലാമിന്റെ പ്രമാണം എന്ന ബോധം പോലുമില്ലാത്തവനൊക്കെയാണ് ഇസ്ലാമിനെ വിമര്‍ശിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.. നബി ജനിച്ച കാലത്ത് ആര്‍ക്കും അറിയില്ല ഇത് നബി ആകുമെന്ന്.. അതുകൊണ്ട് തന്നെ ആരും നാല്‍പ്പതു വയസ്സ് വരെയുള്ള മുഹമ്മദിന്റെ ലൈഫ് എഴുതി വച്ചിരുന്നുമില്ല.. വഹിയിന് മുന്‍പുള്ള ഒരു ചരിത്രവും ഇസ്ലാമില്‍ പ്രാമാണിക രേഖയല്ല. അറബികള്‍ക്ക് ചരിത്രം രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നില്ല. വാമൊഴിയായാണ്‌ അവര്‍ വിവരങ്ങള്‍ കൈമാറിയിരുന്നത്. തലമുറകള്‍ വാമൊഴിയായി കൈമാറിവരുന്ന വിവരങ്ങളില്‍ മാനുഷികമായ തെറ്റുകള്‍ പറ്റുക സ്വാഭാവികം. ഇവിടെ നബീല്‍ ചെയ്യുന്നത് തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ ഒരു തെറ്റ് (അബ്ദുല്‍ അബൂതാലിബും അബ്ദുല്ലയും ഒരേ ദിവസമാണ് വിവാഹം ചെയ്തത് എന്ന തെറ്റ്) അസഗ്നിഗ്ദമായ സത്യമായി അംഗീകരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ വസ്തുതകളെ വളച്ചൊടിക്കുകയും ചെയ്യുകയാണ്.
നബീലിന്റെ ആരോപണം നമ്പര്‍ 1:-
-അബ്ദ് അല്‍ മുത്തലിബും മകന്‍ അബ്ദുള്ളയും ഒരേ ദിവസം രണ്ട് സ്ത്രീകളെ വിവാഹം കഴിക്കുന്നു..
ഇതിനു തെളിവായി അവന്‍ കൊടുത്ത റഫറന്‍സ് ഇബ്ന്‍ സഅദിന്‍റെ ‘കിത്താബ് അല്‍ തബാഖത്ത് അല്‍ കബീര്‍, ഇബ്നു ഹിഷാമിന്റെ സീറ, അല്‍ ഹലബിയുടെ ‘അല്‍ സിറാത്ത് അല്‍ ഹലബിയ എന്നിവയാണ്.. ഇബ്ന്‍ ഹിഷാമിന്‍റെ സീറ ഒരാധികാരിക സീറയായിട്ട് ആരും അംഗീകരിക്കുന്നില്ല പ്രധാന സോഴ്സുകള്‍ ജൂതന്മാര്‍ ആയത് കൊണ്ട് അതൊരു ക്ഷുദ്ര കൃതിയാണെന്നാണ് പണ്ഡിതന്മാര്‍ വിലയിരുത്തുന്നത് എന്നത് പോട്ടെ.. അങ്ങനെ ഒരു സംഭവം തന്നെ ഇബ്ന്‍ ഹിഷാം പറയുന്നില്ല. സീറ ഇവിടെ കാണാം http://goo.gl/jJXDHU .. സൊ ഒരു കളവു പൊളിഞ്ഞു..!
പക്ഷെ, ഇബ്ന്‍ സഅദിന്‍റെ തബഖാത്ത് അല്‍ കുബ്റായില്‍ ഇങ്ങനെ കാണാം:
قال حدثنا محمد بن عمر بن واقد الأسلمي قال حدثني عبد الله بن جعفر الزهري عن عمته أم بكر بنت المسور بن مخرمة عن أبيها قال وحدثني عمر بن محمد بن عمر بن علي بن أبي طالب عن يحيى بن شبل عن أبي جعفر محمد بن علي بن الحسين قالا كانت آمنة بنت وهب
(1/94)
ابن عبد مناف بن زهرة بن كلاب في حجر عمها وهيب بن عبد مناف بن زهرة فمشى اليه عبد المطلب بن هاشم بن عبد مناف بن قصي بابنه عبد الله بن عبد المطلب أبي رسول الله صلى الله عليه و سلم فخطب عليه آمنة بنت وهب فزوجها عبد الله بن عبد المطلب وخطب اليه عبد المطلب بن هاشم في مجلسه ذلك ابنته هالة بنت وهيب على نفسه فزوجه إياها فكان تزوج عبد المطلب بن هاشم وتزوج عبد الله بن عبد المطلب في مجلس واحد فولدت هالة بنت وهيب لعبد المطلب حمزة بن عبد المطلب فكان حمزة عم رسول الله صلى الله عليه و سلم في النسب وأخاه من الرضاعة قال أخبرنا هشام بن محمد بن السائب الكلبي عن أبيه وعن أبي الفياض الخثعمي قالا لما تزوج عبد الله بن عبد المطلب آمنة بنت وهب أقام عندها ثلاثا وكانت تلك السنة عندهم إذا دخل الرجل على امرأته في أهلها
( ذكر المرأة التي عرضت نفسها على عبد الله بن عبد المطلب )
പക്ഷെ ഈ ഗ്രന്ഥം എന്ന് മുതലാണ്‌ ഇസ്ലാമികപ്രമാണമോ മുസ്ലിംകളുടെ ആധികാരികഗ്രന്ഥമോ ആയതു എന്നൊന്ന് പറഞ്ഞുതന്നാല്‍ കൊള്ളാം..
ഇബ്ന് സഅദിന്‍റെ തബഖാത്തുല്‍ കൂബ്റായിലും അല്‍ ഹലബിയുടെ സീറത്ത് അല്‍ ഹലബിയ്യ‘ (അല്‍ സിറാത്ത് അല്‍ ഹലബിയ’ അല്ല നബീലേ, സീറത്ത് അല്‍ ഹലബിയ്യ ആണ്, സിറാത്ത് എന്നാല്‍ മാര്‍ഗ്ഗം, പാലം എന്നും സീറ എന്നു പറഞ്ഞാല്‍ ബയോഗ്രഫിയുമാണ്) യിലും ഈ സംഭവം റിപ്പോര്‍ട്ട്‌ ചെയ്യുന്ന ആളാണ് മുഹമ്മദ് ബിന്‍ ഉമര്‍ ബിന്‍ വാഖിദ് അല്‍ അസ്ലമി. ഇയാളുടെ ഈ ഹദീസും മറ്റ് റിപ്പോര്‍ട്ടുകളും സ്വീകാര്യമാണോ എന്ന്‍ പരിശോധിക്കാം.
قال البخارى: متروك الحديث
ബുഖാരി പറഞ്ഞു: ഈ ഹദീസ് സ്വീകാര്യമല്ല!!
قال الامام احمد: هو كذاب, يركب الاسانيد
ഇമാം അഹമദ് പറഞ്ഞു: അയാള്‍ നുണയനാണ്, സനദുകള്‍ കുത്തിത്തിരുകുന്ന മനുഷ്യനാണ്.
قال ابن معين: ضعيف ,ليس بشىء
ഇബ്ന്‍ മുഈന്‍ പറഞ്ഞു: ദുര്‍ബലം!!, അതിലൊരു വസ്തുതയുമില്ല
قال مسلم: متروك الحديث
ഇമാം മുസ്ലിം പറഞ്ഞു: ഹദീസ് അസ്വീകാര്യമാണ്.
قال اسحق بن راهويه: يضع الحديث
ഇസ്ഹാഖ് ബിന്‍ റാഹവീ ഈ ഹദീസ് നുണയാണെന്ന് പറഞ്ഞു ഡ്രോപ്പ് ചെയ്തു.
قال الحاكم النيسابورى: ذاهب الحديث
ദാഹിബ് എന്ന്‍ പറഞ്ഞാല്‍ മത്രൂക്ക്, സാഖിത്ത് എന്നൊക്കെയുള്ള അര്‍ത്ഥമാണ്, അതായത് ഹദീസ് തള്ളി!
قال الذهبي: مجمع علي تركه
അല്‍ദഹബി പറഞ്ഞു: അയാളെ തള്ളുക എന്നത് പണ്ഡിതന്മാര്‍ ഒരുമിച്ച് തീരുമാനമെടുത്തതാണ്.
قال النسائى: يكذب علي رسول الله
നിസാഈ പറഞ്ഞു: അയാള്‍ നബിയെക്കുറിച്ച് നുണ പറയുന്ന ആളാണ്.
അങ്ങനെ മൊത്തം പണ്ഡിതന്മാരും തള്ളിക്കളഞ്ഞ ഒരു സംഭവം.. അതാണ്‌ അബ്ദുല്‍ മുതലിബും അബ്ദുള്ളയും ഒരു ദിവസം വിവാഹിതരായി എന്നത്..
ഇനി അങ്ങനെയൊരു സംഭവം നടന്നു എന്ന് തന്നെ വയ്ക്കുക.. അതേ.. മുഴുവന്‍ പണ്ഡിതന്മാരും ചരിത്രകാരന്മാരും തള്ളിക്കളഞ്ഞ ഒരു സംഭവം.. അങ്ങനെ നടന്നു എന്ന് വെറുതെ സങ്കല്‍പ്പിച്ചാല്‍ പോലും ഇവരുടെ വാദം പിടിച്ചുനില്‍ക്കില്ല..
അബ്ദുള്‍ മുതലിബൂം ഹാലയും തമ്മിലും അബ്ദുള്ളയും ആമിനയും തമ്മിലുള്ള വിവാഹം നടക്കുമ്പോള്‍ ആമിന "ഫീ ഹജറി അ'മ്മിഹാ" എന്ന് പറയുന്നത് പ്രത്യേകം ശ്രദ്ധിയ്ക്കുക. അതായത് ആമിനക്ക് പ്രായ പൂര്‍ത്തി ആയിട്ടുണ്ടായിരുന്നില്ല. അന്നത്തെ അറബ് രാജ്യങ്ങളിലും ഒരു നൂറു വര്‍ഷം മുന്‍പത്തെ യൂറോപ്പിലും ഇന്നത്തെ ഇന്ത്യയിലും പാകിസ്താനിലും എല്ലാം ഈ പരിപാടി നിലവിലുണ്ട്. പ്രായ പൂര്‍ത്തി ആവുന്നതിന് മുന്പ് തന്നെ "താത്വികമായി" കല്യാണം പറഞ്ഞ് വെക്കും എന്നാല്‍ മറ്റ് ബന്ധങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുകയില്ല.. പ്രായപൂര്‍ത്തി ആയ ശേഷം മാത്രമേ വിവാഹജീവിതം ആരംഭിക്കൂ.. എന്ന് വച്ചാല്‍ നിങ്ങള്‍ തന്ന കള്ളറിപ്പോര്‍ട്ട്‌ മുഖവിലക്കെടുത്താല്‍ പോലും അന്ന് ആമിനയുമായി അബ്ദുള്ള വിവാഹജീവിതം ആരംഭിച്ചു എന്നതിന് അത് ഒരിക്കലും തെളിവേ ആവുകയില്ല..
മാത്രവുമല്ല, ഇനി വരാന്‍ പോകുന്നതാണ് ട്വിസ്റ്റ്‌.. അബ്ദുള്ളയുടെ വിവാഹത്തിന് മുമ്പേ ഹംസ ജീവിച്ചിരുപ്പുണ്ടായിരുന്നു..!
മഹാനായ പണ്ഡിതനും ചരിത്രകാരനുമായ ഇബ്ന്‍ കഥീര്‍ അദ്ദേഹത്തിന്‍റെ അല്‍ ബിദായ വന്നിഹായയില്‍ പറയുന്നത്.
قال ابن إسحاق ثم انصرف عبد المطلب آخذا بيد ابنه عبد الله فمر به - فيما يزعمون - على امرأة من بني أسد بن عبد العزى بن قصي وهي أم قنال أخت ورقة بن نوفل بن أسد بن عبد العزى بن قصي وهي عند الكعبة ، فنظرت إلى وجهه فقالت : أين تذهب يا عبد الله ؟ قال : مع أبي قالت : لك مثل الإبل التي نحرت عنك ، وقع على الآن قال : أنا مع أبي ولا أستطيع خلافه ولا فراقه ، فخرج به عبد المطلب حتى أتى وهب بن عبد مناف بن زهرة بن كلاب بن مرة بن كعب بن لؤي بن غالب بن فهر وهو يومئذ سيد بني زهرة سنا وشرفا ، فزوجه ابنته آمنة بنت وهب ، (((( وهي يومئذ سيدة نساء قومها ))) ، فزعموا أنه دخل عليها حين أملكها مكانه فوقع عليها ، فحملت منه برسول الله صلى الله عليه وسلم ثم خرج من عندها ، فأتى المرأة التي عرضت عليه ما عرضت فقال لها : ما لك لا تعرضين علي اليوم ما كنت عرضت بالأمس ؟ قالت له : فارقك النور الذي كان معك بالأمس ، فليس لي بك اليوم حاجة
തര്‍ജ്ജമ:-
"അങ്ങനെ ഒരു ദിവസം അബ്ദുല്‍ മുത്തലിബ് മകനായ അബ്ദുള്ളയുടെ കയ്യും പിടിച്ച് കഅബയുടെ അടുത്ത് എത്തുമ്പോള്‍ വറഖ ബിന്‍ നൌഫലിന്റെ (പിന്നീട് ചരിത്രത്തില്‍ ആവര്‍ത്തിച്ചു വരുന്ന, നബിയുടെ പ്രവാചകത്വം സാക്ഷ്യപ്പെടുത്തുന്ന അതേ ക്രിസ്ത്യന്‍ പണ്ഡിതന്‍ തന്നെ) സഹോദരി അബ്ദുള്ളയോട് ചോദിക്കുന്നു
"എവിടേക്കാ അബ്ദുള്ള പോവുന്നത്?"
"ഞാന്‍ എന്റെ ഉപ്പാന്‍റെ കൂടെ പോവുകയാണ്"
"ചെലവ് ചെയ്യണം കേട്ടോ, അന്ന് നിന്റെ പേരില്‍ അറുത്ത ഒട്ടകങ്ങളുടെ അത്ര തന്നെ വേണ്ടി വരും, എന്റെ ഓരോ യോഗങ്ങള്‍!!"
"ഉപ്പ പറയുന്നത് പോലെ, അതിനോട് വിയോജിക്കാന്‍ എനിക്കു കഴിയില്ല"
ബാക്കി ഭാഗം ചുരുക്കി പറയാം: ആ പോക്കിലാണ് ഗാലിബിന്‍റെ മകന്‍ ലുഅയ്യിന്‍റെ മകന്‍ കഅബിന്‍റെ മകന്‍ മുര്‍റയുടെ മകന്‍, കിലാബിന്റെ മകന്‍, സഹ്റയുടെ മകന്‍ അബ്ദുള്‍ മനാഫിന്റെ മകന്‍ വഹ്ബിന്‍റെ മകളായ ആമിനയുമായി അബ്ദുള്ളയുടെ വിവാഹം നടക്കുന്നത്. ആമിന അപ്പോഴേക്കും വളര്‍ന്ന് ഒന്നാന്തരം ഒരു സ്ത്രീരത്നമായിരുന്നു. സയ്യിദന്നിസ്സാഅ ഖൌമഹാ, ആ സമുദായത്തിലെ ബഹുമാനിക്കപ്പെടുന്ന ഒരു സ്ത്രീയായി മാറിയിരുന്നു എന്ന്‍. അതായത് ആരുടേയും ഹജറില്‍ ആയിരുന്നില്ല.
ഉമ്മ് ഖിതാല്‍ ചെലവ് ചെയ്യാന്‍ ആവശ്യപ്പെടുന്നത് എന്തിനാണെന്ന് മനസ്സിലായല്ലോ? ഈ ഹദീസില്‍ അബുല്‍ മുത്തലിബും ഹാലയും തമ്മിലുള്ള വിവാഹം പരാമര്‍ശിക്കുന്നേയില്ല എന്ന്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക. പക്ഷേ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. എന്നാണ് മക്ക ഓര്‍മ്മിക്കുന്ന ആ വലിയ പാര്‍ട്ടി???
അതാണ് നദര്‍ (വഴിപാട്) അബ്ദുല്‍ മുത്തലിബ് എന്ന പേരില്‍ അറിയപ്പെടുന്ന സംഭവം.
അതായത് അബ്ദുല്‍ മുത്തലിബിന് ഹാരിത് എന്ന ഒറ്റമകന്‍ മാത്രം ഉണ്ടായിരുന്ന കാലത്ത്, ജാഹിലിയ്യാ (അജ്ഞത) കാലത്ത്, അബ്ദുല്‍ മുത്തലിബ് കഅബയുടെ അടുത്ത് ചെന്ന്‍, ദൈവങ്ങളുടെ പ്രതിഷ്ഠകളെ സാക്ഷി നിര്‍ത്തി, സംസം കിണറിന്റെ അടുത്ത് നിന്നൊരു വമ്പന്‍ വഴിപാട് നേര്‍ന്നു.
"എന്റെ മരണത്തിന് മുന്പ് എനിക്ക് പത്തു ആണ്മക്കള്‍ ഉണ്ടായാല്‍ അവരില്‍ ഒരാളെ ഞാന്‍ ബലി കൊടുക്കുന്നതാണ്"
കാലമേറെ കടന്നു പോയി. അബ്ദുല്‍ മുത്തലിബിന് പത്ത് ആണ്മക്കള്‍ ഉണ്ടായി. ഹാരിത്, സുബൈര്‍, ഹജല്‍, ദിറാര്‍, അല്‍മഖൂം, അബൂ ലഹബ്, അബൂതാലിബ് (ഒരു മകന് സ്വന്തം വിളിപ്പേര് ത്തന്നെയാണ് ഇട്ടത്), അബ്ദുള്ള. അബ്ബാസ്, ഹംസ, മൊത്തം പത്ത് പേര്‍!!
ആളുകള്‍ ഈ വഴിപാടിനെക്കുറിച്ച് അബ്ദുല്‍ മുത്തലിബിനെ ഓര്‍മ്മിപ്പിക്കാന്‍ തുടങ്ങി. അങ്ങനെ ഒരു ദിവസം മുഖ്യ പ്രതിഷ്ഠയായ ഹുബലിന്‍റെ അടുത്ത് പോയി “അനുവാദം” വാങ്ങി ഈസാഫ്, നാഇല തുടങ്ങിയ നരബലി നല്‍കപ്പെടുന്ന ദേവതകളുടെ മുന്‍പിലുള്ള ബലികല്ലില്‍ പോയി ഏത് മകനെ ബലി കൊടുക്കണം എന്നറിയാന്‍ നറുക്കിട്ടെടുത്തു (ഉരകല്ല് കൊണ്ടുള്ള ഒരു തരം നറുക്കെടുപ്പാണ്) നോക്കുമ്പോള്‍ ഏറ്റവും പ്രിയപ്പെട്ട മകനായ അബ്ദുള്ളയുടെ പേരിലാണ് വീണത്. അബ്ദുള്ളയെ (നബിയുടെ പിതാവ്) ബലി കൊടുക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. അങ്ങനെ പ്രശസ്തനായ ഒരു മന്ത്രവാദിയുടെ അടുത്ത് പോയപ്പോള്‍ അയാള്‍ പരിഹാര കര്‍മ്മം നിര്‍ദ്ദേശിച്ചതിനനുസരിച്ച് നൂറ് ഒട്ടകങ്ങളെ ബലി നല്കി മക്ക ഒരിയ്ക്കലും മറക്കാത്ത ഒരു വമ്പന്‍ സദ്യ കൊടുക്കേണ്ടി വന്നു..
ഈ സംഭവമാണ് അബ്ദുള്ള വിവാഹം കഴിക്കാന്‍ പോകും മുമ്പ് വറഖയുടെ സഹോദരി അബ്ദുല്ലയെ ഓര്‍മ്മിപ്പിക്കുന്നത്.. പ്രസ്തുത സംഭവം നടക്കുമ്പോള്‍ ഹംസ ജീവിചിരിപ്പുമുണ്ട്.. അതായത് പിന്നീട് അസദുള്ള എന്ന പേരില്‍ അറിയപ്പെട്ട ധീരനും കരുത്തനുമായ ഹംസ അബ്ദുള്ളയുടെ വിവാഹത്തിന് മുന്‍പേ ജീവിച്ചിരിപ്പുണ്ട്. മിനിമം ഒരു രണ്ടോ മൂന്നോ വയസ്സെങ്കിലും ആയിട്ടുണ്ടാവുമെന്ന് ഊഹിക്കാം.
ഇതേ സംഭവം ഇബ്ന്‍ സയ്യിദിന്നാസ് എന്ന ഗ്രന്ഥത്തില്‍ ഉയൂനൂല്‍ അസരി ഫീ അല്‍മആസീ വസ്സീര്‍ എന്ന അദ്ധ്യായത്തിലുണ്ട്, ഇബ്നു ഖയ്യിമും തന്റെ ചരിത്ര ഗ്രന്ഥത്തില്‍ ബാബ് മൌലിദ് നബിയ്യിനാ മുഹമ്മദ് വ ആദം എന്ന അദ്ധ്യായത്തില്‍ ഈ സംഭവം രേഖപ്പെടുത്തുന്നു:
എന്ന് വച്ചാല്‍ അബ്ദുള്ള തന്റെ വിവാഹജീവിതം ആരംഭിക്കും മുമ്പ് ഹംസ ഉണ്ടായിരുന്നു.. ഇല്ലെന്നു തെളിയിക്കാന്‍ നിങ്ങള്‍ തന്ന ചരിത്രതെളിവുകള്‍ ഒന്നും പര്യാപ്തമല്ല.. എവിടുന്നോ കിട്ടിയ അറ്റവും മൂലയും കൂട്ടിവച്ചു ബാക്കി നിങ്ങളുടെ (എന്ന് വച്ചാല്‍ നിങ്ങള്‍ കോപ്പി പേസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച കോപ്റ്റിക് പാതിരിയായ സക്കരിയ്യ ബുത്രൂസ് എന്ന ക്രിസ്ത്യന്‍ പാതിരിയുടെ ദുര്‍വ്യാഖ്യാനം എടുത്തു ആയിരം തവണ ചര്‍ദ്ദിച്ചു വച്ച സയണിസ്റ്റ് ഗ്രൂപ്പുകള്‍) ഭാവനയും ചേര്‍ത്ത് മുഹമ്മദിന്റെ പിതാവല്ല അബ്ദുള്ള എന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നതിലൂടെ എന്താണ് നിങ്ങള്‍ ലക്‌ഷ്യം വയ്ക്കുന്നത് എന്ന് കൂടെ പറഞ്ഞു തന്നാല്‍ കൊള്ളാം.. പാരമ്പര്യത്തിന്റെ പ്രാധാന്യത്തെ പറ്റി പറയുന്ന ശാസ്ത്രകണ്ടുപിടിത്തങ്ങള്‍ ഒന്നും ഉള്ളതായി അറിവില്ല..
ഹേ പിതൃശൂന്യരെ.. ആശയത്തെ ആശയം കൊണ്ട് നേരിടണം.. അതിനുള്ള സ്റ്റഫ് കയ്യിലില്ലെങ്കില്‍ മിണ്ടാതെ ഇരിക്കണം.. അല്ലാതെ ആശയത്തെ നേരിടാന്‍ കഴിയാതെ വരുമ്പോള്‍ ആശയത്തിന്റെ നേതാവിനെ നിന്ദിക്കുകയല്ല വേണ്ടത്..
-----------------
"ഞാന്‍ പ്രവാചകനാണ് കളവല്ലിത്, ഞാന്‍ അബ്ദുല്‍ മുത്വലിബിന്റെ പൌത്രനാണ്.''
"നബിയേ അങ്ങ് അല്‍അമീനാണ്. അങ്ങ് അബ്ദുല്‍ മുത്തലിബിന്‍റെ മകന്‍ അബ്ദുള്ളയുടെ മകനാണ്." സല്ലള്ളാഹു അലൈഹിവസല്ലം
Image may contain: text

1 comment:

SADIKK D MUHAMMED said...
This comment has been removed by the author.